ലെബ്നിട്സ് എന്ന ചുരുക്കപ്പേരില്‍ അറിയ പ്പെടുന്ന ഗോട്ട് ഫ്രീഡ് വില്ല്യം ലെബ്നിട്സ്, 1646 ജൂലൈ ഒന്നിന് ജര്മ്മനിയില്‍ ജനിച്ചു 70 വര്ഷം ജീവിച്ചിരുന്ന ഒരു അസാമാന്യ പ്രതിഭയായിരുന്നു. ആധുനിക ഗണിത ശാസ്ത്രത്തിലെ പ്രധാനപ്പെട്ട പല സിദ്ധാ ന്തങ്ങൾക്കും പുറമേ ആദ്യത്തെ കണക്കു കൂട്ടല്‍ യന്ത്രവും ആധുനിക കമ്പ്യുട്ടറുകളില്‍ ഉപയോഗി ക്കുന്ന ദ്വയാങ്ക(binary) സംഖ്യയു ടെ ഇന്നത്തെ രീതിയില്‍ വികസിപ്പിച്ചയാളും ആയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മ ദിനം . ഇന്നെല്ലാവരും ഉപയോഗിക്കുന്ന തിര ച്ചില്‍ യന്ത്രമായ ഗൂഗിള്‍ അദ്ദേഹത്തെ ഇന്ന ത്തെ ഡൂഡിലുമായി ആദരിച്ചു. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസാ മാന്യ പ്രതിഭാശാലിയായിരുന്നു ലെബ്നിട്സ്. ഗണിത ശാസ്ത്രജ്ഞന്‍ , ക്രാന്തദര്ശിയായ കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാവ്, ചക്രം ഉപയോഗിച്ച് 1685ല്‍ ആദ്യത്തെ കണക്കു കൂട്ടല്‍ യന്ത്രം നിര്മ്മിച്ച ആള്‍ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഇന്നത്തെ ഡിജി റ്റല്‍ കമ്പ്യുട്ടറുകളില്‍ ഉപയോഗിക്കുന്ന ഒന്നും (1) പൂജ്യവും (0) മാത്രം അക്കങ്ങ ളായ ദ്വയാങ്ക നമ്പര്‍ സമ്പ്രദായത്തെ ഇന്ന ത്തെ രീതിയില്‍ നവീകരിച്ചതും ഇദ്ദേ ഹമായിരു...