Skip to main content

3 എഡിസന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍

[തോമസ്‌ ആല്‍വാ എഡിസന്‍ അതുല്യമായ അനവധി കണ്ടുപിടുത്ത ങ്ങളുടെ ഉടമയായിരുന്നു. ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന വൈദ്യുതവ്യൂഹം ആദ്യമായി നിര്‍മ്മിച്ചത് എഡിസന്‍ ആയിരുന്നു, ന്യു യോര്‍ക്കിലെ മാന്‍ഹട്ടന്‍ ദ്വീപില്‍ ഡി സി വൈദ്യുതി വ്യുഹം. അദ്ദേഹത്തിന്റെ പ്രധാന പ്പെട്ട കണ്ടു പിടുത്തങ്ങളില്‍ വൈദ്യുത ബള്‍ബു, ചലച്ചിത്ര ക്യാമെറ, സ്വനഗ്രാഹി യന്ത്രം, കാറില്‍ ഉപയോഗിക്കുന്ന ബാറ്ററി ഇവയൊക്കെ പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ഇതാ. ആയിരത്തിലധികം പേറ്റന്റുകള്‍ അദ്ദേഹ ത്തിന്റെ പേരില്‍ ഉണ്ട് ]
1. നമ്മള്‍ അടുത്ത കാലത്ത് വരെ ഉപയോഗിച്ച് കൊണ്ടിരുന്ന ഫിലമെന്റ്റ് ഉപയോഗിക്കുന്ന വൈദ്യുത വിളക്കുകള്‍ക്ക് കൂടുതല്‍ സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഫിലമെന്റ്റ് കണ്ടു പിടിക്കാന്‍ 2000 ലധികം സാധനങ്ങള്‍ ഉപയോഗിച്ചു.. അവസാനം അത് കണ്ടെത്തുക തന്നെ ചെയ്തു. ഒരിക്കല്‍ ആരോ ചോദിച്ചു താങ്കള്‍ ഇത്രയധികം പ്രാവശ്യം പരാജയപ്പെട്ടു എന്ന് കേട്ടല്ലോ, അത് സത്യമാണോ ? 
എഡിസന്‍ പറഞ്ഞു: ഞാന്‍ ഒരിക്കലും പരാജയപ്പെട്ടില്ല , കൂടുതല്‍ കാലം ഉപയോഗി ക്കാന്‍ പറ്റിയ ഫിലമെന്റ്റ് കണ്ടെത്താന്‍ ഞാന്‍ 2000 പടികള്‍ ചവിട്ടിക്കയറി എന്നതു ശരി തന്നെ.

2. ഒരിക്കല്‍ എഡിസന്റെ പരീക്ഷണ ശാല യില്‍ ഒരു തീപിടുത്തം ഉണ്ടായി. അദ്ദേഹ ത്തിന്റെ രണ്ടു വര്‍ഷത്തെ പരിശ്രമഫലങ്ങള്‍ എല്ലാം തീയില്‍ വെന്തു ചാമ്പലായി. തീപിടി ച്ച കെട്ടിടത്തിനു പുറത്തു നിന്ന എഡിസ നോടു ആരോ ചോദിച്ചു : നിങ്ങള്ക്ക് ഇതില്‍ വിഷമമില്ലേ ? 
എഡിസന്‍ പറഞ്ഞു: ഞങ്ങള്‍ രണ്ടു വര്‍ഷമായി ചെയ്തിരുന്ന തെറ്റുകള്‍ എല്ലാം ആണ് ചാമ്പലായത്, ഇനി പുതിയത് തുട ങ്ങണം , അല്ലാതെന്താ ?

3. എഡിസന്‍ ഒരിക്കല്‍ എവിടെയോ വച്ച് ഒരു സന്ദര്‍ശക ബുക്കില്‍ തനിക്കു ഇഷ്ടപ്പെട്ട വിഷയം എന്താണെന്ന് എഴുതാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം എഴുതി “ ഒട്ടു മിക്ക കാര്യങ്ങളും “
4. എഡിസന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഒരു ദിവസം അയാളുടെ അദ്ധ്യാപിക അമ്മ യ്ക്ക് ഒരു കത്ത് കൊടുത്തയച്ചു. അമ്മ കത്ത് തുറന്നു വായിച്ചു, അതിനു ശേഷം കത്തില്‍ ഇതാണ് എഴുതിയത് എന്ന് മകന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു “ നിങ്ങളുടെ കുട്ടി ഒരു അസാമാന്യ ധീഷണാശാലിയാണ് , അവനു ഞങ്ങളുടെ സ്കൂളില്‍ നിന്ന് ഒന്നും പഠിക്കാനില്ല അവനെ നിങ്ങള്‍ മറ്റേതെ ങ്കിലും സ്കൂളില്‍ ചേര്‍ത്താല്‍ അവന്‍ ലോക പ്രശസ്തനായ ഒരു ശാസ്ത്രകാര നാവും “ . കത്ത് വായിച്ച ശേഷം അവര്‍ അവനെ വീട്ടില്‍ ഇരുത്തി പഠിപ്പിച്ചു . കുറെ ക്കൂടി വലുതായപ്പോള്‍ നഗരത്തിലെ മറ്റൊരു സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു എങ്കിലും എഡിസന്റെ രീതികള്‍ സ്കൂള്‍ അധികൃതര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കി. അദ്ദേഹം കൂടുതലും തനിയെ പഠിച്ചു കാര്യങ്ങള്‍ അറിയുകയാണ് ചെയ്തത് . പില്‍ക്കാലത്ത്‌ എഡിസന്‍ അമ്മ പറഞ്ഞത് പോലെ ആയി തീരുകയും ചെയ്തു. അമ്മ മരിച്ച വിവരം അറിഞ്ഞ എഡിസന്‍ അവി ടെ ചെന്നപ്പോള്‍ അദ്ദേഹം വല്ലാതെ സങ്കട പ്പെട്ടു. . എന്നാല്‍ അമ്മ സൂക്ഷിച്ചു വച്ചിരു ന്ന പഴയ കത്ത് എഡിസന്‍ കണ്ടെടുത്തു വായിച്ചു : അതില്‍ എഴുതിയിരുന്നത് ഇതാ യിരുന്നു” നിങ്ങളുടെ മകന്‍ ഒരു മന്ദബുദ്ധി യാണ് , ഞങ്ങളുടെ സ്കൂളില്‍ അവനെ പഠിപ്പിക്കാന്‍ കഴിയുകയില്ല” എന്നായിരുന്നു. ഈ കത്ത് വായിച്ചിട്ടാണ് മകന്‍ ധീഷണാ ശാലി ആകുമെന്ന് അമ്മ പറഞ്ഞത്. ആ അമ്മയുടെ വാക്കുകള്‍ യഥാര്‍ത്ഥമാകു കയും ചെയ്തു.
എഡിസന്റെ ജീവിത തത്വങ്ങള്‍
1. ഞാന്‍ ഒരിക്കലും തോല്‍ക്കാരില്ല, ഒരു കാര്യം ചെയ്യാനുള്ള പല വഴികള്‍ നോക്കു ന്നു എന്ന് മാത്രം .
2. ഒരിക്കലും ചെയ്യാന്‍ കഴിയില്ല എന്നെനി ക്കു തോന്നാറില്ല, ഒരിക്കല്‍ കൂടി ശ്രമിച്ചു നോക്കുക എന്നതാണെന്റെ രീതി, എത്ര പ്രാവശ്യം ആയാലും .
3. ഒരു ധീഷണാശാലി ഉണ്ടാകുന്നത് ഒരു ശതമാനം പ്രചോദനവും 99% കഠിന പ്രയത്നവും കൊണ്ടാണ് .
4. ഒരു കാര്യം ചെയ്യാന്‍ കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു വഴി ഇപ്പോഴും ഉണ്ടാവും , അത് ശ്രമിച്ചു നോക്കിയാലെ അറിയൂ.
5. നമ്മുടെ ജീവിത ലക്‌ഷ്യം പരിശ്രമിക്കുക എന്നതായിരിക്കണം, ഒരു പക്ഷെ നാം വീണ്ടും വീണ്ടും ശ്രമിക്കെണ്ടി വരും , വിജയം വരിക്കാന്‍! 
6. ഏതെങ്കിലും ഒരു ഫലം കിട്ടുമെന്ന് എനിക്ക് തോന്നിയാല്‍ ഞാന്‍ അതിനു വേണ്ടി എത്ര തവണ വേണമെങ്കിലും ശ്രമിക്കും , ഫലം കിട്ടുന്നത് വരെ.
7. നമുക്ക് ഒരു കാര്യത്തെക്കുറിച്ചു അറിയാവുന്നതെത്ര നിസ്സാരം , അറിയാന്‍ വയ്യാത്തതാണ് അധികവും.
8. പല ആള്‍ക്കാര്‍ക്കും തന്റെ ബുദ്ധി വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതിനു എന്താണി ത്ര വിഷമം എന്നെനിക്കു മനസ്സിലാകുന്നില്ല.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

28 : ആദി ശങ്കരാചാര്യര്‍ ( AD 788-820)

ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന്‌ ജന ങ്ങള്‍ക്ക്‌ ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു. ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പ...