[ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പല കാര്യങ്ങ ളിലും അദ്വിതീയനായിരുന്നു , മഹാനായ സാഹി ത്യകാരന്‍ വിദേശ നയത്തില്‍ ഇന്ത്യയുടെതായ പഞ്ച ശീല തത്വത്തിന്റെ ഉപജ്ഞാതാവ്, ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാന മന്ത്രിയായിരു ന്നയാള്‍, ഗാന്ധിജിയുടെ വത്സല ശിഷ്യന്‍ അങ്ങ നെ പോകുന്നു. എന്നാല്‍ നമ്മുടെ ഭാരത്തിലെ കുഞ്ഞുങ്ങള്‍ അദ്ദേഹത്തിനെ എന്നെന്നും ഓര്‍ക്കുന്നത് ചാച്ച നെഹ്‌റു എന്നാണു , അദ്ദേഹ ത്തിന്റെ ജന്മ ദിനമായ നവംബര്‍ 14 ശിശു ദിനം ആയി ആഘോഷിക്കുന്നു, 1954 മുതല്‍ . കാരണം ഒന്നുമല്ല , അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു എന്നത് തന്നെ, നെഹ്രുജിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ നോക്കാം ] 1. കുഞ്ഞിനെ താരാട്ടിയ പണ്ഡിറ്റ്ജി ഒരിക്കല്‍ പണ്ഡിറ്റ്ജി തീന്‍ മൂര്‍ത്തി ഭവനിലെ പൂന്തോട്ടത്തില്‍ ഉലാത്തുകയായിരുന്നു , പെട്ടെന്ന് ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ അദ്ദേഹം കേട്ട് ചുറ്റും നോക്കി. കുട്ടിയെ കാണുന്നില്ല, കുറച്ചു ദൂരം നടന്നു നോക്കിയപ്പോള്‍ ഒരു കൊച്ചു കുഞ്ഞു നിലത്തു കിടന്നു കരയുന്നതാണ് അദ്ദേ ഹം കണ്ടതൂ. കുട്ടി ശരിക്കും വലിയ വായില്‍ കരയുകയായിരുന്നു. നെഹൃജി അവിടെയൊക്...