ഭാരതത്തിലെ ഹ്രുദ്രോഗ ചികിത്സയുടെ മാതാവ് : ഡോ.പത്മാവതി അയ്യര്‍ ഒരു ഡോക്ടറുടെ അന്തിമമായ ലക്ഷ്യം തന്‍റെ രോഗികളുടെ ചികിത്സയും അവരുടെ സൌകര്യവും ആണ് എന്ന് പൂറ്ണ ബോധ്യം ഉള്ള ഒരു ലേഡി ഡോക്ടര്‍ ഉണ്ടായിരുന്നു ഡല്‍ഹിയില്‍. തന്‍റെ വാര്‍ഡില്‍ ഹ്റുദ്രോഗിയായി പ്രവേശിപ്പിച്ച ഒരു എം.പി.യെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി വാര്‍ഡില്‍ സുരക്ഷാപരിശോധനക്കായി ബോംബ് സ്ക്വാഡിലെ നായ്ക്കളെ അനുവദിക്കാതിരുന്നതു മൂലം പ്രധാനമന്ത്രിയെ തന്നെ തടഞ്ഞ ആ ഡോക്ടര്‍ ഭാരതത്തിലെ ഹ്രുദ്രോഗചികിത്സയുടെ തുടക്കം കുറിച്ച ഡോ.പത്മാവതി ആയിരുന്നു. അവര്‍ തന്‍റെ തൊഴിലിനെയും രോഗികളെയും അങ്ങേ അറ്റം സ്നേഹിച്ചു. തന്‍റെ രോഗികളെ സംരക്ഷിക്കാന്‍ ഉരുക്കുപോലെ ദ്രുഢനിശ്ചയം ഉണ്ടായിരുന്ന അവര്‍ക്ക് പ്രധാനമന്ത്രി എന്ന സ്ഥാനം അപ്രധാനമായിരുന്നു. നായ്ക്കളെ വാര്‍ഡില്‍ കടത്തിയിട്ട് ...