ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന് ജന ങ്ങള്‍ക്ക് ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു. ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പ...