ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന് ജന ങ്ങള്‍ക്ക് ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു.
ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പഠനം നടത്തിയത്. ഇവരെ യോജിപ്പിക്കുക എന്ന ജോലി ഏറ്റെടുത്തതു . ഇന്ന് നില നല്‍ക്കു ന്ന വേദ ആചാര ങ്ങളും മറ്റും ശങ്കരന്റെ സംഭാവനയാണെന്ന് പറയാം . വേദാന്ത ത്തിന്റെ മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് അദ്വൈത സിദ്ധാന്തം. ആ വാക്കിന്റെ അര്‍ഥം തന്നെ രണ്ടല്ലാത്തത് എന്നാണല്ലോ. ആത്മാവും (സ്വന്തം) ബ്രഹ്മവും (പ്രപഞ്ചം) ഒന്ന് തന്നെ എന്ന് സൂചിപ്പിക്കുന്നു. അദ്വൈ ത വേദാന്തത്തിന്റെയും അടിസ്ഥാനം ഉപനി ഷത്തുകള്‍, ഭഗവദ് ഗീത ബ്രഹ്മ സൂത്രം എന്നീ പ്രസ്ഥാന ത്രയങ്ങള്‍ തന്നെ. ഇവയിലെ മൂന്നി ലെയും തത്വങ്ങള്‍ കൂട്ടിയിണക്കിയാണ് അദ്വൈതം എന്ന തത്വം ആദി ശങ്കരന്‍ അവതരിപ്പിച്ചത്. ശ്രീരാമന്‍ ശ്രീകൃഷ്ണന്‍ തുടങ്ങിയ അവതാരങ്ങള്‍ ഭൌതികമായ രീതിയില്‍ ദുഷ്ട നിഗ്രഹത്തില്‍ കൂടി ധര്‍മ്മ ത്തെ പുനസ്ഥാപിച്ചു എങ്കിലും വെറും വിജ്ഞാനം കൊണ്ടു മാത്രം കുറഞ്ഞ കാലയളവില്‍ പരസ്പരം കലഹിച്ചു കൊണ്ടിരുന്ന ഹിന്ദു വിഭാഗങ്ങളെ ഒന്നിച്ചു ചേര്‍ക്കാന്‍ ശങ്കരന്റെ അദ്വൈത ചിന്ത യ്ക്ക് കഴിഞ്ഞു. അങ്ങനെ കലിയുഗത്തില്‍ പുരാതനമായ ഹിന്ദു മതത്തെ നാശോന്മുഖ മായ പാതയില്‍ നിന്ന് ധര്‍മ്മത്തിന്റെ പാത യിലേക്ക് തിരിച്ചു കൊണ്ടു വന്നു. എന്ന കാരണത്താല്‍ ശങ്കരന്‍ കലിയുഗത്തിലെ ഒരു അവതാരമായി കണക്കാക്കുന്നവരും ഉണ്ട്. ഹിന്ദു ധര്‍മ്മ പരിപാലനത്തിന് വേണ്ടി ഭാരതത്തിലെ വിവിധ ഭാഗങ്ങളിലായി 4 ആശ്രമങ്ങള്‍ ശ്രീ ശങ്കരന്‍ സ്ഥാപിച്ചു. ഒറീസ്സ യിലെ പുരി, ഗുജറാത്തിലെ ജാംനഗര്‍ , ഉത്തരാഖണ്ടിലെ ബദ്രിനാഥ് , കര്‍ണാടകയിലെ ശ്രുംഗേരി, എന്നിവിടങ്ങളില്‍ ആണ് ആശ്രമ ങ്ങള്‍ സ്ഥാപിച്ചത്. ഹിന്ദു മത അനുയായി കളുടെ ഏകീകരണവും സനാതന ധര്‍മ്മ പരിപാല നവും ആയിരുന്നു ലക്‌ഷ്യം , ഇവിടത്തെ മഠാധിപതികളെ ശങ്കാരാചാര്യര്‍ എന്ന് തന്നെ ഇന്നും അറിയപ്പെടുന്നു. മുപ്പത്തി രണ്ടാം വയസ്സില്‍ ശങ്കരന്‍ തന്റെ ദൌത്യം പൂര്‍ത്തിയാക്കി സമാധിയായി. അദ്ദേഹത്തിന്റെ സമാധി കേദാര്‍നാഥില്‍ ആണെന്നും അല്ല തമിഴ് നാട്ടിലെ കാഞ്ചീപുര ത്താ യിരുന്നു എന്നും രണ്ടു പക്ഷമുണ്ട്. ആദി ശങ്കരനെ കുറിച്ച് കേട്ട ചില കഥകള്‍ നോക്കാം ]
1. ജനന സംബന്ധമായത്
ശങ്കരന്റെ ജനനത്തിനു മുമ്പ് അമ്മ ആര്യാം ബക്ക് സാക്ഷാല്‍ പരമശ്ശിവന്‍ സ്വപ്ന ദർശനം നൽകി താന്‍ അവര്‍ക്ക് മകനായി പിറക്കുമെന്ന് അറിയുക്കുകയുണ്ടായി . ശിവന്റെ അനുഗ്രഹം കൊണ്ടു ഉണ്ടായ കുട്ടി അങ്ങനെ ശങ്കരന്‍ ആയി. ചെറുപ്പം മുതലേ അറിവ് വര്‍ദ്ധിപ്പ്ക്കാനുള്ള അദമ്യമായ ആഗ്ര ഹം ശങ്കരനുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ട ശങ്കരനെ വളര്‍ ത്തിയത് അമ്മയായിരുന്നു. ദൈവീകമായ ബുദ്ധി ശക്തിയും അശ്രാന്ത പരിശ്രമവും കൊണ്ടു വേദങ്ങളിലെ അറിവുകള്‍ മുഴു വന്‍ ശങ്കരന്‍ പെട്ടെന്ന് സ്വായത്തമാക്കി.
2. സന്യാസത്തിന്റെ കഥ
ആത്മീയ ജ്ഞാനം വര്‍ദ്ധിച്ചതോടു കൂടി ശങ്കരന്‍ ബ്രഹ്മ ചാരിയായി സന്യാസം സ്വീക രിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ആഗ്രഹിച്ചു . അതിനു അമ്മയുടെ അനു വാദം ചോദിച്ചു. വര്‍ദ്ധക്യ കാലത്ത് മകന്റെ സാന്നിദ്ധ്യം ആഗ്രഹിച്ച മാതാവ് അതിനു സമ്മതം നല്കാന്‍ മടിച്ചു. ഒരിക്കല്‍ ശങ്കരന്‍ പെരിയാര്‍ പുഴയില്‍ കുളിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു മുതല കുട്ടിയുടെ കാലില്‍ പിടി വീണു . പുഴയുടെ തീരത്ത് കുട്ടി കുളിക്കുന്നത് ശ്രദ്ധിച്ച് കൊണ്ടിരുന്ന അമ്മയെ വിളിച്ചു മുതലയില്‍ നിന്ന് രക്ഷ പെടണമെങ്കില്‍ തന്നെ സന്യാസത്തിനു അനുവദിക്കണം എന്ന് പറഞ്ഞു, ഗതിയില്ലാ തെ അമ്മ അനുവാദം കൊടുത്തു , തന്റെ വേദ മന്ത്രോച്ചാരണം തുടങ്ങിയപ്പോള്‍ മുതല കുട്ടിയുടെ കാലില്‍ നിന്ന് പിടി വിടുകയും ചെയ്തു.
3. അമ്മയുടെ അവസാന അഭിലാഷം
അല്‍പ്പം സമ്മര്‍ദ്ദം പ്രയോഗിച്ചു ആണെ ങ്കിലും മകന്‍ സന്യാസത്തിനു പോകുന്ന തിനു മുമ്പ് അമ്മക്ക് തന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ശങ്കരന്‍ തന്നെ ചെയ്യണമെന്ന ആഗ്രഹം പ്രകടി പ്പിച്ചു. അമ്മയുടെ അനുവാ ദം വാങ്ങി പുറപ്പെടുന്നതിനു മുമ്പ് തന്നെ അമ്മയുടെ അവസാന നാളുകളില്‍ അവരു ടെ അടുക്കല്‍ താന്‍ ഉണ്ടാവുമെന്ന് ഉറപ്പു കൊടുത്തു. അമ്മയുടെ നാളുകള്‍ എണ്ണ പ്പെട്ടു എന്ന് ദിവ്യ ദൃഷ്ടിയില്‍ മനസ്സിലാ ക്കിയ ശങ്കരന്‍ അമ്മയുടെ അടുത്തു വന്നു അവര്‍ ദിവംഗതയായ ശേഷം കര്‍മ്മങ്ങള്‍ ചെയ്തതിനു ശേഷം ആണ് തിരിച്ചു പോയത്.
4. വാഴക്കച്ചി കൊണ്ടു ശവം ദഹിപ്പിച്ച സന്യാസി
അന്നത്തെ ആചാരം അനുസരിച്ച് സന്യാ സി ആയ ഒരാള്‍ മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നത് നിഷിദ്ധമായിരുന്നു. ഇക്കാരണ ത്താല്‍ അദ്ദേഹത്തിന്റെ മറ്റു ബന്ധുക്കള്‍ ശങ്കരന്‍ കര്‍മ്മം ചെയ്യ്യുന്നത് ശരിയല്ല എന്ന് പറഞ്ഞു ശവ സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചില്ല. സാധാരണ ഹിന്ദുക്കളുടെ മൃത ശരീരം മാവ്, ചന്ദനം എന്നീ മരങ്ങളുടെ വിറകും ചാണകവരളി ഉമി എന്നിവയും ഉപയോഗിച്ചായിരുന്നു ദഹിപ്പിച്ചിരുന്നത്. എന്നാല്‍ മറ്റു ബന്ധുക്കള്‍ തടസ്സപ്പെടു ത്തിയത് കൊണ്ടു ഈ സാധനങ്ങള്‍ പോലും കിട്ടാതെ ചുറ്റും കണ്ട വാഴയുടെ ഉണങ്ങിയ പോളകളും ഇലയും മറ്റും ഉപയോഗിച്ചാണ് ശങ്കരന്‍ അമ്മയുടെ മൃതദേഹം ദഹിപ്പിച്ചത് .
5. ശങ്കരനും ചണ്ടാലനും
ഒരിക്കല്‍ ആദിശങ്കരന്‍ കാശിയില്‍ കുളിച്ചു പുതിയ വസ്ത്രം ധരിച്ചു ക്ഷേത്രത്തിലേക്ക് ശിഷ്യന്മാരുമായി പോകുകയായിരുന്നു. വഴിയില്‍ അല്‍പ്പ വസ്ത്രധാരിയും മദ്യപാ നിയുമായ ഒരു ചണ്ടാലന്‍ തന്റെ സന്തത സഹചാരികളായ നായ്ക്കളുമായി അവര്‍ക്ക് എതിരെ വന്നു. ആചാര്യ ശിഷ്യന്മാര്‍ ” ദൂരെ പോകൂ , ദൂരെ പോകൂ “ എന്നു ആംഗ്യ ഭാഷയില്‍ കൂടി അയാളോട് ആവശ്യപ്പെട്ടു. നിഷ്കളങ്കമായ ഈ ആവശ്യം ചണ്ടാലനെ ക്ഷുഭിതനാക്കി . അയാള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു ആചാര്യനോടു .
1. താങ്കള്‍ എന്നോടു മാറിപ്പോകൂ എന്ന് പറഞ്ഞപ്പോള്‍ ഒരു ഭൌതികവസ്തു മറ്റൊരു ഭൌതിക വസ്തു വില്‍ നിന്ന് മാറ്റാനാണോ ആത്മാവിനെ ആത്മാവില്‍ നിന്ന് മാറ്റാനാ ണോ പറഞ്ഞത് ? പരമമായ ബ്രഹ്മം എല്ലാ യിടത്തും ഉണ്ടെന്നു പറയുന്ന അങ്ങ് എന്താ ണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസില്ലാക്കി തന്നാലും ഭക്ഷണം കൊണ്ടു നിര്‍മ്മിച്ചഎന്റെ ശരീരം ഭക്ഷണം കൊണ്ടു തന്നെ നിര്‍മ്മിച്ച താങ്കളുടെ ശരീരത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനാണോ ആവശ്യപ്പെട്ടത് ? എനിക്കുള്ള പൂര്‍ണതാബോധവും താങ്കളുടെ പൂര്‍ണതാ ബോധവും എങ്ങനെ വ്യത്യസ്ത മാകുന്നു ?
2. സൂര്യന്റെ പ്രതി ബിംബം വിശുദ്ധമായ ഗംഗയില്‍ വീഴുമ്പോള്‍ ഉണ്ടാകുന്നതും ചണ്ടാലന്മാരുടെ തെരുവിലെ അഴുക്കു നിറ ഞ്ഞ ഓടയില്‍ ഉണ്ടാകുന്ന പ്രതിബിംബവും തമ്മില്‍ എന്താണ് വ്യത്യാസം ? ഒരു സുവര്‍ണ പാത്രത്തിനകത്തെ സ്ഥലവും ഒരു മണ്‍പാ ത്രത്തിനകത്തെ സ്ഥലവും തമ്മില്‍ എന്താ ണ് വ്യത്യാസം ? ചുരുക്കത്തില്‍ അദ്വൈതം എന്ന ഏകത്വം പ്രസംഗിക്കുന്ന താങ്ക ദൃഷ്ടിയിൽ ബ്രാഹ്മണനായ താങ്കളും ചണ്ടാലനായ ഞാനും തമ്മില്‍ എങ്ങനെ വ്യത്യാസം കാണുന്നു ?
ഈ ചോദ്യങ്ങള്‍ കേട്ട് ആചാര്യന്‍ സ്തബ്ധ നായി നിന്നുപോയി, അദ്ദേഹം മനസ്സിലാക്കി ചണ്ടാലന്‍ പറഞ്ഞത് താന്‍ പറയുന്ന അദ്വൈത സങ്കല്‍പ്പം തന്നെ ആണെന്ന്. തനിക്കു ഗുരുവാകാന്‍ കഴിവുള്ള വ്യക്തി യാണ് ആ ചണ്ടാലന്‍ എന്ന് മനസ്സിലാക്കി ആചാര്യന്‍ അയാളെ വന്ദിച്ചു തന്റെ അറിവി ല്ലായ്മ്മക്ക് മാപ്പപെക്ഷിച്ചു. ഇതിനു ശേഷം ആചാര്യന്‍ എഴുതിയ “മനീഷ പഞ്ചകം” എന്ന അഞ്ചു പദ്യങ്ങളില്‍ ഈ തത്വം ആചാര്യന്‍ വിശദീകരിക്കുന്നു.
6. ആദി ശങ്കരനും ലൈംഗിക പ്രവര്‍ത്തിയും
ലൈംഗിക പ്രവര്‍ത്തി അഥവാ സ്ത്രീ പുരുഷ സംയോഗം മനുഷ്യന്റെ ആദ്യകാലം മുതലേ ഉള്ളതാണല്ലോ, ശാരീരികമായ ബന്ധപ്പെ ടല്‍ നിലനില്‍പ്പിനു തന്നെ ആവശ്യമാണ് എന്ന് പറയപ്പെടുന്നു. എന്നാല്‍ സന്യാസി കള്‍ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്പ്പെടു ന്നില്ല, നിത്യ ബ്രഹ്മചാരിയായ ആദി ശങ്ക രന്‍ ലൈംഗിക പരിചയം തേടുവാന്‍ ഒരവ സരം ഉണ്ടായ കഥ ഇതാണ്. ആദി ശങ്കരനും മദന്‍ മിശ്ര എന്ന പണ്ഡിതനും ഒരു ദിവസം തര്‍ക്കങ്ങളില്‍ ഏര്പ്പെട്ടു. മദന്‍ മിശ്ര അന്ന് ജീവിച്ചിരുന്നവരില്‍ ഏറ്റവും വലിയ വിദ്വാന്മാ രില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഭാരതിയും ഒരു വിദുഷി ആയിരുന്നു അവര്‍ മധ്യസ്തയായും ഇരുന്നു തര്‍ക്ക വിചാരം പതി നെട്ടു ദിവസം നീണ്ടു നിന്നു. തര്‍ക്ക വിചാര ത്തില്‍ ശങ്കരന്‍ തന്നെ വിജയി ആയി, എങ്കി ലും അവസാന ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് ഭാരതി ശങ്കരനോടു ചില ചോദ്യങ്ങള്‍ ചോദിച്ചു . ഭാരതി ശങ്കരനോടു ചോദിച്ചത് ലൈംഗിക സംസര്‍ഗ്ഗത്തെ കുറിച്ചായിരുന്നു. ബാലബ്രഹ്മചാരിയായി ജീവിതം തുടങ്ങിയ ശങ്കരന് സ്വാഭാവികമായും തൃപ്തികരമായ ഉത്തരങ്ങള്‍ പറയാന്‍ കഴിഞ്ഞില്ല. ഉത്തരം നല്‍കാന്‍ മുപ്പതു ദിവസത്തെ സമയം ചോദിച്ചു. അതിനു ശേഷം ദിവംഗതനായ ഒരു രാജാവിന്റെ ശരീരത്തില്‍ യോഗിയായ ശങ്കരന്‍ പരകായ പ്രവേശം നടത്തി രാജ്ഞി യുമായി ലൈംഗിക ബന്ധം ആസ്വദിച്ചു , ദൈവീകമായ തലത്തിലേക്ക് ഉയര്‍ന്ന രീതി യില്‍ ഉള്ള ബന്ധം ആയിരുന്നു അത്. മുപ്പ തു ദിവസത്തിന് പകരം വെറും മൂന്നു ദിവസം കഴിഞ്ഞു ശങ്കരന്‍ തിരിച്ചു വന്നു ഭാരതിയുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികര മായ രീതിയില്‍ ഉത്തരങ്ങള്‍ കൊടുത്തു. ഭാരതി അദ്ദേഹ ത്തെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു.
7. സര്‍വജ്ഞ പീഠം കയറിയ കഥ
എല്ലാ വിഷയങ്ങളിലും അപാരമായ അറി വുമുള്ള വരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ യെ സർവ്വജ്ഞ പീഠം കയറുക എന്നായി രുന്നു പറഞ്ഞിരുന്നത്. കാശ്മീരില്‍ ഒരു ശാരദാ ക്ഷേത്രത്തിന്റെ നാല് വാതിലുകളും തുറക്കാന്‍ ഈ പരീക്ഷ ജയിച്ചവര്‍ക്ക് മാത്രമേ കഴിയുമായിരുന്നുള്ളൂ. മുന്‍കാലത്ത് ഇതിനു വന്ന വിദ്വാന്മാര്‍ പലരും പശ്ചിമ പൂര്‍വ ഉത്തര ഭാഗത്തുള്ള വാതിലുകള്‍ തുറന്നിരുന്നു , എന്നാല്‍ ദക്ഷിണഭാഗത്തെ വാതില്‍ തുറക്കാന്‍ ശങ്കരനു കഴിയും എന്ന് സ്വയം തോന്നി അതിനു വേണ്ടി തെക്ക് നിന്നും യാത്ര ചെയ്തു അവിടെ എത്തി. ക്ഷേത്രത്തിനു ചുറ്റും താമസിച്ചിരുന്നവരും ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നവരും ശങ്കര ന്റെ അദ്വൈത ദര്‍ശനത്തെക്കുറിച്ചു കേട്ടിരു ന്നത് കൊണ്ടു അവര്‍ ശങ്കരനെ ഗംഭീരമായി സ്വീകരിച്ചു. എന്നാല്‍ ദക്ഷിണ ഭാഗത്തെ വാതില്‍ക്കല്‍ വിവിധ ഹിന്ദു സംഘങ്ങളില്‍ പെട്ടവര്‍ ആചാര്യനെ തടഞ്ഞു. ന്യായ സാമ്ഖ്യന്മാര്‍ ജൈനന്മാര്‍ എന്നിവര്‍ ആചാ ര്യനെ തടഞ്ഞു നിര്‍ത്തി തങ്ങളുടെ ചോദ്യങ്ങ ള്‍ക്ക് ഉത്തരം പറഞ്ഞിട്ടു പോയാല്‍ മതി എന്നു പറഞ്ഞു. ആ ചോദ്യങ്ങള്‍ക്കെല്ലാം നിഷ്പ്ര യാസം ഉത്തരം കൊടുത്ത ശങ്കരന്‍ അത് കഴിഞ്ഞു നാലാമത്തെ വാതില്‍ തുറന്നു അകത്തോട്ടു കയരി സർവജ്ഞ പീഠത്തിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ദേവിയുടെ ശബ്ദം ഒരു അശരീരിയായി കേട്ടു “ നില്‍ക്കൂ നിങ്ങള്ക്ക് അതിനുള്ള അര്‍ഹതയില്ല , നിങ്ങള്‍ പരിശുദ്ധനല്ല. ഇത് കേട്ട് ശങ്കരന്‍ പറഞ്ഞു “ ഞാന്‍ പരകായ പ്രവേശം നടത്തി ഏർപ്പെട്ട ലൈംഗിക വേഴ്ച യാണ് കുറ്റകരമായി താങ്കള്‍ കാണുന്നത് എങ്കില്‍ ബാല്യകാലം മുതലേ ബ്രഹ്മ ചാരിയാ യിരുന്നു താന്‍ ഒരിക്കല്‍ പോലും തെറ്റായ വഴിയില്‍ സഞ്ചരിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു “ഞാന്‍ സ്വന്തം ശരീരത്തെ ഒരിക്കലും തെറ്റാ യ രീതിയില്‍ കൊണ്ടു നടന്നി ട്ടില്ല, പരകായ പ്രവേശം നടത്തി കിട്ടിയ പരിചയം എങ്ങനെ എന്റെ പരിശുദ്ധിയെ ബാധിക്കും “ എന്ന് തിരിച്ചു ചോദിച്ചു . ഇത് കേട്ട് ദേവിയുടെ ശബ്ദം കേള്‍ക്കാതെയായി , ആചാര്യന്‍ വാതില്‍ തുറന്നു സർവജ്ഞപീഠത്തില്‍ കയറുകയും ചെയ്തു. അവിടെ അപ്പോൾ അത്യപൂര്‍വമായ പുഷ്പ വൃഷ്ടിയും ശംഖ നാദവും മുഴങ്ങി .
അവലംബം : https://en.wikipedia.org/wiki/Adi_Shankarahttps://www.speakingtree.in/allsli…/adi-shankaracharya-story
https://youtu.be/vlq2kb56T7Q
ശങ്കരാചാര്യരും പരകായ പ്രവേശവും
ReplyDeleteവളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് ശങ്കരാചാര്യരുടെ പരകായപ്രവേശം മണ്ഡലമിശ്രന്റെ കാമശാസ്തത്തിലെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയാനായിട്ട് ആണ് പരകായപ്രവേശനം നടത്തിയത് എന്നു പറഞ്ഞപ്പോൾ ഉടനെ ലൈംഗികത ആസ്വദിക്കാനാണ് എന്ന് കേട്ടവരും പരിഭാഷ ചെയ്തവരും അങ്ങ് തീരുമാനിച്ചു എന്നാൽ മണ്ഡലമിശ്രന്റെ ചോദ്യം എന്തായിരുന്നു എന്ന് ആർക്കും അറിയുകയും ഇല്ല ലൈംഗികത അറിയാനാണെങ്കിൽ പരകായപ്രവേശം നടത്തണമെന്നില്ല മാത്രമല്ല പരകായ പ്രവേശം നടത്തി രാജ്ഞിയുമായി ബന്ധം പുലർത്തിയാൽ അത് കടുത്ത വഞ്ചനയും ആയിരിക്കും ധർമ്മശാസ്ത്ര വിശാരദനായ ശങ്കരാചാര്യർ ഒരിക്കലും അങ്ങിനെ ചെയ്യുകയും ഇല്ല മാത്രമല്ല ത്രികാല ജ്ഞാനിയായ ശങ്കരാചാര്യർക്ക് ഇങ്ങിനെ ഒരു നാടകം കളിക്കാതെ തന്നെ ഉത്തരം പറയുകയും ആകാം
' ' ശങ്കരാചാര്യരും മണ്ഡലമിശ്ര നും തമ്മിലുള്ള സംവാദം എവിടെയും ലഭ്യമല്ല ലഭ്യമായ വ പലരുടേയും മനോധർമ്മവും ആണ് അത് ലഭിക്കാതെ എങ്ങിനെ ഇതൊക്കെ വിലയിരുത്തും? യോഗിയായ ഒരു ഭാരതീയ യതീശ്വരൻ യോഗ മാർഗ്ഗത്തിലൂടെ പലതിനും ഉത്തരം കണ്ടെത്തുന്നു എന്ന് വന്നാൽ അങ്ങിനെയുള്ള ഒരവസ്ഥ ഇല്ലാത്ത സെമിററിക് മതങ്ങൾക്ക് അത് ക്ഷീണമാകും ആയതിനാൽ കാമശാസ്ത്രത്തിലെ ചോദ്യത്തിന് പരകായപ്രവേശനം നടത്തി ഉത്തരം കണ്ടെത്തി എന്നു പറഞ്ഞാൽ മതി ബാക്കി പ്രേക്ഷകർ ഊഹിച്ചെടുത്ത് പൂരിപ്പിച്ചു കൊള്ളും എന്നാൽ ഏത് ചോദ്യത്തിനാണ് എന്ന് ആർക്കും അറിയില്ല കാമശാസ്ത്രം എന്നു പറഞ്ഞാൽ വെറും സെക്സ് നെ പ്പറ്റി പറയുന്ന ഗ്രന്ഥമൊന്നുമല്ല കാമം എന്നാൽ ആഗ്രഹം എന്നാണർത്ഥം ഒരു മനുഷ്യന് പ്രശസ്തി, ധനം സ്ഥാനം, രതി ഇതിനൊക്കെ കാമം കാണും അതിൽ രതിയെ പ്പറ്റിയാണ് ചോദിച്ചത് എന്ന് എങ്ങിനെ മനസ്സിലാക്കി?
വിദേശികളുടെ നമ്മുടെ സംസ്കാരത്തിന് മുകളിലുള്ള കുതന്ത്രം എത്ര ആഴത്തിലാണ് നമ്മുടെ സമൂഹത്തിൽ ആഴ്ന്ന് ഇറങ്ങിയിട്ടുള്ളത് എന്നു നോക്കൂ ശങ്കരാചാര്യർക്ക് പരകായ പ്രവേശനത്തിനുള്ള യോഗവിദ്യ അറിയാം എന്നു വ്യക്തമാണ് അത് ഈ സന്ദർഭത്തിൽ പ്രയോഗിച്ചു എന്ന് വരുത്തിത്തീർക്കുകയാണ് ചെയ്തത് -പരകായ പ്രവേശനം നടത്തി രാജ്ഞിയുമായി സമ്മേളിച്ചാൽ രണ്ടു തരത്തിലുള്ള അധർമ്മവും പാപവുമാണ് ഒന്ന് - മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു - രണ്ട് - കർമ്മം ചെയ്യുന്നതും അനുഭവിക്കുന്നതും ശരീരത്തിനകത്തുള്ള ആത്മാവ് ആണ് എന്ന് പറഞ്ഞ ശങ്കരാചാര്യർ ഇങ്ങിനെ ചെയ്താൽ മറ്റൊരുത്തന്റെ ഭാര്യയെ പ്രാപിക്കുക എന്ന വലിയ അപരാധം ചെയ്തവനാകില്ലേ? ജ്ഞാനിയായ ശങ്കരാചാര്യർ അതിന് മുതിരുമോ? അപ്പോൾ തീർച്ചയായും ഇതൊരു കൽപ്പിത കഥയാണ് സംഭവിച്ചതല്ല
👍
DeleteSource: ശ്രീവത്സം face book
ReplyDeleteThe-name ‘“‘Jagatguru,” the teacher of the world, is a
ReplyDeletedistinction to-which the people of the Visvakarma caste. alone
‘are entitled. (Winslow’s Dictionary) When the world-
famed Sankaracharya of Travancore, the founder of the
Advaita School of Philosophy, which is Buddhism in dis-
Suise, halted at Masulipatam, he styled himself seta oe
The Dewakammalars of South India, who were very jealous
of their title, incensed at an apparent imposter trying to
ussume what was their own exclusive. property, questionted.
his right to the distinction, when the celebrated philosopher
sang the following lines :—-
“Achiry6é Sankaré nama,
“Twashta putrGé nasansaya,
‘Viprakula gurérdiksha,
“Visvakarmantu Brabsana.”
“My name is Sankaraichdrya, T am a descendant of ‘ft apne
l-have come here to teach the Vipras the right of ney Ur
‘the sacred thread. I am a Brahmin of the Fapeatie
caste.’ (Sankara Vijaya.) This is irrebutiable proof that
the people of the Visvakarma caste are Brahmins.
The-name ‘“‘Jagatguru,” the teacher of the world, is a
distinction to-which the people of the Visvakarma caste. alone
‘are entitled. (Winslow’s Dictionary) When the world-
famed Sankaracharya of Travancore, the founder of the
Advaita School of Philosophy, which is Buddhism in dis-
Suise, halted at Masulipatam, he styled himself seta oe
The Dewakammalars of South India, who were very jealous
of their title, incensed at an apparent imposter trying to
ussume what was their own exclusive. property, questionted.
his right to the distinction, when the celebrated philosopher
sang the following lines :—-
“Achiry6é Sankaré nama,
“Twashta putrGé nasansaya,
‘Viprakula gurérdiksha,
“Visvakarmantu Brabsana.”
“My name is Sankaraichdrya, T am a descendant of ‘ft apne
l-have come here to teach the Vipras the right of ney Ur
‘the sacred thread. I am a Brahmin of the Fapeatie
caste.’ (Sankara Vijaya.) This is irrebutiable proof that
the people of the Visvakarma caste are Brahmins.
Vishwakarma and his descendants by Albert Edward Robert chapter number 3 please