Skip to main content

13.ശാസ്ത്ര ചോരണങ്ങള്‍ :1– ചില കഥകള്‍

മനുഷ്യ ചരിത്രങ്ങളില്‍ പല കാലഘട്ടങ്ങളിലായി കണ്ടു പിടിച്ച പല ഉപകരണങ്ങളും ശാസ്ത്ര സത്യങ്ങളും ചില ആള്ക്കാരുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഈ കണ്ടുപിടു ത്തങ്ങളില്‍ ചിലവയെങ്കിലും അതു ആദ്യം കണ്ടു പിടിച്ചവരുടെ തന്നെ പേരില്‍ അല്ല അറിയപ്പെടുന്നത് എന്നത് സത്യമാകുന്നു. ഈ കുറിപ്പെഴുതുന്ന ആള്‍ തന്നെ ചിലത് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ജെ സി ബോസും മാര്ക്കൊനിയും പോലെയുള്ള സംഭവങ്ങള്‍ .ഇതിനു കാരണങ്ങള്‍ പലതാവാം . ആദ്യമായി കണ്ടുപിടിച്ച ആള്‍ യഥാ സമയം പേറ്റന്റ് പോലെയുള്ള രേഖകള്‍ വഴി തന്റെ കണ്ടുപിടു ത്തത്തിലുള്ള അവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കാത്തത് കൊണ്ടും തന്റെ കണ്ടെത്തലുകള്‍ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ കയ്യില്‍ പെട്ട് അവര്‍ അത് അവരുടെതായി പ്രസിദ്ധപ്പെടുത്തിയത് കൊണ്ടോ ആവാം . മറ്റു ചിലപ്പോള്‍ കണ്ടു പിടിച്ച ആള്‍ ഒരു സ്ത്രീ ആയതു കൊണ്ടു അംഗീകാരം കിട്ടാ ത്തതും ആവാം .അങ്ങനെയുള്ള ചിലവയെപ്പറ്റി നമുക്ക് നോക്കാം .
1. ലിംഗ നിര്ണുയവും ക്രോമാസോമും : നെറ്റി സ്ട്ടീവന്സ്
ജനിതക ശാസ്ത്രത്തില്‍ ജീവികളുടെ സ്വഭാവ വിശേഷങ്ങള്‍ നിര്ണടയിക്കുന്ന ജീനുകളെപ്പറ്റി പഠിച്ച ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞ ആയിരുന്നു നെറ്റി സ്ടീവന്സ്ക . ഒരു മാതാപിതാ ക്കള്ക്ക് ഉണ്ടാകുന്ന കുട്ടികള്‍ ആണാണോ പെണ്ണാണോ എന്ന് നിശ്ചയിക്കുന്നത് പരിസ്ഥിതി അനുസരിച്ചല്ല, എന്നാല്‍ പുരുഷ ബീജത്തിലെ ചില ക്രോമസോമുകള്‍ ആണ് എന്ന് അവര്‍ കണ്ടുപിടിച്ചു. ചില തരം പുഴുക്കളുടെയും കടലിലെ ബാക്ടീരിയകളുടെയും പുരുഷ ബീജത്തില്‍ രണ്ടു തരം ക്രോമസോമുകള്‍ ഉണ്ടാകുന്നു എന്നും ഇവയില്‍ വലിയ തരം ( X) ക്രോമസോമുകള്‍ സ്ത്രീ ഭ്രൂണവുമായി യോജിക്കുമ്പോള്‍ പുരുഷ പ്രജയും ചെറിയ ക്രോമസോം  ഭ്രൂണവുമായി ചേരുമ്പോള്‍ സ്ത്രീ പ്രജയും ഉണ്ടാകുന്നു അവര്‍ മനസ്സിലാക്കി. ഈ തത്വം അനുസരിച്ചാണ് മനുഷ്യനുള്പ്പെ ടെയുള്ള മറ്റു പല ജീവികളിലും കുട്ടിയുടെ ലിംഗം നിര്ണയിക്കുന്നത് എന്നും അവര്‍ കണ്ടെത്തി. അതായത് പുരുഷ ബീജത്തില്‍ ഉള്ള X , Y ക്രോമസോമുകളില്‍ സ്ത്രീ ഭ്രൂണത്തില്‍ ഉള്ള Y ക്രോമസോമുകളുമായി X,Y ഇവ ചേര്‍ന്നാല്‍ കുട്ടി പുരുഷനും Y , Y ആണെങ്കില്‍ കുട്ടി പെണ്ണും ആകുന്നു എന്ന തത്വം . പ്രസവിച്ചതെല്ലാം പെണ്‍കുട്ടികള്‍ ആവുന്നത് സ്ത്രീകളുടെ കുറ്റം അല്ല എന്ന ശാസ്ത്ര സത്യം .
അമേരിക്കയില്‍ 1861 ല്‍ ജനിച്ച ഇവര്‍ 1906 ലാണ് ഇത് കണ്ടു പിടിച്ചത്. പൊതുവേ സ്ത്രീകള്‍ ശാസ്ത്ര വിഷയങ്ങളില്‍ പഠനം നടത്തുന്നത് അത്യപൂര്വം ആയ കാലത്ത് അമേരിക്കയിലെ ആദ്യകാല ശാസ്ത്രജ്ഞകളില്‍ ഒരാളായിരുന്നു ഇവര്‍. സ്വാഭാ വികമായും സ്ത്രീ എന്ന കാര്യം കൊണ്ടുതന്നെ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ ഒരു ശാസ്ത്രജ്ഞയും . 1903 ല്‍ ആണ് അവര്ക്ക് പി എച് ഡി ബിരുദം കിട്ടിയത് . പക്ഷെ അവരുടെ കണ്ടു പിടിത്തത്തിന് അര്ഹമായ അംഗീകാരം ജീവിച്ചിരുന്ന കാലത്ത് അവര്ക്ക് കിട്ടിയില്ല. ഇതിനു പ്രധാന കാരണം അവരെ പി എച് ഡി ഗവേഷണത്തില്‍ നയിച്ച വഴികാട്ടികള്‍ തന്നെ ആയിരുന്നുവത്രേ. അവരുടെ വഴികാട്ടികള്‍ തോമസ്‌ ഹണ്ട് മോര്ഗനന്‍ , എഡ്മണ്ട് വിത്സണ്‍ , എം കാറി തോമസ്‌ എന്നിവരായിരുന്നു. നെറ്റി അകാലത്തില്‍ കാന്സ്ര്‍ രോഗത്തിന് കീഴടങ്ങി 1912 ല്‍ ദിവംഗതയായതിനു ശേഷം മാത്രം ആയിരുന്നു അവരുടെ പ്രധാനകണ്ടെത്തലുകള്‍ പ്രബന്ധമായി അവതരിപ്പി ച്ചതു . അതും അവരുടെ ഗവേഷണ വഴികാട്ടി ആയിരുന്ന തോമസ്‌ ഹണ്ട് മോര്ഗുന്‍ വഴി. അവര്ക്ക് ജീവിച്ചിരുന്ന കാലത്ത് അര്ഹമായ ഒരു പ്രൊഫസര്‍ പദവി പോലും കിട്ടുകയുണ്ടായില്ല .

LikeShow More Reactions

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

28 : ആദി ശങ്കരാചാര്യര്‍ ( AD 788-820)

ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന്‌ ജന ങ്ങള്‍ക്ക്‌ ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു. ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പ...