Skip to main content

2.ആല്‍ബെര്‍ട്ട് ഐന്‍സ്ടീനെപ്പറ്റി വീണ്ടും

മറവിക്കാരനായ ഐന്‍സ്ടീന്‍
1. വീട്ടിലേക്കുള്ള വഴി
ട്രെയിനില്‍ ടിക്കറ്റ് കാണാതെ ടിക്കറ്റ് പരിശോ ധകന്റെ ദയ കൊണ്ടു രക്ഷപ്പെട്ട ഐന്‍സ്ടീന്‍ടെ കഥ മുമ്പ് വായിച്ചു കാണുമല്ലോ, ഇതാ മറ്റൊന്ന്.
അമേരിക്കയിലെ പ്രിന്‍സ്ട്ടന്‍ സര്‍വകലാ ശാലയിലെ ഐന്‍സ്ടീന്റെ വീട്ടില്‍ ഒരാള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തു തുടങ്ങി, അയാള്‍ക്ക് വേണ്ടത് ഐന്‍സ്ടീന്റെ താമസ സ്ഥലത്തിന്റെ മേല്‍വിലാസം ആയിരുന്നു. അന്ന് ലോകത്തിലെ ഏറ്റവും അറിയപ്പെ ടുന്ന ശാസ്ത്രകാരന്മാരില്‍ ഒരാളായ ഐൻ സ്ടീന്റെ വീട്ടില്‍ സുരക്ഷ കാരണങ്ങളാല്‍ ആരെങ്കിലും അദ്ദേഹത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചാല്‍ പറയരുത് എന്നായിരുന്നു നിര്‍ദ്ദേശം . പക്ഷെ ഇയാള്‍ വീണ്ടും വീണ്ടും വിളിച്ചു തുടങ്ങി. നിര്‍ത്താതെ വിളി വന്ന പ്പോള്‍ അറ്റണ്ടര്‍ അവസാനം ചോദിച്ചു “ ആരാണ് നിങ്ങള്‍ ? “ . അപ്പോള്‍ അയാള്‍ പറഞ്ഞു “ ദയവു ചെയ്തു നിങ്ങള്‍ ആരോ ടും പറയരുത് , ഞാന്‍ വീട്ടിലേക്കു വരുക യാണ് , എനിക്ക് എന്റെ വഴി അറിയില്ല , അതൊന്നു പറഞ്ഞു തന്നാല്‍ വലിയ ഉപകാരം ആകുമായിരുന്നു “ , അത് സാ ക്ഷാല്‍ ഐന്‍സ്ടീന്‍ തന്നെ ആയിരുന്നു!!!
2. മഴക്കോട്ടും ഐന്‍സ്ടീനും
ഒരിക്കല്‍ ഐന്‍സ്ടീന്‍ കടയില്‍ നിന്ന് നല്ല ഒരു മഴക്കോട്ടു വാങ്ങി , അതിനുള്ള പണം ഓര്‍മ്മിച്ചു കൃത്യമായി കൊടുത്തു. എന്നാല്‍ പാവം മഴക്കോട്ടു എടുക്കാന്‍ മറന്നു. ഏക ദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു നനഞ്ഞ വസ്ത്രവുമായി ഐന്‍സ്ടീന്‍ അവിടെ എത്തി , തന്റെ മഴക്കോട്ടു ആവശ്യപ്പെട്ടു. ക്ഷമ പറഞ്ഞുകൊണ്ടു കടക്കാരന്‍ കോട്ട് എടുത്തു കൊടുത്തു , എന്നിട്ട് ചോദിച്ചു ,
“ ഈ മഴയത്തു താങ്കള്‍ ഇത്രയധികം നനഞ്ഞതെങ്ങനെ ?”
ഐന്‍സ്ടീന്‍ പറഞ്ഞു : “ഞാന്‍ പുറത്തിറ ങ്ങിയ പ്പോള്‍ മഴ ഉണ്ടായിരുന്നു എന്നത് ശരി തന്നെ , മഴക്കോട്ടു എന്റെ ശരീരത്തില്‍ ഉണ്ടല്ലോ എന്ന ധാരണയില്‍ ഞാന്‍ നടന്നു സുഖമായി വീട്ടില്‍ എത്തി. അവിടെ ചെന്ന് മഴക്കോട്ടു ഊരി വെക്കാന്‍ നോക്കിയപ്പോള്‍ അത് കാണുന്നില്ല, അപ്പോഴാണ്‌ ഞാന്‍ ഓര്‍മ്മിച്ചതു അത് കടയില്‍ തന്നെ ആണ ല്ലോ എന്ന്, നേരെ ഞാന്‍ ഇങ്ങോട്ട്‌ തന്നെ പോന്നു. ഏതായാലും അത് ഇവിടെ തന്നെ ഉണ്ടല്ലോ, സമാധാനം” !!!
3.പ്രപഞ്ച രഹസ്യം പഴയ കടലാസിന്റെ പുറത്തു
ജെര്‍മ്മനിയില്‍ നിന്ന് ഐന്‍സ്ടീനും ഭാര്യ യും അമേരിക്കയിലേക്ക് കുടിയേറി താമസി ക്കുന്നതിനു മുമ്പ് സാമ്പത്തിക ഞെരുക്കം കൊണ്ടു ഭാര്യ ഒരു വശം മാത്രം എഴുതിയ തുണ്ട് കടലാസും എഴുത്തുകള്‍ വന്ന കവ റുകളും മറ്റും സൂക്ഷിച്ചു വച്ചിരുന്നു, ഐന്‍ സ്ടീന്‍ പല ഗഹനമായ ശാസ്ത്ര കാര്യങ്ങ ളും ഇത്തരം കടലാസില്‍ ആയിരുന്നു എഴു തി വച്ചിരുന്നത്. ഐന്‍സ്ടീന്റെ മരണശേഷം ഒരിക്കല്‍ അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപി ച്ച ഒരു മ്യുസിയത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ ആരോ കൂട്ടി ക്കൊണ്ടു പോയി. അവിടെ പല ശാസ്ത്ര ഉപകരണങ്ങളും അവരെ കാണിച്ചു കൊടുത്തു. അവസാനം വലിയ ഒരു ടെലസ്കോപ്പ് സ്ഥാപിച്ച മുറി യില്‍ എത്തി .
അവര്‍ ചോദ്ച്ചു : ഇതെന്താണ് ഈ ഭീമന്‍ സാധനം ?
സഹായികള്‍ പറഞ്ഞു : ഇതാണ് മാഡം, ടെലസ്കോപ്പു , അതി നിഗൂഢമായ പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടു പിടിക്കാനുള്ള ഉപക രണം .
ശ്രീമതി പറഞ്ഞു : അത്രയുമേ ഉള്ളോ, എന്റെ ഭര്‍ത്താവ് പ്രപഞ്ചത്തിലെ നിഗൂഢ രഹസ്യങ്ങള്‍ കണ്ടെത്തിയത് ഉപയോഗ ശൂന്യമായ കത്തുകളുടെ പുറത്തു എഴുതി യായിരുന്നു !!

Comments