Skip to main content

ശാരീരികാവശതകള്‍ ഉണ്ടായിരുന്ന ശസ്തജ്ഞന്മ്മമാര്‍ 5: ജോണ്‍ നാഷ്


5. ജോണ്‍ ഫൊര്‍ബ്സ് നാഷ് (Jr)
ധനതത്വ ശാസ്ത്രത്തിലെ  1994ല്‍ നോബല്‍ സമ്മാനാര്‍ഹനായ  ജോണ്‍ ഫൊര്‍ബ്സ് നാഷ് 1928  ജൂണ്‍  13 നു  അമേരിക്കയിലെ പശ്ചിമ വിര്‍ജീനിയായില്‍ ജനിച്ചു. വെറും 22  വയസ്സു മാത്രം ഉള്ളപ്പോള്‍ പ്രസിദ്ധീകരിച്ച  അദ്ദേഹത്തിന്‍റെ ഗെയിം സിദ്ധാന്തത്തെപ്പറ്റിയുള്ള പ്രബന്ധം വളരെയധികം   പ്രശംസിക്കപ്പെട്ടു.   ഗെയിം സിദ്ധാന്തം എന്നതു രണ്ടോ അതിലധികമോ  കളിക്കാര്‍ തമ്മില്‍  നിശ്ചിതമായ നിയമങ്ങളും വ്യവസ്ഥകള്‍ക്കും അനുസരിച്ച്   കളിക്കുമ്പോള്‍ ഉണ്ടാകുന്ന പരസ്പരപ്രവര്‍ത്തനത്തിന്‍റെ  ഗണിതശാസ്ത്രശാഖയാകുന്നു. രണ്ട്  കളിക്കാര്‍   പരസ്പരം   സഹകരിച്ചോ   സഹകരിക്കാതെയോ ആവാം കളിക്കുന്നത്. പ്രൊഫ.നാഷിന്‍റെ  പ്രബന്ധം   പരസ്പരസഹകരണം ഇല്ലാത്ത ഗെയിമിനെ ( Noncooperative Game Theory) സംബന്ധിച്ചായിരുന്നു.കാറ്ണഗീ ഇന്സ്റ്റിറ്റ്യൂട്ടില്‍ നിന്നു ബി.എസ്, എം.എസ് ബിരുദം നേടിയ ശേഷം പ്രിന്സ്റ്റണ്‍ സര്വകലാശാലയില്‍ നിന്നു പ്.എച്.ഡി. ബിരുദവും നേടി.  1951ല്‍ അദ്ദേഹം മസ്സാചുസെറ്റ്സ് ഇന്സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസര്‍ ആയി  ജോലിയില്‍  പ്രവേശിച്ചു. എന്നാല്‍  കുറച്ചു നാള്‍ കഴിഞ്ഞ്  അദ്ദേഹം അവിടെ നിന്നു രാജി വെച്ചു. പിന്നീട് പ്രിന്സ്റ്റണ്‍  സര്വകലാശാലയില്‍ ചേറ്ന്നു.
അദ്ദേഹം  ഒരു മാനസികരോഗിയായിരുന്നു. സ്കിസോഫ്രെനിയ എന്ന പേരില്‍  അറിയപ്പെടുന്ന ഈ രോഗം  രോഗിയുടെ  പ്രവ്രുത്തികളും ചിന്തകളും തമ്മില്‍   പൊരുത്തമില്ലാതെ  വരുന്ന  ഒരു മാനസികാവസ്ഥയാണ്. അദ്ദേഹത്തിന്‍റെ ഈ രോഗത്തോടുള്ള സമരവും  രോഗത്തില്‍ നിന്നുള്ള   രക്ഷപെടലും എല്ലാം  ഒരു ചലച്ചിത്രമായി അവതരിപ്പിക്കപ്പെടുകയുണ്ടായി. ഒരു സുന്ദരമായ മനസ്സ് (A Beautiful Mind)  എന്ന പേരായിരുന്നു 2001 ല്‍  പുറത്തിറങ്ങിയ ഈ ചിത്രത്തിനു. 2015 മേയ് മാസം 23 നു ന്യൂ ജെര്‍സിയില്‍ വെച്ചു   ഒരു ടാക്സികാര്‍ അപകടത്തില്‍ അദ്ദേഹവും  ഭാര്യയും കൊല്ലപ്പെട്ടു. ഗെയിം സിദ്ധാന്തത്തില്‍  പ്രൊഫ.നാഷിന്‍റെ  സംഭാവനകള്‍  വളരെയധികം ഇന്നും  ഉപയോഗിക്കപ്പെടുന്നു. Partial  differential equations എന്ന ഗണിതശാസ്ത്രമേഖലയിലും  അദ്ദേഹത്തിന്‍റെ  സംഭാവനകള്‍  അവഗണിക്കാന്‍ ആവാത്തതായിരുന്നു. 
കൂടുതല്‍ അറിയാന്‍
https://en.wikipedia.org/wiki/John_Forbes_Nash_Jr.


Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

28 : ആദി ശങ്കരാചാര്യര്‍ ( AD 788-820)

ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന്‌ ജന ങ്ങള്‍ക്ക്‌ ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു. ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പ...