ഭാരതത്തിന്റെ സന്തതിയായ മറ്റൊരു മഹാനായ ഗണിത ശാസ്ത്രജ്ഞനായിരുന്നു പി സി മഹാല നോബിസ് എന്നറിയപ്പെട്ട പ്രഫുല്ല ചന്ദ്ര മഹാലനോ ബിസ്. ഇന്ത്യുടെ ഘനവ്യവസായ വികസനത്തിന് ഊന്നല്‍ നല്കിക്കൊണ്ട് രണ്ടാം പഞ്ചവത്സര പദ്ധതി (1956–61). ഉണ്ടാക്കിയ പ്ലാനിംഗ് കമ്മീഷന്റെ അദ്ധ്യ ക്ഷന്‍ , സ്ടാറ്റിസ്റ്റിക്സില്‍ മഹാലനബിസ് ദൂരം എന്ന റിയപ്പെടുന്ന മാപകത്തിന്റെ ഉപജ്ഞാതാവ് എന്നി ങ്ങനെ അറിയപ്പെടുന്നു. ഇന്ന് അദ്ദേഹത്തിന്റെ 125 ആം ജന്മദിനം ആയി ആഘോഷിക്കുന്നു. കല്ക്ക ത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്സ്റ്റിട്ട്യുറ്റ് സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്ക് ഗൂഗിള്‍ ഉണ്ടാകിയ DOOdle ഇതോടൊപ്പം കൊടുക്കുന്നു. കല്കത്തായിലെ വിദ്യാസമ്പന്നമായ ഒരു കുടുംബ ത്തില്‍ 1893 ജൂണ്‍ 29 നു ജനിച്ചു. കുടുംബത്തിന്റെ വേരുകള്‍ ബംഗ്ലാദേശിലായിരുന്നു എങ്കിലും പ്രഫു ല്ല ചന്ദ്രയുടെ പിതാമഹന്‍ ഗുരുച്ചരന്‍ നോബല്‍ സമ്മാനാര്ഹരനായ രവീന്ദ്ര നാഥ ടാഗോറിന്റെ അച്ഛന്‍ ദേവേന്ദ്ര നാഥ ടാഗോറിന്റെ സുഹൃത്തും ബ്രഹ്മ സമാജം പോലെയുള്ള സാമൂഹ്യ പ്രവര്ത്ത നത്തിലും സ്വാന്തന്ത്ര്യ സമരത്തിലും പങ്കാളിയും ആയിരുന്നു. ഒരു വിധവയെ വിവാഹം കഴിച്ചു വിപ്ലവ...