Skip to main content

23.മൌസും മൈക്രോസോഫ്റ്റും ബില്ഗെയ്ട്ട്സും

ബില്‍ ഗെയിട്സ് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളായത് മൈ ക്രോസോഫ്റ്റ് എന്ന കംപ്യുട്ടര്‍ കമ്പനി വഴി യാണെന്ന് എല്ലാവര്ക്കും അറിയാം . മൈ ക്രോസോഫ്ട്ടിന്റെ വിന്ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്‌വെയര്‍ ആണ് ഇതിനു പ്രധാന കാരണം . കംപ്യുട്ടര്‍ ഉപയോ ഗിക്കുന്ന മിക്കവരും വിന്ഡോസ് ഉപയോഗി ച്ചിട്ടു ണ്ടാവും ഇപ്പോഴും ഉപയോഗിക്കുന്നുമു ണ്ടാവും. പണം കൊടുത്തു വാങ്ങേണ്ട കുത്തക (proprietory) സോഫ്റ്റ്‌വെയര്‍ ആണെങ്കിലും പണം കൊടുക്കാതെ ഉപ യോഗിക്കാവുന്ന സ്വന്തന്ത്ര സോഫ്റ്റ് വെയ റായ ലിനക്സ് വന്നിട്ടുപോലും ഇതിനു വലിയ വ്യതാസം ഉണ്ടായിട്ടില്ല എന്നതു സത്യമാണ്.
എന്താണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം?
കംപ്യുട്ടര്‍ ഉപയോഗിക്കുന്ന ഒരാള്ക്ക് കമ്പ്യുട്ട റുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന പ്രോ ഗ്രാം ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം അഥവാ ഓഎസ് . ഇത് പ്രധാനമായും രണ്ടു തരമാണ്, ഒന്ന് ലൈസന്‍ ഫീ കൊടുത്തു വാങ്ങുന്ന കുത്തക സോഫ്റ്റ് വെയര്‍. മറ്റൊന്ന് പണം കൊടുക്കണ്ട ആവശ്യമില്ലാത്ത സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍. മൈക്രോസോഫ്റ്റ് ആപ്പിള്‍ മുതലായ കമ്പനികളുടെ സോഫ്റ്റ്‌ വെയ റാണ്‌ കുത്തക സോഫ്റ്റ്‌ വെയര്‍. ഇതിനു തുടക്കത്തില്‍ വാങ്ങുമ്പോള്‍ പണം കൊടു ക്കുന്നത് കൂടാതെ പ്രോഗ്രാമിന്റെ പുതു ക്കിയ രൂപം വരുമ്പോഴും അതുപയോഗി ക്കാനും കൂടുതല്‍ പണം കൊടുക്കേണ്ടി വരുന്നു. പ്രോഗ്രാമില്‍ തകരാറുകള്‍ ഉണ്ടെ ങ്കില്‍ അത് ഉപയോഗിക്കുന്നവര്‍ കണ്ടു പിടിച്ചാലും കമ്പനിക്കാര്ക്ക് മാത്രമേ പ്രോ ഗ്രാം ശരിയാക്കാന്‍ കഴിയൂ. അതായത് ശരിക്കും ഒരു ‘പൊതിയാ തേങ്ങ’ ആണ് ഇത്തരം പ്രോഗ്രാമുകള്‍.
സ്വതന്ത്ര സോഫ്റ്റ് വെയർ
അതെ സമയം സ്വതന്ത്ര സോഫ്ട്വെയര്‍ കൂടുതല്‍ ജനകീയം ആണ്. ഇത്തരം സോ ഫ്റ്റ്‌ വെയര്‍ പണം കൊടുക്കാതെ തന്നെ ഉപ യോഗിക്കാം . യഥേഷ്ടം ഉപയോഗിക്കാ നും പ്രോഗ്രാം വ്യത്യാസപ്പെടുത്താനും വ്യത്യാ സപ്പെടുത്തിയ പ്രോഗ്രാം വീണ്ടും മറ്റുള്ള വര്ക്ക് വിതരണം ചെയ്യാനും സ്വാതന്ത്ര്യം ഉണ്ട്. തുറന്ന ലൈസന്സ് (open general license ) വ്യവസ്ഥകള്‍ അനുസരിച്ച് ഈ പ്രോ ഗ്രാം ഉപയോഗിച്ച് മറ്റു പ്രോഗ്രാമുകള്‍ ഉണ്ടാക്കി പണം ഉണ്ടാക്കുന്നു എങ്കില്‍ മാത്രം കിട്ടുന്ന പണത്തിന്റെ ഒരംശം സ്വതന്ത്ര സോ ഫ്റ്റ്‌ വെയര്‍ ഉണ്ടാക്കിയ കമ്പനിക്കു നല്ക ണം എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. റെഡ്ഹാറ്റ് ലിനക് 'സ്, ഉബുണ്ടു എന്നിവ ഇത്തരമാണ്. അമേരിക്കയിലെ എം ഐ റ്റി യില്‍ ഗവേഷണം നടത്തി 'ക്കൊണ്ടിരുന്ന റിച്ചാര്ഡ് സ്റ്റാൾമാന്‍ എന്നയാളാണ് ജന ങ്ങള്ക്ക് വേണ്ടി ഈ ജനകീയ സോഫ്റ്റ്‌ വെയര്‍ നിര്മ്മിച്ചത്. സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ഒരു ജനകീയ പ്രസ്ഥാനമായി വളർ ന്നിട്ടുണ്ട്. നമ്മുടെ സ്കൂളുകളിലും മറ്റും കേരള കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്റെ കീഴില്‍ ഇത്തരം സോഫ്റ്റ്‌ വെയര്‍ ആണ് ഉപയോഗിക്കുന്നത്. കുത്തക സോഫ്റ്വേയ റില്‍ ഉള്ള എല്ലാതരം സോഫ്റ്റ്‌ വെയരിനും ബദല്‍ സോഫ്ട്വെയര്‍ ഇവിടെ ലഭ്യമാണ് , പക്ഷെ മൈക്രോസോഫ്റ്റിന്റെ വിന്ഡോസ് പോലെ ജനസമ്മതി നേടിയിട്ടില്ല എന്നതും ഒരു സത്യമാണ്. പരസ്യമോ മറ്റു പ്രോത്സാഹ നമോ ഇല്ലാത്തതും ചില കാര്യങ്ങളില്‍ വിൻ ഡോസിന്ടത്ര ഉപയോഗിക്കാന്‍ എളുപ്പമല്ല എന്നതും ഇതിനു കാരണമാവാം . പുതിയ തലമുറയുടെ ഭ്രാന്തായ മൊബൈല്‍ ഫോണിലേക്ക് ചില ഓഎസ്സുകള്‍ വികസി പ്പിച്ചിട്ടുണ്ട്. അവയില്‍ ചിലതാണ് ആന്‍ഡ്രോ യ്ഡ്, അയ്യോഎസ് എന്നിവ.
മൈക്രോസോഫ്റ്റിലേക്ക് തിരിച്ചു വരാം . ബില്‍ ഗെയ്ട്ട്സ് മികച്ച ഒരു ബിസിനസ്സ്കാ രനായിരുനു എന്നതില്‍ ആര്ക്കും സംശയം ഉണ്ടാവുകയില്ല. ഏതാണ്ട് 15 വര്ഷം മുമ്പ് ഈ ലേഖകന് ഇന്ത്യക്ക് പുറത്തായിരു ന്നപോള്‍ ഒരിക്കല്‍ ഒരു ഇമെയില്‍ കിട്ടി , കാര്യം ഇതായിരുന്നു . കമ്പ്യുട്ടറില്‍ ഉപയോ ഗിക്കുന്ന ദ്വയാംഗ (binary) സംഖ്യയിലെ പൂജ്യ ത്തിനും ഒന്നിനും ഉപയോഗിക്കുന്ന ഓരോ അക്കത്തിനും മൈക്രോസോഫ്റ്റ് കമ്പനി ക്കു 1/100 സെന്റു കൊടുക്കണം എന്ന് . ഇന്നത്തെ ഡിജിറ്റല്‍ കമ്പ്യുട്ടരില്‍ എല്ലാ വിവരങ്ങളും പൂജ്യവും (0) ഒന്നും (1) എന്ന രണ്ടക്കങ്ങള്‍ ഉപയോഗിച്ചാണ് ചെയ്യുന്നത് എന്ന് എല്ലാവര്ക്കും അറിയാം. തമാശ ആയി രുന്നു എങ്കിലും ഇത്ര ചെറിയ ഫീസ്‌ ആണെ ങ്കിലും ഇതില്‍ നിന്ന് കിട്ടാന്‍ സാദ്ധ്യതയുള്ള വരുമാനം നിസ്സാരമായതൊന്നും ആയിരിക്കു കയില്ല. ഒരു കംപ്യുട്ടര്‍ പ്രവര്ത്തിപ്പിക്കാന്‍ അനുപേക്ഷണീയമായ പ്രോഗ്രാമാണ് ഓപ്പെറേറ്റിൻ സിസ്റ്റം. ( ഓഎസ് ) പല തരം കംപുട്ടരുകളില്‍ പല തരം ഓഎസ് ആണുപ യോഗിക്കുന്നത്. മൈക്രോ സോഫ്റ്റ് ഉണ്ടാ ക്കുന്ന കമ്പ്യുട്ടറുകളില്‍ ഉപയോഗിക്കുന്ന ഒഎസ് ആണ് വിന്‍ഡോസ്. ആപ്പിള്‍ കമ്പ്യുട്ട റില്‍ ഉപയോഗിക്കുന്നതു അയ്യോഎസ് (IoS) ആണ്. ഇന്നത്തെ മൊബൈലില്‍ ഉപയോ ഗിക്കുന്ന ആൻഡ്രോയ്ഡ് (Android) മറ്റൊ രു ഓഎസ് ആകുന്നു.
Douglas Engelbart- Graphical User Interface
എന്താണ് ഈ വിന്ഡോ്സ് എന്ന ഒഎസ് ന്റെ പ്രത്യേകത. അതിന്റെ ജനസമ്മതി എന്ത് കൊണ്ടു ?
സാധാരണ കംപ്യുട്ടര്‍ ഉപയോഗിക്കുന്ന എല്ലാവരും ഇന്ന് കമ്പ്യുട്ടരുമായി വിവര ങ്ങള്‍ കൈമാറു ന്നത് രണ്ടു രീതിയിലാണ ല്ലോ, ഒന്നാമതായി ടൈപ് റൈറ്റരിന്റെ മാതിരിയുള്ള കീബോര്ഡ വഴി , മറ്റൊന്ന് രണ്ടു ബട്ടനും നടുക്ക് ഒരു റോളറും ഉള്ള മൌസ്. കീബോര്‍ഡിനെക്കാള്‍ എളുപ്പ ത്തിലും പലപ്പോഴും കൂടുതല്‍ ഉപയോഗ പ്പെടുന്നതും മൌസ് ആണെന്ന് കാണാം . മൌസിന്റെ ബട്ടനുകൾ ക്ലിക്ക് ചെയ്താണ് മിക്കപ്പോഴും ഒരു മെനു ലിസ്റ്റില്‍ നിന്ന് നമു ക്ക് വേണ്ടത് തിരഞ്ഞെടുക്കുന്നത്. മുകളില്‍ നിന്ന് താഴോട്ടോ തിരിച്ചോ മെനുവില്‍ കൂടി നീങ്ങാന്‍ വേണ്ടിയാണ് റോളര്‍ ഉള്ളത് . ഇങ്ങനെ കംപ്യുട്ടര്‍ ഉപയോഗിക്കുന്ന രീതി ചിത്രസംവദന രീതി (Graphical User Interface – GUI ) എന്ന് പറയുന്നു.
Bill Gates - Microsoft founder
മൈക്രോസോഫ്റ്റ് ആണ് ഇത്തരം സംവേ ദനരീതി ആദ്യമായി കമ്പ്യുട്ടറില്‍ ഉപയോ ഗിച്ച് തുടങ്ങിയത് എന്ന് അവകാ ശപ്പെട്ടു. നേരത്തെ ഉള്ള കമ്പ്യുട്ടറുകളില്‍ കീബോ ര്ഡില്‍ കൂടി ഒരു നിര്ദ്ദേ്ശം ടൈപ്പ് ചെയ്തു കൊടുത്താല്‍ മാത്രമേ കംപുട്ടരു മായി സംവദിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മൗസ് ഉപയോഗിച്ചുള്ള സംവേദന രീതി വിന്ഡോസ് ഓഎസ്സില്‍ കൂടി മൈക്രോ സോഫ്റ്റ് അവതരിപ്പിച്ചതാണ്. കംപ്യുട്ടര്‍ ഉപയോഗിക്കുന്നവര്ക്ക് വളരെ എളുപ്പം ഉപയോഗിക്കാവുന്ന ഒരു രീതിയായ ഇതിന്റെ അവതരണത്തോടു കൂടി കമ്പ്യുട്ടറിന്റെ ഉപ യോഗം എളുപ്പമായി ധാരാളം ഉപഭോക്താ ക്കള്‍ ഉണ്ടാവുകയും ചെയ്തു.
Richard Stallman - father of free software
ചിത്രരീതിയിലുള്ള സംവേദനശേഷി മൈ ക്രോസോഫ്ട്ടിനു മുമ്പും ഉപയോഗിച്ചിരുന്നു. 1968 ല്‍ ഡഗ്ലസ് എഞ്ചെല്ബാര്ട്ട് എന്നയാ ളായിരുന്നു ഇത്തരം മൌസ് ഉപയോഗി ക്കുന്ന ഓഎസ് ആദ്യമായി വികസിപ്പിച്ചെടു ത്തത്. തുടര്ന്നു് സീറോക്സ് എന്ന കമ്പനി ഇതു ഏറ്റെടുത്തു. അവരാണ് ആദ്യമായി മൌസ് ഉപയോഗിക്കുന്ന ആള്ട്ടോ എന്ന കംപുട്ടരുകള്‍ മാര്ക്റ്റില്‍ ഇറക്കിയത്. ആപ്പിള്‍ കംപുട്ടരിന്റെ ഉപജ്ഞാതാവായ സ്റ്റീവ് ജോബ്സ് സീരോക്സ് കമ്പനിയുടെ ഗവേഷണ കേന്ദ്രം സന്ദര്ശിച്ചു , അദ്ദേഹം ഈ രീതി ആപ്പിള്‍ കംപുട്ടരുകളില്‍ (Apple McIntosh) ഉപയോഗിച്ചു തുടങ്ങി. ഇത് കണ്ടാണ്‌ മൈക്രോ സോഫ്റ്റ് മൌസ് ഉപ യോഗിക്കുന്ന വിന്ഡോസ് ഓഎസ് ശ്രുംഖല തുടങ്ങിയത് . മൈക്രോസോഫ്റ്റ് ഇത്തരം ഓഎസ് വളരെ നല്ല രീതിയില്‍ വ്യാവസായി കമായി മാര്ക്കററ്റു ചെയ്തതോടുകൂടി അത് വളരെയധികം ജനസമ്മതി നേടുക യും ചെയ്തു.
വിന്ഡോസ് ഓഎസ്സിനു മുമ്പ് മൈക്രോ സോഫ്റ്റ് കമ്പനി തന്നെ എമ്മെസ് ഡോസ് (MsDOs) എന്ന ഓഎസ് ആയിരുന്നു അവരുടെ കമ്പ്യുട്ടറില്‍ ഉപ യോഗിച്ചിരുന്നത്. ഇത് 1981 ല്‍ ആയിരുന്നു. വിന്ഡോസ് – 1 ആദ്യമായി 1985 ല്‍ ഉപയോഗിച്ച് തുടങ്ങി വി൯ഡോസ് – 1 ഉം വിഡോസ് -2 ഉം , 1992 വരെ തുടര്ന്നു . 1990ല്‍ വിഡോസ് – 3 ഉണ്ടാക്കി (1990 – 1994 ) , വിന്ഡോസ് 95 , 1995 ലും വിന്ഡോസ് 98, 1998 ലും 2000 ല്‍ വിന്ഡോ്സ് എംഈ ( Millenium ) യും തുടര്ന്നു കമ്പ്യുട്ടരുകളെ കൂട്ടി ബന്ധിപ്പി ക്കാന്‍ വിന്ഡോ്സ് എന്റ്റി യും തുടര്ന്നു വിന്ഡോ്സ് എക്സ്പി യും വിന്ഡോസ് - 7 ഉം 8 ഉം ഏറ്റവും അടുത്തു വിന്ഡോസ്-10 ഉം മൈക്രോസോഫ്റ്റ് പുറത്തു ഇറക്കിയി ട്ടുണ്ട്, മൊബൈലിലെക്കുള്ള വിന്ഡോുസ് മൊബൈലും അവരുടെ സംഭാവന യാണ്.

കൂടുതല്‍ വായിക്കാന്‍ :

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...