സ്വാമി വിവേകാനന്ദന്‍
[ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ]
1. സത്യ സന്ധനായ വിദ്യാര്‍ഥി
ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പിക്കുവാനുള്ള കഴിവ് നരേന്ദ്രന് ഉണ്ടായിരുന്നു. ഒരിക്കല്‍ സ്കൂളില്‍ ഒരു ഇട വേളയില്‍ നരേന്ദ്രന്‍ ഏതൊ വിഷയത്തെ പ്പറ്റി പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ ക്ലാസിലെ അദ്ധ്യാപകന്‍ കയറി വന്നു. അദ്ധ്യാപ കന്‍ സാധാര ണ മട്ടില്‍ ക്ലാസ് എടുത്തു തുടങ്ങി യെങ്കിലും അദ്ദേഹത്തിന്റെ ക്ലാസ് ആരും ശ്രദ്ധിക്കു ന്നതായി തോന്നിയില്ല. കുറച്ചു സമയം കഴിഞ്ഞു അദ്ധ്യാപകന്‍ താന്‍ പഠിപ്പിച്ച ഭാഗത്തില്‍ നിന്ന് കുട്ടികളോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. നരേന്ദ്ര ന്റെ പ്രസംഗം കേട്ട് കൊണ്ടിരുന്ന കുട്ടികള്‍ക്ക് ശരിയായ ഉത്തരം പറയുവാന്‍ കഴിജില്ല. എന്നാല്‍ അസാമാന്യ ശ്രദ്ധ ഉണ്ടായിരുന്നു നരേന്ദ്രന്‍ തന്റെ പ്രസംഗത്തിനിടയിലും അദ്ധ്യാപകന്‍ പറഞ്ഞത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ധ്യാപകന്റെ ചോദ്യത്തിന് ശരിയായ ഉത്തരം കൊടുക്കാനും കഴിഞ്ഞു. എല്ലാവരും തെറ്റിച്ച ഉത്തരം നരേന്ദ്രന്‍ ശരിയായി പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ അവര് നരേന്ദ്രന്റെ പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു എന്ന് പറഞ്ഞു. പക്ഷെ ശരിയായ ഉത്തരം പറഞ്ഞ നരേന്ദ്രനെ അദ്ധ്യാപ കന്‍ കുറ്റപ്പെടുത്തിയില്ല. അദ്ധ്യാപകന്‍ കുട്ടികളെ എല്ലാവരെയും ബെഞ്ചി ന്റെ മുകളില്‍ കയറ്റി നിര്‍ത്തി. കൂട്ടത്തില്‍ നരേന്ദ്രനും അദ്ധ്യാപകന്‍ പറയാതെ തന്നെ ബെഞ്ചില്‍ കയറി നിന്നു. അദ്ധ്യാപകന്‍ ചോദിച്ച പ്പോള്‍ നരേന്ദ്രന്‍ “സര്‍ ഈ കുട്ടികളുമായി പ്രസംഗിച്ചു നിന്നത് ഞാന്‍ തന്നെ ആയിരുന്നു, അത് കൊണ്ടാണ് അവര്‍ക്ക് ഉത്തരം പറയാന്‍ കഴിയാതിരുന്നതു, അവര്‍ക്ക് കൊടുക്കു ന്ന ശിക്ഷക്ക് ഞാന്‍ ആണ് കൂടുതല്‍ അര്‍ഹന്. .
2. അനീതിക്കെതിരെ പോരാടി
നരേന്ദ്രന്റെ സ്കൂള്‍ പഠനകാലത്ത് മോശമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവരുടെ ഒരദ്ധ്യാ പകന്‍ ക്ഷിപ്രകോപിയും കുട്ടികളെ തല്ലുകയും ചെയ്യുന്ന ആളായിരുന്നു. ഒരിക്കല്‍ അദ്ധ്യാപകന്‍ വേറൊരു കുട്ടിയെ അനാവശ്യമായ ശിക്ഷിക്കു
ന്നത് കണ്ടു നരേന്ദ്രന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഇത് കണ്ട അദ്ധ്യാപകന്റെ ദ്വേഷ്യം നരേന്ദ്രനോടായി. അദ്ധ്യാപകന്‍ നരേന്ദ്രനെ വടിയെടുത്തു അടിച്ചു തുടങ്ങി. ഇനി ഒരിക്കലും നീ എന്റെ ക്ലാസില്‍ ചിരിക്കുന്നത് കാണരുത് എന്ന് പറഞ്ഞു കൊണ്ടു. അടി കുറെ കൊണ്ടിട്ടും ചിരിക്കില്ല എന്ന് നരേന്ദ്രന്‍ പറഞ്ഞില്ല. അദ്ധ്യാപകന്‍ കോപാക്രാന്തനായി നരേന്ദ്രന്റെ ചെവി പിടിച്ചു തിരിച്ചു. വേദന കൊണ്ടു പുളഞ്ഞ നരേന്ദ്രന്‍ ഇത് തടഞ്ഞു. എന്നാലും വാക്ക് കൊടുത്തില്ല. തന്നെ ഇനി ഉപദ്രവിക്കരുത്, നിങ്ങള്‍ ആരാണ് എന്നെ ശിക്ഷിക്കാന്‍ എന്ന് പറഞ്ഞു. ഈ സമയത്ത് അവരുടെ സ്കൂളിലെ മറ്റൊരു അദ്ധ്യാപകനായ ഈശ്വര ചന്ദ്ര വിദ്യാസാ ഗര്‍ അവിടെ എത്തി. അദ്ദേഹം നരേന്ദ്രനെ അദ്ധ്യാ പകനില്‍ നിന്ന് രക്ഷിച്ചു. പ്രധാന അദ്ധ്യാപകനോടു പരാതി പറയാന്‍ നരേന്ദ്രനോടു പറഞ്ഞു. പിന്നീട് ആ അദ്ധ്യാപകന്റെ ശിക്ഷണനടപടികളെപ്പറ്റി അന്വേഷണം നടത്തി അയാള്‍ക്ക് ശിക്ഷ വാങ്ങി ക്കൊടുത്തിട്ടു മാത്രമേ നരേന്ദ്രന്‍ അടങ്ങിയിരുന്നു ള്ളൂ. വീട്ടില്‍ ചെന്നപ്പോള്‍ നരേന്ദ്രന്റെ ചെവിക്കു മുറിവ് പറ്റിയത് കണ്ടു ഇനി ആ സ്കൂളില്‍ പോകെണ്ട എന്ന് അമ്മ പറഞ്ഞു . എന്നാലും അടുത്ത ദിവസം നരേന്ദ്രന്‍ ധൈര്യപൂര്‍വ്വം ആ സ്കൂളില്‍ തന്നെ പോയി തുടര്‍ന്നു പഠിച്ചു, അ്നീതിയെ എതിര്ത്തു തന്നെ തോല്പ്പിക്കണം എന്നു തീരുമാനിച്ച്.
3. സത്യവും നീതിയും ഭയവും
നരേന്ദ്രന്‍ അസത്യതോടും അനീതിയോടും സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരുന്നു. അക്കാരണത്താല്‍ പലപ്പോഴും അയാള്‍ തെറ്റിദ്ധ രിക്കപ്പെടുകയും അദ്ധ്യാപകരില്‍ നിന്ന് ശിക്ഷ വാങ്ങേണ്ടിയും വന്നു. ഒരിക്കല്‍ നരേന്ദ്രന്‍ ഭൂമി ശാസ്ത്ര ക്ലാസില്‍ ഒരു തെറ്റ് വരുത്തി എന്ന് അദ്ധ്യാ പകന്‍ പറഞ്ഞു. പക്ഷെ നരേന്ദ്രന്‍ പറഞ്ഞത് ശരി തന്നെ എന്നുറപ്പിച്ചു പറഞ്ഞു. അദ്ധ്യാപകന്‍ വടിയെടുത്തു നരേന്ദ്രനെ കയ്യില്‍ അടിച്ചു തുടങ്ങി. അടി കിട്ടിയിട്ടും അക്ഷോഭ്യനായി നരേന്ദ്രന്‍ നിന്നപ്പോള്‍ സംശയം തോന്നിയ അദ്ധ്യാപകന്‍ വീണ്ടും നോക്കിയപ്പോള്‍ നരേന്ദ്രന്‍ പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി. അദ്ദേഹം നരേന്ദ്രനോട് മാപ്പ് പറഞ്ഞു. പലപ്പോഴും ഇങ്ങനെ അകാരണമായി ശിക്ഷ കിട്ടിയ നരേന്ദ്ര നെ മാതാവ് സമാധാനിപ്പിച്ചു : “മകനെ നീ ഒരിക്കലും സത്യത്തി ന്റെയും നീതിയുടെയും വഴിയില്‍ നിന്ന് മാറരുത് , തല്‍ക്കാലം കിട്ടുന്ന ശിക്ഷകള്‍ സഹിക്കേണ്ടി വന്നാല്‍ പോലും”. നരേന്ദ്രന്‍ അങ്ങനെ ശരിയായ അമ്മയുടെ ഉപദെശം അ് നുസരിച്ചൂ തന്നെ ജീവിച്ചു.
4. കടുവയുമായി നേര്‍ക്ക് നേര്‍
ചെറുപ്പത്തില്‍ നരേന്ദ്രന്റെ കുടുംബം വളരെ വിഷമം അനുഭവിച്ചു. അച്ഛന്‍ നേരത്തെ മരിച്ചു. അമ്മയും സഹോദരങ്ങളും വിശപ്പ് സഹിക്കാതെ വിഷമിക്കുന്നത് നരേന്ദ്രന്‍ കണ്ടു ഭക്ഷണം വാങ്ങാന്‍ പണമോ സഹായിക്കാന്‍ ആരുമോ ഇല്ലായിരുന്നു. ജീവിതം വല്ലാതെ ദുസ്സഹമായി തോന്നിയ നരേന്ദ്രന്‍ ഒരു കാട്ടില്‍ കൂടി ലക്ഷ്യ മില്ലാതെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കടുവ അദ്ദേഹത്തിന്റെ മുമ്പില്‍ വന്നു. തന്റെ ശരീരം ആ കടുവയ്ക്കു ഭക്ഷണം എങ്കിലും ആവ ട്ടെ എന്ന് കരുതി നരേന്ദ്രന്‍ ഭയന്നു ഓടാതെ അവിടെത്തന്നെ നിന്നു. എന്നാല്‍ നരേന്ദ്രന്റെ കൂസലില്ലാത നില്‍പ്പ് കണ്ട കടുവ ശാന്തമായി തിരിച്ചു പോയി. ഈ സംഭവത്തെപ്പറ്റി പിന്നീട് ആരോ ചോദിച്ചപ്പോള്‍ സ്വാമിജി പറഞ്ഞു : ദൈവം എന്റെ ശരീരം കടുവയ്ക്കു കൊടുക്കാന്‍ തയ്യാറായിരു ന്നില്ല, നിങ്ങളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ ആയിരിക്കും എന്റെ ജീവന്‍ നില നിര്ത്തിയത്.
5. അന്ധമായി ഒന്നും വിശ്വസിക്കരുത്
രാമകൃഷ്ണ പരമ ഹംസര്‍ വിവേകാനന്ദന്റെ സ്വഭാവ രൂപീകരണത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. . ഗുരുവിനെ ബഹുമാനിച്ചി രുന്നു എങ്കിലും അദ്ദേഹത്തെപ്പോലും അന്ധമായി വിശ്വസിച്ചിരുന്നില്ല. ഒരിക്കല്‍ ഗുരുജിക്ക് പണ ത്തോടു വെറുപ്പാണെന്നു പറഞ്ഞു. ഗുരുവിനെ പരീക്ഷിക്കാന്‍ നരേന്ദ്രന്‍ ഒരു നാണയം ഗുരു വിന്റെ കിടക്കയില്‍ നിക്ഷേപ്പിച്ചു. ഗുരു മെത്ത യില്‍ കിടപ്പ് തുടങ്ങിയപ്പോള്‍ തന്നെ വളരെ യധികം വിഷമങ്ങള്‍ അനുഭവിച്ചു. അദ്ദേഹത്തി ന്റെ ശരീരം മുഴുവന്‍ ചൊറിഞ്ഞു തടിച്ചു. കാരണം നോക്കിയപ്പോള്‍ കിടക്കയില്‍ ഒരു നാണയം കിട ക്കുന്നത് കണ്ടു. അതാര് വെച്ചതാണെന്നു അന്വേ ഷണം തുടങ്ങി. നരേന്ദ്രന്‍ പറഞ്ഞു : ഞാനാണ് അത് വെച്ചത്, ഗുരു പറഞ്ഞത് ശരിയാണോ എന്ന റിയാന്‍ വേണ്ടി. ഇതറിഞ്ഞു ഗുരു നരേന്ദ്രനെ വിളിച്ചു പ്രത്യേകം അഭിനന്ദിച്ചു, “ഒരു കാര്യവും അന്ധമായി വിശ്വസിക്കരുത്, ഞാന്‍ പറയുന്നത് പോലും”
6. വാക്കുകളുടെ ശക്തി
ഒരിക്കല്‍ വിവേകാനന്ദന്‍ നീണ്ട ഒരു പ്രഭാഷണം നടത്തി . പ്രസംഗം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു ദോഷൈകദൃക്ക് സ്വാമിജിയെ കളിയാക്കി ഇതൊ ക്കെ വെറും വാചകമടി അല്ലെ , ഇതൊന്നും കൊ ണ്ടു യാതൊരു ഫലവും ഇല്ല എന്ന് ആക്ഷേപിച്ചു. കുറച്ചു സമയം കഴിഞ്ഞു സ്വാമിജി അദ്ദേഹത്തെ വിളിച്ചു സാമാന്യം നല്ല രീതിയില്‍ ചീത്ത വിളിച്ചു. പെട്ടെന്ന് അയാള്‍ കോപാകുലനായി , സ്വാമിയെ ഭീഷണിപ്പെടുത്താന്‍ അടുത്തു. അപ്പോള്‍ സ്വാമിജി പറഞ്ഞു : കണ്ടോ ഇപ്പോള്‍ എന്റെ വാക്കുകള്‍ക്കു ഫലം ഉണ്ടായതു. സ്വാമിജി യുടെ പ്രസംഗത്തെ കുറ്റം പറഞ്ഞ വീരന്‍ അങ്ങനെ നിശ്ശബ്ദനായി .
7. ചിക്കാഗോയിലെ പ്രസംഗം .
വിവേകാനന്ദന്റെ ചിക്കാഗോയിലെ സര്‍വ മത സമ്മേളനത്തിലെ പ്രസംഗം തുടങ്ങിയത് ഇങ്ങനെയായിരുന്നു “ അമേരിക്കയിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ “ അസാധാരണമായ ഈ തുടക്കം ( മാന്യ മഹാജനങ്ങളെ , അല്ലെങ്കില്‍ Ladies & Gentlemen എന്ന രീതിയില്‍ അല്ലാതെ) കൊണ്ടു തന്നെ മൂന്ന് നാല് മിനുട്ട് നിര്‍ത്താത്ത കരഘോഷം കുഴങ്ങി. ആ ഒരൊറ്റ പ്രസംഗം കൊണ്ടു വിവേകാനന്ദന്‍ ഇന്ത്യന്‍ തത്വചിന്ത എന്താണെന്ന് അമേരിക്കന്‍ ജനത യ്ക്ക് പരിചയപ്പെടു ത്തി. അതിനു ശേഷം അമേരിക്കയില്‍ കുറെയേറെ കലാശാലകളിലും പൊതു വേദികളിലും സ്വാമിജി പ്രഭാഷണങ്ങള്‍ നടത്തി.
8. അറിവുണ്ടാക്കാന്‍ എളുപ്പവഴി
സ്വാമിജിയുടെ ചിക്കാഗോ പ്രസംഗത്തിന് ശേഷം അമേരിക്കയില്‍ പല സ്ഥലങ്ങളിലും ഇന്ത്യന്‍ തത്വ ചിന്തയെപ്പറ്റി പ്രസംഗിചു. ഒരിക്കല്‍ ഒരു ഡോക്ടര്‍ ഈ പ്രസംഗം കേട്ട് സ്വാമിജിയോടു ചോദിച്ചു : താങ്കളുടെ ഈ അപാരമായ അറിവില്‍ കുറച്ചു എനിക്ക് പകര്‍ന്നു തരാമോ, ഞാന്‍ അതിനു എന്ത് പ്രതിഫലവും നല്‍കാന്‍ തയ്യാറാണ്. “
സ്വാമിജി : നിങ്ങള്‍ ഒരു ഡോക്ടറല്ലേ , നിങ്ങളുടെ വൈദ്യ ശാസ്ത്ര സംബന്ധമായ അറിവ് പകരം എനിക്കും തരാമെങ്കില്‍ എന്റെ അറിവ് താങ്കള്‍ക്കും തരാം .
ഡോക്ടര്‍: വൈദ്യ ശാസത്രം പറിക്കാന്‍ വര്‍ഷങ്ങളെടുക്കും
സ്വാമിജി: അതുപൊലെ വര്‍ഷങ്ങള്‍ പഠിച്ചാല്‍ മാത്രമേ ആദ്ധ്യാത്മിക ജ്ഞാനവും ഉണ്ടാവുക യുള്ളൂ.
9. ട്രെയിനില്‍ വച്ചു ഒരു സംഭവം
ഒരിക്കള്‍ സ്വാമിജി ട്രെയിനിലെ സെക്കണ്ട് ക്ലാസ് കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ വച്ച് രണ്ടു ഇന്ഗ്ലീഷുകാര് അതെ കമ്പാര്‍ട്ട്മെന്റില്‍ കയറി. സാധാരണ കാഷായ വസ്ത്രം ധരിച്ചിരുന്ന സ്വാമിയെപറ്റി അവര്‍ എന്തൊക്കെയോ മോശമായി പരസ്പരം സംസാരിച്ചു. അവര്‍ക്ക് ഇറങ്ങാന്‍ ഉള്ള സ്റ്റേഷനില്‍ എത്തുന്നതിനു മുമ്പ് സ്വാമിജി സഹായിയോടു അല്‍പ്പം വെള്ളം വേണമെന്ന് ഇന്ഗ്ലീഷില്‍ ആവശ്യപ്പെട്ടു,
ഇത് കേട്ട് ഇന്ഗ്ലീഷുകാര്‍ ചോദിച്ചു : നിങ്ങളെപ്പറ്റി ഞങ്ങള്‍ ഇത്ര മോശമായി സംസാരിച്ചിട്ടും നിങ്ങള്‍ എന്ത് കൊണ്ടു പ്രതികരിച്ചില്ല?
സ്വാമിജി പറഞ്ഞു : ഞാന്‍ ഇതിനു മുമ്പും നിങ്ങലെ പ്പോലെയുല്ല കഴുതകളെ കണ്ടിടുണ്ട്, അവരോടു പ്രതികരിക്കാറില്ല .
.
ഇത് കേട്ട് അവര്‍ക്ക് വല്ലാത്ത കോപം ഉണ്ടായി. സ്വാമിജിയുടെ മോശമല്ലാത്ത ആകാരം കൊണ്ടു മാത്രം അവര്‍ അദ്ദേഹത്തിനോട് വഴക്കിനു പോയില്ല എന്ന് മാത്രം .
10. ശാന്തിയിലെക്കുള്ള വഴി
ഒരിക്കല്‍ ഒരാള്‍ സ്വാമിജിയുടെ അടുത്തെത്തി.. സ്വാമിജി ഞാന്‍ എന്റെ ജീവിതത്തില്‍ നേടിയ തെല്ലാം ഉപേക്ഷിച്ചു , എന്റെ മനസ്സിന് ശാന്തത കിട്ടാന്‍ , എന്നാല്‍ ഇപ്പോഴും എന്റെ മനസ് പ്രക്ഷുബ്ധമാണ്, എനിക്ക് മനശ്ശ്ശാന്തിക്ക് വഴി പറഞ്ഞു തരുമോ ?
സ്വാമിജി പറഞ്ഞു: നിങ്ങള്‍ക്ക് ശരിക്കും ശാന്തി വേണമോ? “
അയാള്‍ ; തീര്‍ച്ചയായും ഞാന്‍ അങ്ങയുടെ അടുത്തു വന്നത് അതിനു വേണ്ടിയാണ്.
സ്വാമിജി: നിങ്ങള്‍ നിങ്ങളുടെ വീട് വിട്ടിറങ്ങുക. വഴിയില്‍ ആരെയെങ്കിലും വിശന്നു കണ്ടാല്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുക, ദാഹിക്കുന്ന ആരെയെങ്കിലും കണ്ടാല്‍ അവര്‍ക്ക് ദാഹജലം കൊടുക്കുക, രോഗം കൊണ്ടു വലയുന്നവര്‍ക്കു രോഗ ശുശ്രൂഷയും മരുന്നും വാങ്ങികൊടുക്കുക, വസ്ത്രം ഇല്ലാത്താവനു വസ്ത്രം കൊടുക്കുക, ഇങ്ങനെ നിങ്ങളുടെ ചുറ്റുപാടും ജീവിക്കുന്നവര്‍ക്ക് അവര്ക്കില്ലാത്തത് എന്താണോ അതുകൊടുക്കുക, നിങ്ങള്ക്ക് പൂര്‍ണമായ മന:ശാന്തി കിട്ടും , തീര്‍ച്ച.
മാനവസേവയാണ് മാധവസേവ. എന്ന് മനസ്സിലാക്കിയാല്‍ നിങ്ങള്ക്ക് ശാന്തത ലഭിക്കും
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന്
കൂടുതല്‍ അറിയാന്‍ താല്പര്യം ഉള്ളവര്‍ ഇവിടെ നോക്കുക :
The blog writings were so nice, I wished they neever ended. 검증사이트
ReplyDeleteI have gone through your blog on Swami viveoananda. Very interesting episodes from his life. Thank you and our best wishes 🙏
ReplyDelete