[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ]
1. കഴുതയെ കുതിരയാക്കല്‍
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു .
2. രേഖ ചെറിയതാക്കല്‍
ഒരിക്കല്‍ തന്റെ കൊട്ടാര സദസ്സിലെ ആള്‍ ക്കാരുടെ ബുദ്ധി പരീക്ഷിക്കാന്‍ അക്ബര്‍ നിലത്തു ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു ഈ വരയില്‍ തൊടാതെ ആര്‍ക്കു ഈ വര ചെറുതാ ക്കാന്‍ കഴിയും , ഞാന്‍ വെല്ലു വിളിക്കുന്നു. സദസ്യര്‍ എല്ലാവരും അമ്പരന്നു നിന്നു, ഓരോരു ത്തരായി തോല്‍വി സമ്മതിച്ചു,.അവസാനം ബീര്‍ബലിന്റെ ഊഴമായി. അയാള്‍ ഒരു ചോക്കെടുത്തു അക്ബര്‍ വരച്ച വരയേക്കാള്‍ നീളമുള്ള മറ്റൊരു വര വരച്ചു , അക്ബര്‍ ബീര്‍ബലിന്റെ ബുദ്ധിശക്തിയെ അനുമോദിച്ചു.
3. അക്ബറും ബീര്‍ബലിന്റെ അച്ഛനും
ബീര്‍ബലിന്റെ അച്ഛന്‍ വിദ്യാഭ്യാസം ഒന്നുമില്ലാ ത്ത മണ്ടനാനെന്നു അക്ബറിന് അറിയാമായി രുന്നു . ഒരിക്കല്‍ ബീര്‍ബലിനെ കളിയാക്കാന്‍ അച്ഛനെ കൊട്ടാര സദസ്സിലേക്ക് കൊണ്ടു വരാന്‍ അക്ബര്‍ പറഞ്ഞു. ഇതില്‍ എന്തോ ഒളിച്ചു കളി ഉണ്ടെന്നു കണ്ടു ബീര്‍ബല്‍ അച്ഛനോട് ചക്രവര്‍ ത്തി എന്ത് ചോദിച്ചാലും ഒന്നും മിണ്ടരുത് എന്ന് പറഞ്ഞു. കൊട്ടാര സദസ്സില്‍ വച്ച് ചക്രവര്‍ത്തി ബീര്‍ബലിന്റെ അച്ഛനോട് പല ചോദ്യങ്ങളും ചോദിച്ചു, എന്നാല്‍ അദ്ദേഹം മിണ്ടാതിരുന്നതേ ഉള്ളൂ. അപ്പോള്‍ ചക്രവര്‍ത്തി ചോദിച്ചു: “ ;ബീര്‍ബല്‍ താങ്കളുടെ അച്ഛന്‍ ഒരു തികഞ മണ്ടന്‍ ആണെന്ന തോന്നുന്നല്ലോ ? എന്താണ് ഇത് ശരിയോ ?
ബീര്‍ബല്‍ പറഞ്ഞു: പ്രഭോ അങ്ങനെയല്ല, അദ്ദേഹം വെറും മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ല എന്ന് നിര്‍ബന്ധ ബുദ്ധിയുള്ളയാളാണ് .
4. അക്ബറും സന്യാസിയും
ഒരിക്കല്‍ ഒരു സന്യാസി ഒരു വിശേഷാല്‍ പൂജ ചെയ്യാന്‍ വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ കയ്യില്‍ പണം ഒന്നുമില്ലാതെ അക്ബര്‍ ചക്രവര്ത്തിയോട് ചോദിക്കാം എന്ന് കരുതി കൊട്ടാരത്തില്‍ ചെന്നു. അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി പ്രാരഥിക്കുക യായിരുന്നു. അദ്ദേഹം ദൈവത്തിനോട് പരാതി കള്‍ പറഞ്ഞു തന്റെ രാജ്യം വലുതാക്കണേ , രത്നങ്ങളും മറ്റും ധാരാളം തനിക്കു ഉണ്ടാവണം എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. ഇത് കേട്ട സന്യാസി മെല്ലെ തിരിച്ചു പോകാന്‍ ത്ടങ്ങി. അപ്പോള്‍ ചക്രവര്‍ത്തി അയാളെ വിളിച്ചു , എന്തിനാണ് വന്നത് എന്ന് ചോദിച്ചു. സന്യാസി പറഞ്ഞു; മഹാത്മന്‍ , “ഞാന്‍ താങ്കളുടെ അടുത്തു നിന്ന് പൂജ നടത്താന്‍ അല്‍പ്പം ധനം ചോദിക്കാനാണ് വന്നത്. എന്നാല്‍ അങ്ങ് തന്നെ ദൈവത്തിന്റെ അടുക്കല്‍ ധനത്തിന് വേണ്ടി യാചിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അങ്ങയോടു ചോദിക്കുന്നത് തീരെ ശരിയല്ല എന്ന് തോന്നി തിരിച്ചു പോകുകയായിരുന്നു” . ഇത് കേട്ട് അക്ബര്‍ പാദുഷ ലജ്ജിതനായി.
5. ബീര്‍ബല്‍ മുസ്ലിം ആകണം
മറ്റൊരിക്കല്‍ അക്ബര്‍ ബീര്‍ബലിനോടു പറഞ്ഞു നിങ്ങള്‍ ഒരു മുസ്ലിം ആകണം . ബീര്‍ബല്‍ ഒരു ദിവസത്തെ സമയം ചോദിച്ചു. എന്നിട്ട് ബീര്‍ബല്‍ അന്ന് വൈകുന്നേരം നഗരത്തിലെ എല്ലാ തോട്ടിക ളെയും വിളിച്ചു വരുത്തി അക്ബര്‍ പാദുഷ നിങ്ങളെയെല്ലാം ഇസ്ലാം മതത്തില്‍ ചേര്‍ക്കാന്‍ പദ്ധതി ഇടുകയാണ് എന്ന് പറഞ്ഞു; അടുത്ത ദിവസം അവര്‍ എല്ലാവരും കൂടി കൊട്ടാരത്തില്‍ എത്തി , അക്ബറിന്റെ മുന്നിലെക്കാനയിക്കപ്പെട്ടു. അവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ കരഞ്ഞു കൊണ്ടു അപേക്ഷിച്ചു. . പ്രഭോ അങ്ങ് ഞങ്ങളെ യെല്ലാം ഇസ്ലാം മതത്തില്‍ ചേര്‍ക്കാന്‍ തീരുമാനി ച്ചു എന്ന് കേട്ടു, ദയവു ചെയ്തു ഞങ്ങളെ ഞങ്ങളുടെ ഇപ്പോഴത്തെ മതത്തില്‍ തുടരാന്‍ ദയവായി അനുവദിക്കണമേ”, ബീര്‍ബല്‍ ഇതെല്ലാം ശ്രദ്ധിച്ച് ദൂരെ നില്‍ക്കുന്നുണ്ടായിരുന്നു. ഇത് ബീര്‍ബ ലിന്റെ പരിപാടി ആണെന്ന് ചക്രവര്‍ത്തിക്ക് മനസ്സിലായി. അദ്ദേഹം ബീര്‍ബലിനെ വിളിച്ചു മുസ്ലിം ആകുന്ന കാര്യം മറന്നേക്കൂ എന്ന് പറഞ്ഞു
6. ഹിജഡ (ഭിന്ന ലിമ്ഗക്കാര്‍) കളും ബീര്‍ബലും
കൊട്ടാരത്തില്‍ അക്ബറിനെ ഉപദേശിക്കാന്‍ ചില ഹിജഡ(ഭിന്നലിംഗക്കാര്‍) കള്‍ ഉണ്ടായിരുന്നു, അവരിലെ മുഖ്യന് ബീര്‍ബലിനോടു കടുത്ത അസൂയ ആയിരുന്നു. ഒരു ദിവസം അയാള്‍ ചക്രവര്തിയോടു പറഞ്ഞു : പ്രഭോ ഈ ബീര്‍ ബല്‍ വലിയ ബുദ്ധിശാലിയാനെന്നു നടിക്കുന്നു ണ്ടല്ലോ , നമുക്ക് അയാളെ ഒന്ന് ശരിക്ക് പരീക്ഷി ക്കണമല്ലോ . അക്ബര്‍ ചോദിച്ചു , അയാളോട് എന്ത് ചോദ്യം ചോദിച്ചാല്‍ ആണ് അയാള്‍ക്ക് ഉത്തരം മുട്ടുന്നത് . മുഖ്യന്‍ പറഞ്ഞു : അയാളോട് ഭൂമിയുടെ കേന്ദ്രം എവിടെയാണ്, ആകാശത്തില്‍ എത്ര നക്ഷത്രം ഉണ്ട്, ഭൂമിയില്‍ എത്ര സ്ത്രീകളും പുരുഷന്മാരും ഉണ്ട് എന്നൊക്കെ ചോദിച്ചാല്‍ മതി.
അടുത്ത ദിവസം ബീര്‍ബലിനെ വിളിച്ചു അക്ബര്‍ ചക്രവര്‍ത്തി ഈ മൂന്നു ചോദ്യങ്ങളും ചോദിച്ചു. നമ്മുടെ മുഖ്യന്‍ പാദുഷായുടെ പുറകില്‍ നില്‍ക്കുന്നത് ബീര്‍ബല്‍ ശ്രദ്ധിച്ചു.. ബീര്‍ബല്‍ ഉത്തരം നല്‍ക്കാന്‍ ഒരു ദിവസം സമയം ചോദിച്ചു. അക്ബര്‍ അനുവദിച്ചു.
അടുത്ത ദിവസം രാവിലെ ബീര്‍ബല്‍ ഒരു ആണിയും ചുറ്റികയുമായി കൊട്ടാരത്തില്‍ എത്തി. ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി കൊട്ടാര സഭയുടെ നടുക്ക് ഒരു ആണി ചുറ്റിക കൊണ്ടടിച്ചു താഴ്ത്തി. എന്നിട് പറഞ്ഞു പ്രഭോ ഇതാണ് ഭൂമി യുടെ കേന്ദ്രം , അങ്ങയ്ക്ക് സംശയം ഉണ്ടെങ്കില്‍ അളന്നു നോക്കിക്കൊള്ളൂ.
രണ്ടാമത്തെ ചോദ്യത്തിന് ബീര്‍ബല്‍ ശരീരം മുഴുവന്‍ രോമം നിറഞ്ഞ ഒരു ആടിനെ കൊണ്ടു വന്നു , പ്രഭോ ആകാശത്തിലെ നക്ഷത്രങ്ങളും ഈ ആടിന്റെ ശരീരത്തിലെ രോമങ്ങളുടെയും എണ്ണം ഒന്ന് തന്നെ ആണ്, അങ്ങേക്ക് സംശയം ഉണ്ടെങ്കില്‍ എണ്ണി നോക്കിക്കോ.
മൂന്നാമത്തെ ചോദ്യത്തിന് ബീര്‍ബല്‍ പറഞ്ഞത് ഇതാണ് , പ്രഭോ ഭൂമിയില്‍ സ്ത്രീകളും പുരുഷന്മാ രും ഹിജഡകളും ഉണ്ടല്ലോ. അപ്പോള്‍ ശരിയായ എണ്ണം കിട്ടണമെങ്കില്‍ ഭൂമിയില്‍ ഉള്ള ഹിജഡാ കളെ എല്ലാം കൊന്നാല്‍ മാത്രമേ കഴിയൂ.
മൂന്നു ചോദ്യത്തിനും അങ്ങനെ ഒന്നാം തരം ഉത്തരം കൊടുത്തു ബീര്‍ബല്‍ വിജയിയായി, ചക്രവരത്തി ബീര്‍ബലിനു പ്രത്യേക സമ്മാനങ്ങള്‍ നല്‍കി .
Comments
Post a Comment