Skip to main content

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ
ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി.
2. ശകാരം സ്വീകാര്യമല്ല .
ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായിരുന്നു അയാളുടെ പരാതി. കുറെ യേറെ നേരം അയാള്‍ ബുദ്ധനെ ഭള്ളു പറഞ്ഞു. ധ്യാനത്തില്‍ നിന്നുണര്‍ന്നു കഴിഞ്ഞിട്ടും ബുദ്ധന്‍ ചിരിച്ചു കൊണ്ടു എല്ലാം കേട്ട് മിണ്ടാതിരുന്നു. 
ശകാര വര്ഷം നടത്തിയ ആള്‍ ഇത് കണ്ടു നിസ്സഹായനായി, അയാളുടെ കോപം ഒന്നടങ്ങി യപ്പോള്‍ ബുദ്ധന്‍ ചോദിച്ചു : മാന്യരേ നിങ്ങള്‍ ഒരാള്‍ക്ക്‌ എന്തെങ്കിലും വെറുതെ കൊടുത്താല്‍ അത് കൊടുക്കുന്നയാള്‍ വാങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും ?
അയാള്‍ പറഞ്ഞു : താങ്കള്‍ എന്ത് വിഡ്ഢിയാണ് , അയാള്‍ വാങ്ങിയില്ലെങ്കില് കൊടുക്കുന്നയാളിന് തന്നെ അത് തിരിച്ചു കിട്ടും .
ബുദ്ധന്‍ ; അപ്പോള്‍ നിങ്ങള്‍ എനിക്ക് കുറച്ചു സമയം ആയി തന്നു കൊണ്ടിരുന്നതൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല, എല്ലാം നിങ്ങള്ക്കു തന്നെ കിട്ടിയല്ലോ.
തന്റെ ബുദ്ധി മോശം മനസ്സിലാക്കി അയാള്‍ ശ്രീ ബുദ്ധനെ സാഷ്ടാംഗം പ്രണമിച്ചു .

3. ബുദ്ധനും ധനികനായ കൃഷിക്കാരനും
ഒരിക്കല്‍ ശ്രീ ബുദ്ധന്‍ ഭിക്ഷക്ക് വേണ്ടി ഒരു ധനികനായ കൃഷിക്കാരന്റെ അടുത്തെത്തി. അയാള്‍ തന്റെ വയലില്‍ നിന്ന് കൊണ്ടുവന്ന ധാന്യം അളന്നു അറയിലേക്ക് ഇടുന്ന സമയം ആയിരുന്നു. ബുദ്ധന്‍ തന്റെ ഭിക്ഷാപാത്രം അയാളുടെ നേരെ നീട്ടി. എന്നാല്‍ കൃഷിക്കാരന്‍ കോപാകുലനായി പറഞ്ഞു : “ ഞാനാണ് എന്റെ വയല്‍ ഉഴുതു വിത്ത് വിതച്ചു വളം ഇട്ടു വിളവെടുത്തത് , നിങ്ങളെപ്പോലെയുള്ളവര്‍ വെറുതെ പാത്രം നീട്ടിയാല്‍ തരാന്‍ വേണ്ടി എന്റെ കയ്യില്‍ ഒരു മണി ധാന്യം പോലുമില്ല, കടന്നു പോകൂ. നിങ്ങളും കഴിയുമെങ്കില്‍ എന്നെ പ്പോലെ ഉഴുതു വിത്ത് വിതച്ചു വളം ഇട്ടു കൃഷി ചെയ്തു നോക്കൂ, അപ്പോള്‍ അതിന്റെ വിഷമങ്ങള്‍ അറിയാം”.
ബുദ്ധന്‍ ശാന്തനായി പറഞ്ഞു : മഹാത്മന്‍ ഞാനും ഒരു വിധത്തില്‍ ഒരു കര്‍ഷകന്‍ തന്നെ . ഞാനും 
ഉഴുന്നുണ്ട് , വിതക്കുന്നുണ്ട് , അതിനു ശേഷമാണ് ഞാനും ഭക്ഷിക്കുന്നത്” 
കൃഷിക്കാരന്‍: നിങ്ങള്‍ ഉഴുതു മറിക്കുന്നോ , വിത്ത് വിതക്കുന്നോ , അതിന്റെ ലക്ഷണമൊന്നും ഞാന്‍ കാണുന്നില്ലല്ലോ .
ബുദ്ധന്‍: ക്ഷമിക്കണം ഞാന്‍ വിശ്വാസം ആണ് വിതയ്ക്കുന്നത്, നല്ല കാര്യങ്ങള്‍ ആണ് എന്റെ കൃഷിക്ക് മഴയായും വളമായും പരിണമിക്കുന്നത്. ബുദ്ധിയും സത് കര്മ്മങ്ങളും ആണ് കലപ്പയുടെ ഭാഗങ്ങള്‍ , എന്റെ മനസ്സാണ് എന്നെ ഇതൊക്കെ ചെയ്യിക്കുന്നത്, നിയമം ആണ് ഞാന്‍ പരിരക്ഷിക്കു ന്നത് ,ആത്മാര്‍ഥതയാണ് എന്റെ മുഖമുദ്ര, അധ്വാ ന ശീലമാണ് എന്റെ പ്രിയ പുത്രി , അങ്ങനെയാണ് ഞാന്‍ ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ എന്ന കള കള്‍ പിഴുതെറിഞ്ഞു , മനുഷ്യരുടെ നിര്‍വാണം ആണ് എന്റെ ഫലം, തല്‍ഫലമായി അവരുടെ എല്ലാ സങ്കടങ്ങളും ഞാന്‍ ഇല്ലാതാക്കുന്നു

4. ബ്രാഹ്മണന്റെ മൃഗബലി
ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ അയാളുടെ കുടുംബ ദൈവങ്ങള്‍ക്ക് വേണ്ടി വലിയ രീതിയില്‍ ഒരു മൃഗ ബലി നടത്താന്‍ തയാറെടുക്കുകയായിരുന്നു. അതിനു വേണ്ടി അസംഖ്യം ആടുകളെ അയാള്‍ അണിനിരത്തി , ബലി ദിവസം ഹോമിക്കാന്‍ വേണ്ടി. ഇതറിഞ്ഞു ശ്രീ ബുദ്ധന്‍ അവിടെ എത്തി. അദ്ദേഹം ബ്രാഹ്മണനോടു പല കാര്യങ്ങളും ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ ഭൂമിയിലുള്ള എല്ലാ ജീവ ജാല ങ്ങളുടെയും ജീവന്‍ ഒന്ന് തന്നെ ആണെന്നും ഒരു മനുഷ്യന്റെ ജീവന്‍ പോലെ തന്നെ മറ്റു ജന്തുക്ക ളുടെയും ജീവന്‍ എടുക്കുവാന്‍ ആര്‍ക്കും അധികാ രമില്ല എന്നും പറഞ്ഞു. രക്തം വീഴ്ത്തിയുള്ള ബലികളില്‍ കൂടി ഒരു ദൈവത്തിനെയും പ്രീതി പ്പെടുത്താന്‍ കഴിയുകയില്ല , അങ്ങനെ ചെയ്യുന്നത് വഴി ആരുടെയും പാപ പരിഹാരം നേടാനും കഴിയുകയില്ല എന്നും സ്ഥാപിച്ചു. നിരപരാധി കളായ മിണ്ടാപ്രാണികളെ ബലി കഴിക്കുന്നതാണ് മഹാ പാപം എന്നും അയാളെ ബോദ്ധ്യപ്പെടു ത്താന്‍ ശ്രമിച്ചു. ബുദ്ധന്റെ ഇത്തരം നീണ്ട ഉപദേശം അയാളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി , അവിടെ ബലിക്കു കൊണ്ടുവന്ന മൃഗങ്ങളെ യെല്ലാം സ്വതന്ത്രനാക്കാന്‍ ബ്രാഹ്മണന്‍ തയ്യാറായി. അവയെ യഥേഷ്ടം താഴ്വരയില്‍ മേയാന്‍ വിട്ടു , അവിടത്തെ ഇളം പുല്ലും നീരുറവകളില്‍ നിന്ന് ശുദ്ധജലവും കുടിച്ചു അവ സ്വതന്ത്രമായി വിഹരിച്ചു.
5. ശിഷ്യന്മാരും രാജകുമാരനും.
ഒരിക്കല്‍ ശ്രീ ബുദ്ധന്‍ തന്റെ ശിഷ്യന്മാരുമായി സംഭാഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു മാറി അദ്ദേഹത്തെ കാണാന്‍ വന്ന ഒരു രാജകുമാരനും ഇരിക്കുന്നുണ്ടായിരുന്നു. ശിഷ്യ ന്മാര്‍ വളരെയധികം സന്തോഷവാന്മാരും സന്തുഷ്ട ചിത്തരുമായി കാണപ്പെട്ടു. എന്നാല്‍ രാജകുമാരന്‍ വളരെ വിഷമത്തില്‍ ആയിരുന്നു, അയാളുടെ മുഖത്ത് സ്ഥായിയായി കണ്ടത് ആകാംക്ഷയും ദു:ഖവും ആയിരുന്നു. 
ബുദ്ധ ഭഗവാനെ കാണാന്‍ വന്ന ഒരു പ്രായമായ മനുഷ്യന്‍ ഈ വ്യത്യാസം ശ്രദ്ധിച്ചു , എന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു : മഹാത്മന്‍ അങ്ങയുടെ ശിഷ്യന്മാര്‍ ഇവിടെ വളരെ ബുദ്ധിമുട്ടിയാണ് ആശ്രമത്തില്‍ കഴിയുന്നത്‌ , വീടുകളില്‍ നിന്ന് ഭിക്ഷ യാചിച്ചും മറ്റും കൊണ്ടു വരുന്ന ധാന്യങ്ങളും ഫല മൂലങ്ങളും ഭക്ഷിച്ചു. എന്നാല്‍ അവരുടെ മുഖത്ത് ശാശ്വതമായ സന്തോഷവും ശാന്തിയും ആണ് കാണുന്നത്. എന്നാല്‍ സുഖ സൌകര്യ ങ്ങളുടെ നടുവില്‍ യാതൊരു അലട്ടലുമില്ലാതെ ജീവിക്കുന്ന ആ രാജകുമാരന്റെ മുഖം നോക്കൂ , അയാല്‍ എത്ര മാത്രം സങ്കടവും മാനസിക സംഘര്‍ഷവും അനുഭവിക്കുന്നു എന്ന്. , ഇതെന്തു കൊണ്ടാണ്, പ്രഭോ ?
ബുദ്ധന്‍:സുഹൃത്തേ ഇതിനു കാരണം എന്റെ ശിഷ്യന്മാര്‍ ഇവിടെ കിട്ടുന്ന പരിമിതമായ സുഖ സൌകര്യങ്ങള്‍ കൊണ്ടു തികച്ചും സന്തുഷ്ടരാണ്, അവരുടെ സൌകര്യങ്ങളുടെ ഏറ്റക്കുറച്ചിലോ മറ്റു ബാഹ്യ സംഭവങ്ങളോ അവരുടെ സന്തോഷ ത്തെയോ മന: ശാന്തിയെയോ ബാധിക്കാറില്ല. അവര്‍ ഇന്നലെകളില്‍ എന്ത് സംഭവിച്ചുവെന്നോ നാളെ എന്ത് സംഭവിക്കാന്‍ പോകുന്നു എന്നൊ ഓര്‍ത്തു വിഷമിക്കാറില്ല, അവര്‍ ഇന്നില്‍ ആണ് ജീവിക്കുന്നത് അതുകൊണ്ടാണ് അവര്‍ക്ക് യാതൊരു വിഷമങ്ങളും ഇല്ലാത്തത്. രാജകുമാരന്‍ അങ്ങനെയല്ലല്ലോ.

6. ബുദ്ധനും ഭീകരനായ കള്ളനും
ഒരിക്കല്‍ ബുദ്ധന്‍ ഒരു കാട്ടില്‍ കൂടി പോകുക യായിരുന്നു. അവിടെ ഒരു ഭീകരനായ മോഷ്ടാവ് താമസിക്കൂന്നു, അവിടെ കൂടി കടന്നു പോകുന്നവ രെ കൊള്ളയടിച്ചു അവരുടെ വിരലുകള്‍ മുറിച്ചു മാലയുണ്ടാക്കി ധരിച്ചാണ് അയാള്‍ നടക്കുന്നത് എന്ന് നാട്ടുകാര്‍ ഭഗവാനോട് അറിയിച്ചു. എന്നാല്‍ ശ്രീ ബുദ്ധന്‍ ഇതൊന്നും കൂട്ടാക്കാതെ തനിച്ചു കാട്ടിലേക്ക് നടന്നു. കുറെ ഉള്ളില്‍ എത്തിയപ്പോള്‍ മോഷ്ടാവ് പ്രത്യക്ഷമായി. ബുദ്ധന്‍ അയാളുടെ നേരെ നിര്‍ഭയം നടന്നടുത്തു കൊണ്ടിരുന്നു. കയ്യില്‍ മൂര്‍ച്ചയള്ള ഖഡ്ഗം കൊണ്ടു കളിച്ചു കൊണ്ടിരുന്ന അയാളുടെ അടുത്തെത്തി ബുദ്ധന്‍ ചോദിച്ചു: നിങ്ങള്‍ അതീവ ശക്തിമാന്‍ ആണോ ?
മോഷ്ടാവ്: സംശയം ഉണ്ടോ ?
ബുദ്ധന്‍ : എന്നാല്‍ നിങ്ങള്‍ ആ മരത്തിന്റെ ചില്ല രണ്ടായി വെട്ടി മുറിക്കുമോ ?
മോഷ്ടാവ് തന്റെ വാള് കൊണ്ടു ഒരൊറ്റ വെട്ടിന് മരത്തിന്റെ ചില്ല രണ്ടായി മുറിച്ചു. 
ബുദ്ധന്‍ പറഞ്ഞ: ഇനി നിങ്ങള്‍ മുറിച്ച ശാഖ ആ മരത്തിനോടു ചേര്‍ത്തു പഴയത് പോലെ ആക്കി തരൂ. മോഷ്ടാവിനു അത് സാധ്യമായിരുന്നില്ല. അയാള്‍ തന്റെ ബുദ്ധിമോശം മനസ്സിലാക്കി ബുദ്ധന്റെ കാല്‍ക്കല്‍ വീണു. “മഹാത്മാവേ എന്നെ താങ്കളുടെ കൂടെ ശിഷ്യനായി കൂട്ടുമോ .” അയാള്‍ അപേക്ഷിച്ചു. അയാളായിരുന്നു പിന്നീട് ശ്രീ ബുദ്ധന്റെ പ്രിയ ശുശ്യനായി മാറിയ അംഗുലിമാല.

7. ഉപദേശമോ ഭക്ഷണമോ ?
ഒരിക്കല്‍ ബുദ്ധന്‍ തന്റെ ഒരു ശിഷ്യനോട് ഒരു യാചകനെ ഉപദേശിക്കാന്‍ പറഞ്ഞു വിട്ടു. അയാ ള്‍ ആത്മാര്‍ഥമായി ഉപദേശിച്ചു എങ്കിലും യാച കന്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ മനസ്സ് മറ്റെന്തിനോ വേണ്ടി ഉഴലു കയായിരുന്നു. ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു : ഗുരോ അയാള്‍ എന്റെ ഉപദേശം കേള്‍ക്കുന്നു പോലുമില്ല, ഞാന്‍ എന്താണ് ചെയ്യേണ്ടത്. 
ബുദ്ധന്‍ മറ്റൊരു ശിഷ്യനെ വിളിച്ചു അടുക്ക ളയില്‍ കൊണ്ടു പോയി യാചകന് ഭക്ഷണം വാങ്ങി കൊടുക്കാന്‍ പറഞ്ഞു. 
ആദ്യത്തെ ശിഷ്യന്‍ പറഞ്ഞു : ഗുരോ താങ്കള്‍ എന്താണ് ചെയ്യുന്നത് , അയാളെ ഉപദേശിച്ചില്ലല്ലോ. 
ബുദ്ധന്‍ : അയാള്‍ക്ക്‌ ഇപ്പോള്‍ വേണ്ടത് ഭക്ഷണ മാണ് , ഉപദേശമല്ല. ഞാന്‍ നാളെ അയാളെ ഉപദേശിച്ചു കൊള്ളാം .

Comments

Post a Comment

Popular posts from this blog

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...