പലപ്പോഴും
പ്രസിദ്ധരായ സഹപ്രവര്‍ത്തകരുടെകൂടെ
പ്രവര്‍ത്തിക്കുമ്പോഴൊ, അതിപ്രശസ്തനായ ഭര്‍ത്താവിന്‍റെയൊ സഹോദരന്‍റെയോ കൂടെ സഹായിയായി
വര്‍ത്തിക്കുമ്പോഴൊ അര്‍ഹമായ
അംഗീകാരം കിട്ടാതെ പോയ ചില വനിതകളെപറ്റി അടുത്തു
വായിച്ചു. അവയില്‍ ചിലതു
കൂടുതല്‍ വിവരങ്ങള്‍
ശേഖരിച്ചു എഴുതുന്നു.
1. കാരോളിന്‍ ലുക്റേഷ്യ ഹെര്‍ഷല്‍ ( 16 മാര്‍ച് 1750 – 9 ജനുവരി 1848)
ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന ജ്യോതി ശാസ്ത്രജ്ഞ , അനവധി
കോമെറ്റുകള്‍ കണ്ടു പിടിച്ചയാള്‍ , സഹോദരന്‍
വില്യം ഹെര്‍ഷലുമായി
വളരെയധികം നെബുലകളെപറ്റി വിശദമായ പഠിച്ച്
ജ്യോതിര്‍മാപ്പുണ്ടാകിയ ആള്‍. ജീവിതകാലം
മുഴുവന്‍ ജ്യേഷ്ടന്‍റെ സഹായിയായി
പ്രവര്‍ത്തിച്ചതു കൊണ്ട് അര്‍ഹമായ അംഗീകാരം കിട്ടാതെ
പോയ ആള്‍ ആയിരുന്നു ഇവര്‍. റോയല്‍
അസ്ട്രോണമിക് സൊസൈറ്റിയുടെ ആദ്യത്തെ സുവര്‍ണമെഡല്‍
ജേതാവ്, (1828) , ആ
സൊസൈറ്റിയുടെ ഹൊണററി അംഗമായി 1835 ല്‍
അവരോധിക്കപ്പെട്ടവര്‍ 1838ല്‍ ഐറിഷ് റോയല്‍ അക്കാഡമിയുടെ ഹോണററി അംഗം 1846ല്‍ തന്‍റെ 96 ആമത്തെ ജന്മ ദിനത്തില്‍ പ്റ്ഷ്യന്‍
രാജാവില്‍ നിന്നു സുവര്‍ണ മെഡല്‍ വാങ്ങിയ ആള്‍ എന്നിങ്ങനെ പോകുന്നു അവരുടെ
അംഗീകാരങ്ങള്‍. ഒരു നിശ്ചിത
കാലയളവില്‍ ഭൂമിയുടെ അടുത്ത്
എത്തുന്ന 35പി ഹെര്‍ഷല്‍ റിഗൊലെ
എന്ന കോമെറ്റ് ഇവരുടെ പേരിലാണു
അറിയപ്പെടുന്നത് .
ദു:ഖകരമായ ബാല്യകാലം
കരോളിന്‍
1750 മാര്‍ചുമാസം 16 നു ജര്‍മ്മനിയിലെ
ഹാനോവറില്‍ തന്‍റെ മാതാപിതാക്കളുടെ എട്ടാമത്തെ കുട്ടിയായി, നാലാമത്തെ മകളായി കനിച്ചു. ഐസക് ഹെര്‍ഷല്‍ എന്ന പിതാവ്
ഒരു ഓബോ എന്ന സംഗീത ഉപകര്‍ണം സ്വയം പഠിച്ചയാളായിരുന്നു. അമ്മ
ഹാനൊവറിലെ ഒരു പട്ടാള ബാന്‍ഡുവായന സംഘത്തില്‍
ചേറ്ന്നു. പട്ടാളത്തോടൊപ്പം പലപ്പോഴും അവര്‍ വീട്ടില്‍ നിന്നും ദൂരെ ആയിരുന്നു. ഒരു യുദ്ധകാലത്ത്
പട്ടാളക്കാരുടെ കൂടെ ആയിരുന്ന അവര്‍ രോഗാതുരയായി, പിന്നൊരിക്കലും
അവര്‍ക്ക് പൂര്‍ണ ആരോഗ്യം തിരിച്ചു കിട്ടിയില്ല. കരോളിന്‍റെ മൂത്ത സഹോദരി
അവരെക്കാല്‍ 15 വയസ്സു കൂടുതല്‍ ഉള്ളവരായിരുന്നു.
അവര്‍ വിവാഹിതയായപ്പോള്‍ വെറും അഞ്ചു വയസ്സു മാത്രം ഊണ്ടായിരുന്ന കരോളിനു വീട്ടിലെ ജോലി മുഴുവന്‍ ഏറ്റെടൂത്തു നടത്തേണ്ടി
വന്നു. ഇതു കൊണ്ട് കാര്യമായ വിദ്യാഭ്യാസം ഒന്നും ഇവര്‍ പെണ്കുട്ടികള്‍ക്കു കിട്ടിയിരുന്നില്ല. മറ്റു രണ്ട് സഹോദരിമാര്‍
ചെറുപ്പത്തില്‍ തന്നെ മരണപ്പെടുകയും
ചെയ്തു. കഷ്ടിച്ചു വായിക്കാനും എഴുതാനും
മാത്രം അച്ഛനില്‍ നിന്നു പഠിച്ചു എന്നു മാത്രം. വീട്ടു
ജോലിക്കിടക്കു മറ്റു ആണ്കുട്ടികളെപ്പൊലെ അച്ഛന്‍റെ അടുത്തിരുന്നു പഠിക്കാന്‍
അവര്‍ക്കു കഴിഞില്ല.
പത്താമത്തെ വയസ്സില്‍ പിടിപെട്ട ടൈഫൊയ്ഡ് രോഗം മൂലം കരോളിന്‍റെ വളര്‍ച്ച
മുരടിച്ചു. നാലടി മൂന്നിഞ്ചില്‍ കൂടതല്‍
അവര്‍ക്കു ഉയരം ഉണ്ടായില്ല. ഇടത്തു കണ്ണില്‍ കാഴ്ചക്കും തകരാറുണ്ടായി. ഇക്കാരണങ്ങളാല്‍ കരോളിന്‍ ഒരിക്കലും
വിവാഹിതയാവാന്‍ സാദ്ധ്യതയില്ലെന്നു മാതാപിതാക്കള്‍
കരുതി അവളെ ഒരു വീട്ടമ്മയാക്കാന്‍ തന്നെ
തീരുമാനിച്ചു. അമ്മയില്ലാതിരുന്ന അവസരങ്ങളില്‍
തന്‍റെ പിതാവു സഹോദരങ്ങളെ വയലിന്‍ പഠിക്കാനും മറ്റും സഹായം കൊടുത്തുവന്നു. അയലത്തെ
ഒരു സ്ത്രീയുടെ അടുത്തു പോയി അവര്‍ അല്‍പ്പം തുന്നല്‍ പഠിച്ചു വസ്ത്രങ്ങള്‍ ഉണ്ടാക്കാന്‍
പഠിച്ചു. ചുരുക്കത്തില്‍ ഒരു വീടു നോക്കാന്‍ കഷ്ടിച്ചു
വേണ്ട അറിവു മാത്രമെ അയാള്‍ക്ക്
കിട്ടിയുള്ളൂ. കൂടുതല്‍ പഠീക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നിട്ടും അതിനു സാഹചര്യം
അനുവദിച്ചില്ല.
അവരുടെ
അച്ഛന്‍റെ മരണ ശേഷം കരോളിന്‍റെ
സഹോദരന്മാരായ വില്യമും അലെക്സാണ്ഡറും
ഹാനൊവറില്‍ നിന്നു ഇങ്ലണ്ടിലെ ബാഥ്
എന്ന സ്ഥലത്തേക്കു സംഗീതം കൊണ്ടു ജീവിതം
കഴിക്കാനാവുമോ എന്നു പരീക്ഷിക്കാന്‍ താമസം മാറ്റി. അങ്ങനെ 1772
ആഫസ്റ്റ് 16 നു കരോളിന്‍ ജ്യെഷ്ടന്മാരൊടൊപ്പം
ഇങ്ലണ്ടിലെത്തി. ഈ യാത്രക്കിടയില്‍
ജ്യെഷ്ടന്മാരില്‍ നിന്നു ജ്യോതിശാസ്ത്രത്തിന്‍റെ ബാലപാഠങ്ങള്‍
പഠിച്ചു. ഗാലക്സികളെപറ്റിയും അവയെ
കാണാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെ
കുറിച്ചും ചിലതു അവര്‍ കേട്ടു. ബാഥില്‍ വെച്ചു സഹോദരന്മാര്‍
ഉപജീവനത്തിനു വേണ്ടി പള്ളിയിലും മറ്റും
സംഗീത ഉപകരണങ്ങള്‍ വായിക്കാന്‍ പോയപ്പൊള്‍ വീട്ടുകാര്യങ്ങള്‍ മുഴുവന്‍
നോക്കിയിരുന്നതു കരോളിന്‍ ആയിരുന്നു. വില്ല്യം ഒരു സംഗീത അദ്ധ്യാപകനായി , ഒക്ടഗണ്‍ ചാപ്പലിലെ സംഗീതം നയിച്ചതും വില്ല്യം ആയിരുന്നു. ചില പൊതു പരിപാടികളും അയാള്‍ നടത്തി വന്നു. ഇവര്‍
താമസിച്ചിരുന്ന വീട് പിന്നീട്
ഹെര്‍ഷല്‍ ജ്യോതി ശാസ്ത്ര
അക്കാഡമി ആയി തീര്‍ന്നു .
കരോളിന്‍ നാട്ടുകാരുമായി അധികം സൌഹ്റുദത്തിനു പോയിരുന്നില്ല, അതു
കൊണ്ടു അവള്‍ക്കും കുറെശ്ശെ സംഗീതം
സഹോദരനില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.
അയലത്തെ ഒരദ്ധ്യാപകനില്‍ നിന്നും ഇങ്ലീഷും
കണക്കും പഠിചു. മെല്ലെ അവര്‍ ജ്യേഷ്ടന്‍റെ സംഗീത സംഘത്തിലെ ഒരംഗമായി മാറി. തന്‍റെ സ്വന്തമായ സംഗീത പ്രകടനം കൊണ്ടുതന്നെ അവര്‍ക്കു ഒരിക്കല്‍
ബിര്‍മിംഘാം ഉത്സവത്തില്‍ ഒരവസരം കിട്ടി.
എന്നാല്‍ അവിടെ വെച്ച് മറ്റു വിദഗ്ദ്ധരുടെ സംവിധാനത്തില്‍ പാടാന്‍
തയ്യാരാറാവാഞ്ഞെതു കൊണ്ട് അവരുടെ
സംഗീത സപര്യ കുറഞ്ഞു വന്നു. വില്യമിന്‍റെ
സംഘത്തില്‍ നിന്നു തന്നെ നീക്കി മറ്റൊരാളെ നിയമിക്കുകയും ചെയ്തു. വില്യം ജ്യോതിശാസ്ത്രത്തില്‍ കൂടുതല്‍ സമയം ചിലവാക്കാന്‍ തുടങ്ങിയ സമയം ആയിരുന്നു ഇത്.
വില്യം അങ്ങനെ സംഗീതജ്ഞനില്‍ നിനു
ജ്യോതിശാസ്ത്രജ്ഞനാകാന്‍ ശ്രമം തുടങ്ങിയപ്പോല്‍ കരോളിനും കൂടെ കൂടി. എന്നാല്‍
അവര്‍ക്കു സ്വന്തമായി ഒന്നും ചെയ്യാന്‍
കഴിഞ്ഞില്ല. അവരുടെ തന്നെ ഭാഷയില്‍ “നല്ല
അനുസരണയുള്ള ഒരു പട്ടികുട്ടിയെക്കാള്‍ കൂടുതലൊന്നും
അവര്‍ക്കു ചെയ്യാനില്ലായിരുന്നു, വില്യം
പറഞ്ഞതു അപ്പാടെ അനുസരിക്കുകയല്ലാതെ “
, ക്രമേണ അവര്‍ക്കും
ജ്യോതിശാസ്ത്രത്തില്‍ താല്‍പര്യം
ഉണ്ടായി. 1770 ആയപ്പോള്‍ വില്ല്യം വിലക്കു വാങ്ങാന്‍ കിട്ടുന്ന ലെന്സുകള്‍
ഉപയോഗിച്ച ടെലിസ്കോപ്പു പോരാ എന്നു
തോന്നിയതു കൊണ്ട് തനിയെ
ഉരച്ചെടുത്ത ടെലിസ്കോപ്പും മറ്റും ഉണ്ടാക്കി തുടങ്ങി. ഈ സമയത്തു കരോലിന്‍ അയാള്‍ക്കു
ഭക്ഷണം ഉണ്ടാക്കുകയും ചെയ്തു. അത്യാവശ്യം ചിലതൊക്കെ വായിച്ചു കൊടുക്കുകയും ചെയ്തു, തനിക്കു ഒരു സംഗീതജ്ഞയാഅയി അംഗീകാരം കിട്ടണമെന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും
. മെല്ലെ മെല്ലെ അവരും സഹോദരന്‍റെ കൂടെ
ഒരു ജ്യോതിശാസ്ത്രജ്ഞയാകാന്‍ തുടങ്ങുകയായിരുന്നു. 1781ല്‍ വില്യം
മറ്റൊരു വീട്ടിലേക്കു താമസം മാറ്റി. മാര്‍ച് 13 നാണു ഹെര്‍ഷല്‍ യുറാനസ് എന്ന ഗ്രഹം കണ്റ്റു പിടിച്ചത്. ഇതു ഒരു കോമറ്റായി
ആദ്യം തെറ്റിദ്ധരിക്കപ്പെട്ടു എങ്കിലും
വില്യം ഉപയൊഗിച്ച ടെലിസ്കോപ്പിന്‍റെ ശക്തി
തെളിയിക്കപ്പെട്ടു. കരോലീനും
വില്യമും 1782ല്‍ അവരുടെ അവസാനത്തെ സംഗീത
കച്ചേരി നടത്തി. അതു കഴിഞ്ഞ് ജോര്‍ജു മൂന്നാമന്‍റെ കൊട്ടാര ജ്യോതിശാസ്ത്രജ്ഞനായി നിയമിക്കപ്പെട്ടു.
രാത്രി
കൂടുതല്‍ സമയവും ടെലിസ്കോപ്പിന്‍റെ പിന്നില്‍ വാന നിരീക്ഷണം നടത്തി വന്ന വില്ല്യം
രാവിലെ പ്രഭാത ഭക്ഷണ സമയത്തു തന്‍ കണ്ട
വിവരങ്ങള്‍ കരോളിനുമായി ചര്‍ച്ച
ചെയ്തിരുന്നു. ചിലപ്പോള്‍ ചില കുറിപ്പുകള്‍
എഴുതാനും സഹായിച്ചു. എന്നാല്‍ കൂടുതല്‍ സമയവും
വീട്ടുകാര്യങ്ങളും ബാക്കി
സമയങ്ങളില്‍ ടെലിസ്കോപ്പിനു വേണ്ടി ലെന്സ്
ഉരച്ചു ശരിയാക്കുവാനും ടെലിസ്കോപ്പ് വേണ്ട
രീതിയില്‍ സ്ഥാപിക്കാനും ആണു അവള്‍
ചിലവാക്കിയത്. വില്യം വായിക്കാന്‍
കൊണ്ടുവന്ന ജ്യോതിശ്ശാസ്ത്ര കാറ്റലോഗുകള്‍ പകര്‍ത്താനും വില്യമിന്‍റെ നിരീക്ഷണങ്ങള്‍ വേണ്ട രീതിയില്‍ ക്രമീകരിച്ച്
എഴുതിവെക്കാനും അവള്‍ പഠിച്ചു.
1782ല്‍
വില്യമും കരോളിനും വിന്സ്റ്റര്‍ കാസിലിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കു താമസം
മാറ്റി. എന്നാല്‍ അവര്‍ താമസിച്ചിരുന്ന
വീടും ചുറ്റുപാടും അവര്‍ക്കു തീരെ
പിടിച്ചില്ല. വളരെ പഴയ മേല്‍കൂര ചോരുന്ന വീട്ടില്‍ സഹായത്തിനാരുമില്ലാതെ അവര്‍ ബുദ്ധിമുട്ടി കഴിഞ്ഞു. ഇതേ സമയം വില്യം
3000 നക്ഷത്രങ്ങളുടെ ഒരു കാറ്റലൊഗ് ഉണ്ടാക്കുകയായിരുന്നു. ഈ ആവശ്യത്തിനായി
കരോളിനോടു ആകാശത്തിന്‍റെ ഒരറ്റം മുതല്‍
മറുചക്രവാളം വരെ അരിച്ചു പെറുക്കി നോക്കാനും അതിനിടയില്‍ മുമ്പു കണ്ടെത്താത്ത എന്തെങ്കിലും ഉണ്ടോ എന്നും
ശ്രദ്ധിക്കാന്‍ വില്യം ആവശ്യപ്പെട്ടു. ആദ്യം ഈ ജോലി അവള്‍ക്കു തീരെ
ഇഷ്ടപ്പെട്ടില്ല എങ്കിലും മെല്ലെ മെല്ലെ
അവള്‍ക്കു താല്‍പര്യം കൂടി വന്നു.
ജോലിയില്‍ ഉത്സാഹം
വന്നപ്പോള്‍ 1782 ആഗസ്റ്റ് 28 നു
കരോലിന്‍ അവരുടെ ആദ്യത്തെ ജ്യൊതി ശാസ്ത്ര രെക്കാറ്ഡ് ബുക്കു എഴുതിത്തുടങ്ങി. “ കോമെറ്റ്സും കത്തുകളും “ , നിരീക്ഷണ
പുസ്തകം എന്നിങ്ങനെ അവര്‍ എഴുതിയ ബുക്കുകളും
പിന്നീട് എഴുതിയ ചിലവയും ഇന്നു
ലണ്ടനിലെ റോയല്‍ അസ്ട്റോണമികല്‍ സൊസൈറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നു.
1783
ഫെബ്റിവരി 26 നു കരോളിന്‍ അവരുടെ ആദ്യത്തെ കണ്ടപിടുത്തം രേഖപ്പെടുത്തി. മെസ്സിയര്‍
110 (NGC 205) എന്ന പേരില്‍
അറിയപ്പെട്ട നെബുല ആയിരുന്നു ഇത്. ആന്ഡ്റോമീഡാ
ഗാലക്സിയില്‍. തുടര്‍ന്നു വില്യം തന്നെ നെബുലകളെപ്പറ്റി അന്വേഷണം തുടങ്ങി. 1783 ലെ വേനല്‍ കാലത്തു
വില്യം കരോലിനു വേണ്ടി കൊമെറ്റുകളെ കണ്ടെത്താന്‍ വെണ്ടീ ഒരു ടെലിസ്കോപ്പുണ്ടാക്കി
കൊടൂത്തു. ഒക്ടോബറില്‍ വില്യം തന്നെ നെബുലകളെ
അന്വേഷിച്ചു തുടങ്ങി. രാത്രിയില്‍ വില്യം
കണ്ടെത്തുന്ന വിവരങ്ങല്‍ ക്റുത്യമായി രേഖപ്പെടുത്തുന്ന
ജോലികരോളിന്‍ ചെയ്തു വന്നു. ഇതോടൊപ്പം കരോളിന്‍ അവരുടെതായ ചില
നിഗമനങ്ങളിലും എത്തി, അവര്‍ ഒരു പുതിയ കാറ്റലൊഗ് തന്നെ ഉണ്ടാക്കി.
ജീവിതത്തിന്‍റെ
സിംഹഭാഗവും സഹോദരനു സഹായി ആയി പ്രവര്‍ത്തിക്കുമ്പോല്‍
തന്നെ തനിക്കു സ്വതന്ത്രമായി എന്തെങ്കിലും
ചെയ്യണമെന്നു അവര്‍ ആഗ്രഹിചിരുന്നു. അവസാനം അവരെ വില്യമിന്‍റെ
സഹായി ആയി ഔദ്യൊഗികമായി അംഗീകരിചു കൊട്ടാരത്തില്‍ നിന്നു 1787 ല്‍ അവര്‍ക്കു 50 പൌണ്ട് വാര്‍ഷിക വേതനമായി അനുവദിച്ചു. ആദ്യമായി അവര്‍ക്കു കിട്ടിയ സമ്പാദ്യം ആയിരുന്നു
അത്.
പിന്നീട് വില്യം ധനികയായ ഒരു വിധവയെ വിവാഹം കഴിച്ചപ്പോള്‍ വില്യമും
അവരും തമ്മ്മില്‍ അകല്‍ച്ചയുണ്ടായി.
തന്‍റെ സഹൊഡരന്‍റെ ജീവിതത്തില്‍ മറ്റൊരാള്‍ വരൂന്നത് അവര്‍ക്കു തീരെ
ഇഷ്ടപ്പെട്ടില്ല. അവരുടെ വീട്ടമ്മയുടെ സ്ഥാനം നഷ്ടപ്പെട്ടു, തുടര്‍ന്നു കരോലിന്‍ വെറെ
വീട്ടിലേക്കു താമസം മാറ്റി. ജോലിക്കു വെണ്റ്റി മാത്രം വില്യമിനെ വീട്ടില്‍
എത്തി. നിറീക്ഷണ കെണ്ദ്രത്തിന്‍റെ
താക്കൊല്‍ അവര്‍ക്കു നഷ്ടപ്പെട്ടു. അവര്‍ സ്വന്തമായി ചെയ്ത പലതും നഷ്ടപ്പേറ്റുകയും ചെയ്തു, 1788 മുതല്‍ 1798 വരെ യുള്ള
അവരുടെ പ്റയത്ന ഫലങ്ങള്‍ അങ്ങനെ നഷ്ടപ്പെട്ടു. ഏതായാലും സഹോദരന്‍റെ വിവാഅഹം
കരോളിനെ കൂടുതല്‍ സ്വന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവ്സരം കൊടുത്തു. ക്രമേണ
അവര്‍ സഹോദര ഭാര്യയുമായി സൌഹ്റുദത്തിലായി വില്യമിന്‍റെ മകന്‍ ജോണ്‍ ഹെര്‍ഷലുമായി
വളരെ സ്നെഹത്തിലുമായി.
1802 ല്‍ കരോലിന്‍റെ കാറ്റലൊഗ് റൊയല്‍ സൊസൈറ്റി പ്രസിദ്ധപ്പെടുത്തി, വില്യമിന്‍റെ പെരില്‍. ഇതില്‍ 500 നെബുലകളെപറ്റി
വിവരിച്ചിരുന്നു. പിന്നീട് കരോലിന്‍
തന്നെ 2500 ഓലം നെബുലകളുടെ വിവരങ്ങള്‍
കൂട്ടിച്ചേര്‍ത്തു. പിന്നീട് ഇവയെല്ലാം
വില്യമിന്‍റെ പുത്രനായ ജൊണ്‍ വിശദമായി
പ്റസിദ്ധീകരിച്ചു.
സഹോദരന്‍
വില്യം 1833ല്‍ മരിച്ചതിനു ശേഷം സങ്കടപ്പെട്ട്
കരോളിന്‍ തിരിചു ഹാനോവരീലേക്കു പൊയി. അവീടെയും വില്യമിന്‍റെ പല കണ്ടുപിടുത്തങ്ങളും ശരിയാണൊ എന്നു ണോക്കുകയായിരുന്നു
അവര്‍. സഹായിക്കാന്‍ വിലയ്മിന്‍റെ മകന്‍ ജോണ്‍
ഉണ്ടായിരുന്നു . 1828ല്‍ റോയല്‍ അസ്ട്റോണമിക്കല്‍ സൊസൈറ്റി അവര്‍ക്ക് സ്വറ്ണ
മെഡല്‍ സമ്മാനിച്ചു. കരോളിനു ശേഷം അടുത്തൊരാളിനു ഈ അവാറ്ഡ്
കിട്ടുന്നതു 1996 ലായിരുന്നു. 1824
ജനുവരി 31 നു കരോളിന്‍ തന്‍റെ കാറ്റലോഗിലെ അവസാനത്തെ അംഗത്തെ ചേറ്ത്തു., അതു 1832 ലെ വലിയ കോമെറ്റ് ആയിരുന്നു. പ്റായമായപ്പോഴും
അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു, ആരോഗ്യവും മോശമായിരുന്നില്ല. അവര്‍ അവസാന
കാലം തന്‍റെ ഓറ്മ്മക്കുറിപ്പുകള്‍ എഴുതി ചിലവഴിച്ചു.
1848 ജനുവരി 9 നു അവര്‍
ദിവംഗതയായി. അവരുടെ ഭൌതിക ശരീരം അടക്കം
ചെയ്ത ഇടത്തില്‍ ഇങ്ങനെ
എഴുതപ്പെട്ടു. “
ഇവിടെ അടക്കം ചെയ്തവരുടെ സുവറ്ണ നേത്രങ്ങള്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാസ്ശത്തില്‍ ആയിരുന്നു . ഇവരും സഹൊദരനും കൂടി
2400 ലധികം ജ്യോതിശാസ്ത്ര വസ്തുക്കളെ കണ്ടുപിടിച്ചു.
1888 ല്‍ കണ്ടുപിടിച്ച ആസ്റ്ററോഡ് 281 ന്‍
ലുക്റെഷ്യ എന്നു നാമകരണം ചെയ്യപ്പെട്ടു. അതു കരോളിന്‍റെ രണ്ടാമത്തെ
പേര്‍ ആയിരുന്നു.അതുപോലെ ചന്ദ്രനിലെ സ്സി ഹെര്‍ഷല്‍ എന്ന ഗര്‍ത്തവും കരോളിന്‍റെ
പേരു അനസ്വരമാക്കി.
https://www.famousscientists.org/caroline-herschel/
Comments
Post a Comment