ലിസ മെയ്റ്റ്നര്‍ (1878 – 1968 )
ലിസ മെയ്റ്റ്നര്‍ എന്ന
ജര്‍മ്മന്‍ ശസ്ത്രജ്ഞ അണുശക്തി വിഘടനത്തിന്‍റെയും ആദ്യത്തെ ആറ്റം ബൊംബിന്‍റെ
മാതാവായും ഇന്നറിയപ്പെടുന്നു എങ്കിലും ഈ കണ്ടുപിടുത്തത്തിനു
1945ല്‍ നോബല്‍ സമ്മാനത്തിനു അര്‍ഹനായത്
അവരുടെ സഹപ്രവര്‍ത്തകനായ
ഓട്ടോ ഹാന്‍ എന്നയാളായിരുന്നു.
വിയന്നയിലെ ഒരു ജൂതകുടൂംബത്തിലെ എട്ടുമക്കളില്‍ മൂന്നാമതായി ലിസ
1878 ല്‍ ജനിച്ചു. 1908ല്‍ ലിസയുടെ സഹോദരികള്‍ കത്തോലിക്കാമതത്തില്‍ ചേര്‍ന്നു.
ലിസ ഒരു പ്റൊട്ടസ്റ്റന്‍റായി മാറി.
എന്നാല്‍ ഹിറ്റലറുടെ ജര്‍മ്മനിയില്‍
ഇത്തരം മതം മാറ്റം ഒന്നും പരിഗണനയില്‍
വന്നില്ല. ആസ്ട്രിയായില്‍ സ്ത്രീകള്‍
വിദ്യാഭ്യാസം നേടുന്നതില്‍ നിയന്ത്റണം ഉണ്ടായിരുന്നതു കൊണ്ട് ലിസക്ക് വിയന്നാ സര്വകലാശാലയില്‍ 1901 ല്‍ മാത്രമേ
പ്രവേശിക്കാന്‍ കഴിഞ്ഞുള്ളൂ. ലുഡ്വിഗ് ബോള്‍ട്സ്മാന്‍ എന്ന ഗുരുവിന്‍റെ കീഴില്‍
അവള്‍ പെട്ടെന്നു ഊര്‍ജതന്ത്റമാണു അവളുടെ ഇഷ്ടവിഷയം എന്നു പെട്ടെന്നു മനസ്സിലാക്കി.
റോബര്‍ട്ട് ഫ്രിച് എന്ന ബോള്‍ട്സ്മാന്‍റെ അനന്തിരവന്‍റെ വാക്കുകളില്‍ “ ബോള്‍ട്സ്മാന്‍ ലിസക്ക്
ഊര്‍ജതന്ത്രം അന്തിമമായ സത്യം കണ്ടെത്താനുള്ള വഴിയാണെന്നു കാണിച്ചു കൊടുത്തു.”അവള്‍ ജീവിതം മുഴുവന്‍ ആ
വഴിയില്‍ നിന്നു മാറി സഞ്ചരിച്ചില്ല.
വിയന്നാ സര്വകലാശാലയില്‍ നിന്നു ഡോക്ടോറെറ്റ് നേടിയ ലിസ ബെറ്ലിനില്‍
മാക്സ് പ്ലാങ്ക് എന്ന ശാസ്ത്രകാരന്‍റെ കൂടെ ജോലി ചെയ്യാന്‍ എത്തി. അവിടെ വെച്ച് ഓട്ടോ ഹാന്‍ എന്ന രസതന്ത്ര
ശാസ്ത്രജ്ഞനുമായി സഹകരിച്ച് പ്റവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരുടെ കൂട്ടായ
പ്രവര്‍ത്തനം 30 വര്‍ഷത്തിലധികം നീണ്ടു നിന്നു. ബെറ്ലിനിലെ കൈസര്‍
വില്യം ഇന്സ്റ്റിറ്റ്യൂറ്റിലെ രണ്ടു
വകുപ്പുകളുടെ മേധാവികളായി ഇവര്‍ രണ്ടു പേരും
പ്രവര്‍ത്തിച്ചു. അവര്‍ രണ്ടു പേരും സ്വതന്ത്രമായും കൂട്ടു ചേറ്ന്നും പല പുതിയ
വിവരങ്ങളും കണ്ടെത്തുകയുണ്ടായി. വിദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഐറീന്‍ ക്യൂറി
ഫ്റെഡറിക് ജൂലിയറ്റ് എന്നിവരുമായി
മല്‍സരിച്ചു തന്നെ.
1934ല്‍ എന്റിക്കൊ ഫെറ്മി എന്നയാള്‍ റേഡിയൊ വികിരണ ശേഷിയുള്ള ഐസൊടോപ്പുകള്‍ ന്യുട്റോന്‍ സംഘട്ടനം നടത്തി കണ്ടുപിടിച്ചു.
എന്നാല്‍ യുറേനിയം കഴിഞ്ഞുള്ള മൂലകങ്ങളുടെ സ്വഭാവ
വിശേഷങ്ങള്‍ അപ്പോഴും മനസ്സിലാക്കപ്പെട്ടിരുന്നില്ല. 1938ല്‍ ഇത്തരം
പഠനങ്ങള്‍ നടത്താന്‍ ലിസാ മെയ്റ്റ്നര്‍, ഓട്ടൊ ഹാണും ഫ്രിറ്റ്സ് സ്റ്റ്രാസ്മാന്‍
എന്നിവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ പല പ്റശ്നങ്ങളും ഉത്തരം
കിട്ടാതെ ശേഷിച്ചു.
1938ല്‍ ആസ്റ്റ്റിയ ജര്‍മ്മനിയുമായി
കൂട്ടിച്ചേറ്ക്കപ്പെട്ടു. ഹിറ്റലറ്ടെ നാസി
ഭരണത്തില്‍ നിന്നു ലിസാ ഒളിച്ചോടി പോകെണ്ടി
വന്നു. അവര്‍ സ്റ്റൊക്ഹൊമിലെ മാനെ സിഗ്മാന്‍ ഇന്സ്റ്റിറ്റ്യൂട്ടീല്‍ ചേറ്ന്നു.
എന്നാല്‍ അവിടെ മറ്റുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല,അത്യാവശ്യ ഉപകരണങ്ങള്‍ പോലും
ഇല്ലാതെ, സ്വന്തമായി പ്രവര്‍ത്തിക്കാന്‍ പോലും കഴിയാതെ ഒരു
പരീക്ഷണശാല കിട്ടിയെന്നു മാത്രം.
ഒട്ടോ ഹാനുമായും സ്ട്രാസ്മാനുമായി
എഴുത്തു കുത്തുകള്‍ നടത്തിയിരുന്നു
അവര്‍ അപ്പോഴും. യുറെനിയം കഴിഞ്ഞുള്ള
മൂലക്ങ്ങളെ കുറിച്ചു പഠിക്കാന്‍.
1938 നവംബര്‍ 13നു ഹാന്‍ മെയ്റ്റ്നറെ കൊപ്പന്‍ ഹെയ്ഗനില്‍ വെച്ചു രഹസ്യമായി കണ്ടുമുട്ടി. അവിടെ വെച്ച് മെയ്റ്റ്നറുടെ ടെ നിര്‍ദ്ദേശമനസരിച്ച് ഹാനും സ്റ്റ്രാസ്മാനും യുറേനിയത്തില്‍ നിന്നും കിട്ടുന്ന വസ്തുക്കളില്‍ കൂടുതല്‍
പരീക്ഷണങ്ങല്‍ നടത്തി നോക്കി. അവ്ര്‍ക്കതു
റേഡിയം ആണെന്നു തോന്നി. എന്നാല്‍
അവര്‍ കണ്ടെത്തിയതു ബേറിയം എന്ന
മൂലകം ആണെന്നു മനസ്സിലായപ്പോള്‍ അവര്‍
തങ്ങള്‍ക്കു കിട്ടിയ വിവരങ്ങള്‍ ഒരു ജര്‍മ്മന്‍ മാസികയില്‍ 1939 ജനുവരി 6 നു
പ്രസിദ്ധീകരിച്ചു. ഇതേ സമയത്തു തന്നെ മെയ്റ്റനറും ഫ്രിഷും
അണുശക്തി വികിരണം എന്ന
പ്രതിഭാസം നീല്‍സ് ബോറിന്‍റെ ആറ്റം
മാത്രുക ഉപയോഗിച്ച് വിശദീകരിച്ചു. ഇവരുടെ പ്രബന്ധം നേച്ചര്‍ മാസികയില്‍
1939 ഫെബ്രുവരി 11 നാണു
പ്രസിദ്ധീകരിക്കപ്പെട്ടത്. അണു വിഘടനത്തിന്‍റെ ഊര്‍ജതന്ത്രപരമായ
വിശദീകരണ്വും ഹാന്‍ സ്റ്റ്രാസ്മാന്‍ എന്നിവരുടെ രസതന്ത്രപരമായ
തെളിവുകളും പരസ്പര പൂരകങ്ങളായി തീര്‍ന്നു.
എന്നാല്‍
സഹകരിച്ചു പ്രവര്‍ത്തിച്ച ഇവര്‍ തമ്മില്‍ ഉണ്ടായ വേറ്പാട് രാജ്യം
വിട്ടുപോയ ലിസായുടെ സംഭാവന അംഗീകരിക്കാതെ പോകുന്നതിനു കാരണമായി. 1945ല്‍
റോയല്‍ സ്വീഡിഷ് അക്കാഡമി
റേഡിയൊവികിരണത്തിനു രസതന്ത്റത്തിനുള്ള നോബല്‍ സമ്മാനം ഓട്ടോ ഹാനിനു നല്‍കി, അങ്ങനെ ഓട്ടൊ ഹാനുമായി ഈ കണ്ടുപിടുത്തതില്‍ സഹകരിച്ചു
പ്രവര്‍ത്തിച്ചു റേഡിയൊ വികിരണത്തിന്‍റെ തത്വം വിശദീകരിക്കാന്‍ കഴിഞ്ഞ ലിസാ
മെയ്റ്റ്നറുടെ സംഭാവന അവഗണിക്കപ്പെട്ടു. ഇതില്‍ കുറഞ്ഞ തോതില്‍ ഹാനും കുറ്റക്കാരനായിരുന്നു, കാരണം
അയാള്‍ മെയ്റ്റനറുടെ സംഭാവനയെപറ്റി
ആരോടും പറയുകയുണ്ടായില്ല. നോബല്‍
അക്കാഡമി അവരുടെ തെറ്റ് ഒരിക്കലും തിരുത്തിയില്ല എങ്കിലും ഈ തെറ്റ്
1966 ല്‍ ഭാഗികമായി തിരുത്തപ്പെടുകയുണ്ടായി, ഓട്ടോ ഹാനിനും
ലിസാ മെയ്റ്റനര്‍ക്കും സ്റ്റ്രാസ് മാ സ്റ്റ്രാസ്മാനും കൂടി സംയുക്തമായി അമെരിക്കന്‍ ഫെറ്മ്മി സമ്മാനം നല്‍കുന്നതു വഴി
.
രണ്ടാം ലോക മഹായുദ്ധത്തില്‍ റേഡിയൊ വിഘടനതത്വം
ഉപയോഗിച്ചു നിര്‍മ്മിച്ച ആറ്റം ബൊംബ് ഹിരൊഷിമായില്‍ വിക്ഷേപിച്ചു എങ്കിലും ലിസാ മെയ്റ്റനര്‍ക്കു അതില്‍ ഒരു പങ്കും
ഉണ്ടായിരുന്നില്ല. യുദ്ധത്തിനു ശെഷം ലിസാ ലെയ്റ്റ്നര്‍ “ആറ്റം ബൊംബിന്‍റെ മാതാവ് “ എന്നു അറിയപ്പെട്ടു എന്നു മാത്രം. പിന്നീടൂള്ള ശാസ്ത്രചരിത്രകാരന്മാര്‍ അണുവിഘടനം സംബന്ധിച്ച പരീക്ഷഷണങ്ങളുടെ യഥാര്‍ത്ഥ വികസനം
എങ്ങനെയാണു നടന്നതെന്നു
വ്യക്തമാക്കുകയുണ്ടായി .
അവലംബം
https://en.wikipedia.org/wiki/Lise_Meitner
https://www.sdsc.edu/ScienceWomen/meitner.html
Comments
Post a Comment