എലിസബെത് ഗാരെറ്റ്
ആന്ഡേര്‍സന്‍ ബ്റിട്ടനിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍
ഇന്നു കേരളത്തില്‍ ഒരു സുപ്റീം കോടതി വിധിയുടെ പേരില്‍
സ്ത്രീസമത്വം സ്ത്രീവിവേചനം
തുടങ്ങിയവ ചര്‍ച്ചാവിഷയം ആണല്ലൊ. പാശ്ചാത്യരാജ്യങ്ങളില്‍ , പ്രത്യേകിച്ചും ഇങ്ലണ്ടില്‍
പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനം വരെ സ്ത്രീകള്‍ക്കു മെഡിക്കല്‍
വിദ്യാഭ്യാസം പോലും
നിഷെധിക്കപ്പെട്ടു എന്ന സത്യം അത്ഭുതകരമായി തോന്നുന്നില്ലെ? ഇതാ സ്വന്തം ജീവിതത്തില്‍
കൂടി സമരം ചെയ്തു
ബ്റിട്ടനിലെ ആദ്യത്തെ ഡോക്ടറും പിന്നീട് ബ്റിട്ടണിലെ ആദ്യത്തെ നഗരസഭാ
മേയറും ആയിതീര്‍ന്ന ഡോ. എലിസബെത്
ഗാരറ്റ് ആന്ഡേര്‍സണെ കുറിച്ചാവാം ഇന്നത്തെ
കുറിപ്പു.
എലിസബെത് ഗാരെറ്റ് 1836ല്‍ കിഴക്കന്‍ ലണ്ടനിലെ വൈറ്റ്ചാപ്പല്‍ എന്ന സ്ഥലത്തു
ഒരു ചെറീയ കച്ചവടക്കാരന്‍റെ 12 മക്കളില്‍
ഒരാളായി പിറന്നു. അവലളുടെ ചെറുപ്പകാലത്തു
അച്ഛന്‍ സ്വന്തം തൊഴിലില്‍ വിജയിച്ച ഒരു
ബിസിനെസ്സ്കാരനായി മാറിയിരുന്നു.
അതുകൊണ്ടു തന്നെ തന്‍റെ കുട്ടികള്‍ക്ക്
നല്ല
രീതിയില്‍ വിദ്യാഭ്യാസം കൊടൂക്കാന്‍ നല്ല സ്ഥാപനങ്ങളില്‍ പഠിപ്പിക്കാന്‍ അദ്ദെഹം ശ്റദ്ധിച്ചു. പഠനം കഴിഞ്ഞു
പതിവുപോലെ വിവാഹം കഴിഞ്ഞു മാന്യമായ
കുടൂംബ ജീവിതം നയിക്കുക ആയിരുന്നു അന്നത്തെ സാധാരണ ബ്രിട്ടീഷ് സ്ത്രീകളുടെ
ലക്ഷ്യം. എന്നാല്‍ അമേരിക്കയിലെ
ആദ്യത്തെ മെഡിക്കല്‍ ഡോക്റ്റര്‍ ആയ
എലിസബെത് ബ്ലാക്വെല്ല്, സ്ത്രീസമത്വവാദി
എമിലി ഡെവീസ് എന്നിവരുമായി പരിചയപ്പെടാന്‍
അവസരം കിട്ടിയ എലിസബെത് ഗാരെറ്റ്
തനിക്കു ഒരു ഡ്ഡോക്റ്റര്‍ ആകണമെന്നു തീരുമാനിച്ചു.
എന്നാല്‍ 19 ആം നൂറ്റാണ്ടിലെ ബ്റിട്ടനില്‍ ഇത് തികച്ചും
അസംഭവ്യം ആയിരുന്നു. ഇങ്ലണ്ടിലെ പല
മെഡിക്കല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും അവര്‍ അപേക്ഷിച്ചു
എങ്കിലും ഒരിടത്തും അവര്‍ക്കു പ്രവേശനം
കിട്ടുകയുണ്ടായില്ല. അതു കൊണ്ട് അവര്‍ മിഡീല്‍സെക്സ് ആശൂപത്രിയില്‍
ഒരു നര്‍സിങ് വിദ്യാര്‍ഥിനി ആയി പഠിക്കാന്‍
തുടങ്ങി. അതോടൊപ്പം അവര്‍ പുരുഷന്മാരായ
ഡോക്റ്റര്‍മാരുടെ വൈദ്യശാസ്ത്ര
ക്ലാസുകളില്‍ പോയിത്തുടങ്ങി. എന്നാല്‍
ക്ലാസിലെ മറ്റു കുട്ടികള്‍
പ്രതിഷേധിച്ചതു കൊണ്ട് അവള്‍ക്ക് അതു
തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അന്നത്തെ ഇങ്ലണ്ടിലെ അപ്പോത്തിക്കരികളുടെ സംഘടനയില്‍
സ്ത്രീകള്‍ക്കു പരീക്ഷ എഴുതുന്നതില്‍ നിരോധനം ഇല്ലായിരുന്നു. അതുകൊണ്ട് എലിസബെത് 1865
ല്‍ ഈ സംഘടന നടത്തിയ പരീക്ഷയില്‍ വിജയിച്ച് ഒരു സര്‍റ്റിഫിക്കെറ്റ് നേടി. അവര്‍ക്കങ്ങനെ ഒരു ഡോക്ടര്‍ ആകാന്‍ കഴിഞ്ഞു. ഇതിനു ശേഷം
ആ സംഘടനയും അവരുടെ നിയമാവലി മാറ്റി
സ്ത്രീകള്‍ക്കു ഡോക്റ്റര്‍ ആകാന്‍ പാടില്ല
എന്നാക്കി.
എനാല്‍ 1866 ല്‍ എലിസബെത് തന്‍റെ
അച്ഛന്‍റെ പൂര്‍ണ പിന്തുണയോടെ ലണ്ടനില്‍
സ്ത്രീകള്‍ക്കു വേണ്ടി ഒരു ചെറിയ ആശുപത്രി
തുടങ്ങി. തുടര്‍ന്ന് 1870ല്‍ അവരെ കിഴക്കെ
ലണ്ടന്‍ ആശുപത്രിയിലെ ഒരു വിസിറ്റിങ്
ഡോക്ടര്‍ ആയി നിയമിച്ചു. ഇവിടെ വെച്ച്
ജയിംസ് ആന്ഡേര്‍സന്‍ എന്ന
ബിസിനെസ്സ്കാരനെ കണ്ടൂമുട്ടി അവര്‍
1871ല്‍ വിവാഹിതരായി . അവര്‍ക്കു മൂന്നു
കുട്ടികളും ഉണ്ടായി.
എന്നാല്‍ എലിസബെത്തിനു ഒരു
ഡോകറ്റര്‍ ബിരുദം നേടണമെന്ന തന്‍റെ ആഗ്രഹം സധിക്കണമെന്നു തന്നെയായിരുന്നു ലക്ഷ്യം. അവര്‍ അതിനു വേണ്ടി ഫ്രെഞ്ചു ഭാഷ പഠിച്ചു , പാരീസ് സര്വകലാശാലയില്‍
നിന്നു അവര്‍ ഒരു മെഡീക്കല്‍ ബിരുദം നേടുക തന്നെ ചെയ്തു. എന്നാല്‍
ബ്റീട്ടീഷ് ഡോക്ടര്‍മാരുടെ കൂടെ രെജിസ്റ്റര്‍ ചെയ്യാന്‍ അവരെ എന്നിട്ടും അനുവദിച്ചില്ല. അവരുടെ ബിരുദം അംഗീകരിക്കപ്പെടുകയും ചെയ്തില്ല.
1872ല്‍ ആന്ഡേറ്സന്‍ ലണ്ടനില്‍
സ്ത്രീകള്‍ക്കു വേണ്ടിയുള്ള ന്യൂ ലണ്ടന്‍ ആശുപത്രി തുടങ്ങി. അവിടത്തെ ജോലിക്കാര്‍ എല്ലാവരും സ്ത്രീകളായിരുന്നു.
എലിസബെത് തന്‍റെ മാര്‍ഗദറ്ശിയായിരുന്ന എലിസബെത് ബ്ലാക്വെല്ലിനെ സ്ത്രീരോഗ
വിദഗ്ദ്ധയായി അവിടെ നിയമിക്കുകയും ചെയ്തു.
ഈ ആശൂപത്രിയുടെ പേരു പിന്നീടു ആന്ഡേറ്സന്‍ ആശുപത്രി എന്നാക്കി. അവരുടെ സ്ഥിരൊല്‍സാഹത്തിന്‍റെ ഫലമായി മറ്റു സ്ത്രീകളും
മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ തുടങ്ങി. 1876 ല്‍ സ്ത്രീകള്‍ക്കും മെഡീക്കല്‍ വിദ്യാഭ്യാസവും തൊഴിലും ആവാമെന്നു
നിയമം പാസായി. 1883 ല്‍ എലിസബത്
ആന്ഡേറ്സണെ വനിതകള്‍ക്കുള്ള ലണ്ടന്‍ മെഡിക്കല്‍ സ്കൂളിന്‍റെ ഡീന്‍ ആയി നിയമിക്കുകയും ചെയ്തു. 1874ല്‍ തുടങ്ങിയ ആ
ആശുപത്രിയുടെ വികസനവും അങ്ങനെ
അവര്‍ സാധിച്ചെടുത്തു.
1902ല്‍ ആന്ഡേറ്സണ്‍ സഫ്ഫൊക്
തീരത്തുള്ള ആല്‍ഡെബര്‍ഘ് എന്ന സ്ഥലത്ത്
ജോലിയില്‍ നിന്നു വിരമിച്ച് വിശ്രമ ജീവിതം
തുടങ്ങാന്‍ ശ്റമിച്ചു. അവിടെ
അവര്‍ 1908 ല്‍ ആ നഗരസഭയുട്ടെ
മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇങ്ലണ്ടിലെ ആദ്യത്തെ വനിതാമേയറുമായി അവര്‍. അവരും അവരുടെ മകളും സ്ത്രീകള്‍ക്കു വോട്ടവകാശം നേടിയെടുക്കുന്നതിനുള്ള പ്രസ്ഥാനത്തിനു നെത്രുത്വം നല്‍കി. അവരുടെയും
മറ്റുള്ളവരുടെയും ശ്രമ ഫലമായാണ്‍
ഇങ്ലണ്ടില്‍ 1917 ല്‍ 30 വയസ്സു കഴിഞ്ഞ വീട്ടമ്മമാര്‍ക്കും ഒരു വര്‍ഷം
വാടകയായി 5 പൌണ്ട് എങ്കിലും വരുമാനം
ഉള്ളവര്‍ക്കും ബ്റീട്ടീഷ് സര്വകലശാലയില്‍
നിന്നു ബിരുദം നേടിയവരും ആയ എല്ലാ
സ്ത്രീകള്‍ക്കും വോട്ടവകാശം കൊടുക്കുന്ന നിയമം ബ്റീട്ടീഷ് പാറ്ലമെണ്ടില്‍ പാസാക്കുകയുണ്ടായി.
അങ്ങനെ ഇങ്ലണ്ടിലെ ആദ്യത്തെ ലേഡീ ഡോക്റ്ററും , ലേഡീമേയറും ആയ
എലിസബെത് ഗാരെറ്റ് ആന്ഡേര്‍സന്‍ 1917 ഡീസംബര്‍ 17 നു
ദിവംഗതയായി.
Comments
Post a Comment