ആധുനിക കമ്പ്യുട്ടറിന്‍റെ പിതാവു എന്നറിയപ്പെടുന്ന ചാള്‍സ് ബാബെജിന്‍റ് ഇന്നത്തെ
കമ്പ്യുട്ടറിന്‍റെ തത്വം ഉള്‍ക്കൊണ്ട അനലിറ്റിക് എഞ്ചിന്‍
എന്ന ആശയത്തില്‍ കമ്പ്യൂട്ടറില്‍ സംഭരിച്ചു വെച്ച ഒരു പ്രോഗ്രാം
അനുസരിച്ചാണു പ്രവര്‍ത്തിക്കേണ്ട്തു എന്ന ആശയം കൊടൂത്തതു ലോകത്തിലെ
ആദ്യത്തെ പ്രൊഗ്രാമര്‍ എന്നറിയപ്പെടുന്ന മാഡം അഡ ലവ്ലേസ് ആയിരുന്നു. ലോറ്ഡ് ബൈറന്‍ എന്ന ഇങ്ലീഷ് കവിയുടെ മകള്‍. കമ്പ്യൂട്ടറിനെ കുറിച്ചുള്ള വാദ പ്രതിവാദത്തില്‍ പലപ്പൊഴും വഴക്കുകൂടുക
വരെ എത്തിയിരുന്ന ബാബെജിന്‍റെയും
അഡായുടെയും പിണക്കം മാറ്റാന്‍
ലവ്ലേസ് പ്രഭു തന്നെ ഇടപെടേണ്ടി വന്നുവത്രെ. ഏതായാലും അന്നും ഇന്നും കമ്പ്യൂട്ടര്‍ പ്രൊഗ്രാമറുകളില്‍ നല്ലൊരു
ഭാഗം സ്ത്രീകള്‍ തന്നെ. അമേരിക്കയിലെ ഒരു പ്രൊഗ്രാമരെ ഇന്നു പരിചയപ്പെടാം.
‘അവിസ്മരണീയയായ ഗ്രേയ്സ് (‘Amazing
Grace’ )
കമ്പ്യൂട്ടര്‍ പ്രൊഗ്രാമിനെ
മുത്തശ്ശി എന്നൊക്കെ എന്നെല്ലാവരും പുകഴിത്തിയിരുന്ന ഗ്രെയ്സ്
ഹൊപ്പര്‍ ഒരു അമേരിക്കന്‍ കമ്പ്യൂട്ടര്‍ പ്രൊഗ്രാമറായിരുന്നു. അവര്‍ പില്‍ക്കാലത്ത്
പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞ, മികച്ച കമ്പ്യൂട്ടര്‍ പ്രൊഗ്രാമര്‍ എന്നിങ്ങനെ അറിയപ്പെട്ടു
അമേരിക്കയില്‍
ന്യൂയോര്‍ക്കില്‍ 1906 ഡീസംബര്‍ 9 നു ജനിച്ചു. വാസ്സര്‍ കോളെജില്‍ നിന്നു ഗണീതശാസ്ത്രവും ഊര്‍ജതന്ത്രവും
പഠിച്ചു. വാസര്‍ കോളെജില്‍ 1928ല്‍ ആദ്യ ബിരുദം നേടിയ അവര്‍ തുടര്‍ന്നു യെയില്‍
സര്വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിനു ചേര്‍ന്നു. 1930ല്‍ അവിടെ നിന്നു
ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നു ഗ്രെയ്സ് വിന്സന്‍റ് ഫോസ്റ്റര്‍ ഹോപ്പെര്‍
എന്നയാളെ വിവാഹം കഴിച്ചു. തുടര്‍ന്നു വാസര്‍ കോളെജില്‍ അദ്ധ്യാപിക ആയിരുന്നപ്പോല്‍ തന്നെ യെയില്‍
സര്വകലാശാലയില്‍ നിന്നു 1934 ല്‍ പി എച് ഡി ബിരുദവും നേടി. ഗണിത ശാസ്ത്രത്തിലെ ആദ്യത്തെ പി എച് ഡി ബിരുദ ധാരിയായ വനിതയായി അവര്‍.
രണ്ടാം ലോക
മഹായുദ്ധം തുടങ്ങിയപ്പോള്‍ അവര്‍ അവരുടെ പിതാമഹന്‍റെ പാത പിന്തുടര്‍ന്നു
വസ്സര്‍ കോളെജിലെ ഗണിതശാസ്ത്ര അദ്ധ്യാപികയുടെ
ജോലി രാജി വെച്ച് അമേരിക്കന്‍ നേവിയില്‍
ചേര്‍ന്നു. നേവിയില്‍ നിന്നു അവരെ
ഹാര്‍വാര്‍ഡ് സര്വകലാശാലയില്‍ അന്നുണ്ടാക്കിയ ആദ്യത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടറായിരുന്ന മാര്‍ക്
1 എന്ന കമ്പ്യൂട്ടരില്‍ പ്രൊഗ്രാമുകള്‍ എഴുതാന്‍ നിയോഗിക്കപ്പെട്ടു. കമ്പ്യൂട്ടര്‍
സാങ്കേതിക വിദ്യ വികസിച്ചപ്പോള്‍ മാര്‍ക് 2
എന്ന പുതിയ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിച്ചു
വരുമ്പോള്‍ പ്രൊഗ്രാമിലെ തെറ്റുകള്‍ കണ്ടു പിടിക്കുന്നതിനു ഡീബഗ്ഗിങ്
എന്ന വാക്കു ഗ്രെയ്സാണു ആദ്യം ഉപയോഗിച്ചത്. പ്രോഗ്രാം വികസിപ്പിച്ച ടീമിന്‍റെ കൂടെ നിന്നു വികസിപ്പിച്ചെടുത്ത പ്രൊഗ്രാമിലെ
തെറ്റുകുറ്റങ്ങള്‍ കണ്ടെത്തുന്ന
രീതിയാണു ഡീബഗ്ഗിങ് എന്ന വാക്കു കൊണ്ട്
ഉദ്ദേശിക്കുന്നതു. തുടര്‍ന്നു മാര്‍ക് 2
ന്‍റെയും പ്രോഗ്രാമര്‍ ആയി അവര്‍.
യുദ്ധത്തിനു
ശേഷം അവര്‍ നേവിയില്‍ തന്നെ റിസര്വ് ആഫീസറായി തുടര്‍ന്നു. ഒരു ഗവേഷണ ഫെലൊ ആയി ഹാര്‍ വാര്‍ഡ് സര്വകലാശാലയില്‍ മാര്‍ക്
2 , മര്‍ക് 3 എന്നീ കമ്പ്യൂട്ടരിനെ പ്രൊഗ്രാമുകല്‍ അവര്‍ വികസിപ്പിച്ചു. തുടര്‍ന്നു കമ്പ്യൂട്ടര്‍ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ വേണ്ടീ അവര്‍ 1949ല്‍ ചില പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. റെമിങ്ടന്‍
റാന്ഡ് എന്ന കമ്പനിയില്‍ UNIVAC എന്ന കമ്പ്യൂട്ടറിന്‍റെ
പ്രൊഗ്രാമുകളും വികസിപ്പിച്ചു.
1954 ല്‍ അവര്‍ ആദ്യത്തെ കമ്പ്യുട്ടറിന്‍റെ ഭാഷാന്തരണം നടത്തുന്ന കമ്പൈലര്‍ ഉണ്ടാക്കി. തുടര്‍ന്നു അവര്‍
കപ്യൂട്ടര്‍ ഭാഷ കൊബോള്‍ (Common
Business Oriented Language, or COBOL) എന്ന കമ്പ്യുട്ടര്‍ ഭാഷ
പ്രചരിപ്പിക്കുന്നതിനു സഹായിച്ചു. ആദ്യകാലത്തു ബിസിനെസ്സ് പ്രൊഗ്രാമിങിനു ഉപയോഗിച്ചരുന്ന കപ്യൂട്ടര്‍
ഭാഷയായിരുന്നു കോബൊള്‍. പൊതുവെ
ഇങ്ലീഷ് ഭാഷ പൊലെ തന്നെ ലളിതമായ
കമ്പ്യൂട്ടര്‍ ഭാഷയായിരുന്നു കൊബോള്‍.
1966ല്‍ അവര്‍ വീണ്ടും നേവിയില്‍
ജോലിയില്‍ ചേറ്ന്നു. തുട്രര്‍ന്നു
വിവിധ കമ്പ്യൂട്ടര്‍ ഭാഷകള്‍ തമ്മിലുള്ള
താരതമ്യവും ക്റോഡീക്കരണം ചെയ്യാന്‍
അവരോട് ആവശ്യപ്പെടുകയുണ്ടായി. 1986
ല്‍ അവര്‍ ജോലി മതിയാക്കിയപ്പോള്‍ നേവിയിലെ
റിയര്‍ അഡ്മിറല്‍
സ്ഥാനത്തായിരുന്നു അവര്‍ .1991 ല്‍ അവര്‍ സാങ്കേതിക വിദ്യയിലെ ദേശീയ
മെഡലിനു അര്‍ഹഅയായി. 1992ല്‍ 84വാം വയസ്സില്‍ അവര്‍ ദിവംഗതയായി. 1997 ല്‍
USS Hopper എന്ന മിസൈല്‍ നാശക കപ്പല്‍ അവരുടെ പേരിലുണ്ടാക്കി. മിസൌറി
സര്വകലാശാല അവരുടെ പേരില്‍ ഒരു കമ്പ്യൂട്ടര്‍ മ്യൂസിയം ഉണ്ടാക്കി. ‘ഗ്രെയ്സ് പാലസ് ‘എന്നായിരുന്നു ഇതിന്‍റെ പേര്‍ , അവരുടെ പേരില്‍ ഗ്രെയ്സ് മുറെ
അവാറ്ഡ് ഇന്നും കൊടുത്തു വരുന്നു. 2016 ല്‍ പ്രസിഡണ്ടിന്‍റെ സ്വാതന്ത്ര്യ
മെഡലിനു അര്‍ഹയായി മരണാന്തര
ബഹുമതിയായിട്ടായിരുന്നു എങ്കിലും
പ്റസീഡണ്ട് ബാരക് ഒബാമ
ആയിരുന്നു ഇതു പ്രഖ്യാപിച്ചത് .
https://en.wikipedia.org/wiki/Grace_Hopperവ
https://www.biography.com/people/grace-hopper-21406809
Comments
Post a Comment