ഫരീദ ബിദ്വെ ഒരു ആഫ്രിക്കന്‍ സൊഫ്റ്റവെയര്‍ എഞ്ചിനീയറാണ്. ഒരു വയസ്സായപ്പോള്‍ തന്നെ തലച്ചോറിനെ ബാധിക്കുന്ന ഒരു തരം തളര്‍വാദ (Crebral palsy) രോഗവുമായി പൊരുതി ജീവിച്ചിരുന്നവര്‍ , പക്ഷെ ഈ രോഗം അവരുടെ പ്രവര്‍ത്തനത്തെ തീരെ ബാധിച്ചില്ല. മൊബൈലില്‍ ഉപയോഗിക്കാവുന്ന പലതരം ആപ്പുകള്‍ അവര്‍ വികസിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ബാങ്കിങ് സംബന്ധമായ സൊഫ്റ്റ്വെയറുകള്‍ ആണു അവര്‍ വികസിപ്പിച്ചെടുത്തത്. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകൂടാതെ ഉപയോഗിക്കാവുന്ന തരം ആപ്പുകള്‍ . 1979 ഏപ്രില്‍ 7 നു നൈജീറിയായിലെ ലാഗോസില്‍ ജനിച്ചു. ഒരു വയസ്സു പ്രായം ആയപ്പൊള്‍ തന്നെ കുട്ടിക്കു മസ്തിഷ്കവാതം എന്ന രോഗം പിടിപെട്ടു എന്നു മനസ്സിലായി. പിതാവ് യുഎന്‍ ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട് ചെറുപ്പകാലം ഡൊമിനിക്ക , ഗ്രനഡാ , യു കെ എന്നിവിടങ്ങളിലായിരുന്നു. 9 വയസ്സായപ്പൊള്‍ ഘാനായില്‍ കുടൂംബം സ്ഥിര താമസമാക്കി. 12 വ...