ലിയണാര്‍ഡോ ഡാവിഞ്ചി തികച്ചും ഒരു ബഹു മുഖ പ്രതിഭ തന്നെയായിരുന്നു. ഇറ്റാലിയന്‍ നവോത്ഥാന കാലത്ത് ജീവിച്ചിരുന്ന കലാകാരനായ അദ്ദേഹത്തിന്‍റെ ഈറ്റവും
പ്രസിദ്ധമായ ചിത്രങ്ങള്‍ യേശുവിന്റെ അവസാനത്തെ അത്താഴവും മോണാ ലിസയും ആയിരുന്നു. 1452 ഏപ്രില്‍ 15നു ജനിച്ചു ,
1519 മേയ് രണ്ടിന് മരിച്ചു. ചിത്രകാരന്‍, ശില്‍പ്പി, പ്രതിമ നിര്‍മ്മാതാവ് , ശാസ്ത്രകാരന്‍, മിലിട്ടറി എഞ്ചിനീയര്‍ ഗണിതശാസ്ത്രജ്ഞന്‍, ജ്യൊതിശ്ശാസ്ത്രജ്ഞന്‍
എന്നീ നിലകളില്‍ അസാമാന്യ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഡാവിഞ്ചി. പ്രകൃതി
നിയമങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു പഠിച്ച് അദ്ദേഹം
പുതിയ പല ഉപകരണങ്ങളും നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും അദ്ദേഹം രൂപകല്‍പ്പന
ചെയ്തുണ്ടാക്കിയ ഉപകരണങ്ങളും മറ്റനേകം ആള്‍ക്കാര്‍ക് മറ്റു കണ്ടുപിടുത്തങ്ങള്‍ക്ക് ഉത്തേജകം ആവുകയും ചെയ്തു.
പക്ഷേ
അദ്ദേഹത്തിനും ഒരു വൈകല്യം
ഉണ്ടായിരുന്നുവത്രെ. പദാന്ധത (dyslexia)എന്നതായിരുന്നു അസുഖം. എഴുതാനും
വായിക്കാനും ഉള്ള വൈഷമ്യം
ആണ്‍ പദാന്ധത എന്നറിയപ്പെടുന്നത് .
ഡാ വിഞ്ചിയുടെ പല എഴുത്തുകളും സാധാരണയില്‍
നിന്നു വ്യത്യസ്തമായിരുന്നു. അദ്ദേഃഅം ഇടത്തു കൈ കൊണ്ട് എജുതിയതായിരുനു പലതും. തല
തിരിച്ചെഴുതുക , വലത്തു നിന്നു ഇടത്തോട്ടെഴുതുക ഇങ്ങനെ
പല പ്രത്യേകതകളും അദ്ദേഹത്തിന്‍റെ എഴുത്തുകളില്‍ കാണാമായിരുന്നു.
അവലംബം
1) https://en.wikipedia.org/wiki/Leonardo_da_Vinci
2) https://fromthelifeofgreatmenkpm.blogspot.com/2018/02/23.html
Comments
Post a Comment