Skip to main content

ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിരുന്ന ശാസ്തജ്ഞന്മാര്‍ 11. റിചാറ്ഡ് ലീക്കി



1944   ഡിസംബര്‍ 19 നു   കെനിയയിലെ  നൈറോബിയില്‍  ജനിച്ച റിചാറ്ഡ്  ലീക്കി കിഴക്കന്‍ ആഫ്രിക്കയിലെ  പ്രസിദ്ധനായ   നരവംശശാസ്ത്രജ്ഞനും ഫോസില്‍  ഗവേഷകനുമായിരുന്നു. കെനിയന്‍ സര്‍ക്കാറിന്‍റെ വന്യമ്രൂഗസംരക്ഷണ   പരിപാടികള്‍ക്  ആസൂത്രണം ചെയ്തു നടപ്പാക്കുന്നതില്‍  കാര്യമായ   നേത്രുത്വം  വഹിച്ചിരുന്നു. ഇത്തരം  പ്രവര്‍ത്തനത്തിടക്കു  ഒരു വിമാനാപകടത്തില്‍   രണ്ടൂ  കാലും മുട്ടിനു  താഴെ വെച്ചു  മുറിക്കേണ്ടി വന്നു എങ്കിലും  തന്‍റെ  ജോലി  തുടര്‍ന്നു വന്നു.


റിച്ചാറ്ഡിന്‍റെ  അച്ഛന്‍ അറിയപ്പെട്ട ഒരു നരവംശ ശാസ്ത്രജ്ഞനായിരുന്നു ലൂയി എസ് ബി ലീക്കി ആയിരുന്നു. ചെറുപ്പകാലത്തു   റിച്ചാറ്ഡിനു   നരവംശ ശാത്രത്തില്‍ വലിയ താല്‍പര്യം ഒന്നും ഉണ്ടായിരുന്നില്ല. സ്കൂള്‍ വിദ്യാഭ്യാസം പോലൂം പൂര്‍ത്തിയാക്കാതെ  വന്യമ്രുഗ്ഗങ്ങളുടെ  കൂടെ  കഴിയാനും സഞ്ചാരികളെ   സഹായിക്കുന്ന  സഫാരി  വഴികാട്ടിയായും  അദ്ദേഹം പ്രവര്‍ത്തിച്ചു വന്നു.
1967ല്‍ എത്യോപ്പിയയിലെ ഓമൊ നദീതീരത്തേക്കു ഒരു പര്യവേക്ഷണ സംഘത്തിന്‍റെ കൂടെ യാത്ര ചെയ്ത റിച്ചാറ്ഡ് കെനിയായിലെ ടുര്‍ക്കാനാ തടാകത്തിനടുത്ത് കൂബി ഫൊറ  എന്ന സ്ഥലത്തു  അസാധാരണമായ ചില  ശിലായുധങ്ങള്‍  കണ്ടെത്തി.  തുടര്‍ന്നു  ഈ സ്ഥലത്തു നടത്തിയ ഭൂഗര്‍ഭ പര്യവേക്ഷണത്തില്‍ 400 ലധികം ഫോസ്സിലുകളില്‍  നിന്നു 230 ഓളം ആദിമ  മനുഷ്യരുടെ   അസ്ഥികൂടങ്ങള്‍ കണ്ടെത്തി. അങ്ങനെ    സ്ഥലം ലോകത്തിലെ ഏറ്റവും കൂടുതല്‍  ആദിമമനുഷ്യരുടെ  ഫോസിലുകള്‍  കണ്ടെത്തിയ  സ്ഥലമായി  അറിയപ്പെട്ടു.
ഇവിടെ  നിന്നും കിട്ടിയ  വിവരങ്ങളെ അടിസ്ഥാനമാക്കി താനെഴുതിയ രണ്ടു പുസ്തകത്തില്‍ അല്‍പ്പം സ്തോഭജനകമായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. അതില്‍  ഈ ഭൂവിഭാഗത്തില്‍ ഏതാണ്ട്   30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്  ഒരേ  കാല ഘട്ടത്തില്‍  ഇന്നത്തെ  മനുഷ്യരുടെ  മുന്‍ഗാമികളായ മൂന്നു  തരത്തിലുള്ള  ആദിമമനുഷ്യര്‍ ഇവിടെ  ജീവിച്ചിരുന്നു  എന്ന് സ്ഥാപിക്കാന്‍ ശ്റമിച്ചു. അവയില്‍ രണ്ടിനങ്ങള്‍ ക്രമെണ  നശിച്ചു  പൊയി എന്നും ഹൊമോ  എറെക്റ്റസ് എന്ന  ഇന്നത്തെ  മനുഷ്യരുടെ  പൂര്വികന്മാര്‍ മാത്രം  അതി ജീവിച്ചു  എന്നും പറഞ്ഞു. ഇത്തരം വാദത്തിനുള്ള തെളിവ് താന്‍ കണ്ടെത്തിയെന്നു  അദ്ദേഹം  അവകാശ വാദം  പുറപെടുവിച്ചു.


1968 മുതല്‍ 1989  വരെ  അദ്ദേഹം കെനിയന്‍  ദേശീയ മ്യൂസിയത്തിന്‍റെ ഡയരക്റ്റര്‍  ആയിരുന്നു. 1989ല്‍ വന്യമ്റുഗ സംരക്ഷണ വകുപ്പിന്‍റെ ഡയരക്റ്ററായി നിയമിതനായി. പിന്നീട് ഇതു കെനിയന്‍ വന്യമ്റൂഗ സേവന സംഘടന (KWS)   എന്ന സ്ഥാപനമായി മാറി. കെനിയയിലെ  വന്യ മ്റൂഗങ്ങളെ  നശീപ്പിക്കുന്നവരെ  നിറ്റന്ത്രിക്കാനും  അവയുടെ  വംശനാശം വരാതെ  സമ്രക്ഷിക്കാനും   ഉള്ള പദ്ധതികള്‍ ആവിഷ്കരിച്ചു.
1993ല്‍ ഒരു വിമാനാപകടത്തില്‍ അദ്ദേഹത്തിന്‍റെ  രണ്ടൂ കാലും കാല്‍മുട്ടിനു താഴെ വെച്ചു  മുറിച്ചു മാറ്റേണ്ടി വന്നു. തുടര്‍ന്നു  അടുത്ത വര്‍ഷം  ഈ ജോലി  രാജി വെച്ച്  അന്നത്തെ  കെനിയന്‍ പ്റസിഡണ്ടുമായി അഭിപ്രായ വ്യത്യാസം ഉണ്ടായി പുതിയ ഒരു രാഷ്ട്രീയ  പാര്‍ട്ടിക്കു തുടക്കം  കുറിച്ചു. സാഫിന  എന്ന പേരില്‍. എന്നാല്‍  വിദേശ  ശാസ്തകാരമാരുടെയും മറ്റും   നിര്‍ബന്ധം മൂലം 1998-99 കാലത്തു തിരിച്ചു വീണ്ടും സര്‍ക്കാറില്‍  തിരിച്ചു വന്നു. 1999-2001  വരെ  മന്ത്രിസഭാ സെക്റട്ടറിയായും  പ്രവര്‍ത്തിച്ചു.  തുടര്‍ന്നു   മുഴുവന്‍ സമയവും   എഴുത്തും  പ്രസംഗ പര്യടങ്ങളും  മാത്രം നടത്തി ജീവിച്ചു. 1983 ല്‍ തന്‍റെ  ആത്മകഥ ഒരേ  ഒരു ജീവിതം എന്ന പുസ്തകം പ്രസ്ദ്ധീകരിച്ചു.  2004 ല്‍ വൈല്‍ഡ് ലൈഫ് ഡയരക്റ്റ് എന്ന സ്ഥാപനം  പ്രവര്‍ത്തനം തൂടങ്ങി. 2007 ട്രാന്സ്പേരന്സി ഇന്‍റെര്‍നാഷണലിന്‍റെ കെനിയന്‍ അദ്ധ്യക്ഷനായും  പ്രവര്‍ത്തിച്ചു. വന്യമ്രൂഗങ്ങളുടെ  സംരക്ഷണത്തിലും മറ്റും ഉണ്ടാകുന്ന  അഴിമതി   തടയാനും ഇവര്‍  ശ്രമിച്ചു, ഒരു ജീവശാസ്ത്രജ്ഞയായ  ഭാര്യ മീവ് ലീക്കിയുമായി തുര്‍ക്കാന  മേഖലയില്‍  പിന്നെയും ചില  പര്യവേ ക്ഷണങ്ങള്‍  തുടര്‍ന്നു കൊണ്ടിരുന്നു .

അവലംബം
. 
1)      https://en.wikipedia.org/wiki/Richard_Leakey

2)    https://www.britannica.com/biography/Richard-Leakey

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...