ഊര്‍ജ്ജതന്ത്രത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാരില് ഒരാളായിരുന്നല്ലൊ സ്റ്റീഫന്‍ ഹാകിന്‍സ് . 1942 ജനുവരി 8 നു ജനിച്ച
അദ്ദെഹം 2018 മാര്ച് 14 നാണു ദിവംഗതനായതു.
ദീര്‍ഘകാലം കെയിംബ്രീഡ്ജ് സര്‍വ
കലാശാലയില്‍ പ്രൊഫസറായി അദ്ധ്യാപനവും ഗവേഷണ മേല്‍നോട്ടവും വഹിച്ചിരുന്ന അദ്ദേഹം
ഏതാണ്ട് 20 വയസ്സു പ്രായമായപ്പോള്‍ മുതല്‍
തന്റെ മാംസപേശികളുടെ ചലനശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു
ഒരു വീല്‍ചെയറില്‍ ഹആയിരുന്നു
ശീഷ്ടകാലം ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ
അസുഖം ഏ.എല്‍.എസ് (amyotrophic lateral sclerosis, or ALS) എന്ന പേരില്‍
അറിയപ്പെട്ടു. അസാമാനയ ബുദ്ധിശാലിയായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ ജ്യോതിശ്ശാസ്ത്രത്തിലെ ഗഹനമായ
തമോഗ്ഗര്ത്തങ്ങളെപ്പോലെയുള്ള പ്രതിഭാസങ്ങളെക്കുറിച്ചും ഭൂഗുത്വാകര്ഷണത്തിന്റെ അസാധാരണസ്വഭാവം, ആപേക്ഷികസിദ്ധാന്തത്തിന്റെ ചില
പ്രത്യേക വിശദീകരണങ്ങള്‍ എന്നിവയായിരുന്നു. മൌലികമായ
പല കണ്ടെത്തലുകളും നടത്തിയ അദ്ദേഹം പുറംലോകവുമായി ബന്ധപ്പെട്ടിരുന്നതു തന്റെ കവിളിലെ
ഒരു ചെറിയ മാസപേശിയുടെ ചലനം
മത്രം ഉപയോഗിച്ച് ഇന്റല്‍ (Intel) കമ്പ്യുട്ടര്‍
കമ്പനിയുടെ സഹായത്തൊടെ തന്റെ
ചിന്തകളെ, കണ്ടെത്തലുകളെ ശബ്ദരൂപത്തില്‍ ആക്കിയായിരുന്നു. സ്വന്തമായി ഒരു വാക്കുപോലും അദ്ദേഹത്തിനു
സംസാരിക്കുവാന്‍
കഴിയുകയില്ലായിരുന്നു.
1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന് കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്ക്കുമ്പോള് അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന് അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന് അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന് മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന് രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...
Comments
Post a Comment