അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ബുദ്ധിശാലിയായി അറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും
ചെറുപ്പത്തില്‍ ചെറിയ തോതിലെങ്കിലും
ബുദ്ധിമാന്ദ്യം ഉണ്ടായിരുന്ന്വത്രെ. ഒന്നമതായി ഒരു
കുട്ടിയായിരിക്കുമ്പോള്‍ ഐന്സ്റ്റീന് അല്പം വൈകിയാണ് സംസാരിക്കാന്‍ തുടങ്ങിയതു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍
ഇക്കാര്യത്തില്‍ അല്പം വിഷമത്തിലും ആയിരുന്നു.
ഒരു ദിവസം വൈകുന്നേരം
ഡിന്നര്‍ സമയത്ത് ഐന്സ്ടീന് പെട്ടെന്ന് പറഞ്ഞു “ ഈ സൂപ്പിനു ചൂട് കൂടുതല്‍
ആണല്ലോ “ .ഇതുകേട്ട്
എല്ലാവരും ആഹ്ലാദിച്ചു .മിണ്ടാ പൂച്ച സംസാരിച്ചതില്‍. കുറെ
നാള് കഴി ഞ്ഞു അദ്ദേഹത്തോട് അമ്മ ചോദിച്ചു : എന്താ മക്കളെ നീ ഇതുവരെ സംസാരിക്കാന്‍
വൈകിയത് ?
ഐന്സ്ടീന് പറഞ്ഞു : ഇത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു, സംസാരിക്കേണ്ട ആവശ്യം വന്നപ്പോള്‍ ഞാന്‍ സംസാരിച്ചില്ലേ , അത് പോരെ ?
ഐന്സ്ടീന് പറഞ്ഞു : ഇത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു, സംസാരിക്കേണ്ട ആവശ്യം വന്നപ്പോള്‍ ഞാന്‍ സംസാരിച്ചില്ലേ , അത് പോരെ ?
അദ്ദേഹത്തിനുണ്ടായിരുന്ന മറ്റൊരു വൈകല്യം വാക്കുകള്‍ കൂട്ടി
വായിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു, ചില കുട്ടികള്‍ ഇങ്ലീഷിലെ ചില
അക്ഷരങ്ങള്‍ എഴുതുമ്പോള്‍ ചില
പ്രത്യേക രീതിയില്‍ എഴുതുന്നത് കണ്ടിട്ടില്ലേ? b , d ഇവ തമ്മില്‍ മാറ്റിയെഴുതുക, b ക്കു പകരം p എന്നെഴുതുക തുടങ്ങിയതു ,
വായിക്കുമ്പോഴും ഈ ബുദ്ധിമുട്ടുകള്‍ ഐന്സ്റ്റീനുണ്ടായിരുന്നു. ഇങ്ലീഷില് ഈ
അപാകതക്ക്യ് dyslexia അഥവാ പദാന്ധത എന്നു വിളിക്കുന്നു. അക്ഷരങ്ങള്‍
കൂട്ടി വായിക്കാനുള്ള ബുദ്ധിമുട്ടു
തന്നെ. ഇത്തരം വൈകല്യമുള്ളയൊരാള് ഒരു പക്ഷെ
ലോകത്തില്‍ വളരെ കുറച്ചു പേര് മാത്രം പൂറ്ണമായി
മനസ്സിലാക്കിയിട്ടുള്ളത്ര
ഗഹനന്മായ ആപേക്ഷികസിദ്ധാന്തത്തിന്റെ
പൊതുനിയമം (General theory of
relativity) കണ്ടെത്തി എന്നതു
അത്ഭുതകരമല്ലേ?
ഐന്‍സ്റ്റീനെ കുറിച്ചു കൂടുതല്‍ അറിയാന്‍
1) https://en.wikipedia.org/wiki/Albert_Einstein
2) https://fromthelifeofgreatmenkpm.blogspot.com/2018/02/2.html
Comments
Post a Comment