ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ അസുഖം ആയി തീര്ന്നിട്ടുണ്ട് എയ്ഡ്സ്. എച് ഐ വി (മനുഷ്യരുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന വൈറസ് : Human Immunodeficiency Virus) മൂലം ആണ് എയിഡ്സ് (ആര്ജി്ത രോഗപ്രതിരോധ ശേഷിക്കുറവിന്റെ ലക്ഷണം : Acquired Immune Deficiency Syndrome) ഉണ്ടാകു ന്നത്. ഇത് ഉണ്ടാക്കുന്ന വൈറസ് ഏതാണ് എന്നതിപ്പറ്റി വളരെ ഗഹനമായ പരീക്ഷണ ങ്ങളും നിരീക്ഷണങ്ങളും നടക്കുകയുണ്ടായി. ഈ വൈറസിനെ കണ്ടെത്തുക അത്ര എളു പ്പമായിരുന്നില്ല, അതിനു പ്രധാന കാരണം ആ വൈറസിന്റെ തന്നെ പല വകഭേദങ്ങളും ഉണ്ടായിരുന്നു എന്നതായി രുന്നു. പല സ്ഥല ങ്ങളിലും പല സംഘങ്ങളും ഈ വൈറസി നെ വേര്പെുടുത്തി എടുക്കാന്‍ ശ്രമം നട ത്തി. അതുകൊണ്ടു തന്നെ ആരാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത് എന്ന് തര് ക്കം ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. 1983 ല്‍ പാരീസില്‍ പ്രവര്ത്തിച്ചിരുന്ന ലുക്ക് മോണ്ടെയ്നര്‍ എയിഡ്സ് രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നു എന്ന് കരുത പ്പെടുന്ന ഒരു വൈറസ് ലിമ്ഫാ ഡിനോപതി റിട്രോ വൈറസ് ( LAV) കണ്ടെത്തി. ഈ വൈറസിന്റെ സാമ്പിള്‍ അയച്ചപ്പോള്‍ അത് വൈറസിന്റെ കുറേക്കൂടി ശക്തമായ ഒരു തരം ആയിരുന്നു LAI എന്നാണിത് അറിയ പ്പെട്ടത് . ഏക...