Skip to main content

20 എയിഡ്സ് അഥവാ എച് ഐ വി വൈറസിന്റെ കണ്ടുപിടുത്തവും രോഗവും

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മാരകമായ അസുഖം ആയി തീര്ന്നിട്ടുണ്ട് എയ്ഡ്സ്. എച് ഐ വി (മനുഷ്യരുടെ രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുന്ന വൈറസ്‌ : Human Immunodeficiency Virus) മൂലം ആണ് എയിഡ്സ് (ആര്ജി്ത രോഗപ്രതിരോധ ശേഷിക്കുറവിന്റെ ലക്ഷണം : Acquired Immune Deficiency Syndrome) ഉണ്ടാകു ന്നത്. ഇത് ഉണ്ടാക്കുന്ന വൈറസ് ഏതാണ്‌ എന്നതിപ്പറ്റി വളരെ ഗഹനമായ പരീക്ഷണ ങ്ങളും നിരീക്ഷണങ്ങളും നടക്കുകയുണ്ടായി. ഈ വൈറസിനെ കണ്ടെത്തുക അത്ര എളു പ്പമായിരുന്നില്ല, അതിനു പ്രധാന കാരണം ആ വൈറസിന്റെ തന്നെ പല വകഭേദങ്ങളും ഉണ്ടായിരുന്നു എന്നതായി രുന്നു. പല സ്ഥല ങ്ങളിലും പല സംഘങ്ങളും ഈ വൈറസി നെ വേര്പെുടുത്തി എടുക്കാന്‍ ശ്രമം നട ത്തി. അതുകൊണ്ടു തന്നെ ആരാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത് എന്ന് തര് ക്കം ഉണ്ടാവാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു.

1983 ല്‍ പാരീസില്‍ പ്രവര്ത്തിച്ചിരുന്ന ലുക്ക് മോണ്ടെയ്നര്‍ എയിഡ്സ് രോഗം ഉണ്ടാക്കാന്‍ കാരണമാകുന്നു എന്ന് കരുത പ്പെടുന്ന ഒരു വൈറസ് ലിമ്ഫാ ഡിനോപതി റിട്രോ വൈറസ് ( LAV) കണ്ടെത്തി. ഈ വൈറസിന്റെ സാമ്പിള്‍ അയച്ചപ്പോള്‍ അത് വൈറസിന്റെ കുറേക്കൂടി ശക്തമായ ഒരു തരം ആയിരുന്നു LAI എന്നാണിത് അറിയ പ്പെട്ടത് .

ഏകദേശം ഇതേ സമയത്ത് തന്നെ റോബര്ട്ട് ഗാലോ എന്ന് പേരുള്ള മറ്റൊരാളും ഈ രോഗം ഉണ്ടാക്കുന്ന ഒരു വൈറസ് കണ്ടെത്തു കയുണ്ടായി. IIIB എന്നായിരുന്നു ഇതിനു പേര്. എന്നാല്‍ മോണ്ടെയനര്ക്കും അദ്ദേഹ ത്തിന്റെ സഹപ്രവര്ത്തകയായിരുന്ന ഫ്രാൻ സ്വാ ബാര്‍ സിനൌസ്സി എന്ന വർക്കുമായി രുന്നു എയിഡ്സ് വൈറസ് കണ്ടെത്തി യതിനുള്ള നോബല്‍ സമ്മാനം കിട്ടിയത് . ഇവര്‍ കണ്ടെത്തിയ വൈറസ് ഗാലോ കണ്ടെ ത്തിയ LAI വൈറസ് തന്നെ ആയിരുന്നു എന്നതും സത്യം തന്നെ. അതുകൊണ്ടു ഗാലോ ഈ കണ്ടു പിടുത്തത്തില്‍ അര്ഹ നായോ അദ്ദേഹത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടുവോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടായി. ?

കൂട്ടത്തില്‍ ചില കാര്യങ്ങള്‍ കൂടി

1.എന്താണ് എച് ഐ വി , എയിഡ്സ് ?

എച് ഐ വി , എയ്ഡ്സ് എന്നീ പേരുക ളില്‍ അറിയപ്പെടുന്ന രോഗം മനുഷ്യരുടെ രോഗ പ്രതിരോധ ശേഷി കുറയ്ക്കുന്ന ഒരു വൈറസ് ബാധ മൂലം ഉണ്ടാകുന്നതാണ്. ആദ്യമായി ഈ വൈറസ് ബാധ ഏറ്റ ഒരാള് ക്ക് ‌ ചെറിയ ഒരു ഫ്ളൂ ബാധിച്ചത് പോലെ യുള്ള തൊണ്ട നൊമ്പരവും ജലദോഷവും പോലെയുള്ള അസുഖങ്ങള്‍ മാത്രമേ ഉള്ള തായി തോന്നുകയുള്ളൂ . ഇത് കഴിഞ്ഞു കുറെയേറെ നാള്‍ അസുഖത്തിന്റെ യാതൊ രു ലക്ഷണങ്ങളും കാണിക്കുകയില്ല. (ഇതേ അവസ്ഥയില്‍ രോഗിയുടെ രക്തം വഴി മറ്റുള്ള വര്ക്ക് രോഗം പകർന്നു കൊടുക്കാന്‍ സാദ്ധ്യത നിലനില്കൂന്നു.) ക്രമേണ രോഗി യുടെ രോഗ പ്രതിരോധ ശേഷിയെ കൂടുതലാ യി ബാധിക്കുകയും മറ്റു രോഗങ്ങളായ ക്ഷയം പോലെയുള്ളവ പിടിപെടാന്‍സാദ്ധ്യത വര്ദ്ധിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ മുഴകള്‍ പോലെ ഉണ്ടാകുന്നതും അസാധാ രണമല്ല. ഈ ഘട്ടത്തിലാണ് രോഗികൾക്ക് ആര്ജി്ത രോഗ പ്രതിരോധ ശേഷിക്കുറവ് - എയ്ഡ്സ് - ബാധിച്ചു എന്ന് പറയപ്പെടുന്നത് . ഈ സമയത്ത് രോഗിക്ക് അസാധാരണമായ ഭാര നഷ്ടം ഉണ്ടാകുന്നതായി കാന്നുന്നു.

2.രോഗം പകരാനുള്ള പ്രധാന കാരണങ്ങള്‍

1. സംരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം. അപരിചിതരുമായുള്ള ലൈംഗിക ബന്ധം 
2. രോഗബാധിതരായവരുടെ രക്തം കുത്തി വെക്കുന്നതില്‍ കൂടി
3. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പ്രസവ ത്തില്‍ കൂടിയും മുലയൂട്ടലില്‍ കൂടി
4. രോഗ ചികിത്സ നൽകുന്നവരുടെ അശ്റദ്ധ കാരണമായി

അമ്മക്ക് ശരിയായ ചികിത്സ കൊടുക്കുന്നത് വഴി കുഞ്ഞിനു രോഗബാധ ഉണ്ടാകാതെ സൂക്ഷിക്കാം എന്ന് പറയപ്പെടുന്നു. ഈ രോഗത്തിന് ഇത് വരെ പൂര്ണമായ പ്രതിവി ധിയോ വാക്സിനോ ഇല്ലെങ്കിലും പ്രതിരോ ധ ശേഷി വര്ദ്ധിപ്പികാനുള്ള മരുന്ന് കൊടു ത്താല്‍ രോഗം ബാധിച്ച ആളിന് വളരെ ക്കാലം സാധാരണ ജീവിതം തുടരാമെന്ന് പറയുന്നു. രോഗം ബാധിച്ചു എന്നു മനസ്സി ലാക്കി യാല്‍ ഉടന്‍ ചികിത്സ തുടങ്ങണം . ചികിത്സ കിട്ടാത്ത സാഹചര്യത്തില്‍ 20 വര്ഷം വരെ രോഗ ബാധിതര്‍ ജീവിച്ചിരു ന്നിട്ടുണ്ട്. ഈ രോഗം പ്രതിരോധിക്കാൻ ഒരു വാക്സീൻ ഉണ്ടാക്കാനം തീവ്റ ശ്രമങ്ങൾ നടക്കുന്നു.

2016 ല്‍ ലോകത്തില്‍ 367 ലക്ഷം ആള്ക്കാ ര്‍ എച് ഐ വി രോഗ ബാധിതര്‍ ഉണ്ടായി രുന്നു , അതില്‍ 10 ലക്ഷം ആള്ക്കാര്‍ മരിക്കു കയും ചെയ്തു. ആഫ്രിക്കയിലെ സഹാറാ യില്‍ ആണ് ഏറ്റവും കൂടുതല്‍ ആള്ക്കാ ര്ക്ക് ഈ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടി ട്ടുള്ളത് .

3. രോഗം പകരുന്ന രീതികളെകുറിച്ച് ഇവ തെറ്റിദ്ധാരണകള്‍ . ആകുന്നു

1. ഒരുമിച്ചു ഭക്ഷണം കഴിച്ചാല്‍ .
2. കിടക്കയോ പുതപ്പോ തോര്ത്തോ ഉപയോഗിച്ചാല്‍ .
3. ഒരേ സ്വിമ്മിംഗ് പൂള്‍ ഉപയോഗിച്ചാല്‍ 
4. കെട്ടിപ്പിടിക്കുന്നതു കൊണ്ടോ ചുംബിക്കു ന്നത് കൊണ്ടോ 
5. രോഗി ഉപയോഗിച്ച കക്കൂസ് സീറ്റില്‍ ഇരുന്നാല്‍ 
6. കൊതുകുകള് ഈച്ച മുതലായ ജീവികള്‍ വഴി 
7. ഒരുമിച്ചു യാത്ര ചെയ്യുക ഹസ്ത ദാനം കൊടുക്കുകയോ രോഗികളുടെ കൂടെ താമസി ക്കുകയോ വഴി.

ഇവയില്‍ കൂടി രോഗം പകരുകയില്ല.

അവലംബം 
1. https://en.wikipedia.org/wiki/HIV/AIDS
2. https://www.medicalnewstoday.com/articles/17131.php
3. https://en.wikipedia.org/wiki/Luc_Montagnier
4. http://content.time.com/…/maga…/article/0,9171,21862,00.html
Image may contain: 1 person, glasses and close-up
Image may contain: 1 person
Image may contain: 1 person, sitting
Image may contain: 1 person, smiling

+10
Like
Show More Reactions
Comment

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...