Skip to main content

12.ക്ലാര്ക്ക് മാക്സ്വെല്ലിന്റെ കിറുക്കുകള്‍

ക്ലാര്ക്ക് മാക്സ് വെല്‍ വൈദ്യുത കാന്ത ങ്ങളെപ്പറ്റി പല അടിസ്ഥാന നിയമങ്ങളും കണ്ടെത്തിയ ആളായിരുന്നു. അദ്ദേഹം ഉണ്ടാക്കിയ നിയമങ്ങളാണ് ടെലിവിഷന്‍ റേഡിയോ, എക്സ്റേ , കളര്‍ ഫോട്ടോഗ്രാഫി എന്നിവയിലേക്ക് നയിച്ചത്.
സുഹൃത്തുക്കള്ക്കു വളരെ സ്നേഹവാനും അഭികാമ്യനുമായിരുന്ന അദ്ദേഹത്തിന് ചില പ്രത്യേക സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് അദ്ദേഹത്തിന്റെ ഉറക്കത്തിന്റെ സമയം ആയി രുന്നു. വൈകുന്നേരം 5 മണി മുതല്‍ 9 -30 വരെ അദ്ദേഹം ഉറങ്ങും, അത് കഴിഞ്ഞു 10 മണി മുതല്‍ പുലര്ച്ചെ 2 മണി വരെ ജോലി ചെയ്യും . 2 മുതല്‍ 2-30 വരെ ക്യാമ്പസ്സിലെ ഇടനാഴികളില്‍ ഓടി നടക്കും വ്യായാമം ചെയ്യാന്‍ , അതുകഴിഞ്ഞ് 7 മണി വരെ അദ്ദേഹം വീണ്ടും ഉറങ്ങും .
ക്യാമ്പസ്സിലെ മറ്റു താമസക്കാര്‍ ഇദ്ദേഹത്തി ന്റെ ഇത്തരം അസാമാന്യ സമയ നിഷ്ടക ളില്‍ അസ്വസ്ഥരായിരുന്നു. അവരില്‍ ചിലര്‍ ഒരു ദിവസം രാത്രിയില്‍ അദ്ദേഹം 2 മണിക്ക് ഓടാന്‍ ഇറങ്ങിയപ്പോള്‍ പഴയ ചെരുപ്പും കല്ലുകളും ഒക്കെ എറിഞ്ഞു അദ്ദേഹത്തെ ശല്യപ്പെടുത്തി. അത് കഴിഞ്ഞാണ് ഇത്തരം പരിപാടി തടിക്കു കേടാകുമെന്ന് മനസ്സി ലാക്കി വേണ്ടെന്നു വെച്ചത്.
അദ്ദേഹം കെയിംബ്രിഡ്ജു സർവകലാശാ ലയില്‍ എത്തിയ ഉടന്‍ രാവിലെ 6 മണി ക്ക് പള്ളിയില്‍ കുര്ബാന ഉണ്ടെന്നു അറിയി ച്ചു. എല്ലാവരും ഇതില്‍ പങ്കു കൊള്ളണം എന്ന് നിര്ബ‍ന്ധമാണെന്നും .
അപ്പോള്‍ മാക്സ് വെല്‍ പറഞ്ഞു : “ ശരി ഞാന്‍ അതുവരെ ഉണര്ന്നിരിക്കാം വേറെ എന്തു ചെയ്യാൻ എനിക്കു കഴിയും?“ .

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...