[വൈദ്യുതി ഇല്ലാതെ ആധുനിക മനുഷ്യന് ജീവി ക്കാന്‍ വയ്യാത്ത അവസ്ഥയാണല്ലോ, വീട്ടില്‍ ആയാലും വ്യവസായത്തിലോ ആശു പത്രിയിലോ ആയാലും മെട്രോയിലും ഇലക് ട്രിക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാ യാലും എല്ലാം വൈദ്യുതി വെള്ളവും വായുവും പോലെ അനുപേക്ഷണീയമാ യിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം വന്‍തോതില്‍ വൈദ്യുതി താപ ജല അണുശക്തി നിലയങ്ങളില്‍ ഉത്പാദിപ്പി ക്കുന്നത് കൊണ്ടാണ്. ഇങ്ങനത്തെ വന്‍കിട വൈദ്യുത നിലയങ്ങളില്‍ ജനറേറ്ററുകളെ പ്രവര്തിപ്പിക്കുന്നതെങ്ങനെ എന്നത് ആദ്യമായി കാണിച്ചു തന്ന ശാസ്ത്ര കാരനായിരുനു മൈക്കേല്‍ ഫാരഡെ. അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടു ന്ന നിയമങ്ങളാണ് വൈദ്യുതിയുടെ ഉത്പാദ നത്തിനും ഉപയോഗത്തിനും സഹായിച്ചത് . ഇന്ന് നമുക്ക് അദ്ദേഹത്തി്ന്റെ ജീവിതം എങ്ങനെ ആയിരുന്നു എന്ന് നോക്കാം ] ദക്ഷിണ ലണ്ടനിലെ ഒരു നിര്‍ദ്ധന കുടുംബ ത്തില്‍ 1791 സെപ്റ്റംബര്‍ 22നു ആണ് മൈക്കേല്‍ ജനിച്ചത്. പിതാവ് ഒരു കൊല്ലപ്പ ണിക്കാരനും അമ്മ വീട്ടു ജോലിക്കാരിയും ആയിരുന്നു. അനാരോഗ്യം കാരണം തുടര്‍ച്ച യായി ജോലി ചെയ്യാന്‍ പോലും വിഷമിച്ച അച്ഛന്‍ ജോണിനും അമ്മ മാര്‍ഗരെറ്റിനും ഉണ്ടായ മൂന്നാമത്തെ കുട്ടിയായിരുന്നു മൈക്കല്‍. സാമ്പത്തിക ഞെര...