Skip to main content

19: ശാസ്ത്ര ചോരണം 7.ഇരട്ട സര്പ്പിളിന്റെ (Double helix) കണ്ടുപിടിത്തം ,

ഇത് മറ്റൊരു അവഗണനയുടെ , ഒരു സ്ത്രീക്ക് അവര്ക്ക് അര്ഹമായ അംഗീ കാരം നിഷേധിക്കപ്പെട്ടതിന്റെ കഥയാണ്, മാഡം ക്യുറിയെപ്പോലെ സമരം ചെയ്തു അര്ഹമായത് നേടാന്‍ അവര്‍ ജീവിച്ചിരു ന്നില്ല, അവരുടെ മരണ ശേഷം സഹപ്രവ ര്ത്തകര്‍ അവരെ അവഗണിച്ചു നോബല്‍ സമ്മാനം വാങ്ങിയ കഥ.
പാരമ്പര്യമായി കിട്ടുന്ന സ്വഭാവ വിശേഷ ങ്ങളുടെ ജനിതക കോഡിന്റെ രഹസ്യം അടങ്ങിയ ഡി എന്‍ എ യുടെ രൂപം ഒരു ഇരട്ട സര്പ്പിളാകൃതിയില്‍ ആണെന്നുള്ള കണ്ടെത്തല്‍ ജീവ ശാസ്ത്ര ത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു . ഡി എന്‍ എ എങ്ങ നെ പ്രവര്ത്തിക്കുന്നു എന്നും അവയ്ക്ക് എങ്ങനെ ഈ രഹസ്യം സൂക്ഷിക്കാന്‍ കഴി യുന്നു എന്നും ഇതില്‍ നിന്നും മനസ്സിലാ ക്കാന്‍ കഴിഞ്ഞു . ഡി എന്‍ എ യുടെ ആകൃതി ഇരട്ട ഹെലിക്കല്‍ രൂപത്തില്‍ ആണെന്ന് കണ്ടു പിടിക്കുന്നതു ഫ്രാങ്ക്ലിന്‍ റോസലിണ്ട് എന്ന എക്സ്റേ ക്രിസ്ട ല്ലോ ഗ്രാഫിയില്‍ പ്രവര്ത്തി്ച്ചിരുന്ന ശാസ്ത്രജ്ഞ യായിരുന്നു, അവര്‍ ഇത് കണ്ടെത്തിയത് 1950- 51 കാലത്തായിരുന്നു. എന്നാല്‍ ഇതേ കണ്ടുപിടുത്തത്തിന് നോബല്‍ സമ്മാനാര്ഹ രായവര്‍ ജെയിംസ് വാട്സന്‍, ഫ്രാന്സിുസ ക്രിക്, മോറിസ് വില്യംസ് എന്നിവരായിരുന്നു. റോസലിന്‍ 38ആമത്തെ വയസ്സില്‍ അര്ബുദ രോഗ ബാധയില്‍ മരണപ്പെട്ടു നാല് വര്ഷം കഴിഞ്ഞു 1962 ലാണ് ഈ മൂവർക്ക് നോബല്‍ സമ്മാനം കിട്ടിയത്. പക്ഷെ ഇവ രുടെ കൂടെ പ്രവര്ത്തി്ച്ചിരുന്ന ഈ കണ്ടുപി ടുത്തത്തിന്റെ സൂത്രധാരയെന്നു പറയാവുന്ന റോസലിന്‍ ഫ്രാങ്ക്ലിന്‍ എന്ന സ്ത്രീ അവഗ ണിക്കപ്പെട്ടു ഒരു പക്ഷെ അവര്‍ ജീവിച്ചി രുന്നു എങ്കില്‍ മാഡം ക്യുറി യെപ്പോലെ സത്യം പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കു മായിരുന്നു.
ഡി എന്‍ എ യുടെ ഘടകങ്ങളായി മൂന്നു തരം ന്യുക്ളിയോറ്റയിടുകള്‍ ഉണ്ട്, മൂന്നു സംഘ ത്തിലായി ഫോസ്ഫേറ്റ്, ഗ്രൂപ്പ് ഷുഗര്‍ ഗ്രൂപ്പ്, ഇവ ഒരു നൈട്രജന്‍ അടിസ്ഥാന മായിട്ടായിരുന്നു. നാല് തരം നയിട്രജന്‍ അടിസ്ഥാനങ്ങള്‍ അടെനിന്‍ (A),, തയിമിന്‍ (T), ഗുവാനിന്‍ (G) സൈറ്റൊസിന്‍ (C) എന്നിവയാണ്. ഈ നാല് ഘടകങ്ങള്‍ എങ്ങനെ ഏതു ക്രമത്തില്‍ വിന്യസിച്ചി രിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌ ജനിതക കോഡ് ഉണ്ടാകുന്നത്. A, G, C, T എന്നീ നാല് അക്ഷരങ്ങളുടെ ക്രമത്തില്‍ ആണ് ജീനുകളെ തരം തിരിക്കുന്നത്.

LikeShow More Reactions

Comments

Post a Comment

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

28 : ആദി ശങ്കരാചാര്യര്‍ ( AD 788-820)

ആദി ശങ്കരാചാര്യര്‍ കേരളത്തിലെ കാലടി എന്ന കൊച്ചു ഗ്രാമത്തില്‍ എ ഡി 788 ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ തത്വ ചിന്തക നും അദ്വൈതം എന്ന ഇന്ത്യന്‍ വേദാന്ത തത്വത്തിന്റെ ഉപജ്ഞാതാവായും ആയി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിത വും പഠനങ്ങളും ലക്ഷക്കണക്കിന്‌ ജന ങ്ങള്‍ക്ക്‌ ആവേശം ഉണ്ടാക്കുന്നതും ആത്മീ യ ജ്ഞാനത്തിന്റെ പാതയിലേക്കുള്ള വഴി യും ആയി തീർന്നു. ശങ്കരന്‍ ജീവിച്ചിരുന്ന കാലത്ത് ഹിന്ദു മതം വല്ലാത്ത ഒരു പ്രതിസന്ധിയില്‍ ആയിരുന്നു. ചാര്‍വാകന്മാര്‍, ലോകായതികന്മാര്‍ , കാപാ ലികര്‍, ശക്തന്മാര്‍, സാംഖ്യന്മാര്‍ ബുദ്ധന്മാര്‍ മാധ്യമികന്മാര്‍ എന്നിങ്ങ നെ 72 ഓളം ഹിന്ദു ഉപ വിഭാഗങ്ങള്‍ അന്ന് നിലവില്‍ ഉണ്ടായി രുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും സംഘട്ടന ങ്ങളും പതിവായിരുന്നു. അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും മിക്കവാറും എല്ലാ വിഭാഗങ്ങളിലും നില നിന്നിരുന്നു. വേദങ്ങളും ഉപനിഷ ത്തുകളും ഭഗവദ് ഗീതയും ഉണ്ടായ നാട്ടില്‍ മതാ ചാരങ്ങളില്‍ തികഞ്ഞ അരാജ കത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. സന്യാസികളും ഋഷി മാരും ചേരി തിരിഞ്ഞു മത്സരിച്ചു കൊണ്ടിരുന്ന ഈ സാഹ ചര്യ ത്തില്‍ ആണ് ശങ്കരന്‍ ആത്മീയ പ...