Skip to main content

Posts

Showing posts from February, 2018

26 : അരിസ്റ്റോട്ടില്‍

[അരിസ്റ്റോട്ടില്‍ ഗ്രീക് തത്വ ചിന്തകനും ശാസ്ത്ര ജ്ഞനും ആയിരുന്നു കൃസ്തുവിനു മുമ്പ് 384 ല്‍ ജനിച്ചു 322 ല്‍ മരിച്ചു . സോക്രട്ടീസിന്റെ ശിഷ്യനായ പ്ലാറ്റോ ആയിരുന്നു അരിസ്റ്റോട്ടിലിന്റെ ഗുരു. അരിസ്റ്റൊട്ടില്‍ അലെക്സാണ്ടരുടെ ഗുരുവും ആയിരുന്നു. പ്ലെറ്റൊയോടൊപ്പം പാശ്ചാത്യ തത്വ ചിന്തയുടെ പിതാവായി അരിസ്റ്റൊട്ടില്‍ കണക്കാ ക്കപ്പെടുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചു പോയിരുന്നത് കൊണ്ട് അയാളെ വളര്‍ത്തിയത്‌ അതര്‍ന്യുസിലെ പ്രോക്സീനാസ് ആയിരുന്നു. പതിനേഴോ പതിനെട്ടോവയസ്സു മാത്രം പ്രായമുള്ള പ്പോള്‍ അരിസ്റ്റോട്ടില്‍ പ്ലെറ്റൊയുടെ അക്കാഡ മിയില്‍ ചേര്‍ന്നു. അദ്ദേഹം ഒരു പാടു വിഷയങ്ങ ളില്‍ അറിവുള്ളയാളും മിക്കവാറും വിഷയങ്ങളില്‍ തനതായ സംഭാവന ചെയ്ത ആളുമായിരുന്നു. ഊര്‍ജ തന്ത്രം, ജീവശാസ്ത്രം, ജന്തു ശാസ്ത്രം, ഭൌതിക തത്വ ചിന്തകള്‍, യുക്തിചിന്ത , കവിത, കലാബോധം നാടകം എഴുതുകയും അവതരിപ്പിക്കു കയും ചെയ്യുക എന്നിവയിലെല്ലാം തനതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. പ്ലെറ്റൊയുടെെ മരണ ശേഷം ആഥന്സില്‍ നിന്നും പുറത്തു പോകുകയും അലെക്സാണ്ടരുടെ അഛന്റെ ആവശ്യപ്രകാരം അലെക്സാണ്ടരെ പഠിപ്പിക്കുകയും ചെയതു. ഇത് കൃസ്തുവിനു മുമ്പ് 3...

25 :മുല്ലാ നസറുദ്ദീന്‍

[ മുല്ലാ നസറുദ്ദീന്‍ എന്ന് അറിയപ്പെടുന്ന നസറുദീന്‍ ഹോജ നര്‍മ്മ രസപ്രധാനമായ കഥകളുടെ ഒരു ഭണ്ഡാരം തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ കഥകള്‍ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പതിമൂന്നാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ ജനിച്ച രസികനായ ഒരു സൂഫി തത്വ ചിന്തകനും ബുദ്ധിമാനും നല്ല നര്‍മ്മ ബോധവും ഉള്ള ഒരാളായിരുന്നു നസറുദീന്‍ ഹോജ. ഏതാണ്ടു 800വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്റെതെന്നു പറയുന്ന കഥകള്‍ സഞ്ചരിക്കുന്ന വ്യാപാരികളും മറ്റും പറഞ്ഞും കേട്ടും പ്രസിദ്ധമാക്കിയവയാണ്. പല കഥകളും മറ്റുള്ളവര്‍ ഉണ്ടാക്കിയതായും പറയപ്പെടുന്നു. യുനെസ്കോ 1976 നസറുദീന്‍ വര്‍ഷമായി ആചരിച്ചു.. നമുക്കും ചില കഥകള്‍ കേട്ട് നോക്കാം , ഒരു പക്ഷെ ഇതില്‍ ചിലത് മുമ്പ് നമ്മള്‍ കേട്ടിട്ടുണ്ടാവാം ] 1. പുഴ കടക്കുന്ന ജ്ഞാനി ഒരിക്കല്‍ ഒരു വിദ്വാന്‍ (ജ്ഞാനി) നസരുദീന്റെ കടത്തു വഞ്ചിയില്‍ കയറി പുഴയുടെ മറു കരക്ക്‌ പുറപ്പെട്ടു. തന്റെ അറിവില്‍ അല്‍പ്പം കൂടുതല്‍ അഭിമാനം ഉണ്ടായിരുന്ന ജ്ഞാനി മുല്ലയുടെ വ്യാകരണ ശുദ്ധിയില്ലാത്ത ഭാഷ കേട്ടിട്ട് ചോദിച്ചു :   ജ്ഞാനി : നിങ്ങള്‍ എപ്പോഴെങ്കിലും വ്യാകരണം പഠിച്ചിട്ടുണ...

24: ചാണക്യന്‍

[ചാണക്യന്‍ (കൌടില്യന്‍) കൃസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു ചിന്തകനും അദ്ധ്യാപകനും നീതിമാനും സാമ്പത്തിക ശാസ്ത്രജ്ഞനും രാജാവിന്റെ ഉപദേശകനും ഒക്കെ ആയിരുന്നു. അര്‍ത്ഥ ശാസ്ത്രം എന്ന പുസ്തമാണ് അദ്ദേഹത്തിന്റെ സംഭാവന .രാഷ്രമീമാംസയുടെ ആദ്യത്തെ ഗുരുവും സാമ്പത്തിക ശാസ്ത്രത്തിന്ടെ അടിസ്ഥാന വും ആയി കണക്കാക്കപ്പെടുന്നു. ഗുപ്ത സാമ്രാജ്യത്തിന്റെ അവസാന കാലത്ത് നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ സംഭാവന കള്‍ ഇരുപതാം നൂറ്റാണ്ടിലാണ് കണ്ടെത്തിയത് . മൌര്യ ചക്രവര്‍ത്തി ആയിരുന്നു ചന്ദ്ര ഗുപ്ത മൌര്യ ന്റെ പ്രധാന ഗുരുവായിരുന്നു അദ്ദേഹം , അതിനു ശേഷം പിന്‍ഗാമിയായി ഭരണമേറ്റ ബിന്ദുസാരന്റെ കാലത്തും അദ്ദേഹം പ്രധാന ഉപദേശിയായി തുടര്‍ന്നു , ചാണക്യന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ ശ്രദ്ധിക്കാം ] 1. അമ്മയോടുള്ള സ്നേഹം ചാണക്യന്‍ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിച്ചത്‌. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു. അമ്മയാണ് ആദ്ദേഹത്തിനേ വളര്‍ ത്തിയത്‌. വിദ്യാഭ്യാസത്തിലും സ്വഭാവ രൂപീകരണത്തിലും എല്ലാം അമ്മയുടെ സഹായം ആണ് അദ്ദേഹ ത്തെ സഹായിച്ചത്. അതുകൊണ്ടു തന്നെ ചാണക്യന്‍ അമ്മയെ ജീവന് തുല്യം സ്ന...

23 :ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍

[ സ്വതന്ത്ര അമേരിക്കയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ ഒരു രാഷ്ട്ര നേതാവെന്നതിലുപരി ശാസ്ത്രകാരന്‍, മനുഷ്യ സ്നേഹി ബിസിനെസ്സുകാരന്‍ ഇതൊക്കെ ആയിരുന്നു. അമേരിക്കയുടെ നാല് സ്ഥാപക പിതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അമേരി ക്കന്‍ ഐക്യനാടുകളുടെ മൂന്നു പ്രധാന അടിസ്ഥാ നപ്രമാണങ്ങളില്‍, സ്വാതന്ത്ര്യ പ്രഖ്യാപനം, അമേരി ക്കന്‍ ഭരണഘടന , പാരീസ് ഉടമ്പടി എന്നിവയില്‍ മൂന്നിലും ഒപ്പിട്ടയാളായിരുന്നു അദ്ദേഹം. അമേരി ക്കയിലെ ബോസ്ടനില്‍ ഒരു മധ്യവര്‍ത്തി കുടുംബ ത്തില്‍ 1706 ജനുവരി 17 നു അദ്ദേഹത്തിന്റെ മതാപിതാക്കളുടെ 17 മക്കളില്‍ 15 ആമനായി ജനിച്ചു. വെറും രണ്ടു വര്ഷം മാത്രം ഔപചാരിക മായ വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം സമൂഹ ത്തിന്റെ ഉന്നത സ്ഥാനത്തേക്ക് ഉയര്‍ന്നത് സ്വന്തം പ്രയത്നം കൊണ്ടു മാത്രമായിരുന്നു. വ്യാപാരികളാവട്ടെ വിദ്യാഭ്യാസ വിചക്ഷണന്മാരാകട്ടെ ശാസ്ത്രജ്ഞ ന്മാരാകട്ടെ ആരുമായിട്ടും അനായാസമായി ഇടപെടാനും പ്രവര്‍ത്തിക്കാനും കഴിയുമായിരുന്നു അദ്ദേഹത്തിന്. സമൂഹ നന്മക്ക് വേണ്ടി പല പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചു , ഫിലാ ഡല്‍ഫിയായിലെ റോഡു വൃത്തിയാക്കലില്‍ തുടങ്ങിയ പ്രവര്ത്തനം വളരെ വിപുലമാക...

22:ലിയോനാര്‍ഡോ ഡാവിഞ്ചി

  [പ്രസിദ്ധനായ കലാകാരന്‍ ഇറ്റാലിയന്‍ നവോഥാന കാലത്ത് ജീവിച്ചിരുന്നു, പ്രസിദ്ധമായ ചിത്രങ്ങള്‍ യേശുവിന്റെ അവസാനത്തെ അത്താഴവും മോണാ ലിസയും. 1452 ഏപ്രില്‍ 15നു ജനിച്ചു , 1519 മേയ് രണ്ടിന് മരിച്ചു. ചിത്രകാരന്‍, ശില്‍പ്പി, പ്രതിമ നിര്‍മ്മാതാവ് , ശാസ്ത്രകാരന്‍, മിലിട്ടറി എഞ്ചിനീ യര്‍ എന്നീ നിലകളില്‍ അസാമാന്യ വ്യക്തിത്വ ത്തിന്റെ ഉടമയായിരുന്നു ഡാവിഞ്ചി. പ്രകൃതി നിയമങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു അദ്ദേഹം പുതിയ പല ഉപകരണങ്ങളും നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും അദ്ദേഹം രൂപ കല്‍പ്പന ചെയ്തുണ്ടാക്കിയ ഉപകരണങ്ങളും മറ്റനേകം ആള്‍ക്കാര്‍ക് മറ്റു കണ്ടുപിടുത്തങ്ങള്‍ക്ക് ഉത്തേജകം ആവുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങളും കഥകളും ശ്രദ്ധിക്കാം .] 1. കുടുംബ ചരിത്രം   അറിയപ്പെടുന്നത് ഇറ്റ്ലിക്കാരനായിരുന്നു. ഫ്ലോരെന്സിലെ ഒരു വക്കീലും നോട്ടരിയുമാ യിരുന്ന പിയെരോയിരുന്നു പിതാവ്. അമ്മ കാതറീന പൂര്‍വ ദേശത്ത് നിന്ന് വന്ന അറബ് സ്ത്രീ ആയിരുന്നുവത്രേ. അന്ന് അടിമകളെ കത്തോലി ക്കാ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട വരുടെ ഇടയില്‍ കാതറീന ഒരു സാധാരണ നാമം ആയിരുന്നു. പോരാഞ്ഞു ലിയോനാര്‍ഡോ നിര്‍ ...