Skip to main content

18 :നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്

 [സംഭവ ബഹുലമായ ഒരു ജീവിതത്തിന്റെ ഉടമയായിരുന്ന നെപ്പൊളിയന്‍ ബോണ പ്പാര്‍ട്ട് ഫ്രെഞ്ച് ചക്രവര്തിയായിരുന്നു. 1769 ആഗസ്റ്റ്റ് 15നു ഒരു സാധാരണ കുടും ബത്തില്‍ ജനിച്ച അദ്ദേഹം സ്വന്തം പ്രയത്നം കൊണ്ടു പടയാളിയും പടനായകനും രാജാ വും അവസാനം ഫ്രെഞ്ച് സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയും ആയി . 1804 മുതല്‍ 1814 വരെ ഫ്രെഞ്ച് ചക്രവര്‍ത്തിയായി. 1815 ല്‍ കുറച്ചു ദിവസം മാത്രം അങ്ങനെ തുടര്‍ന്നു. യൂറോപ്പിലെ പ്രധാനപ്പെട്ട രാജ്യങ്ങള്‍ പലതും തന്റെ ഭരണത്തിന്റെ കീഴില്‍ ആക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. യുദ്ധ നൈപുണ്യ വും കൌശലവും കൊണ്ടും അസാമാന്യമാ യ നേതൃപാടവവും കൊണ്ടാണ് അദ്ദേഹം ഇതൊക്കെ നേടിയത്. അദ്ദേഹത്തെപ്പറ്റി യുള്ള പല കഥകളും അര്‍ദ്ധ സത്യങ്ങളാ യിരുന്നു , കാരണം ധാരാലളം ശത്രുക്കള്‍ ഉള്ള ഒരാളായത് കൊണ്ടു തന്നെ. യുദ്ധ ത്തില്‍ പരാജയപ്പെട്ട്‌ നാടുകടത്തപ്പെട്ട അദ്ദേ ഹം 1821 മേയ് മാസം 5 നു ദിവംഗതനാ യി. അദ്ദേഹത്തിന്റെ മരണത്തിലും ചില ദുരൂഹതകള്‍ ഉണ്ടായിരുന്നു. ചില കഥകള്‍ ശ്രദ്ധിക്കാം ]
1. ദൈവം എല്ലാം കാണുന്നു.
നെപ്പോളിയന്‍ കുട്ടി ആയിരുന്നപ്പോള്‍ ഒരി ക്കല്‍ അയാളുടെ പിതാവ് നാല് പഴങ്ങള്‍ കൊടുത്തു. രണ്ടെണ്ണം അയാള്‍ക്കും രണ്ടെ ണ്ണം സഹോദരിക്കും ആയിരുന്നു പഴം നെ പ്പോളിയന്‍ തന്റെ വീതം ഉടനെ തന്നെ ഭക്ഷി ച്ചു. ബാക്കി രണ്ടെണ്ണം സൂക്ഷി ച്ചു വച്ചു. ഇത് കണ്ടു അച്ഛന്‍ ചോദിച്ചു :നിനക്ക് വിശപ്പുണ്ട് എങ്കില്‍ ബാക്കിയുള്ളതും കൂടി കഴിച്ചു കൂടെ? നെപ്പോളിയന്‍ പറഞ്ഞു : അത് ശരിയല്ല , എന്റെ വീതം ഞാന്‍ കഴിച്ചല്ലോ. എന്റെ സഹോദറിയുടെ വീതം ഞാന്‍ കഴിച്ചാല്‍ ശരിയാവുകയില്ല, 
അച്ഛന്‍ പറഞ്ഞു : അതെന്താ മറ്റാരും കാണു കയില്ല, ഞാന്‍ ആരോടും പറയുകയുമില്ല. നെപ്പോ : അച്ഛന്‍ തന്നെയല്ലേ പറഞ്ഞത് എല്ലാം ദൈവം കാണുന്നുണ്ട് എന്ന്. അത് കൊണ്ടു എനിക്ക് വേണ്ട.

2. പഴയ കടം വീട്ടല്‍
ചെറുപ്പത്തില്‍ നേപ്പോളിയന്‍ ദരിദ്രനായിരു ന്നു, അയാള്‍ അന്ന് സ്കൂളിന്റെ മുമ്പില്‍ ഭക്ഷണ സാധനങ്ങള്‍ വില്ല്പന നടത്തിയിരു ന്ന സ്ത്രീയില്‍ നിന്ന് പലപ്പോഴും കടമായി സാധനം വാങ്ങിയിരുന്നു. നെപ്പോളിയന്‍ വലുതായി പട്ടാള മേധാവി ആയപോള്‍ ഒരിക്കല്‍ സ്കൂളില്‍ വന്നപ്പോള്‍ ആ സ്ത്രീ യെ കണ്ടു വന്ദിച്ചു . അതിനു ശേശം ചോദി ച്ചു : അമ്മെ നിങ്ങള്ക്ക് എന്നെ ഓര്‍മ്മയു ണ്ടോ , ഞാനാണ് നേപ്പോളിയന്‍ , നിങ്ങളുടെ പക്കല്‍ നിന്ന് കടമായി ഭക്ഷണം കഴിച്ചിരുന്ന കുട്ടി. 
അവര്‍ പറഞ്ഞു : ഒരു നെപ്പോളിയനെ ഒര്ര്‍മ ഉണ്ട്, അത് നീയാണോ .
നെപ്പോ : അമ്മക്ക് അയാള്‍ എത്ര പണം തരാനുണ്ട് , ഓര്‍മ്മയുണ്ടോ ?
അവര്‍ : അത് പണ്ടല്ലേ, ഞാന്‍ അതെന്നോ മറന്നു .
നേപ്പോളിയന്‍ വലിയ ഒരു തുക അവര്‍ക്കു കൊടുത്തു പറഞ്ഞു: അമ്മെ ഞാന്‍ കഴിച്ച ഭക്ഷണത്തിന്റെ പണവും അതിന്റെ പലിശ യും കൂടിയ തുക ഇതില്‍ ഉണ്ട്, അമ്മ ഇത് വച്ച് കൊള്ളൂ.

3. ഉടുക്കുന്ന വസ്ത്രവും സ്വഭാവവും
മറ്റൊരിക്കല്‍ നെപ്പോളിയനെ കാണാന്‍ ഒരു ചിത്രകാരന്‍ വന്നു. അയാള്‍ വളരെ മുഷി ഞ്ഞ വസ്ത്രം ധരിച്ചായിരുന്നു വന്നത്. നെപ്പോളിയന്‍ അയാളെ കാണാന്‍ കുറെ വൈകി , എന്നാലും അയാളെ പരിചയപ്പെ ട്ടപോള്‍ അയാള്‍ ഒരു മഹാനായ ചിത്രകാര നാണെന്നു തിരിച്ചറിഞ്ഞു. തമ്മില്‍ കുറെ നേരം വര്‍ത്തമാനം കഴിഞ്ഞ ശേഷം അയാള്‍ തിരിച്ചു പോകാന്‍ പുറപ്പെട്ടപ്പോള്‍ , നെപ്പോളി യന്‍ അയാള്‍ക്ക്‌ ഹസ്ത ദാനം ചെയ്തു പുറത്തേക്കു കുറച്ചൂ ദൂരം കൂടെ നടന്നാണ് അയാളെ യാത്രയാക്കിയത് . ചിത്രകാരന്‍ അത്ഭുതപ്പെട്ടു ചോദിച്ചു : അങ്ങെന്താണ് ഞാന്‍ വന്നപ്പോള്‍ തീരെ സുഖകരമല്ലാത്ത രീതിയില്‍ എന്നെ അവഗണിച്ചു എങ്കിലും ഇപ്പോള്‍ എന്നെ ഇത്ര ബഹുമാനിക്കുന്നത്‌? 
നെപ്പോളിയന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു : ഒരാള്‍ എന്നെ കാണാന്‍ വരുമ്പോള്‍ അയാ ളുടെ വസ്ത്ര വും മറ്റും എങ്ങനെയാണെന്ന് നോക്കിയാണ് അവരെ വിലയിരുത്തുന്നത്, എന്നാല്‍ അവര്‍ എന്നെ കണ്ടിട്ടു പോകു മ്പോള്‍ അവരെ ഞാന്‍ ബഹുമാനിക്കുന്നത് അവരുടെ കഴിവിനെപ്പറ്റി ബോദ്ധ്യമായത് കൊണ്ടാണ്.

4. ചുവപ്പ് കടല്‍ താണ്ടിയ കഥ
ഈജിപ്റ്റു കീഴടക്കാന്‍ 1798 ല്‍ വന്ന നെപ്പോളി യനെ പറ്റി ചില കഥകള്‍ കേട്ടിട്ടു ണ്ട്. തിരക്കില്ലാത്ത ഒരു ദിവസം ഉച്ച കഴിഞ്ഞു നെപ്പോളിയനും അദ്ദേഹത്തിന്റെ കുറെ കുതിര പട്ടാളക്കാരും സാധാരണ പട്ടാളക്കാ രും കൂടി ചുവപ്പ് കടല്‍ തീരത്ത് ഉലാത്തുക യായിരുന്നു. അപ്പോള്‍ കടലില്‍ വേലിയിറക്ക സമയം ആയിരുന്നത് കൊണ്ടു വെള്ളം തീരെ കുറവായിരുന്നു. അവര്‍ കടലില്‍ കൂടി നടന്നു അക്കരെ എത്തി. അവിടെ ചില നീരുറവ കളും മറ്റും കണ്ടു സമയം വൈകി യാണ് തിരിച്ചു പുറപ്പെട്ടത്‌. രാത്രിയായപ്പോള്‍ കടലില്‍ കൂടി തിരിച്ചു പുറപ്പെട്ടപോള്‍ വേലിയേറ്റമായിരുന്നു. ഇരച്ചു കയറുന്ന വെള്ള ത്തില്‍ അവര്‍ നീന്തിയാണ് മുമ്പോട്ട്‌ നടന്നത്. അപ്പോള്‍ നെപ്പോളിയന്‍ പട്ടാളക്കാ രോടു അദ്ദേഹത്തിന്റെ ചുറ്റും ഒരു ചക്രത്തി ലെ ആരക്കാലുകള്‍ പോലെ കിടന്നു ഓരോ രുത്തരായി മുമ്പോട്ട്‌ നീങ്ങാന്‍ പറഞ്ഞു. വെള്ളം കൂടുതല്‍ ഇല്ലാത്ത ഭാഗത്ത്‌ കൂടി കുതിരകളുടെ കാലടി നോക്കി മുമ്പോട്ട്‌ നീങ്ങിയവരുടെ പുറകെ ഒന്നിനൊന്നായി മുമ്പോട്ട്‌ നീങ്ങിയ അവര്‍ ഒരു വിധം നനഞ്ഞു കുളിച്ചു എങ്കിലും ജീവന്‍ നഷ്ടപ്പെടാതെ അടുത്ത കരയില്‍ എത്തിച്ചേര്‍ന്നു. അങ്ങ നെ നെപ്പോളിയന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടു തന്റെയും പട്ടാളക്കാരു ടെയും ജീവന്‍ രക്ഷിക്കാന്‍ കഴ്ഞ്ഞു.
5. സ്ഫിങ്ക്സിന്റെ മൂക്ക്
മറ്റൊരു കഥ നെപ്പോളിയന്‍ ഈജിപ്റ്റില്‍ (1798 – 1801 ) ആയിരുന്നപ്പോള്‍ തന്റെ പട്ടാളക്കാരോട് വെടി വെക്കാന്‍ ഉന്നം നോക്കി ഈജിപ്റ്റിലെ സ്ഫിങ്ക്സിന്ടെ മൂക്കിനു നേരെ വെടിവച്ചു പരിശീലനം നടത്തി എന്നതായിരുന്നു. അങ്ങനെയാണ് സ്ഫിങ്ക്സിന്റെ മൂക്ക് നഷ്ടപ്പെട്ടത്‌ എന്നതാ യിരുന്നു കഥ. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് ചരിത്രകാരന്മാര്‍ കണ്ടെത്തി. 1755 ല്‍ തന്നെ സ്ഫിങ്ക്സിന്റെ മൂക്ക് നഷ്ടപ്പെട്ടിരുനു എന്ന് ചരികാരന്മാര്‍ കണ്ടു പിടിച്ചു.
6.മുറിവ് പറ്റിയ പട്ടാളക്കാര്‍ക്ക് വിഷം കൊടുത്തു
ഈജിപ്റ്റിലെ ജാഫാ യുദ്ധത്തില്‍ പരാജ യപെട്ട നെപ്പ്ലോളിയന്‍ തന്റെ പട്ടാളക്കാ രുമായി പലായനം ചെയ്യാന്‍ തുടങ്ങിയ പ്പോള്‍ കാര്യമായ മുറിവേറ്റ കുറെ പട്ടാള ക്കാരെ കൂടെ കൊണ്ടു പോകാന്‍ വിഷമം ആയിരുന്നു. അക്കാരണത്താല്‍ ഡോക്ട രുടെ സഹായത്തോടെ അവരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു എന്നതാ യിരുന്നു മറ്റൊരു കഥ. ഇതും അദ്ദേഹത്തി ന്റെ ശത്രുക്കള്‍ പറഞ്ഞു പരത്തിയതാണ് എന്ന് പില്‍ക്കാലത്ത്‌ തെളിഞ്ഞു. മുറിവേറ്റ പട്ടാളക്കാരെ സംരക്ഷിക്കാന്‍ ആരോഗ്യമുള്ള കുറച്ചു പട്ടാളക്കാരെ ഏല്പ്പിക്കുകയും പിന്നീട് ഇങ്ങ്ലീഷ്‌ പട്ടാളക്കാര്‍ ഇവരില്‍ ചിലരെ കണ്ടെത്തുകയും ചെയ്തു വത്രേ.
7. ക്ളിയോപാട്രായുടെ ഭൌതികാവശിഷ്ട ങ്ങള്‍ .
ക്ളിയോപാട്രാ രാജ്ഞിയുടെ മരണാനന്തര അവശി ഷ്ടങ്ങള്‍ നെപ്പോളിയന്‍ ഒരു പെട്ടി യില്‍ കൊണ്ട് വന്നു പാരീസിലെ ഒരു മ്യുസി യത്തില്‍ സൂക്ഷിച്ചു എന്നും അത് കുറെ നാള്‍ കഴിഞ്ഞു ആരോ അറിയാതെ എടു ത്തു നശിപ്പിച്ചു എന്നും മറ്റൊരു കഥയുണ്ട്. എന്നാല്‍ ക്ളിയോപാട്രായുറെ ശവ കുടീര മോ ഭൌതിക അവശിഷ്ടങ്ങളോ ആരും കണ്ടെത്തിയിട്ടില്ല എന്ന് മറ്റൊരു പക്ഷവും ഉണ്ട്. ഇതിനു കാരണമായി പറയുന്നത് ഈജിപ്റ്റ്‌ കീഴടക്കാന്‍ പോയ നെപ്പോളിയന്‍ അവിടെ നിന്ന് കുറെ സാധനങ്ങള്‍ കൊള്ള യടിച്ചു കൊണ്ടു വന്നു എന്നും അതില്‍ ക്ളി യോപ്പാട്രായുടെ ഭൌതിക അവശി ഷ്ടങ്ങ ളും ഉണ്ടായിരുന്നു എന്ന ഊഹാപോഹങ്ങളില്‍ നിനാണ്.
8. മകളുടെ കുട്ടിക്കു അച്ഛനായി എന്ന നുണക്കഥ
. 
നെപ്പോളിയന്‍ ജോസെഫയിനെ കല്യാണം കഴിച്ചപ്പോള്‍ അവര്‍ക്ക് എട്ടു വയസ്സുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ജൊസെഫയിനും നേപ്പോളിയനും കുട്ടികള്‍ ഒന്നും ഉണ്ടായില്ല. ജോസെഫയിന്‍ തന്റെ മകളെ നെപ്പോളിയ ന്റെ സഹോദരന്മാരില്‍ ആരെക്കൊണ്ടെ ങ്കിലും വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിച്ചു. അങ്ങനെ തന്റെ മകളുടെ ഭാവിയും നെപ്പൊ ളിയന്റെ സഹോദരന്മാരുടെ എതൃപ്പും തീര്‍ ക്കാം എന്ന് അവര്‍ വിചാരിച്ചു. എന്നാല്‍ ഈ പരിപാടിക്ക് തുരങ്കം വെക്കാന്‍ അദ്ദേഹത്തി ന്റെ ചില ബന്ധുക്കള്‍ പറഞ്ഞു പരത്തിയ വാര്‍ത്തയായിരുന്നു തന്റെ ഭാര്യയുടെ മകള്‍ തന്നില്‍ നിന്ന് ഗര്‍ഭധാരണം നടത്തിഎന്നും അവളെ സഹോദരനു വിവാഹം കഴിച്ചു കൊടുക്കാന്്‍ ശ്രമിച്ചു എന്ന കുപ്രചരണം ഉണ്ടായത്.

References

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...