ഇതല്‍പ്പം പുരാണ കഥയാണ് അതുകൊണ്ടു സംഭവം ആണെന്ന് പറയാന്‍ വയ്യ. രണ്ടും ദ്രൌപദിയെ ദുര്യോധന സഭയില്‍ സഹോദരന്‍ ദുശ്ശാസനന്‍ വസ്ത്രാക്ഷേപം ചെയ്തതിനെ ബന്ധപ്പെട്ടതാണ്.
ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെട്ട യുധിഷ്ടിരന്‍ ആദ്യം തന്റെ സഹോദരന്മാരെ പണയം വെച്ച് കളിച്ചു പരാജയപ്പെട്ടു. അവസാനം സ്വന്തം ഭാര്യയായ ദ്രൌപദിയേയും. രജസ്വലയായി അന്തപുരത്തിന്റെ മൂലയില്‍ കഴിഞ്ഞിരുന്ന ദ്രൌപദിയെ ദുശ്ശാസനന്‍ വലിച്ചിഴച്ചു കൌരവ സഭയില്‍ എത്തിച്ചു. അവളുടെ വസ്ത്രം അഴിച്ചു തുടങ്ങി. പിതാമഹന്‍ ഭീഷ്മര്‍, ഗുരു ദ്രോണാ ചാര്യര്‍, ദാന ധര്‍മ്മ വീരനായ കര്‍ണന്‍ , നീതി മാനായ വിദുരന്‍ ഇവരെല്ലാം നോക്കി നില്‍ക്കെയാണ് ഈ അക്രമം നടന്നത് .
1. ദ്രൌപദിയും ശ്രീകൃഷ്ണനും .- ഒരിക്കല്‍ മാത്രം ഒരു സല്‍ക്കര്‍മ്മം
ദ്രൌപദി കൃഷ്ണനെ വിളിച്ചു കരഞ്ഞു : ഭഗവാനെ അങ്ങക്ക് മാത്രമേ എന്റെ മാനം കാത്തു രക്ഷ്ക്കാന്‍ കഴിയൂ, കൃഷ്ണാ എന്നെ രക്ഷിക്കൂ, രക്ഷിക്കൂ.
കൃഷ്ണന്‍ ചോദിച്ചു. ദ്രൌപദി നീ നിന്റെ ജീവിതത്തില്‍ എന്നെങ്കിലും ഒരാള്‍ക്ക് ഒരു തുണ്ട് തുണി ഉടുക്കാന്‍ കൊടുത്തിട്ടുണ്ടോ , ഉണ്ടെങ്കില്‍ ഞാന്‍ തീര്‍ച്ചയായും നിന്നെ രക്ഷിക്കാം .
ദ്രൌപദി വളരെ വിഷമിച്ചു ഓര്‍ത്തു നോക്കി , അവസാനം പറഞ്ഞു : ഉണ്ട് ഭഗവാനെ ഉണ്ട്, ഒരിക്കല്‍ ഞാന്‍ പുഴക്കടവില്‍ നില്‍ക്കുമ്പോള്‍ ഒരു വൃദ്ധ സന്യാസി കുളികയായിരുന്നു, ഒരൊറ്റ വസ്ത്രം മാത്രം ധരിച്ചിരുന്ന അദ്ദേഹത്തിന്റെ വസ്ത്രം പെട്ടെന്ന് ഒരു ശക്തിയായ തിരയില്‍ നദിയുടെ കയങ്ങളിലേക്ക് താഴ്ന്നു പോയി. അദ്ദേഹത്തിന്റെ വിഷമം കണ്ടു ഞാന്‍ എന്റെ ചേല യുടെ ഒരറ്റം മുറിച്ചു അദ്ദേഹത്തിനു ഉടുക്കാന്‍ കൊടുത്തു. അങ്ങനെ ഒരിക്കല്‍ മാത്രം ഒരേ ഒരിക്കല്‍ മാത്രം ;
ഭഗവാന്‍ പറഞ്ഞു : ശരി അത് മതി , ആ ഒരൊറ്റ സല്‍ക്കര്‍മ്മം കൊണ്ടു നിനക്ക് ഞാന്‍ അനന്തമായ ഒരു ചേല നല്‍കാം .
ദുശ്ശാസനന്‍ എത്ര അഴിച്ചിട്ടും തീരാത്ത ഒരു ചേലയായിരുന്നു ദ്രൌപദിയുടെത്
2. ഒരിക്കല്‍ മാത്രം ഒരു ദുഷ്ക്കര്‍മ്മം .
ഇതേ സംഭവത്തിന്റെ മറ്റൊരു വശം . മുമ്പ് സൂചിപ്പിച്ചത് പോലെ ദുശ്ശാസനന്‍ ദ്രൌപദിയുടെ വസ്ത്രം അഴിക്കാന്‍ തുടങ്ങിയത് പിതാമഹന്‍ ഭീഷ്മര്‍, ഗുരു ദ്രോണാചാര്യര്‍, ദാന ധര്‍മ്മ വീരനായ കര്‍ണന്‍ , നീതി മാനായ വിദുരന്‍ ഇവരെല്ലാം നോക്കി നില്‍ക്കെ യാണ് .
യുദ്ധത്തില്‍ ഇവരെല്ലാം ദാരുണമായി കൊല്ലപ്പെടുകയുണ്ടായി .
കുരുക്ഷേത്ര യുദ്ധത്തിനു ശേഷം യുധിഷ്ടിരന്‍ ഭഗവാനോടു ചോദിച്ചു : എന്ത് കൊണ്ടാണ് ഭീഷ്മ പിതാമഹന്‍ , ദ്രോണാചാര്യര്‍ , വിദുരര്‍ എന്നിവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത് .
ഭഗവാന്‍ : അതെ അവര്‍ ജീവിതത്തില്‍ ഒരിക്കല്‍ , ഒരിക്കല്‍ മാത്രം ഒരു അനീതിക്ക് കൂട്ടു നിന്നു. ദ്രൌപദിയെ ദുശ്ശാസനന്‍ വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ ഗുരു സ്ഥാനീയരായ ഇവര്‍ ആ ഹീന കൃത്യം തടയാന്‍ ശ്രമിക്കാതെ മിണ്ടാതെ ഇരുന്നു. ഈ ഒരൊറ്റ കുറ്റം കൊണ്ടു തന്നെ അവര്‍ അവരവരുടെ ജീവിതംമുഴുവന്‍ നേടിയ സല്കൃത്യങ്ങളുടെ ഫലം ഇല്ലാതാക്കി.
യുധി : അപ്പോള്‍ ദാന വീരനായ കര്‍ണ്ണനോ?
ഭഗവാന്‍ : ദ്രൌപദീ വസ്ത്രാക്ഷേപം തടസ്സപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചില്ല എന്നത് ശരി തന്നെ , എന്നാല്‍ അതിലും ഉപരി അയാള്‍ മറ്റൊരു ഹീന കൃത്യം ചെയ്തു. യുദ്ധത്തില്‍ തന്റെ പുത്രസമാ നനായ അഭിമന്യു ചക്രവ്യൂഹതില് നിന്ന് പുറത്തു കടക്കാനാ വാതെ മരണത്തോടടുത്തപ്പോള്‍ ഒരിറ്റു വെള്ളം ആരോ കൊണ്ടെ കൊടുത്തു. പക്ഷെ കര്‍ണന്‍ ആ പാനപാത്രം നിലത്തു തട്ടി ക്കളഞ്ഞു. ചതിയില്‍ കൊന്നതും പോരാഞ്ഞു മരണ സമയത്ത് നല്‍കിയ ജലം പോലും അഭിമന്യുവിനു നിഷേധിക്കാന്‍ അയാള്‍ കാരണമായി. ആ ജലം വീണു നനഞ്ഞ മണ്ണിലാണ് കര്‍ണന്റെ രഥത്തിന്റെ ചക്രങ്ങള്‍ താഴ്ന്നു പോയപ്പോഴാണ് അയാളെ അര്‍ജുനന് വധിക്കാന്‍ കഴിഞ്ഞത്. ജീവിതകാലം മുഴുവന്‍ ദാന ധര്‍മ്മം ചെയ്തുവെങ്കിലും ഈ ഒരൊറ്റ കാരണം കൊണ്ടു അയാള്‍ ക്കും അകാല മൃത്യു ഉണ്ടായി.
അതേ , നന്മകള്‍ എത്ര ചെയ്താലും ഒരൊറ്റ വീഴ്ച മതി എല്ലാം ഇല്ലാതാകാന്‍ !! ചിലപ്പോള്‍ ഒരു സല്‍ക്കര്‍മ്മം കൊണ്ടു തന്നെ നമ്മള്‍ രക്ഷപെടുകയും ചെയ്യും .
Comments
Post a Comment