[പ്രസിദ്ധനായ കലാകാരന്‍ ഇറ്റാലിയന്‍ നവോഥാന കാലത്ത് ജീവിച്ചിരുന്നു, പ്രസിദ്ധമായ ചിത്രങ്ങള്‍ യേശുവിന്റെ അവസാനത്തെ അത്താഴവും മോണാ ലിസയും. 1452 ഏപ്രില്‍ 15നു ജനിച്ചു , 1519 മേയ് രണ്ടിന് മരിച്ചു. ചിത്രകാരന്‍, ശില്‍പ്പി, പ്രതിമ നിര്‍മ്മാതാവ് , ശാസ്ത്രകാരന്‍, മിലിട്ടറി എഞ്ചിനീ യര്‍ എന്നീ നിലകളില്‍ അസാമാന്യ വ്യക്തിത്വ ത്തിന്റെ ഉടമയായിരുന്നു ഡാവിഞ്ചി. പ്രകൃതി നിയമങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു അദ്ദേഹം പുതിയ പല ഉപകരണങ്ങളും നിര്‍മ്മിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങളും അദ്ദേഹം രൂപ കല്‍പ്പന ചെയ്തുണ്ടാക്കിയ ഉപകരണങ്ങളും മറ്റനേകം ആള്‍ക്കാര്‍ക് മറ്റു കണ്ടുപിടുത്തങ്ങള്‍ക്ക് ഉത്തേജകം ആവുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങളും കഥകളും ശ്രദ്ധിക്കാം .]
1. കുടുംബ ചരിത്രം
അറിയപ്പെടുന്നത് ഇറ്റ്ലിക്കാരനായിരുന്നു. ഫ്ലോരെന്സിലെ ഒരു വക്കീലും നോട്ടരിയുമാ യിരുന്ന പിയെരോയിരുന്നു പിതാവ്. അമ്മ കാതറീന പൂര്‍വ ദേശത്ത് നിന്ന് വന്ന അറബ് സ്ത്രീ ആയിരുന്നുവത്രേ. അന്ന് അടിമകളെ കത്തോലി ക്കാ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട വരുടെ ഇടയില്‍ കാതറീന ഒരു സാധാരണ നാമം ആയിരുന്നു. പോരാഞ്ഞു ലിയോനാര്‍ഡോ നിര്‍ മ്മിച്ച ഒരു പ്രതിമയിലെ വിരലടയാളങ്ങള്‍ അറേ ബ്യയില്‍ നിന്ന് വന്നവരുടെതു പോലെ ഇരുന്നു എന്നും പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അച്ഛനാണ് 1470 ല്‍ ലിയനാര്ഡോവിനേ അവിടത്തെ ഒരു വലിയ കടയില്‍ കൊണ്ടു ചെന്ന് ജോലിക്ക് ആക്കിയതത്രേ.
2. ലിയനാര്ഡോവിന്റെ ചിത്രങ്ങള്‍
ലിയനാര്ഡോ ഡാവിഞ്ചി ചിത്രകാരനായി അറിയപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ രണ്ടു ഡസനിലധികം വരുകയില്ല. അവയില്‍ ഏറ്റവും അറിയപ്പെടുന്നവ അവസാനത്തെ അത്താഴം, മോണാലിസ, വെട്രുവിയന്‍ മനുഷ്യന്‍ എന്നിവയാണ്. വൈവിധ്യമേറിയ മറ്റു പലതിലും അദ്ദേഹത്തിനു താല്പര്യം ഉണ്ടായിരുന്നതാവം ഇതിനു കാരണം.
A) വിട്രുവിയന്‍ മനുഷ്യന്
വിട്രൂവിയസ് എന്ന ശില്പ്പിയുടെ പേരില്‍ അറിയപ്പെടുന്ന 1490ല്‍ വരച്ചത് എന്ന് വിശ്വസി ക്കുന്ന ഈ ചിത്രത്തില്‍ ഒന്നിലധികം മനുഷ്യ ശര്രീരങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി വിന്യസി ച്ചിരിക്കുന്നത് കാണാം . ഒരു വൃത്തത്തിനുള്ളില്‍ ഒരു സാധാരണ മനുഷ്യന്റെ ശരീര ഭാഗങ്ങളുടെ അനു പാതം കൃത്യമായി കാണിക്കുന്ന രീതിയില്‍ വരച്ച ഒരു പെന്‍സില്‍ സ്കെച്ചാണിത്.. വിട്രുവിയസ് അയാളുടെ ഗൃഹനിര്‍മ്മാണത്തില്‍ ഇത്തരം അനുപാതം ഉപയോഗിച്ചിരുന്നുവത്രേ
B) അവസാനത്തെ അത്താഴം
യേശു കൃസ്തുവിന്റെ കുരിശാരോഹണത്തിലേക്ക് നയിച്ച ദിവസത്തിന് മുമ്പ് വിചാരണക്ക് വേണ്ടി പോലീസ് പിടിക്കുന്നതിന്റെ തലേദിവസം തന്റെ ശിഷ്യന്മാരുമായി അത്താഴം കഴിക്കുന്നതാണീ പ്രസിദ്ധമായ ചിത്രം . 1495 ലാണ് ഈ ചിത്രം വരക്കാന്‍ ഏല്‍പ്പിച്ചത് എന്ന് തോന്നുന്നു. മിലാനിലെ സാന്താ മരിയാ പള്ളിയുടെ പുറകില ത്തെ ഭിത്തിയില്‍ യേശുവിന്റെ അവസാന അത്താഴം വരയ്ക്കുവാന്‍ ഡാ വിഞ്ചിയെ ഏര്പ്പെടു ത്തിയത് ലുഡോവികോ ഫോര്‍സ എന്ന പ്രഭു ആയിരുന്നു. മൂന്നു വര്ഷം കൊണ്ടാണ് ഡാ വിഞ്ചി ഈ ചിത്രം വരച്ചു തീര്‍ത്തത്. യേശു കൂടെയുള്ള 12 ശിഷ്യന്മാരോടും അവരില്‍ ഒരാള്‍ അന്ന് രാത്രി തന്നെ വഞ്ചിക്കുമെന്നും പറയുന്നു. ചിത്രത്തിലെ വ്യക്തികളുടെ മുഖഭാവങ്ങളും വര്ണമിശ്രവും ഒക്കെ ഈ ചിത്രത്തെ അത്യപൂര്‍വ്വം ആക്കുന്നു. ഈ അനശ്വര ചിത്രം ഉണങ്ങിയ ഭിത്തിയില്‍ വരച്ചത് കൊണ്ടു പെട്ടെന്ന് ദ്രവിച്ചു പൊളിഞ്ഞു പോയി എങ്കിലും ഭാഗികമായി ആധുനിക രീതികള്‍ ഉപയോഗിച്ച് അത് പുനര്നിര്‍മ്മിച്ചിട്ടുണ്ട്.
c) മോണാ ലിസാ
ഡാ വിഞ്ചിയുടെ ഏറ്റവും പ്രസിദ്ധമായ ചിത്രം പാരീസിലെ ലൂവ്ര് മുസിയത്തില്‍ വച്ചിട്ടുള്ള മോണാ ലിസ തന്നെയാണ്. 1503, ലാണ് ഈ ചിത്രം വരച്ചു തുടങ്ങിയത്. ഒരു സുഹൃത്ത് ഏല്പ്പിച്ച വരച്ചതാണ് ഈ ചിത്രം, അതില്‍ വരച്ച സ്ത്രീയുടെ നിഗൂഡമായ മന്ദസ്മിതത്തിന്ടെ ഭംഗിയാണ് ഈ ചിത്രത്തിനെ അദ്വിതീയമാക്കുന്നത്. നേപ്പിള്‍സി ലെ ഇസബെല്ല രാജകുമാരി, മറ്റൊരു കൊട്ടാര നര്‍ത്തകി, ഡാ വിഞ്ചിയുടെ തന്നെ അമ്മ, ഇവരൊക്കെ ഈ ചിത്രം വരയ്ക്കുന്നതില്‍ പ്രചോദനം ആയി എന്ന് പറയപ്പെടുന്നു. ഈ സ്ത്രീ രൂപത്തിന്റെ മന്ദസ്മിത ത്തിന്റെ വിശദീകരണം പലരും പല രീതിയില്‍ ചെയ്യുന്നു. ഫ്ലോരെന്ടയിനിലെ ഒരു സില്‍ക്ക് കച്ചവടക്കാരന്റെ ഭാര്യ ലാ ഗോള്ക്കൊന്ടാ എന്ന സ്ത്രീയുടെ ചിത്രം ആണെന്നും പറയപ്പെടുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ആ ചിത്രത്തിന്റെ പെര് ലാ ഗിയോക്കൊന്ട എന്നായിരുന്നുവത്രേ. ഈ വ്യാപാരി തന്റെ ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭധാരണം ആയിരിക്കുമ്പോള്‍ വരച്ചതാണ് ഈ ചിത്രം എന്നും ചിലര്‍ പറയുന്നു
[ ഈ ലേഖകന്‍ പാരീസില്‍ വച്ച് എടുത്ത വിഡി യോ ഇതോടൊപ്പം കൊടുക്കുന്നു]. .
2. ഡാ വിഞ്ചി നിര്‍മ്മിച്ച പ്രതിമകള്‍
ലുഡോവിക്ക സൊസോ എന്നയാള്‍ തന്റെ പിതാവിന്റെ ഓര്‍മ്മയ്ക്ക് വരയ്ക്കാന്‍ ഏര്പ്പെടു ത്തിയതാണ് ഒരു ഏറ്റവും വലിയ പിത്തള ലോഹ ത്തില്‍ നിര്‍മ്മിച്ച 16 അടി ഉയരം ഉള്ള ഈ പ്രതിമ. തന്റെ ശിഷ്യന്മാരുടെയും സാഹായിക ളുടെയും കൂടെ 12 വര്‍ഷത്തോളം ഡാ വിഞ്ചി ഈ പ്രതിമ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിച്ചു. കളിമണ്ണില്‍ ഒരു പൂര്‍ണകായ പ്രതിമ ഉണ്ടാക്കുകയും ചെയ്തു, എന്നാല്‍ ഇറ്റലിയും ഫ്രാന്‍സും തമ്മില്‍ ഒരു യുദ്ധം ഉണ്ടായപ്പോള്‍ ഇതിന്റെ പണി നിര്‍ത്തി വച്ചിരുന്നു. 1499 ല്‍ ഫ്രെഞ്ച് സേന യുദ്ധം ജയിച്ചു മിലാനില്‍ എത്തിയപ്പോള്‍ കളിമണ്ണില്‍ നിര്‍മ്മിച്ച മാതൃക നശിപ്പിക്കുകയും ഡാ വിഞ്ചി ഒളിച്ചോടുകയും ചെയ്തുവത്രേ . എന്നാല്‍ ഈ യുദ്ധം നയിച്ച ഗ്ലാന്‍ ഗ്ലാക്കൊമോ തൃവല്സിയോ ശത്രുവിനെ പിന്തുട ര്‍ന്നു പിടിച്ചു ഡാ വിഞ്ചിയോടു ഒരു വലിയ കുതിര യു ടെ പ്രതിമ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെയും വലിപ്പം ആദ്യം ഉദ്ദേശിച്ചതില്‍ നിന്ന് കുറച്ചു എങ്കിലും ഇതും പൂര്‍ത്തിയാക്കാതെ ഉപേ ക്ഷിക്കപ്പെട്ടു.
3. കണ്ടു പിടുത്തങ്ങള്‍
ഡാ വിഞ്ചിയുടെ പേരില്‍ അറിയപ്പെടുന ഒരു പ്രധാന കണ്ടു പിടുത്തമാണ് പറക്കുന്ന യന്ത്രം. അന്നത്തെ കാലത്തിനതീതമായ ആശയങ്ങള്‍ ആയിരുന്നു ഡാ വിഞ്ചിയുടെതു. വവ്വാലിന്റെ രൂപ കല്‍പ്പനയും പറക്കല്‍ രീതിയും അനുകരിച്ചായി രുന്നു യന്ത്രം നിര്‍മ്മിച്ചത്. മറ്റു കണ്ടു പിടുത്ത ങ്ങളില്‍ യുദ്ധത്തില്‍ രാജാക്കന്മാര്‍ ഉപയോഗി ക്കുന്ന ഒരു രഥം , യുദ്ധ ടാങ്ക് എന്നിവ ഉള്‍പ്പെടുന്നു.
4. ഇന്റെര്‍വ്യുവിനു തയ്യാരെടുക്കല്‍
മിലാനിലെ പട്ടാളത്തില്‍ എഞ്ചിനീയറെ ആവശ്യ മുണ്ട് എന്ന് പരസ്യം കണ്ടപ്പ്പോള്‍ ഡാവിഞ്ചി അപേക്ഷിചു. , തന്റെ അപെക്ഷയോടൊപ്പം താന്‍ മുമ്പ് ചെയ്ത കാര്യങ്ങളെക്കുറിച്ച് കാര്യമായി ഒന്നും പറയുകയുണ്ടായില്ല, എന്നാല്‍ തന്നെ ജോലിയില്‍ വച്ചാല്‍ യുദ്ധത്തില്‍ വിജയം ഉറപ്പിക്കുന്നതോടൊപ്പം ആളപായം കുറയ്ക്കാനും ഉതകുന്ന ചില ആയുധങ്ങള്‍ സൃഷ്ടിക്കാനുള്ള ആശയങ്ങളാണ് കൊടുത്തത്. താന്‍ നേരത്തെ ചെയ്തത് എന്തെന്ന് ആണല്ലോ എല്ലാവരും എഴു തുക. താന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിന് വേണ്ടി തനിക്കു ഭാവിയില്‍ എന്ത് ചെയ്യാന് കഴിയും എന്നതായിരുന്നു അദ്ദേഹം കാണിച്ചത്.
5. അസാധാരണമായ എഴുത്ത് രീതി
ഡാ വിഞ്ചി സാധാരണ ആള്‍ക്കാര്‍ എഴുതുന്ന രീതിയില്‍ ആയിരുന്നില്ല എഴുതിയീരുന്നത് കണ്ണാടിയില് കാണുന്നതു പോലെ വലത് വശത്തു നിന്ന് ഇടത്തോടും അവസാന പേജില്‍ നിന്ന് മുമ്പു ള്ള പെജുകലിലെക്കും ആയിരുന്നു അദ്ദേഹം എഴുതിയിരുന്നത്.തന്റെ എഴുത്തുകളുടെ രഹസ്യ സ്വഭാവം നില നിര്താനായിട്രുന്നു ഇങ്ങനെ ചെയ്തത്, പക്ഷെ ഇത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ല “ചെകുത്താന്റെ എഴുത്തുകള്‍ “ എന്നാണു ഇവയെ ദോഷൈ ക ദൃക്കുകള്‍ വിശേഷിപ്പിച്ചത് .
6. ശരീര ശാസ്ത്ര പഠനം
മനുഷ്യ ശരീരതെപ്പറ്റി അദ്ദേഹം പഠിച്ചു വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. മനുഷ്യ ഹൃദയം എന്താണ് ചെയ്യുന്നത് എന്ന് വ്യക്തമായ വിവരങ്ങള്‍ അദ്ദേഹം എഴുതി വച്ചു. കാഴ്ചയുടെ രഹസ്യം കണ്ടെത്താനും ഗര്‍ഭ പാത്രത്തില്‍ വളരുന്ന കുഞ്ഞിന്റെ രൂപ ഭാവവ്യത്യാസങ്ങള്‍ ഒക്കെ അദ്ദേഹം വരച്ചു വച്ചു. 1480 കളില്‍ മനുഷ്യ ശരീരം കീറി മുറിച്ചു വരെ വ്യക്തമായ വിവരങ്ങള്‍ കുറിച്ച് വച്ചിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം അതിനു മുമ്പ് രക്തം ചൂടാക്കുക മാത്രം ആണ് എന്നായി രുന്നു ധാരണ. അതുവരെ ആരും പറയാത്ത രീതി യില്‍ അദ്ദേഹം വിശദീകരിച്ചു. . ഡാവിഞ്ചി ജീവ ശാസ്ത്രം സസ്യ ശാസ്ത്രം , ഭൂഗര്‍ഭ ശാസ്ത്രം എന്ന വയില്‍ എല്ലാം കാര്യമായ പഠനങ്ങള്‍ നടത്തി യിട്ടുണ്ടു. അത് വരെ അറിയാന്‍ വയ്യാത്ത പല കാര്യങ്ങളുടെയും ശരിയായ വിശദീകരണം അദ്ദേഹത്തിന് കഴിയുമായിരുന്നു.
7. സസ്യാഹാരം മാത്രം
ദാ വിഞ്ചി സസ്യാഹാരം മാത്രം കഴിക്കുന്നയാളാ യിരുന്നു. ആദേഹത്തിന്റെ ഒരു സുഹ്രത്തു അയാള്‍ രക്തം എടുകുന്ന ഏതാഹാ രവും കഴിക്കുമെന്ന് പറഞ്ഞു.
8. ഡാ വിഞ്ചി കോഡ്
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങ്ലീഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഡാ വിഞ്ചി കോഡ് എന്ന പുസ്തകം വളരെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഡാ വിഞ്ചിയുടെ അവസാനത്തെ അത്താഴത്തില്‍ യേശുവിന്റെ തൊട്ടടുത് ഇരുന്നത് ഒരു സ്ത്രീ ആയിരുന്നു എന്നും അത് മേരി മലീന ആയിരുന്നു എന്നും കരുതുന്നു. കത്തോലിക്കാ മതത്തില്‍ പറയുന്നത് പോലെയല്ല മഗ്ന്‍ദലീന് യേശുവിന്റെ ഭാര്യ (കാമുകി) ആയിരുന്നു എന്നും യേശു
കുരിശില് കയട്ടിയ സമയം ഗര്ഭിണിയായ അവര്‍ക്ക് ഒരു പെണ്‍കുട്ടി ജന്ക്ക്കയുണ്ടായി എന്നും ഈ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ വളരെ രഹസ്യമായി ആ കുട്ടിയെ പാരീസില്‍ എത്തിച്ചു എന്നും പറയപ്പെടുന്നു. യേശുവിന്റെ ഇങ്ങനെ യുണ്ടായ പിന്തുടര്ച്ചക്കാരെ നശിപ്പിക്കാന്‍ വത്തിക്കാന്‍ അധികാരികള്‍ ശ്രമിച്ചിരുന്നു എന്നും ഈ നോവലില്‍ പറയുന്നു. ഇതിന്റെ വിവരങ്ങള്‍ ബൈബിള്‍ രഹസ്യ രേഖകള്‍ (Biblical scrolls) ഇല് നിന്ന് കണ്ടെത്തിഎന്ന് ഈ കഥയില്‍ പറയുന്നു. ഈ കോഡിന്റെ അവസാന ഭാഗം സ്കൊട്ലന്റിലെ രോസലീന് പള്ളിയില്‍ ഉണ്ടെന്നും മറ്റുമാണ് നോവല്‍ പറയുന്നത്. ഡാന്‍ ബ്രൌണ്‍ എന്നയാള്‍ എഴുതിയ ഈ നോവല്‍ വളരെ ഒച്ചപ്പാടുണ്ടാ ക്കുകയും ചെയ്തു,, ലോകത്തിലെ ഏറ്റവും കൂടുതല്‍ ആല്‍ക്കാര്‍ വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുന്നതായത് കൊണ്ടു തന്നെ.
9. അവസാന കാലം
മിലാന്‍ നഗരം യുദ്ധത്തില്‍ കീഴടക്കിയ ഫ്രെഞ്ച് കാര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തന്നെ ഡാ വിഞ്ചി തീരുമാനിച്ചു അദ്ദേഹം 1405 ല്‍ തിരിച്ചു മിലാനി ലെത്തി. ഫ്രാന്‍സെസ്കോ മേല്സി എന്നാ ശിഷ്യനും കൂടെ ഉണ്ടായിരുന്നു. നേരത്തെ തുടങ്ങി വച്ച പല ചിത്രങ്ങളും ഇതിനു ശേഷമാണ് അദ്ദേഹം പൂര്‍ത്തി യാക്കിയത് . മിലാനില്‍ നിന്ന് റോമിലെക്കും മറ്റും ഇവര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ലിയോ പത്താ മന്‍ പോപ്പു ഡാ വിഞ്ചിയുടെ ആരാധകനായി രുന്നു. ഇവിടെ കാര്യമായ ജോലി ഒന്നും ഇല്ലാതി രുന്ന ഡാ വിഞ്ചി കണക്കുകളെ സംബന്ധിച്ച ചില പഠനങ്ങളില്‍ സമയം ചിലവാക്കി. 1519 ല്‍ അദ്ദേ ഹം 67 ആമത്തെ വയസില്‍ മരിച്ചു . അദ്ദേഹം എഴുതി വച്ചിരുന്ന ആയിരക്കണക്കിന് പേജുകള്‍ നിറഞ്ഞ വിവരങ്ങള്‍ പിന്നീടുള്ളവര്‍ ഉപയോഗി ക്കാന്‍ ശ്രമിച്ചു എങ്കിലും പലതും അന്നത്തെ സാഹചര്യത്തില്‍ പ്രായോഗിക തലത്തിലേക്ക് എത്തിക്കാന്‍ വിഷമം ഉള്ളതായിരുന്നു.
അവലംബം
Comments
Post a Comment