Skip to main content

15 :ഗുരു നാനാക്ക്

[സിഖു മത സ്ഥാപകനായ ഗുരു നാനാക്ക് ( ഏപ്രില്‍ 15 1469 – സെപ്റ്റംബര്‍ 22, 1539 ) പഞ്ചാബില്‍ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ചു. അന്ന് ചുറ്റുപാടും ഉള്ളവര്‍ എല്ലാവരും ഹിന്ദു മതത്തിലും ഇസ്ലാം മതത്തിലും പെട്ടവര്‍ ആയി രുന്നു. ആദ്യം മുതലേ ആധ്യാത്മിക കാര്യങ്ങളില്‍ ആകൃഷ്ടനായ നാനാക്ക് ഹിന്ദു മതത്തിലെ അനേക ദൈവ വിശ്വാസത്തിലും ജാതി വ്യവസ്ഥ യിലും ദു:ഖിതനും ആയിരുന്നു, ഇസ്ലാമിലെ ഏക ദൈവ വിശ്വാസം അദ്ദേഹത്തിന് ആകര്ഷമായി തോന്നി. എന്നാല്‍ ഇസ്ലാമിലെയും മറ്റു പല രീതി കളോടും അദ്ദേഹത്തിന് അനുകൂലിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ മറ്റു ഏഴ് പേരും കൂടിയായിരുന്നു സിഖു മതത്തിന്റെ ആധികാര പ്രമാണങ്ങള്‍ എഴുതി ഉണ്ടാക്കിയത് . അങ്ങനെ പുരാതനമായ സനാതന ധര്‍മ്മം പാലിച്ചിരുന്ന ഹിന്ദു മതത്തിനും ബുദ്ധമതത്തിനും പുറമേ ഭാരതത്തില്‍ പുതിയ ഒരു മതം കൂടി ഉണ്ടായി. സിഖു ഗുരുക്കന്മാര്‍ എഴുതിയുണ്ടാക്കിയ ഗുരു ഗ്രന്ധസാഹിബ് ആണ് ഗുരുദ്വാരകളില്‍ വായിക്കുന്നത് , അവര്‍ ആരാധി ക്കുന്നതും അത് തന്നെ. മറ്റു ആചാരങ്ങള്‍ ഒന്നും പതിവില്ല. സിഖു ആയി സ്വീകരിക്കപ്പെട്ട ഒരാള്‍ ഗുരു ഗ്രന്ഥ സാഹിബിലെ നിര്‍ദേശങ്ങള്‍ അനു സരിച്ച് ജീവിക്കണം . അഞ്ചു ’ക’ കള്‍ ശരിയായ സിഖുകാര്‍ ധരിച്ചിരിക്കണം എന്നാണു. കേശ് (മുറിക്കാത്ത മുടി ) , കര (ഇരുമ്പ് വള), കിര്‍പ്പന്‍ എന്ന കഠാര, തലയില്‍ കെട്ടുന്ന കച്ച / കചെരാ, തല ചീകാന്‍ ഉപയോഗിക്കുന്ന കാംഗ എന്ന മരം കൊണ്ടുള്ള ചീപ്പ്, എന്നിവയാണ് ശരിയായ സിഖിനു എപ്പോഴും കൂട്ടായിരിക്കെണ്ടത് .ഗുരുദ്വാരാകളില്‍ ധനികനും നിര്‍ദ്ധനനും ഒരു പോലെ ആയി കണക്കാക്കപ്പെടുന്നു., സിഖു മതത്തില്‍ ജാതി വ്യവസ്ഥയില്ല മറ്റാചാരങ്ങള്‍ക്ക് അവിടെ ഇടമില്ല. ഗുരു നാനാക്കിന്റെ ജീവിത ത്തിലെ ചില സംഭവങ്ങള്‍ നോക്കാം ]
1. ധനികനും പാവവും
ഒരികല്‍ ബാബ നാനാക്ക് ഒരു ഗ്രാമത്തില്‍ എത്തി. അവിടെ അദ്ദേഹത്തെ വളരെ ഭയഭക്തി ബഹുമാനത്തോടെ സ്വീകരിക്കാന്‍ ഒരു പാവം കര്‍ഷകന്‍ ഉണ്ടായിരുന്നു.അയാല് ഗുരുവിന്റെ കാല്‍ക്കല്‍ വീണു തന്റെ വീട്ടിലേക്കു ക്ഷണിച്ചു, ഗുരു അവിടെ ചെന്ന് സന്തോഷമായി പാവം കര്‍ഷ കന്റെ ഭാര്യ പാകം ചെയ്ത സാധാരണ ഭക്ഷണം രുചിയോടെ കഴിച്ചു. ഈ സംഭവം ആ ഗ്രാമത്തിലെ അഹങ്കാരിയായ ഒരു ധനികന്‍ കേട്ടു അയാള്‍ തന്റെ ഒരു ഭ്രുത്യനെ ഗുരുവിനെ അയാളുടെ വീട്ടിലേക്കു ക്ഷണിക്കാന്‍ അയച്ചു. ഗുരു ക്ഷണം നിരസിച്ചു എങ്കിലും വന്ന ഭ്രുത്യന്റെ വിഷമം കണ്ടു കൂടെപ്പോയി. ധനികന്റെ വീട്ടില്‍ അദ്ദേ ഹത്തിന് ഒരു സന്തോഷവും കിട്ടിയില്ല. ധനികന്‍ വിളമ്പിയ രുചികരമായ ഭക്ഷണം അദ്ദേഹം കൈ കൊണ്ടു തൊട്ടുപോലും നോക്കിയില്ല. ധനികന്‍ അതെന്താണെന്ന് ചോദിച്ചു. അപ്പോള്‍ ഗുരു പാവപ്പട്ട കൃഷിക്കാരന്റെ വീട്ടില്‍ നിന്ന് ബാക്കി വന്ന ഭക്ഷണം കൊണ്ടു വരാന്‍ പറഞ്ഞു. അതില്‍ നിന്ന് ഒരു ചപ്പാത്തി എടുത്തു, അത് പോലെ ധനികന്റെ വീട്ടിലെ ഭക്ഷണത്തില്‍ നിന്നും ഒരു ചപ്പാത്തി എടുത്തു. രണ്ടും അദ്ദേഹം കയ്യില്‍ വച്ച് പിഴിഞ്ഞു. പാവപ്പെട്ടവന്റെ വീട്ടില്‍ നിന്ന് കിട്ടിയ ചപ്പാത്തി പിഴിഞ്ഞപ്പോള്‍ പാലാണ് താഴെ വീണത്‌. ധനികന്ടെ വീടിലെ ചപ്പാത്തി പിഴിഞ്ഞപ്പോള്‍ രക്തവും . ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞു : പാവപ്പെട്ട കര്‍ഷകന്റെ ഭാര്യ സ്നേഹ ബഹുമാനത്തോടെ ഉണ്ടാക്കിയ ചപ്പാത്തി പാല് പോലെ മൃദുലമാണ്‌ ധനികന്റെ വീട്ടില്‍ തന്റെ ഭ്രുത്യര്‍ വെറുപ്പോടെയും മനസ്സില്ലാമനസ്സോടെയും മുതലാളിക്ക് വേണ്ടി ഉണ്ടാക്കിയ ചപ്പാത്തി പിഴി ഞ്ഞപ്പോള്‍ രക്തം വന്നതിന്റെ കാരണം വ്യക്തമാ യല്ലോ.
2. ധനികനും സൂചിയും
മറ്റൊരിക്കല്‍ ഗുരു ഒരു ഗ്രാമത്തില്‍ താമസി ക്കുമ്പോള്‍ അവിടെ ഒരു വലിയ കോ
ടീശ്വരന്‍ ഉള്ളതായി അറിഞ്ഞു. അയാള്‍ തന്റെ സ്വത്തില്‍ ശരിക്കും അഹങ്കരിച്ചിരുന്നു, മനുഷ്യത്വം തീരെ ഇല്ലാതിരുന്ന അയാള്‍ സമ്പാദിച്ച ധനം ആര്‍ക്കും പ്രയോജനമില്ലാതെ കെട്ടി വച്ചിരിക്കുകയായിരുന്നു. 
അയാള്‍ ഒരു ദിവസം ഗുരുവിന കാണാന്‍ വന്നപ്പോള്‍ ഗുരു അയാള്‍ക്ക്‌ ഒരു സൂചി കൊടു ത്തു. അത് സുക്ഷിച്ചു എന്റെ അടുത്ത ജന്മം തിരിചെല്പ്പിക്കണം എന്ന് പറഞ്ഞാണ് കൊടുത്തത്. അയാള്‍ സൂചികയ്യില്‍ വാങ്ങി എങ്കിലും വീട്ടില്‍ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപോള്‍ ബുദ്ധി ഉണ്ടായി അതിന്റെ അര്‍ത്ഥ ശൂന്യത മനസ്സിലായി. അയാള്‍ സൂചി തിരിച്ചേല്‍പ്പിച്ചു. ഗുരു ചോദിച്ചു എന്താണിത് നിങ്ങള്‍ തിരിച്ചു തരുന്നത്? അയാള്‍ പറഞ്ഞു , എനിക്ക് ഇതെങ്ങനെ അങ്ങക്ക്‌ അടുത്ത ജന്മം തിരിച്ചു തരാന്‍ കഴിയും . ഞാന്‍ മരിക്കു മ്പോള്‍ എനിക്കൊന്നും കൊണ്ടു പോകാന്‍ കഴിയുകയില്ലല്ലോ. അപ്പോള്‍ ഗുരു പറഞ്ഞു നിങ്ങള്ക്ക് ഈ ചെറിയ സൂചി പോലും കൊണ്ടു പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെന്തിതിനാണ് നിങ്ങള്‍ ഈ ധനം എല്ലാം സുക്ഷിച്ചു വെക്കുന്നത് ? ഇതൊന്നും പരലോകത്തിലേക്ക് കൊണ്ടു പോകാന്‍ കഴ്യുകയില്ലല്ലോ, അയാള്‍ക്ക്‌ കാര്യം മനസ്സിലായി, അയാള്‍ തന്റെ ധനം എല്ലാം പാവ പ്പെട്ടവര്‍ക്ക് വീതിച്ചു കൊടുത്തു ഗുരുവിന്റെ ശിഷ്യനായി.

3. മുസ്ലിം പണ്ഡിതനും നാനാക്കും
ഒരു മുസ്ല്മിം പണ്ഡിതന്‍ ബാബ നാനാക്കിനെ തന്റെ കൂടെ പ്രാര്‍ഥിക്കാന്‍ ക്ഷണിച്ചു. ഗുരു പണ്ഡിതന്റെ കൂടെ അവരുടെ പള്ളിയില്‍ കയറി. പണ്ഡിതന്‍ മുട്ടുകുത്തി ഇരുന്നു പ്രാര്‍ഥിച്ചു, എന്നാല്‍ ബാബ നിന്ന് കൊണ്ട് പ്രത്യേക ഭാവ ഭേദം ഇല്ലാതെയും . പ്രാര്‍ത്ഥന കഴിചു. അപ്പോള്‍ പണ്ഡിതന്‍ പറഞ്ഞു : നിങ്ങള്‍ എന്താണ് എന്റെ കൂടെ പ്രാര്‍ഥിക്കാത്തത് . ഗുരു പറഞ്ഞു : നിങ്ങള്‍ പ്രാര്‍ത്ഥനയെന്നു പറഞ്ഞു കുറെ വാക്കുകള്‍ മനസ്സറിയാതെ പറഞ്ഞു കേട്ടു, നിങ്ങള്‍ പൂര്‍ണമായും മനസ്സില്‍ കൊണ്ടല്ല അത് ചൊല്ലിയത്. ആ സമയത്ത് നിങ്ങള്‍ നിങ്ങളുടെ കുതിരകളെയും അവയുടെ സംരക്ഷണത്തെ പ്പറ്റിയും ചിന്തിക്കുകയല്ലായിരുന്നോ ? അയാള്‍ ലജ്ജിതനായി തല താഴ്ത്തി
4. ഗുരൂ നാനക്കും ആനയും
ഒരിക്കല്‍ ബാബ ഒരു ഗ്രാമത്തില്‍ നിരത്തില്‍ കൂടി നടക്കുകയായിരുന്നു ഉച്ച സമയത്ത് കുറച്ചു മാറി ഒരു ആന താഴെ നിലത്തു വീണു കിടക്കുന്നു. അതിന്റെ ഉടമസ്ഥന്‍ ആന ചത്തുപോയി എന്ന് കരുതി നില വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗുരു അയാളോട് കുറച്ചു വെള്ളം കൊണ്ടു വരന്‍ പറഞ്ഞു. അയാള്‍ കൊണ്ടുവന്ന തണുത്ത വെള്ളം ഗുരു ആനയുടെ മുഖത്തില്‍ തളിച്ചു. അപ്പോള്‍ ആന ഉണര്‍ന്നു എഴുനേറ്റു. ഗുരു പറഞ്ഞു: ചൂട്കൊ ണ്ടും അമിതമായ അദ്ധ്വാനം കൊണ്ടുമാന് ആന ബോധരഹിതനായത്. തണുത്ത വെള്ളം മുഖത്തു വീണപ്പോള്‍ അതിന്റെ ക്ഷീണം മാറി . ഞാന്‍ മാന്ത്രിക ജലം തളിച്ചത്‌ കൊണ്ടൊന്നുമല്ല.
5. ഗുരു നാനാക്ക് ഹരിദ്വാരില്‍
ഗുരു നാനാക്ക് ഒരിക്കല്‍ ഹരിദ്വാരില്‍ എത്തി . മൂന്നു നദികളുടെ സംഗംമ സ്ഥാനമായ ഇവിടെ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സംഗമ സ്ഥാന മായി ഹിന്ദുക്കള്‍ കരുതുന്നു. അവിടെ വച്ച് ബ്രാഹ്മണര്‍ എല്ലാവരും അവരവരുടെ പിതൃ ക്കള്‍ക്ക് ബലിയിടുകയായിരുന്നു, എല്ലാവരും ജലം സൂര്യന്റെ നേര്‍ക്ക്‌ എറിയുകയായിരുന്നു. അപ്പോള്‍ ഗുരു നാനാക്ക് കുറെ വെള്ളം എടുത്തു സൂര്യനില്‍ നിന്ന് ദൂരത്തേക്കു എറിഞ്ഞു. ഇത് അദ്ദേഹം തുടര്‍ച്ച യായി ചെയുന്നത് ചിലര്‍ ശ്രദ്ധിച്ചു , അവരി, ചിലര്‍ ചോദിച്ചു : നിങ്ങള്‍ ഹിന്ദുവല്ലേ, നിങ്ങള്‍ ശരിയായ രീതിയില്‍ അല്ല തര്‍പ്പണം നടത്തുന്നത് . ഗുരു ചോദിച്ചു : നിങ്ങള്‍ എന്ത് കൊണ്ടാണ് ജലം സൂര്യ ന്റെ നേരെ എറിയുന്നത് ; അവര്‍ പറഞ്ഞു : ഞങ്ങളുടെ പിതൃക്കള്‍ വളരെ ദൂരെ സൂര്യന്റെ അടുത്താണ് . ഗുരു താന്‍ കയ്യില്‍ എടുത്ത് വെള്ളം കൂടുതല്‍ ശക്തിയായി തന്റെ ഗ്രാമത്തിന്റെ ദിശയിലേക്ക് എറിഞ്ഞു. അവര്‍ ചോദിച്ചു : നിങ്ങള്‍ എന്താണ് ചെയ്യുന്നത് ഗുരു : എന്റെ ഗ്രാമത്തില്‍ ്എനിക്ക് കുറെ കൃഷി ഉണ്ട്. ആ കൃഷിക്ക് വെള്ളം നനയ്ക്കാനായി , ഞാന്‍ ഇവിടെ നിന്ന് അവയ്ക്ക് വെള്ളം നനക്കുകയാണ് ; അവര്‍ കളിയാക്കി ചിരിച്ചു , നിങ്ങള്‍ ഇവിടെ നിന്ന് വെള്ളം എറിഞ്ഞാല്‍ നാട്ടിലെ കൃഷിയിടങ്ങളില്‍ എത്തുമോ “ ഗുരു പറഞ്ഞു : നിങ്ങള്‍ എറിഞ്ഞ ജലം സൂര്യനില്‍ ഉള്ള നിങ്ങളുടെ പിതൃക്കള്‍ക്ക് എത്തുമെങ്കില്‍ എന്റെ ഗ്രാമം വളരെ അടുത്താണ് തീര്‍ച്ചയായും അവിടെ എത്തും . ഇത് കേട്ട് അവര്‍ ഇളിഭ്യരായി അവരുടെ ഭോഷത്വം മനസ്സിലാക്കി.
6. ഗുരു നാനാക്ക് മെക്കയില്‍
ഗുരു നാനാക്ക് തന്റെ നീണ്ട യാത്രക്കിടയില്‍ ഒരു ദിവസം മെക്കയില്‍ എത്തി മെക്കയിലെ ആരാധ നാ സ്ഥലമായ കാബായിന്റെ അടുത്തെത്തി. നിലത്തു കിടന്നു, അദ്ദേഹത്തിന്റെ കാല്‍ കബാ യുടെ ദിശയില്‍ ആയിരുന്നു. രുക്മാണ്ടിന്‍ എന്ന മുസ്ലിം പുരോഹിതന്‍ ഇത് കണ്ടു ഗുരുവിനെ ശാസിച്ചു : നിങ്ങളുടെ കാലു കാബായുടെ ദിശയില്‍ നിന്ന് മാറ്റൂ. ഗുരു പറഞ്ഞു : ഞാന്‍ ഒരു വൃദ്ധന്‍ , എനിക്ക് നല്ല ക്ഷീണം ഉണ്ട്, എനിക്ക് തീരെ എഴുനേല്‍ക്കാന്‍ വയ്യ, നിങ്ങള്‍ തന്നെ എന്റെ കാലു മാറ്റി വച്ചുകൊള്ളൂ.. അയാള്‍ ഗുരുവിന്റെ കാല്‍ തിരിച്ചു വച്ചു. എന്നാല്‍ അയാള്‍ കാല് മാറ്റു ന്തോരും കാബാ എപ്പോഴും ഗുരുവിന്റെ കാലി ന്റെ നേരെ തന്നെ ആയിരുന്നു. എല്ലാവരും അത്ഭുത പ്പെട്ടു, കാബാ യും തിരിയുന്നോ ? അവര്‍ ചോദിച്ചു : ഇതെന്താണ് ഗുരുജി.
ഗുരു പറഞ്ഞ : നിങ്ങള്‍ തെറ്റി ധരിക്കണ്ട , ദൈവം കബായില്‍ മാത്രമല്ല, ദൈവം എല്ലായിടത്തും നിറഞ്ഞിരിക്കുന്നു. ദൈവത്തെ കാണാന്‍ നിങ്ങള്‍ ഒരു പ്രത്യേക ദിശയില്‍ നോക്കി നില്‍ക്കേണ്ട ആവശ്യമില്ല, അവന്‍ സര്‍വ വ്യാപി ആണ്, അവന്റെ പ്രഭാവം പ്രപഞ്ചത്തില്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു.

7. ഗുരു നാനാക്കും സജ്ജന്‍ എന്ന റൌഡിയും
സജ്ജന്‍ എന്നയാള്‍ ഒരു ഹിന്ദു ക്ഷേത്രവും മുസ്ലിം പള്ളിയും ഉണ്ടാക്കിയിരുന്നു. അയാള്‍ അതിഥികളെ അവിടേക്ക് സ്വാഗതം ചെയ്തു രാത്രിയില്‍ അവരുടെ മുതല്‍ കൊള്ളയടിച്ച ശേഷം യാത്രികരെ കൊന്നു അവിടെയുള്ള കിണറ്റില്‍ മൂടുകയായിരുന്നു പതിവ്. ഒരിക്കല്‍ ഗുരുവും അദ്ദേഹത്തിന്റെ കൂടെ ഇപ്പോഴും ഉണ്ടായിരുന്ന മര്ദാനയും അവിടെ എത്തി. ഭക്ഷണം കഴിഞ്ഞു ഗുരു ഉറങ്ങാന്‍ കൂട്ടാക്കിയില്ല. സജ്ജന്‍ അദ്ദേഹ ത്തോടു ചോദിച്ചു : നിങ്ങള്‍ ഉറങ്ങുന്നില്ലേ ഗുരു പറഞ്ഞു എന്റെ ദൈവം ഞാന്‍ ഉറങ്ങാറാകു മ്പോള്‍ എന്നോടു പറയും അപ്പോഴേ ഞാന്‍ ഉറങ്ങൂ. അദ്ദേഹം തന്റെ ശിഷ്യന്‍ മര്ദാനയോടു കുറിച്ചുള്ള ഗാനങ്ങള്‍ പാടാന്‍ പറഞ്ഞു ; അയാള്‍ പാടി : ദൈവം കാരുണ്യവാനാണ് , അദ്ദേഹം നിങ്ങള്‍ താമസിക്കുന്ന കൊട്ടാരമോ നിങ്ങള്‍ക്കുള്ള ധനമോ ഒന്നും അല്ല കാണുന്നത്, അതൊന്നും നിങ്ങള്‍ മരിക്കുമ്പോള്‍ കൂടെ കൊണ്ടുപോകാനാകില്ല, നിങ്ങള്‍ സമര്‍ത്ഥനാണ് ധനികനാണ് എന്നൊക്കെ നിങ്ങള്‍ വിചാരിക്കുന്നു, എല്ലാം ഒരു നിമിഷം കൊണ്ടു നിങ്ങള്ക്ക് നഷ്ടപ്പെടാം . നിങ്ങള്‍ ദൈവത്തിനെ മറന്നു ജീവിക്കരുത് , മറ്റുള്ള സഹജീവികളോട് സ്നേഹപൂര്‍വ്വം പെരുമാറുക, അവരെ സഹായിക്കുക, അങ്ങനെയുള്ളവ രെയാണ് ദൈവത്തിനു ഇഷ്ടം “ എന്നൊക്കെ ആയിരുന്നു ഗാനത്തിന്റെ അര്‍ഥം. ഇതെല്ലം കേട്ട് കൊണ്ടിരുന്ന സജ്ജന്‍ , ഈ പാട്ട് തനിക്കു വേണ്ടി പാടിയതാണ് എന്ന് തോന്നി കാര്യങ്ങള്‍ മനസ്സിലാക്കി ഗുരുവിന്റെ കാല്‍ക്കല്‍ വീണു താന്‍ ചെയ്തിരുന്ന കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിച്ചു .
(ഈ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഗൂഗിള്‍ വഴി ശേഖരിച്ചത് )

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...