Skip to main content

20 :ബാല ഗംഗാധാര തിലക്

 [ബാലഗംഗാധര തിലക് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യകാല നേതാവായിരുന്നു. നമ്മുടെ രാജ്യം നമ്മള്‍ തന്നെയാണ് ഭരിക്കേണ്ടത് (സ്വരാജ്യ ) എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചതും അതിനുവെണ്ടിയുള്ള സമരത്തിന്‌ ആഹ്വാനം ചെയ്തതും അദ്ദേഹമായിരുന്നു. “സ്വയം ഭരണം നമ്മുടെ ജന്മാവകാശം ആണ് എന്ന് അദ്ദേഹം എല്ലാവരെയും പഠിപ്പിച്ചു. ഗാന്ധിജിയുടെ ഗുരു സ്ഥാനീയനായ അദ്ദേഹമാണ് ഗാന്ധിജി ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിചെത്തിയതിനു ശേഷം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാന്‍ കാരണമായത്. അദ്ധ്യാപകന്‍ ദേശീയവാദി, വക്കീല്‍, സാമൂഹ്യ പരിഷ്ക്കര്ത്താവ് എന്നീ നിലകളില്‍ അദ്ദേഹത്തന്റെ സംഭാവനകള്‍ വളരെ വലുതാണ്‌. ബ്രിട്ടീഷ് അധികാരികള്‍ അദ്ദേഹത്തെ ഇന്ത്യന്‍ സമരത്തിന്റെ പിതാവ് എന്ന് വിളിച്ചു. ജനിച്ചത്‌ 23 ജൂലൈ 1856 ല്‍ മരിച്ചത് 1 ആഗ്സ്റ്റ്റ്‌ 1, 1920. അദേഹത്തിന്റെ ജീവിത ത്തിലെ ചില സംഭവങ്ങള്‍ ശ്രദ്ധിക്കാം ]
1. ഗാന്ധിജിയുമായി ആദ്യത്തെ കൂടിക്കാഴ്ച
1915 ലാണ് ഗാന്ധിജിയും തിലകന് ആദ്യമായി കണ്ടു മുടുന്നത്. 13 വര്ഷത്തെ പ്രായം കൂടുതല്‍ ഉണ്ടായിരുന്ന തിലകന്‍ ആദ്യം മുതലേ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ നിമഗ്നനായിരുന്നു. സുഹൃത്തുക്കള്‍ അവരെ രണ്ടു പേരെയും തനിച്ചു സംസാരിക്കാന്‍ വിട്ടു. അതിനു ശേഷം തിലകന്‍ പറഞ്ഞു , “ഇദ്ദേഹം വളരെ അപൂര്‍വമായ കാഴ്ച്ചപ്പാടുള്ള ആളാകുന്നു. നമ്മുടെ നേതാവാക്കാന്‍ എല്ലാം കൊണ്മു യോഗ്യന്‍. രണ്ടു പേരും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം നിലവിലിരുന്നു എന്നും അവര്‍ അത് പരസ്യമായി പറയാന്‍ മടി കാണിച്ചിട്ടില്ല എന്നതും വസ്തുതയാണ് , പക്ഷെ അവര്‍ തമ്മിലുള്ള പരസ്പര ബഹുമാനം മാതൃകാപരമായിരുന്നു.
2. ജയിലില്‍ സാഹിത്യ രചന
തിലക് ബര്‍മ്മയില്‍ ജയിലില്‍ ആയിരുന്നപ്പോള്‍ “ഗീത രഹസ്യം “ എന്ന കൃതി മിക്കവാറും എഴുതിക്കഴിഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഈ പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി കണ്ടെത്തി നശിപ്പിച്ചു. എന്നാല്‍ അദ്ദേഹം ഓര്‍മ്മയില്‍ നിന്ന് അത് മുഴുവന്‍ വീണ്ടും എഴുതി തീര്‍ത്തു.
3. ശാരീരിക ക്ഷമതക്കു മുന്ഗണന

തിലകന്‍ സ്വന്തം ശരീരം വളരെ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു ഏതാണ്ടു ശരീരം നല്ല രീതിയിലാക്കാന്‍ അദ്ദേഹം ഒരു വര്ഷം മുഴുവന്‍ ചിലവാക്കിയത്രേ. തെറ്റും ശരിയും തമ്മില്‍ വ്യക്തമായ ബോധം ഉണ്ടായിരു ന്നു തിലകനു. സ്കൂളില്‍ ഒരു ദിവസം കൂട്ടുകാരായ കുട്ടികള്‍ നിലക്കടല തിന്ന ശേഷം അതിന്റെ തോടു ക്ലാസ് മുറിയില്‍ ഉപേക്ഷിച്ചു . അദ്ധ്യാപ കന്‍ ഇത് കണ്ടു ഇതാരാണ് ചെയ്തത് എന്ന് ചോദിച്ച പ്പോള്‍ ആരും സമ്മതിച്ചില്ല. അദ്ധ്യാപകന്‍ എല്ലാവരെയും വടി കൊണ്ടു അടിക്കാന്‍ തുടങ്ങി. എന്നാല്‍ തിലകന്റെ മുറ ആയപ്പോള്‍ അയാള്‍ കയ്യ് നീട്ടാന്‍ കൂട്ടാക്കിയില്ല. ഞാന്‍ ചെയ്യാത്ത തെറ്റിന് ഞാനെന്തിനു ശിക്ഷ അനുഭവിക്കണം എന്ന് പറഞ്ഞു അദ്ദേഹം കയ്യ് നീട്ടി കൊടുത്തില്ല.
4. തിലകന് സ്വീകരണം
പ്രദേശിക കൊണ്ഗ്രെസ്സ് സമ്മേളനത്തില്‍ തിലകന് ഒരു സ്വീകരണം നടത്തി ഘോഷ യാത്രയായി സമ്മേളന സ്ഥലത്തേക്ക് കൊണ്ടു പോകണമെന്ന് ചില യുവ നേതാക്കള്‍ പറഞ്ഞു എങ്കിലും അന്നത്തെ കൊണ്ഗ്രെസ്സ് നേതാക്കള്‍ തിലകന് മാത്രമായി അങ്ങനെ സ്വീകരണം കൊടുക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു അത് വേണ്ടെന്നു പറഞ്ഞു. എന്നാല്‍ ഈ വിവരം അറിഞ്ഞ ഗാന്ധിജി തിലകനെ സ്വാഗതം ചെയ്തു കൊണ്ടു ഒരു നോട്ടീസ് തന്റെ ഭാഷയില്‍ എഴുതി ഉണ്ടാക്കി തന്റെ കയ്യോപ്പോടെ അതിന്റെ ആയിരക്കണക്കിന് കോപ്പികള്‍ സമ്മേളന സ്ഥലത്ത് വിതരണം ചെയ്തു നോട്ടീസില്‍ എഴുതിയത് ഇതായിരുന്നു. “തിലകനെപ്പോലെ യുള്ള ഒരു സമുന്നത നേതാവിനെ സ്വീകരിക്കുന്നത് നമുക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്. അത് കൊണ്ടു അദ്ദേഹത്തെ സ്വീകരിക്കാന്‍ ഞാന്‍ റെയില്‍വേ സ്റ്റെഷനിലേക്ക് പോകുകയാണ്. അദ്ദേഹത്തെ ഉചിതമായി ബഹുമാനിക്കുന്നത്‌ ഈ നാട്ടുകാരുടെയെല്ലാം കടമയാണ് “. ഈ ഒരൊറ്റ നോട്ടീസ് കൊണ്ടു റെയില്‍വേ സ്റ്റേഷനില്‍ ആയിരക്കണക്കിന് ആല്ക്കാര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒത്തു കൂടി. അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണംനല്‍കി.
5. രാത്രിയും പകലും ഒരേ ചിന്ത
ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു ഇന്ത്യയില്‍ ഇന്ന് ജീവിച്ച്രിക്കുന്ന ഏതോരാളെക്കാളും രാവും പകലും ഇന്ത്യയുടെ സ്വയം ഭരണം മാത്രം സ്വപ്നം കാണുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മറ്റാരുടെയും പുറകില്‍ അല്ല തിലകന്‍ എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇതിനു വേണ്ടി ഉറക്കം കളഞ്ഞു പ്രവര്‍ത്തിക്കുന്ന മറ്റൊരാളെ കാണാന്‍ കഴിയകയില്ല.
6. ഗാന്ധിജിയും തിലകനും
1920 ആഗസ്റ്റ്റ് 31 നു ബാല ഗംഗാധര തിലകിന്റെ ആരോഗ്യ നില പെട്ടെന്ന് വഷളായി. ബോംബെയി ലെ പ്രസിദ്ധ ഡോക്ടര്‍മാര്‍ എല്ലാം കിണഞ്ഞു ശ്രമിച്ചിട്ടും അദേഹത്തിന്റെ മരണം ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഈ വിവരം അറിഞ്ഞു ഗാന്ധിജി സ്വന്തം കിടക്കയില്‍ ഉണര്‍ന്നിരുന്നു. മുറിയില്‍ കത്തിക്കൊണ്ടിരുന്ന ഒരു വിളക്കില്‍, കണ്ണും നട്ട് അദ്ദേഹം ഒറ്റ ഇരിപ്പായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അദ്ദേഹം ആ ഇരിപ്പ് തുടര്‍ന്നതായി ഗാന്ധിജിയുടെ സന്തത സഹചാരിയായിരുന്ന മഹാദേവ് ദേശായി രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ ഉണര്‍ന്നിരുന്ന ഗാന്ധിജിയുടെ അടുത്തു ദേശായി “അങ്ങ് കുറച്ചു നേരം എങ്കിലും ഉറങ്ങാന്‍ അപേക്ഷിച്ചപോള്‍ ഗാന്ധിജി വിങ്ങിപ്പൊട്ടി “ഞാന്‍ ഇനി ആരോടാണ് വിഷമ ഘട്ടത്തില്‍ ഉപദേശം തേടുക. നമ്മുടെ ആവശ്യം സ്വയം ഭരണം എന്നതില്‍ കുറഞ്ഞതൊന്നും അല്ലെന്നു നമ്മെ പഠിപ്പിച്ച മഹാന്‍ ഇന്ന് ജീവനറ്റു കിടക്കുന്നു “ ഗാന്ധിജി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ ചേരുന്നതിനു മുമ്പ് തന്നെ 1916 ല്‍ തിലകന്‍ സമരത്തില്‍ ചേര്‍ന്നിരുന്നു.

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...