Skip to main content

12 :ബെര്നാറഡ് ഷാ

[ജോര്‍ജു ബെര്‍ണാര്‍ഡ് ഷാ (ജനനം 1856 ജൂലൈ 26 – മരണം 1950 നവംബര്‍ 2) അയര്‍ലന്റില്‍ ജനിച്ച പ്രസിദ്ധ ഇങ്ങ്ലീഷ്‌ നാടക കൃത്തും വിമര്‍ശകനും രാഷ്ട്രീയ പ്രവര്‍ത്തകനും ആയിരുന്നു. വളരെ രസികനും ഉരുളക്കുപ്പേരി പോലെ മറ്റുള്ളവര്‍ക്ക് മറുപടി കൊടുക്കുന്ന ആളുമായിരുന്നു. അദ്ദേഹ ത്തിന്റെ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ ഓര്‍മ്മിക്കാം ].
1. നടിയും ഷായും 
ബര്‍നാര്‍ഡ്‌ ഷായെ ഒരിക്കല്‍ ഒരു സുന്ദരിയും പ്രസിദ്ധയുമായ ഒരു സിനിമാ നടി സമീപിച്ചു. 
അവര്‍ പറഞ്ഞു : പ്രിയപ്പെട്ട ഷാ , താങ്കള്‍ എന്നെ വിവാഹം കഴിച്ചാല്‍ താങ്കളുടെ ബുദ്ധി ശക്തിയും എന്റെ സൗന്ദര്യവും ചേര്‍ന്ന് ഒരു കുട്ടിയുണ്ടാ യാല്‍ അവനോ അവളോ ലോക പ്രശസ്തനാവുകയില്ലേ ?
ഷാ പറഞ്ഞു ; ശരിയാണ് പക്ഷെ എന്റെ സംശയം അത് പരസ്പരം മാറിപ്പോയാലോ എന്നാണു, എന്റെ സൗന്ദര്യവും നിങ്ങളുടെ ബുദ്ധി ശക്തിയുമായാലോ എന്ത് പരിതാപകരം ആയിരിക്കുമെന്നാണ് !!!.

2. തന്റെ പുസ്തകത്തിന്റെ ഗതി
ഒരിക്കല്‍ ഷാ ലണ്ടനിലെ പഴയ പുസ്തകം വില്‍ക്കുന്ന ഒരു സ്ടാളില്‍ കയറി. തിരഞ്ഞു നടക്കുന്നതിനിടയില്‍ സമ്മാനമായി കൊടുത്ത തന്റെ ഒരു പുസ്തകം ആരോ വിറ്റ് കാശാക്കിയത് കണ്ടു. ഷാ അത് ആര്‍ക്കു സമ്മാനിച്ചതായിരുന്നു എന്ന് വ്യക്ത മായി എഴുതിയിരുന്നു. ഏതായാലും ഷാ ആ ബുക്ക് വില കൊടുത്തു വാങ്ങി അതിന്റെ സമര്‍പ്പണ പേജില്‍ എഴുതി “ വീണ്ടും അഭിവാദനങ്ങളോടെ” എന്നിട്ട് ആദ്യം സമ്മാനിച്ച യാള്‍ക്ക് തന്നെ അയച്ചു കൊടുത്തു !!
3. പ്രഭ്വിയുടെ ലഞ്ചും സ്വഭാവരീതിയും
ഒരിക്കല്‍ അല്‍പ്പം അഹങ്കാരിയായ ഒരു ഇങ്ങ്ലീഷ്‌ പ്രഭ്വി ഷായെ ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു. പ്രഭ്വിയെ തീരെ ഇഷ്ടപ്പെടാത്ത ഷാ എഴുതി “ ക്ഷണം കിട്ടി, പക്ഷെ എന്റെ ശീലങ്ങളില്‍ ഇത്ര മാരകമായ ഒരാക്രമണം ഞാന്‍ എങ്ങനെ സഹിക്കും ? 
പ്രഭ്വി തിരിച്ചടിച്ചു : നിങ്ങളുടെ ശീലങ്ങള്‍ മാര്യാദയില്ലാ യ്മ്മയെക്കാള്‍ മെച്ചം ആയിരിക്കുമെന്ന് ഞാന്‍ കരുതി , തെറ്റിപ്പോയല്ലോ.

4. ഷായുടെ വിമര്‍ശനവും ഓസ്കാര്‍ വൈല്‍ഡി ന്റെ കമന്റും
ഷാ അയര്‍ലന്റില്‍ നിന്ന് ലണ്ടനില്‍ വന്ന ആദ്യ കാലത്ത് ഏതൊ ഒരു പത്രത്തില്‍ ഒരു വിമര്‍ശന പങ്ങ്തി കൈകാര്യം ചെയ്തിരുന്നു. ആ കോളത്തില്‍ അന്ന് അ പ്രശസ്തരായ പല സാഹിത്യ നായകന്മാ രെയും ഷാ നിശിതമായി വിമര്‍ശിച്ചിരുന്നു. അന്ന് തന്നെ ലബ്ധ പ്രതിഷ്ടനായിരുന്ന കവിയും നാടക കൃത്തും ആയിരുന്ന ഓസ്കാര്‍ വൈല്‍ഡിനേ ഈ വിമര്‍ശനം ഒരു സുഹൃത്ത്‌ കാണിച്ചു കൊടുത്തു. 
എന്നിട്ട് ചോദിച്ചു: മി. വൈല്‍ഡ് , ആരാണീ GBS ? 
വൈല്‍ഡ് പറഞ്ഞു : ഇവന്‍ അയര്ലന്റ്ല്‍ നിന്ന് വന്ന ഒരു ചെക്കനാണ് , എങ്ങനെയുണ്ട് , കരുത്തുള്ള ശൈലി, അല്ലെ ?
മറ്റെയാള്‍ : കരുത്തു , നോക്കൂ അവനെത്ര വിദഗ്ദ്ധമായി എല്ലാവരെയും കുത്തി കീറുന്നു അവന്‍ ആരെയും വെറുതെ വിടുന്ന മട്ട് കാണുന്നില്ല.
വൈല്‍ഡ് പറഞ്ഞു : ഭാഗ്യത്തിന് ഇത് വരെ ശത്രുക്കളെ ഉണ്ടാക്കാനത്ര അവന്‍ വളര്‍ന്നിട്ടില്ല , എന്നാലും അവന്റെ സുഹൃത്തുക്കള്‍ പോലും അവനെ വെറുക്കുന്നുണ്ടാവും , തീര്‍ച്ച.

5. പണവും പ്രശസ്തിയും
ഒരിക്കല്‍ MGM പ്രോഡക്ഷന്സിന്ലെ ഗോള്‍ ഡ്‌വിന്‍ ഷായുടെ ഒരു നാടകം ചലച്ചിത്രമാക്കാന്‍ പരിപാടിയിട്ടു, ഷായുമായി അതിന്റെ പ്രതിഫലം ചര്‍ച്ച ചെയ്തു മുഷിഞ്ഞു . അവസാനം അയാള്‍ പറഞ്ഞു :മി ഷാ താങ്കളുടെ നാടകം സിനിമയാക്കി യാല്‍ ലോകത്തില്‍ എത്രയെത്ര ജനങ്ങള്‍ കാണുമെന്നു നോക്കൂ , നാടകമായി ലണ്ടനില്‍ കളിച്ചാല്‍ കാണുന്ന ആള്‍ക്കാരുടെ എത്ര എത്ര മടങ്ങ് ? കലയ്ക്ക് വേണ്ടി അതു മഹത്തായ സംഭാവ നയായിരിക്കും ചിന്തിക്കൂ. 
ഷാ പറഞ്ഞു : ശരിയാണ് താങ്കള്‍ കലയെപ്പറ്റി മാത്രം ചിന്തിക്കുന്നു , എന്നാല്‍ ഞാന്‍ പണത്തെപ്പറ്റി മാത്രവും .

6. സസ്യാഹാരിയായ ഷാ
ബെര്‍ണാര്‍ഡ് ഷാ തികഞ്ഞ സസ്യഭുക്ക് ആയിരുന്നു . ഒരിക്കല്‍ അദ്ദേഹം ഒരു ലണ്ടന്‍ റെസ്റൊരന്റില്‍ ഭക്ഷണം കഴിക്കാ നിരുന്നു. അദ്ദേഹത്തിന് വെയിറ്റര്‍ പച്ചക്കറികള്‍ കൊണ്ടുണ്ടാ ക്കിയ ഒരു കൂട്ട് ഉണ്ടാക്കി കൊണ്ടുവന്നു വച്ചു. 
ഷായുടെ അടുത്തിരുന്ന ഒരു സുഹൃത്ത്‌ ചോദിച്ചു : മി ഷാ നിങ്ങള്‍ ഈ സാധനം എന്നെങ്കിലും മുമ്പ് കഴിച്ചിട്ടുണ്ടോ ? ഇത് മനുഷ്യര്‍ക്കു കഴിക്കാന്‍ ഉള്ളതാണോ ?

7. സാമൂഹ്യ മര്യാദ
ഷായ്ക്ക് ഒരു ദിവസം ഒരു ക്ഷണക്കത്തു കിട്ടി , അതില്‍ എഴുതിയിരുന്നു : ഞാന്‍ താങ്കളെ കാത്തു നാളെ നാല് മണിക്കും അഞ്ചു മണിക്കും ഇടക്ക് വീട്ടില്‍ ഉണ്ടായിരിക്കും .
ഷാ മറുപടിയായി കുറിപ്പയച്ചു : ഞാന്‍ അതെ സമയം എന്റെ വീട്ടിലും !!

8. ഒരു പയ്യനോട് സ്നേഹം
ആഫ്രിക്കയില്‍ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന ഷാ വൈകു ന്നേരം നീന്തല്‍ക്കുളത്തില്‍ അല്‍പ്പം നീന്താന്‍ ഇറങ്ങി. അതെ സമയം അവിടെ കുറെ കുട്ടികള്‍ കുളിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് ഷാ പ്രശസ്തനായ നാടകകൃത്തൊ സാഹിത്യകാരനോ എന്നറിയില്ലായിരുന്നു. അവരില്‍ ഒരാള്‍ മറ്റുള്ളവരുടെ വെല്ലുവിളി സ്വീകരിച്ചു ഷായുടെ മുഖം വെള്ളത്തില്‍ മുക്കിപ്പിടിച്ചാല്‍ ഒരു ഷില്ലിംഗ് സമ്മാനം കൊടുക്കുമെന്ന് വാഗ്ദാനം കേട്ട് ഷായുടെ അടുത്തെത്തി. അയാള്‍ തന്റെ അടുത്തു പതുങ്ങി നില്‍ക്കുന്നത് കണ്ടു ഷാ ചോദിച്ചു : എന്താടോ? പയ്യന്‍ പന്തയ ത്തിന്റെ കാര്യം പറഞ്ഞു; ഷാ പറഞ്ഞു : താന്‍ ഒരു നിമിഷം നില്‍ക്കൂ, ഞാന്‍ ഒരു ശ്വാസംഎടുത്തു കൊള്ളട്ടെ , അത് കഴിഞ്ഞു താന്‍ എന്റെ തല മുക്കിപ്പിടിക്കുന്നതായി കാണിച്ചോ , തനിക്കു കിട്ടുന്ന സമ്മാനം വാങ്ങിക്കോ, എന്ന് പറഞ്ഞു തല വെള്ളത്തില്‍ മുക്കി കിടന്നു , പയ്യന്‍ പന്തയപ്പണം വാങ്ങി ജയിക്കുകയും ചെയ്തു .
ഷായുടെ വചനങ്ങള്‍
1. വല്ലതും ചെയ്യാന്‍ അറിയുന്നവര്‍ ചെയ്യുന്നു, അല്ലാത്തവര്‍ പഠിപ്പിക്കുന്നു
2. മാറ്റങ്ങള്‍ ഇല്ലാതെ വളര്‍ച്ച ഉണ്ടാവില്ല, മാറാന്‍ അറിയാത്തവര്‍ക്ക് ഒന്നും മാറ്റാനും കഴിയില്ല.
3. ഭക്ഷണത്തിനേക്കാള്‍ ആത്മാര്‍ഥമായി മറ്റെന്തിനെയെങ്കിലും ആരെങ്കിലും സ്നേഹിക്കാന്‍ കഴിയുമോ?
4. നാം എന്തെങ്കിലും കളിക്കുന്നത് കൊണ്ടു വയസാകുകയില്ല, കളിക്കാത്തത് കൊണ്ടാണ് വയസ്സാകുന്നതു .
5. ചിലര്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ചോദിക്കും , അതെന്തു കൊണ്ടാണെന്ന്, മറ്റു ചിലര്‍ ചിലതിനെപ്പറ്റി സ്വപ്നം കണ്ടിട്ടു അതെന്തു കൊണ്ടാവില്ല എന്നും .
6. യുവജനങ്ങള്‍ അവരുടെ യുവത്വം വെറുതെ കളയുകയാണ്.
7. ഒരു പന്നിയുമായി ഗുസ്തി കൂടുന്നത് ഞാന്‍ പണ്ടെ നിര്‍ത്തി. വെറുതെ നമ്മുടെ ശരീരവും മനസ്സും വൃത്തികേടാവും , എന്നാല്‍ അവര്‍ക്ക് (പന്നികള്‍ക്ക്‌) അത് ഇഷ്ടമാവുകയും ചെയ്യും.
8. മൃഗങ്ങള്‍ എന്റെ സുഹൃത്തുക്കളാണ്, അതുകൊണ്ടു ഞാന്‍ അവയെ ഭക്ഷിക്കാരില്ല.
9. ഭാവനയില്‍ കാണുന്നത് സൃഷ്ടിയുടെ ആദ്യ ഘട്ടം ആണ്, നമുക്ക് ആഗ്രഹം ഉള്ളത് നാം ഭാവന യില്‍ കാണുന്നു, അത് മെല്ലെ മെല്ലെ നമ്മള്‍ സൃഷ്ടിക്കുന്നു.
Source: ഇന്റര്‍നെറ്റ്‌ (ഗൂഗിള്‍ വഴി )

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...