[നേതാജി സുഭാഷ് ചന്ദ്ര ബോസ് അഥവാ നേതാ ജി 23 January 1897 ജനുവരി 23 ഒറീസയിലെ കട്ടക്കില്‍ ജനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തി ലെ തീവ്രവാദികളില്‍ ഒരാളായിരുന്നു എന്ന് പറയാം. ബ്രിട്ടീഷുകാരെ എങ്ങനെയും ഇന്ത്യയില്‍ നിന്ന് കെട്ടു കെട്ടിക്കണമെന്നു തീരുമാനിച്ചു ഗാന്ധിജിയുടെ അഹിംസ മാര്‍ഗങ്ങളില്‍ പൂര്‍ണ വിശ്വാസം ഇല്ലാതിരുന്ന അദ്ദേഹം കാര്യം കാണാ ന്‍ ആരുടെ കൂടെയും കൂടാം എന്ന് തീരുമാനിച്ചു രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാരെ തുരത്താന്‍ അവരുടെ എതിര്‍ ചേരിയിലുള്ള ജര്‍മ്മ നിയുടെയും ജപ്പാന്റെയും കൂടെ കൂടി. 1938 മുതല്‍ 1939 വരെ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെ സ്സിന്റെ പ്രസിഡണ്ട് ആയിരുന്നു. ഗാന്ധിജിയുടെ അഹിംസാ രീതിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നു നേതാജിയെ കൊണ്ഗ്രെ സ്സില്‍ നിന്ന് 1941 ല്‍ പുറത്താക്കി. ബര്‍മ്മയിലേക്ക് കടന്ന നേതാജി സഖ്യ കക്ഷികള്‍ക്കെതിരെ യുദ്ധത്തില്‍ പങ്കു ചേര്‍ന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഇന്ത്യന്‍ നാഷണല്‍ ആര്മ്മി എന്ന സംഘടനയുണ്ടാക്കി., യുദ്ധത്തില്‍ ചേര്‍ന്നു. ജപ്പാന്‍ ആദ്യം യുദ്ധം ജയിച്ചു ബര്‍മ്മ മുഴുവന്‍ അവരുടെ അധീനതയിലാക്കി ഇന്ത്യന്‍ അതൃത്തി വരെ എത്തി. സഖ്യ കക്ഷികള്‍ ജപ്പാനില്‍ ആറ്റം ബോം ബിട്ടതോടു കൂടി പരാജയം സമ്മതിച്ചു ജപ്പാന്‍ കീഴടങ്ങി. നേതാജി രണ്ടാം ലോക മഹായുദ്ധ ത്തിന്റെ അവസാന ഘട്ടത്തില്‍ തൈവാനില്‍ വച്ച് ഒരു വിമാനാപകടത്തില്‍ മരിച്ചു എന്ന് കരുതപ്പെടുന്നു. ഈ മരണത്തെ കുറിച്ച് ഇപ്പോഴും ചില ദുരൂഹത നിലനില്‍ക്കുന്നു എന്നത് സത്യമാണ് , ഇന്ന് നേതാജിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ അറിയാന്‍ ശ്രമിക്കാം ]
1. സ്റ്റേഷന്‍ മാസ്ടരും സ്കൂള്‍ മാസ്റ്ററും തമ്മില്‍ ഉള്ള വ്യത്യാസം
സുഭാഷ് ബോസിന് വെറും പത്തു വയസു മാത്രം ഉണ്ടായിരുന്നപ്പോള്‍ സ്കൂള്‍ അദ്ധ്യാപകന്‍ ചോദിച്ചു : ഒരു സ്റ്റെഷന്‍ മാസ്സ്ടരും സ്കൂള്‍ മാസ്റ്റര്മായി എന്താണ് വ്യത്യാസം .
സുഭാഷ് പറഞ്ഞു ;സ്റ്റേഷന്‍ മാസ്റര്‍ ട്രെയിന്‍ ശ്രദ്ധിക്കുന്നു , സ്കൂള്‍ മാസ്റ്റര്‍ കുട്ടികളുടെ മനസ്സിനെ ട്രെയിന്‍ ചെയ്യുന്നു . (A school teacher trains minds, while a station master minds trains!)
2. രോഗികളെ ശുശ്രൂഷിക്കല്‍
സുഭാഷ് ചന്ദ്ര ബോസിന് വെറും 19 വയസ്സ് മാത്രം ഉണ്ടായിരുന്നപ്പോള്‍ കട്ടാക്കില്‍ കോളറ പടര്‍ന്നു പിടിച്ചു. അദ്ദേഹവും കൂട്ടുകാരും കൂടി വീടുകള്‍ തോറും നടന്നു രോഗികളെ ശുശ്രൂഷിച്ചു . ഈ സല്ക്കര്‍മ്മത്തില്‍ ചിലര്‍ അവരെ അഭിനന്ദിച്ചു എങ്കിലും മറ്റു ചിലര്‍ ഇവരെ കളിയാക്കി. അക്കൂട്ട ത്തില്‍ ഒരാളുടെ പേര് ഹൈദര്‍ എന്നായിരുന്നു. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞു ഹൈദറിന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും കോളറ രോഗം ബാധിച്ചപ്പോള്‍ ആരും സഹായിക്കാനില്ലാതെ വിഷമിച്ചു. നേതാജിയും സുഹ്ര്തുക്കളും പെട്ടെന്ന് ഹൈദറിന്റെ വീട്ടില്‍ എത്തി അവര്‍ക്ക് വേണ്ട സഹായം മടി കൂടാതെ നല്‍കി. നേതാജി പറഞ്ഞു : ഒരു മനുഷ്യന് മാത്രമേ മറ്റൊരു മനുഷ്യനേ സഹായിക്കാന്‍ കഴിയൂ. “
3. ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായി
.
1920 ല്‍ നേതാജി ഇന്ഗ്ളണ്ടില്‍ പോയി ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാമത് റാങ്കോടുകൂടി സ്തുത്യര്‍ഹ വിജയം നേടി. തിരിച്ചു ഇന്ത്യയില്‍ വന്നു എങ്കിലും ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യം ഇല്ലാതെ സ്വാതന്ത്ര്യ സമര സേനാനിയായി ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പിന്നീട് ഗാന്ധിജിയും നെഹ്രുവുമായി തെറ്റി പിരിയുന്നത് വരെ കൊണ്ഗ്രെസ്സില്‍ ഉണ്ടായിരുന്നു. 1921 മുതല്‍ 1941 വരെ യുള്ള കാലഘട്ടത്തില്‍ പത്തു വര്‍ഷത്തിലധികം പല പ്രാവശ്യമായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍ വാസം അനുഭവിച്ചു.
4. രാജ്യസ്നേഹികളില്‍ രാജ്യ സ്നേഹി
മഹാത്മാ ഗാന്ധി നേതാജിയെ രാജ്യസ്നേഹി കളില്‍ രാജ്യ സ്നേഹി ( Patriot of patriots) എന്നൊരിക്കല്‍ വിശേഷിപ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അത്രമാത്രം അദ്ദേഹം മുക്തനായിരുന്നു. മറ്റു യുവ നേതാക്ക ളുടെ കൂടെ കൂടി ഗാന്ധിജിയുടെ സത്യാഗ്രഹ സമരത്തിലും അഹിംസാ സിദ്ധാന്തത്തിലും വിശ്വാസം ഇല്ലാതെ ബ്രിട്ടീഷുകാരുടെ ശത്രുക്കള്‍ മിത്രങ്ങളാകും എന്ന പ്രതീക്ഷയില്‍ കൂട്ട് കൂടി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാം എന്ന് അദ്ദേഹം വിശ്വസിച്ചു.
5. ഗാന്ധിജിയുടെ നോമിനിയെ എതിര്‍ത്ത്
.
ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സ് പ്രസഡണ്ട് തിരഞ്ഞെടുപ്പില്‍ ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട ആള്‍ക്കെതിരെ മത്സരിച്ചു ജയിച്ച ഒരേ ഒരാള്‍ ആയിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്.
6. മോതിരത്തില്‍ കൂടി കയറാന്‍
ഒരിക്കല്‍ ഒരു ഓഫീസര്‍ ഒരു മോതിരം കാണിച്ചു നേതാസുഭാഷിനോടോടു അതില്‍ കൂടി കയറി ഇറങ്ങാമോ എന്ന് ചോദിച്ചു. നേതാജി തന്റെ ഒരു ചെറിയ ഫോട്ടോ എടുത്തു ചുരുട്ടി മോതിരത്തില്‍ കൂടി കയറ്റി കാണിച്ചു.
7. ബ്രിട്ടീഷുകാരുടെ വീട്ടു തടങ്കലും രക്ഷ പെടലും
1940ല്‍ ബ്രിട്ടീഷുകാര്‍ നേതാജിയെ വീട്ടു തടങ്കലില്‍ ആക്കി, ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്ത നത്തിന്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ നേതാജി പെട്ടെന്ന് അവിടെ നിന്ന് അപ്രത്യക്ഷമായി. അദ്ദേ ഹം സവ്യസാചി എന്നാ പേരില്‍ വേഷം മാറി കല്‍ക്കത്തയില്‍ നിന്ന് പുറത്തു പോയി എന്ന് പറയപ്പെടുന്നു. 1941 ജനുവരി 16 പാതി രാത്രി എല്ഗിന്‍ റോഡിലുള്ള വസതിയില്‍ നിന്നും നിശ്ശബ്ദമായി അദ്ദേഹം ഹൃദയത്തില്‍ ഒരു സ്വപ്നവും മനസില്‍ ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ ഓര്‍ രഹസ്യ പദ്ധതിയുമായി നീണ്ട തവിട്ടു നിറത്തിലുള്ള കോട്ടും പൈജാമയും ധര്ച്ചു ബ്രിട്ടീഷ് പട്ടാളക്കാരുടെ മൂക്കിന്റെ താഴെ നിന്ന് അദ്ദേഹം ഒളിച്ചു പോയി. കൊല്‍ക്കത്തയില്‍ നിന് പെഷവാരിലെക്കുള്ള ട്രെയിനില്‍ കയറി അദ്ദേഹം അവസാനം ജര്‍മ്മനിയില്‍ എത്തി. 1941 ഏപ്രില്‍ മാസത്തില്‍ ജെര്‍മ്മന്‍ റേഡിയോ പ്രഖ്യാപിച്ചു ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ നേതാവ് ബ്രിട്റെഷ് ഭരണത്തില്‍ നിന്ന് ഇത്യയെ മോചിപ്പിക്കാന്‍ ജെര്ര്‍മ്മനിയുടെ സഹായം ആവശ്യപ്പെട്ടു അവിടെ എത്തി എന്നായിരുന്നു റേഡിയോയില്‍ കേട്ടത്
8. നിങ്ങള്‍ എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം .
ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പിടിച്ചു വാങ്ങാന്‍ നേതാജി ഉണ്ടാക്കിയ സംഘടനയാണ് ആസാദ് ഹിന്ദി ഫൗജ് എന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘടന. . നേതാജി ബര്‍മ്മയില്‍ ആയിരുന്നപ്പോഴാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയത്. ധൈര്യവും ആരോഗ്യവുമുള്ള ഇന്ത്യക്കാരെ സംഘടനയില്‍ ചെര്കാന്‍ വേണ്ടി അദ്ദേഹം പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. ആയിരക്കണക്കിന് തടിച്ചു കൂടിയ ഇന്ത്യക്കാരെ ഒരു ഹാളില്‍ കൂട്ടി നേതാജി അവരോടു പറഞ്ഞ വാക്കുകളാണ് “ “ നിങ്ങള്‍ രക്തം തരൂ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം “ എന്നത്. സമ്മേളനത്തിന് എത്തിയിരുന്ന മിക്കവരും ഇതിനു തയ്യാറായിരുന്നു. നേതാജി അവരോടു പറഞ്ഞു എങ്കില്‍ നിങ്ങള്‍ ഈ പ്രതിജ്ഞ സ്വന്തം രക്തത്തില്‍ ഒപ്പിടണമെന്നു. ആയിരക്കണക്കിന് ദേശാഭിമാനികള്‍ അങ്ങനെ രക്തത്തില്‍ ഒപ്പിട്ടു.
കൂടുതല്‍ വായിക്കാന്‍
Comments
Post a Comment