[ഇന്ത്യയിലെ മറ്റൊരു നോബല്‍ സമ്മാന ജേതാ വായ രവീന്ദ്രന്‍ നാഥ ടാഗൂര്‍ ഇന്ത്യ യില്‍ ജനിച്ച മറ്റൊരു അസാമാന്യ പ്രതിഭാ ശാലിയായിരുന്നു. സാഹിത്യത്തില്‍ ലോക പ്രശസ്തരായ വില്ല്യം ഷെയ്ക്ക് സ്പിയര്‍, ജോര്‍ജ് ബെര്നാര്ദ് ഷാ എന്നിവരുടെ സമശീര്‍ഷനായ അദ്ദേഹം കൊല്കത്താ യില്‍ 1861 മേയ് മാസം 7 നു ജനിച്ചു. ആഗസ്റ്റ്റ് 7 1941 ല്‍ മരിച്ചു. കവി കഥാ കൃത്ത്, വിമര്‍ശകന്‍ തത്വ ചിന്തകന്‍ വിദ്യാഭ്യാസ വിചക്ഷണന്‍ , ശാസ്ത്രകാരന്‍ , സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ വിവിധ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബംഗാളി സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്. ഭാരതത്തി ന്റെ ദേശീയ ഗാനം ‘ജനഗണ മന ‘ എഴുതി യത് ടാഗൂര്‍ ആയിരുന്നു. 1913 ല്‍ നോബല്‍ സമ്മാനാര്‍ഹമായ കൃതി ഗീതാജ്ഞലി ആയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജിവിത ത്തിലെ ചില സംഭവങ്ങള്‍ നോക്കാം ]
1. ടാഗൂരും ഗാന്ധിജിയും
ഗാന്ധിജി ഒരിക്കല്‍ കല്‍ക്കത്തയില്‍ ഒരു പ്രഭാഷ ണത്തിന് വന്നതായിരുന്നു. അതിനു ശേഷം അദ്ദേ ഹം ടാഗൂരിന്റെ താമസ സ്ഥലത്തെത്തി . പല കാര്യങ്ങളും ചര്‍ച്ച ചെയ്ത ശേഷം ഉച്ച ഭക്ഷണം കഴിച്ചു ഗാന്ധിജി അല്‍പ്പം വിശ്രമിക്കാന്‍ വേണ്ടി മുറിയിലേക്ക് പോയി. അപ്പോള്‍ ചില ആശ്രമവാസികള്‍ അദ്ദേഹത്തെ കണ്ടു പറഞ്ഞു. “ മഹാത്മന്‍ , അങ്ങക്ക് ഞങ്ങളെ സഹായിക്കാന്‍ കഴിയും “
ഗാന്ധിജി ചോദിച്ചു : എന്താണ് നിങ്ങള്ക്ക് വേണ്ടത് ? ആശ്രമവാസികള്‍ : ഗുരുദേവന്റെ ആരോ ഗ്യം വളരെ മോശമായി കൊണ്ടിരിക്കുന്നു, ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടു പോലും അദ്ദേഹം വിശ്രമിക്കാന്‍ കൂട്ടാക്കുന്നില്ല. താങ്കള്‍ ഒന്ന് പറഞ്ഞു നോക്കുമോ ? ഗാന്ധിജി: അപ്പോള്‍ ഞാന്‍ എന്ത് ചെയ്യാനാണ്.
അവര്‍ : അങ്ങ് പറഞ്ഞാല്‍ ഒരു പക്ഷെ അദ്ദേഹം അനുസരിച്ചേക്കും .
ഗാന്ധിജി ഉടനെ ടാഗൂരിന്റെ അടുത്തെ ത്തി : ഹലോ നിങ്ങള്‍ക്കെന്താ ഉച്ചക്ക് ഭക്ഷണത്തിന് ശേഷം അല്‍പ്പം വിശ്രമിച്ചു കൂടെ ?
ടാഗൂര്‍ പറഞ്ഞു : “ബാപ്പുജി, ഞാന്‍ ചെറുപ്പ കാലത്ത് ഏതാണ്ടു 12 വയസ്സുള്ളപ്പോള്‍ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടു, പകല്‍ സമയത്ത് ഒരിക്കലും ഉറങ്ങുകയില്ല എന്ന്. ആ എനിക്ക് ഇനി എത്ര നാളുകള്‍ ഉണ്ടാ വും , ഈ വൈകിയ വേളയില്‍ ആ പ്രതിജ്ഞ തെറ്റിക്കണോ , അങ്ങ് തന്നെ പറയൂ.”
ബാപ്പുവിനു ആ സമര്‍പ്പണ ബുദ്ധിയെ ആദരി ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
2. ഗാന്ധിജിയുടെ ജന്മ ദിന ആശംസയും
ടാഗൂരിന്റെ മറുപടിയും .
ടാഗൂരിന്റെ എന്പതാം ജന്മ ദിനത്തില്‍ ഗാന്ധിജി ഒരു ടെലഗ്രാം അയച്ചു. “ താങ്കള്‍ എന്പതു വയസ്സ് ജീവിച്ചാല്‍ പോരാ , ഒരു നൂറു വര്‍ഷമെങ്കിലും ആരോഗ്യത്തോടെ ജീവിക്കട്ടെ :
ടാഗോര്‍ മറുപടി അയച്ചു : സന്ദേശത്തിന് നന്ദി, എന്പതു എന്നാല്‍ ധിക്കാരം , നൂറായാല്‍ അസഹ്യമായി തീരും .
3. നോബല്‍ സമ്മാനം ഒരൊറ്റ കൃതിക്ക് മാത്രം .
ടാഗൂരിന്റെ കൃതികള്‍ എല്ലാം ബംഗാളി ഭാഷ യില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഗീതാഞ്ജ ലി മാത്രമേ ഇങ്ങ്ലീഷ് ഭാഷയി ലേക്ക് വിവര്‍ത്തനം ചെയ്തിരുന്നുള്ളൂ. നോബല്‍ സമ്മാന നിയമാവലിയ നുസരിച്ചു വിവര്‍ത്തനം ചെയ്ത കൃതികള്‍ക്ക് നോബല്‍ സമ്മാനം കൊടുക്കാറില്ല. എന്നാല്‍ സാഹിത്യത്തില്‍ നോബല്‍ സമ്മാനം കൊടുക്കാന്‍ കമ്മറ്റി ഇങ്ങനെ എഴുതി: ടാഗൂരിന്റെ ഘന ഗംഭീര മായ , ഹൃദയ ദ്രവീകരണ ശേഷിയുള്ള , ഭംഗിയു ള്ള, പുതുമയുള്ള കവിത അസാമാന്യമായ കഴിവി ന്റെ ഭാഗമാണ്. ടാഗോറിന്റെ തന്നെ ഭാഷയില്‍ അ കവിത പാശ്ചാത്യ സാഹിത്യത്തിന്റെ ഒരു ഭാഗമാ യി മാറിക്കഴിഞ്ഞു.
4. ടാഗൂരിനെ തോളത്തു കയറ്റി ജവഹര്‍ലാല്‍ , സുഭാഷ് ചന്ദ്ര ബോസ്, ശരത് ചന്ദ്ര ബോസ് ഇവര്‍
ഒരിക്കല്‍ സ്വാന്തന്ത്ര്യ സമരം തീവ്രമായി നടക്കു ന്ന സമയം ടാഗൂര്‍ , ജവഹര്‍ലാല്‍, സുഭാഷ് ചന്ദ്ര ബോസ്, അദ്ദേഹത്തന്റെ ജ്യേഷ്ട സഹോദരന്‍ ശരത് ചന്ദ്ര ബോസ് എന്നിവര്‍ ഗാന്ധിജിയുമായി ശരത് ചന്ദ്ര ബോസ്നെ വീട്ടില്‍ ഒത്തുകൂടി. പല കാര്യങ്ങളും ചര്‍ച്ച ചെയ്തു . ഇടക്ക് ഗാന്ധിജിക്ക് പെട്ടെന്ന് അസുഖമായി.. മൂന്നാം നിലയില്‍ ആയിരുന്ന ഗാന്ധിജിയെ കാണാന്‍ ടാഗൂരിനു കോവണി കയറാന്‍ കഴ്യുമായിരുന്നില്ല. മറ്റുള്ളവര്‍ എല്ലാവരും കൂടി ടാഗോറിനെ ഒരു കസെരയില്‍ ഇരുത്തി ചുമന്നു കൊണ്ടു മുകളില്‍ എത്തിച്ചു. ടാഗൂര്‍ ഗാന്ധിജിയെ കണ്ടു അസുഖ വിവരം അന്വേഷിച്ചു. ടാഗൂരിന്റെ പല്ലക്ക് വഹിച്ച ആല്‍ക്കാര്‍ ആരൊക്കെ ആയിരുന്നു എന്നു നോക്കൂ, ജവഹര്‍ ലാല്‍, സുഭാഷ് ചന്ദ്ര ബോസ്, ശരത് ചന്ദ്ര ബോസ് ഇവര്‍!!.
5. നോബല്‍ സമ്മാനം വാങ്ങിയ കഥ.
“നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ എല്ലാം നിങ്ങളെ ക്കാണാന്‍ കഴിയുന്നുവോ , അതുപോലെ മറ്റുള്ളവരെ നിങ്ങളിലും കാണാന്‍ കഴിയുന്നു എങ്കില്‍ നിങ്ങള്ക്ക് ആരെയും വെറുക്കാന്‍ കഴിയുകയില്ല”
ഇതാണ് ടാഗൂര്‍ തന്റെ നോബല്‍ സമ്മാനം സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസംഗ ശകലം . 1913 നവംബരില്‍ ആയിരുന്നു നോബല്‍ സമ്മാന പ്രഖ്യാപനം ഉണ്ടായത് . എങ്കിലും ഈ അവാര്‍ഡു എന്ത് കൊണ്ടാണ് കിട്ടിയത് എന്ന് അദ്ദേഹത്തിനരിയില്ലായിരു ന്നു. ഏതായാലും നവമ്പറില്‍ നോബല്‍ സമ്മാനം പ്രഖ്യാപിക്കപ്പെ ട്ടു എങ്കിലും അത് വാങ്ങാന്‍ ടാഗൂരിനു സ്റ്റോക്ക് ഹോമിലേക്ക് പോകാന്‍ കഴിഞ്ഞില്ല. 1914 ജനുവരിയില്‍ കൊല്‍ക്കത്തയിലെ ഗവര്‍ണര്‍ ആണ് ടാഗൂരിനു നോബല്‍ സമ്മാനം കൊടുത്ത ത്. അവാര്‍ഡു വാങ്ങി മഹാകവി പറഞ്ഞ മേല്‍പ്പറഞ്ഞ വാക്കുകള്‍ എട്ടു വര്ഷം കഴിഞ്ഞാണ് നോബല്‍ സമ്മാനം നല്‍കി യവരുടെ പക്കല്‍ എത്തിയത് ഉപനിഷ ത്തുകളിലെ ഈ വാക്കുകള്‍ സ്റ്റോക്ക് ഹോമിലെ സ്വീഡിഷ് അക്കാദമിയില്‍ ഇന്നും എഴുതി വച്ചിട്ടുന്ടത്രേ. ഇന്ദ്രനാഥ് ചൌധരി എന്ന ചരിത്രകാരന്‍ ടാഗോറിന്റെ 150 ആം ജന്മ ദിന വേളയില്‍ പറഞ്ഞതാണ് ഈ വിവരം .
6. ഷെയിക്ക്സ്പിയറും ടാഗൂരും
ഒരു പക്ഷെ ഇങ്ങ്ലീഷ് ഭാഷയില്‍ ഷെയി ക്ക്സ്പിയരിനുള്ള സ്ഥാനം ടാഗൂരിനു ബംഗാളിയില്‍ ഉണ്ടെന്നു പറയാം. 1916 ല്‍ ഷെയിക്ക്സ്പിയരിന്റെ ജന്മ ദിനം കൊല്‍ക്കത്തയില്‍ ആഘോഷിച്ചപ്പോള്‍ ടാഗൂര്‍ ആ കവിയെപറ്റി എഴുതിയ ഒരു കവിത മാര്‍ബിള്‍ ഫലകത്തില്‍ ഉണ്ടാക്കി സ്മരണികയായി കൊടുക്കുകയുണ്ടായി. ഈ ഫലകവും ടാഗൂരിന്റെ ഒരു അര്‍ദ്ധകായ പ്രതിമയും ഇന്ഗ്ലന്ടിലെ ഷെയിക്ക്സ്പിയര്‍ മേമ്മോരിയലിലെ പൂന്തോട്ടത്തില്‍ സ്ഥാപി ച്ചിട്ടുണ്ട്. 1964ല്‍ ഈ രണ്ടു അനശ്വര കവിക ളുടെയും ആരാധകനായ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ എല്‍ എം സാന്ഘ്വി ആയ്യിരുന്നു ഇതിന് മുന്‍കൈ എടുത്തത്. അത് കാണാനുള്ള അവസരം ഈ കുറിപ്പെഴു തുന്നയാള്‍ക്ക് ഉണ്ടായി. ഷെയിക്ക്സ്പിയര്‍ താമസിച്ചിരുന്ന എവന്‍ നദീ തീരത്തെ സ്ട്ട്രാറ്റ്ഫോര്‍ഡില്‍ ആണ് ഈ സ്മാരകം . ചിത്രം ശ്രദ്ധിക്കുക
7. ടാഗൂര്‍ എഴുതിയ ഒരു കവിത.
ഒരിക്കല്‍ ഒരാള്‍ ഒരു ദീപവുമായി ദീപാവലി മേള നടക്കുന്നയിടത്ത്തിലേക്ക് പോകുകയാ യിരുന്നു. വഴിയില്‍ ഇരുട്ട് നിറഞ്ഞ ചില കുടിലുകള്‍ക്ക് മുമ്പില്‍ കൂടി അയാള്‍ക്ക് കടന്നു പോകേണ്ടിയി രുന്നു. അയാളുടെ കയ്യിലെ വെളിച്ചം കണ്ടു കുടിലിലെ താമസക്കാര്‍ ഒരിറ്റു വെളിച്ച ത്തിന് വേണ്ടി യാചിച്ചു. എന്നാല്‍ അയാള്‍ അവരെ ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങി. അനേ കായിരം ദീപാവലി വിളക്കുകളുടെ കൂടെ അയാളുടെ വിളക്കും അലിഞ്ഞു ചേര്‍ന്നു.
Comments
Post a Comment