[ മഹാനായ അലെക്സാണ്ടര്‍ എന്നറിയപ്പെട്ട അലെക്സാണ്ടര്‍ III ( ക്രി.മുമ്പ് 356 - 323 ) ഗ്രീസിലെ മാസിഡോണിയായിലെ രാജാവാ യിരുന്ന ഫിലിപ്പിന്റെ പുത്രനായിരുന്നു. 20 ആമത്തെ വയസ്സില്‍ രാജാവായ അലെ ക്സാണ്ടര്‍ അതീവ ബുദ്ധിശാലിയും മികച്ച യോദ്ധാവും ആയിരുന്നു. ഗ്രീസില്‍ നിന്ന് പുറപ്പെട്ടു ഭാരതത്തിന്റെ അതൃത്തി പ്രദേശം വരെ യുദ്ധത്തില്‍ കീഴ് പെടുത്തി ഒരു വലിയ സാമ്രാജ്യത്തിന്റെ തന്നെ അധിപ നായി. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ മാരകമായ രോഗത്തിനടി മയായി മരിച്ചു . അലെക്സാണ്ടരുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍, പലയിടങ്ങളില്‍ നിന്നും കിട്ടിയവ ഇവിടെ കൊടുക്കുന്നു]
1. മെരുങ്ങാത്ത കുതിര
അലക്സാണ്ടര്‍ക്ക് ഏതാണ്ടു പന്ത്രണ്ടു വയസ്സുള്ള പ്പോള്‍ അയാളുടെ അഛന്റെ അടുത്ത് ഒരാള്‍ ഒരു കുതിരയെ വില്‍ ക്കാന്‍ കൊണ്ടു വന്നു. തീരെ മെരുങ്ങാന്‍ കൂട്ടാക്കാത്ത ആ കുതിരയെ എങ്ങ നെയും ഒഴിവാക്കുകയായിരുന്നു അയാളുടെ ലക്‌ഷ്യം എന്നാല്‍ കുതിര ലക്ഷണയുക്തമായതും നല്ല ഒന്നാം തരം പടക്കുതിരയാക്കാന്‍ പറ്റിയ മുന്തിയ ഇനം ആയിരുന്നു. അലെക്സാണ് ടരുടെ അച്ഛന്‍ മടിച്ചു നിന്നപ്പോള്‍ അലെക ്സാണ്ടര്‍ക്ക് കുതിരയെ വളരെ ഇഷ്ടപ്പെട്ടു അതിനെ സ്വന്തം ആക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അച്ഛന്‍ മകനോട് പറഞ്ഞു നിനക്കതിനെ മെരുക്കി ഓടിക്കാന്‍ കഴിയു മെങ്കില്‍ നോക്കാം എന്നായി. കുതിര തന്റെ സ്വന്തം നിഴല്‍ കണ്ടു വിരളി പിടിക്കുന്നതാണ് എന്നു മനസ്സിലാക്കിയ അലെ ക്സാണ്ടര്‍ അതിന്റെ നിഴല്‍ കാണാത്ത രീതിയില്‍ അതിനെ നിര്ത്തി അതിന്റെ മുകളില്‍ കയറി ഓടിച്ചു പോയി. ആദ്യം അലെക്സാണ്ടരെയും വഹിച്ചു അതി വേഗതയില്‍ ഓടിയ കുതിര മെല്ലെ തന്റെ പുറത്തിതിരിക്കുന്ന ആളിനെ അനുസരിച്ച് തുടങ്ങി. കുറെയധികം ഓടി ക്ഷീണിച്ച പ്പോള്‍ അത് തികച്ചും അനുസരണ യുള്ളതായി മാറി. അലെക്സാണ്ടര്‍ മെല്ലെ കുതിരയുമായി തിരിച്ചു പിതാവിന്റെ അടുത്തെത്തി. അല്‍പ്പം ഭീതിയോടെ കാത്തുനിന്ന അച്ഛന്‍ സന്തോഷത്തോടെ പറഞ്ഞു : മകനെ നിനക്ക് മാസിഡോണിയ എന്ന ഈ ചെറിയ രാജ്യം മതിയാവുകയില്ല, നിനക്ക് ചേരുന്ന ഒരു ലോകം നീ തന്നെ വെട്ടിപ്പിടിച്ചു ഒരു കാലത്ത് ഉണ്ടാക്കും “
2. ഭാഗ്യപ്രവചനം ബലം പ്രയോഗിച്ചു
അലെക്സാണ്ടര്‍ ആദ്യമെ തന്നെ തന്റെ അടുത്തുള്ള ചെറിയ രാജ്യങ്ങള്‍ എല്ലാം പിടിച്ചെടുത്ത ശേഷം പേര്‍ഷ്യ കീഴടക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് അന്ന് ഗ്രീസില്‍ ഭാവി പ്രവചനങ്ങള്‍ നടത്താന്‍ കഴിവുണ്ടായിരുന്ന ഡല്ഫിയിലെ ഓറക്കിളിന്റെ അടുത്തു പോയി. ഭാവി പ്രവചിക്കാന്‍ നല്ല ദിവസമാ ണോ അല്ലയോ എന്നൊന്നും അദ്ദേഹം അംഗീകരിച്ചില്ല. അലെക്സാണ്ടര്‍ ചെന്ന ദിവസം ഓറക്കിള്‍ പ്രവചനം നടത്താന്‍ ഉചിതമായ ദിവസം ആയിരുന്നില്ല. ഉചിത മായ ദിവസം നോക്കി കാത്തു നില്‍ക്കാന്‍ ക്ഷമ ഇല്ലാത്ത അലെക്സാണ്ടര്‍ ഓറക്ക ിളിന്റെ വീട്ടില്‍ ചെന്ന് ബലം പ്രയോഗിച്ചു അവരെ വലിച്ചിഴച്ചു പ്രവചനം നടക്കുന്ന ഡല്ഫിയിലെ ക്ഷേത്രത്തില്‍ എത്തിച്ചു. അയാളുടെ ബലപ്രയോഗത്തില്‍ ഭയന്ന് അവര്‍ പറഞ്ഞു : മകനെ നിന്നെ ആര്‍ക്കും തോല്പ്പ്പിക്കാനാവില്ല.” . അലക്സാണ്ടര്‍ തന്റെ ഏഷ്യന്‍ ജൈത്രയാത്രയ്ക്കു പുറപ്പെ ടുക സയും ചെയ്തു.
3. പോറസുമായുള്ള ഏറ്റുമുട്ടല്‍
തന്റെ ശത്രുക്കളെ നിര്‍ദ്ദയം ശിക്ഷിക്കു ന്നതില്‍ യാതൊരു ദാക്ഷിണ്യവും കാണി ക്കാത്ത ആളായിരുന്നു അലെക്സാണ്ടര്‍. പേര്‍ഷ്യയിലെ രാജാക്കന്മാരെ എല്ലാം തോല്‍പ്പിച്ചു അലെക്സാണ്ടര്‍ ഭാരത ത്തിന്റെ അതൃത്തി രാജ്യമായിരുന്ന പോര സ്സിന്റെ രാജ്യവും ശക്തമായ ചെറുത്തു നില്പ്പിനു ശേഷം കീഴടക്കി. യുദ്ധത്തില്‍ വീരോചിതമായി പോരാടിയ പോറസ്സിനെ അലെക്സാണ്ടര്‍ക്ക് ബഹുമാനം ആയി രുന്നു. അലെക്സാണ്ടര്‍ യുദ്ധത്തിനു ശേഷം പോറസ്സിനെ വിളിച്ചു വരുത്തി അയാളുടെ സഭയില്‍ വച്ച് ചോദിച്ചു : നിങ്ങള്‍ ഇപ്പോള്‍ പരാജിതനാണ്, നിങ്ങള്‍ എന്നില്‍ നിന്ന് ഏതു രീതിയില്‍ ഉള്ള പെരുമാറ്റം ആണ് പ്രതീക്ഷിക്കുന്നത് ?
പോറസ് പറഞ്ഞു : എന്താ സംശയം ഒരു രാജാവ് മറ്റൊരു രാജാവിനോട് പെരുമാറുന്നത് പോലെ.
ധീരമായ ഈ മറുപടി കേട്ട് അലെക്സാണ്ടര്‍ പോറസ്സിന്റെ രാജ്യം തിരിച്ചു കൊടുത്തു, അയാള്‍ കീഴടക്കിയ കുറെ ഭൂവിഭാഗങ്ങള്‍ അതിനോട് ചേര്‍ക്കാനും അനുവദിച്ചു. ഒരു ധീരന്‍ മറ്റൊരു ധീരനെ ബഹുമാനിക്കുക തന്നെ ചെയ്തു.
4. അവസരം പ്രതിമ രൂപത്തില്‍
ഗ്രീസിലെ ഒരു പ്രസിദ്ധ ശില്‍പ്പിയുടെ വീട് ഒരു ദിവസം അലെക്സാണ്ടര്‍ സന്ദര്‍ശിച്ചു. അവിടെ ശില്‍പ്പി നിര്‍മ്മിച്ച ശില്പങ്ങളില്‍ ഒരെണ്ണം അദ്ദേ ഹത്തിന്റെ ശ്രദ്ധ ആകര്‍ഷ ിച്ചു. അദ്ദേഹം ശില്പ്പി യോടു ചോദിച്ചു : “ഇതെന്ത് ശില്‍പ്പമാണ് ?”
ശില്പീ പറഞ്ഞു : ഇതാണ് അവസരം അല: എന്താണിതിന്റെ മുഖം മറച്ചിരിക്കു ന്നത് ?
ശില്പീ: കാരണം വ്യക്തമല്ലേ , അവസരം കടന്നു പോന്നത് ആള്‍ക്കാര്‍ കാണാറില ്ലല്ലോ .അത് കൊണ്ടു .
അല: എന്താ ഇതിന്റെ കാലുകള്‍ക്ക് ചിറകുകള്‍ ഉള്ളത് ?
ശില്‍പ്പി: അവസരം ഒരിക്കല്‍ പറന്നു പോയാല്‍ പിന്നൊരിക്കലും തിരിച്ചു വരുകയില്ല . അവസരം കിട്ടുമ്പോള്‍ ഉപയോഗിക്കുന്നതാണ് ബുദ്ധി.
5. തത്വ ചിന്തകരും അലെക്സാണ്ടരും.
അലെക്സാണ്ടര്‍ ഭാരതത്തിന്റെ അതൃ ത്തിയില്‍ വന്നപ്പോള്‍ ഇവിടത്തെ യോഗികളുടെ അസാ മാന്യ ഭക്തി യെപ്പറ്റിയും അറിവിനെയും പറ്റി അറിഞ്ഞു ഒരു യോഗിയെ കാണാന്‍ പോയി.. സര്‍വ സംഗ പരിത്യാഗിയായ യോഗിയെ കണ്ട മാത്രയില്‍ തന്നെ അലെക്സാണ്ടര്‍ക്ക് ബഹുമാനം തോന്നി. കുറച്ചു സമയം സംഭാഷണം കഴിഞ്ഞപ്പോള്‍ അദ്ദേഹ ത്തിന്റെ അറിവിന്റെ ആഴം മനസ്സിലാക്കി അദ്ദേഹത്തിനെ തന്റെ കൂടെ ഗ്രീസിലേക്ക് ക്ഷണിച്ചു ; രത്നങ്ങളും മറ്റും ധാരാളം ധനവും വാഗ്ദാനം ചെയ്തു; പക്ഷെ യോഗി പറഞ്ഞ; എനിക്ക് ധനത്തില്‍ താല്‍പ്പര്യവുമില്ല, ഞാന്‍ ഇവിടെ ഹിമാലയ പ്രാന്തത്തില്‍ നിന്ന് എവിടെക്കും പോകുകയുമില്ല.
പിന്നൊരിക്കല്‍ അദ്ദേഹം സ്വന്തം നാട്ടിലെ നമ്മു ടെ നാറാണത്തു ഭ്രാന്തനെപ്പോലെ അരക്കിരുക്കു ള്ള ഡെമോസ്തനീസ് എന്ന ചിന്തകനെ വഴിയില്‍ വച്ച് കണ്ടു മുട്ടി. കുതിരപ്പുറത്തു നിന്ന് താഴെ ഇറങ്ങി വെയില്‍ കാഞ്ഞു കൊണ്ടിരുന്ന ചിന്തക ന്റെ അടുത്തെത്തി ചോദിച്ചു : “ഹലോ ഞാനാണ് മഹാനായ അലെക്സാണ്ടര്‍ , നിങ്ങള്ക്ക് എന്ത് വോമെങ്കിലും ചോദിച്ചു കൊള്ളൂ , ഞാന്‍ തരാം” .
ഡെമോ: താങ്കള്‍ വെയില്‍ മറയാതെ അല്‍പ്പം മാറി നിന്നാല്‍ മാത്രം മതി. എനിക്ക് മറ്റൊന്നും നിങ്ങളുടെ അടുത്ത് നിന്ന് ആവശ്യമില്ല.
6. അലെക്സാണ്ടരുടെ അന്തിമാഭിലാഷം
.
ലോക ജേതാവായ അലെക്സാണ്ടര്‍ ഒരു പാടു രാജ്യയങ്ങള്‍ കീഴടക്കി, കോടാനു കോടി രത്നങ്ങളും മറ്റു സമ്പത്തുകളും കൊള്ളയടിച്ചു ഗ്രീസില്‍ എത്തിച്ചു. പക്ഷെ ചെറിയ പ്രായത്തില്‍ തന്നെ മാരകമായ അസുഖം ബാധിച്ചു അദ്ദേഹ ത്തിന് . അന്ന് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയി ട്ടും അസുഖത്തിനു കീഴടങ്ങി. മരിക്കുന്നതി നു മുമ്പ് താന്‍ സമ്പാദിച്ച രത്നങ്ങളുടെയും സമ്പത്തിന്റെയും അര്ഥമില്ലായ്മ്മ മനസ്സിലാ യി തന്റെ സേവകരോടു പറഞ്ഞു : തന്റെ ശവമ ഞ്ചം ചിതയിലേക്ക് കൊണ്ടു പോകു മ്പോള്‍ ശവപ്പെട്ടിക്കു രണ്ടു വശത്തെക്കും തന്റെ രണ്ടു കൈകളും പുറത്തേക്ക് കാണത്തക്ക വിധം ആണ് ശവം കൊണ്ടു പോകേണ്ടത് എന്ന് ആവശ്യപ്പെട്ടു. ലോക ജേതാവായ ഞാന്‍ പരലോകത്തിലേക്ക് വെറും കയ്യോടെ ആണ് പോകുന്നത് എന്ന് മാലോകരെ മനസ്സിലാക്കി കൊടുക്കുവാന്‍ വേണ്ടി.
Cartoons and Images from Google
.
Comments
Post a Comment