Skip to main content

11 :ചാച്ചാ നെഹ്രുവും കുഞ്ഞുങ്ങളും

[ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പല കാര്യങ്ങ ളിലും അദ്വിതീയനായിരുന്നു , മഹാനായ സാഹി ത്യകാരന്‍ വിദേശ നയത്തില്‍ ഇന്ത്യയുടെതായ പഞ്ച ശീല തത്വത്തിന്റെ ഉപജ്ഞാതാവ്, ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പ്രധാന മന്ത്രിയായിരു ന്നയാള്‍, ഗാന്ധിജിയുടെ വത്സല ശിഷ്യന്‍ അങ്ങ നെ പോകുന്നു. എന്നാല്‍ നമ്മുടെ ഭാരത്തിലെ കുഞ്ഞുങ്ങള്‍ അദ്ദേഹത്തിനെ എന്നെന്നും ഓര്‍ക്കുന്നത് ചാച്ച നെഹ്‌റു എന്നാണു , അദ്ദേഹ ത്തിന്റെ ജന്മ ദിനമായ നവംബര്‍ 14 ശിശു ദിനം ആയി ആഘോഷിക്കുന്നു, 1954 മുതല്‍ . കാരണം ഒന്നുമല്ല , അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു എന്നത് തന്നെ, നെഹ്രുജിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ നോക്കാം ]
1. കുഞ്ഞിനെ താരാട്ടിയ പണ്ഡിറ്റ്ജി
ഒരിക്കല്‍ ഗാന്ധിജി തീന്‍ മൂര്‍ത്തി ഭവനിലെ പൂന്തോട്ടത്തില്‍ ഉലാത്തുകയായിരുന്നു , പെട്ടെന്ന് ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ അദ്ദേഹം കേട്ട് ചുറ്റും നോക്കി. കുട്ടിയെ കാണുന്നില്ല, കുറച്ചു ദൂരം നടന്നു നോക്കിയപ്പോള്‍ ഒരു കൊച്ചു കുഞ്ഞു നിലത്തു കിടന്നു കരയുന്നതാണ് അദ്ദേ ഹം കണ്ടതൂ. കുട്ടി ശരിക്കും വലിയ വായില്‍ കരയുകയായിരുന്നു. നെഹൃജി അവിടെയൊക്കെ നോക്കി, കുട്ടിയുടെ അമ്മ അവിടെയെങ്ങാനും ഉണ്ടോ എന്ന്. കുട്ടിയുടെ നിലവിളി ഉച്ചസ്ഥായി യില്‍ ആയി , അദ്ദേഹം എന്തും വരട്ടെ എന്ന് കരുതി കുനിഞ്ഞു ആ കുഞ്ഞിനെ കയ്യില്‍ എടുത്തു, അടുത്ത നിമിഷം തന്നെ ആ കുഞ്ഞു തന്റെ പല്ലില്ലാത്ത മോണ കാട്ടി അദ്ദേഹത്തിനെ നോക്കി ചിരിച്ചു തുടങ്ങി. അദ്ദേഹം കുഞ്ഞിനെ മടിയില്‍ ഇരുത്തി ആട്ടി കളിച്ചു കൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അമ്മ ഓടി വന്നു , കുഞ്ഞിനെ കിടത്തിയിരുന്ന സ്ഥലത്ത് കാണാത്തപ്പോള്‍. അവര്‍ കണ്ടത് ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മടിയില്‍ കിടന്നു തന്റെ കുഞ്ഞു കളിക്കുന്നതാണ്. അവിടെ പൂന്തോട്ടത്തില്‍ മണ്ണും ചെളിയും വാരി പണി ചെയ്തു കൊണ്ടിരുന്ന കൂലിപ്പണിക്കാരി തന്റെ അഴുക്കും വിയര്‍പ്പും നിറഞ്ഞ കയ്യ് കൊണ്ടു തന്റെ കുഞ്ഞിനെ പണ്ഡിറ്റ്ജിയുടെ കയ്യില്‍ നിന്ന് ഭയ ഭക്തി ബഹുമാനത്തോടെ ഏറ്റു വാങ്ങി. പാവം ആ സ്ത്രീ പണിക്കിടയില്‍ കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നില്ല. അവരുടെ അത്ഭുതം മാറിയിരുന്നില്ല തന്റെ പോന്നോമാനയുടെ അസുലഭ ഭാഗ്യത്തില്‍.
2. ബലൂണ്‍ വില്‍പ്പനക്കാരനും ചാചാജിയും
ഒരിക്കല്‍ നെഹ്‌റു തമിഴ് നാട്ടില്‍ ഒരു മീറ്റി ങ്ങിനു പോകുകയായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാനായി തെരുവിന്റെ രണ്ടു വശത്തും ആള്‍ക്കാര്‍ അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ തിരക്ക് കൂട്ടി നില്‍ക്കുകയായിരുന്നു. നെഹ്‌റു വിനെയെയും വഹിച്ചു കൊണ്ടുള്ള വാഹന വ്യുഹം മുന്നോട്ടു നീങ്ങി. കുറെ മുന്നോട്ടു പോയപ്പോള്‍ കുഞ്ഞുങ്ങളുടെ ഒരു നിരയും അതിന്റെ പുറകില്‍ ബഹു വര്‍ണങ്ങളില്‍ ഉള്ള ബലൂണുകള്‍ വഹിച്ചു കൊണ്ടു ഒരു ബലൂണ്‍ വില്ല്പ്പനക്കാരനെയും കണ്ടു. ബലൂനുകള്‍ മാത്രം ആകാശത്ത് ഉയര്‍ന്നു നിന്ന്, അതിന്റെ ചരടുകള്‍ മാത്രം വില്‍പ്പനക്കാരന്റെ കയ്യിലും . ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു. പണ്ഡിറ്റ്ജി ഈ കാഴ്ച ശ്രദ്ധിച്ചു , പെട്ടെന്ന് വാഹനം നിര്‍ത്താന്‍ ആവശ്യ പ്പെട്ടു, എന്നിട്ട് ആ ബലൂണ്‍ വില്‍പ്പനക്കാരനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ ഭയന്ന് വിറച്ചു അദ്ദേഹത്തിന്റെ മുമ്പില്‍ എത്തി. എന്താണാവോ എന്റെ കുറ്റം എന്ന് വിചാരിച്ചു അദ്ദേഹത്തെ താഴ്ന്നു തൊഴുതു. പണ്ഡിറ്റ്ജി അയാളുടെ കയ്യില്‍ നിന്ന് ആ ബലൂണുകള്‍ വാങ്ങി അടുത്ത് നിന്ന കുട്ടികള്‍ക്ക് വിതരണം ചെയ്തു. തന്റെ പി എ യോട് ബലൂണിന്റെ വില അയാള്‍ക്ക്‌ കൊടു ക്കാനും ശട്ടം കെട്ടി. കിട്ടിയ ബലൂണ് മായി തുള്ളിചാടിയ ഒരു കൊച്ചു സുന്ദരിയെ ചാച്ചാജി പൊക്കി കയ്യില്‍ എടുത്തു സന്തോഷിപ്പിച്ചു. നിഷ്കളങ്കമായ അവരുടെ ചിരിയില്‍ അദ്ദേഹവും കൂട്ടുചെര്‍ന്നു. .
3. പ്രസംഗമോ ഇവരോടോ ?
ഒരിക്കല്‍ നൂറിലധികം കുട്ടികള്‍ നെഹ്രുജിയെ കാണാന്‍ തീന്‍ മൂര്‍ത്തി ഭവനില്‍ എത്തി. എന്നാല്‍ അദ്ദേഹം കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥികളെ നിര്‍ണ യിക്കുന്ന ഒരു പ്രധാന മീറ്റിങ്ങില്‍ പങ്കെടുക്കുക യായിരുന്നു. അദ്ദേഹത്തിന്റെ കുട്ടികളോടുള്ള സ്നേഹത്തെപ്പറ്റി അറിയാവുന്ന സ്റാഫ് കുട്ടി കള്‍ക്ക് ഭക്ഷണവും കളിപ്പാട്ടങ്ങളും മറ്റും കൊടു ത്തു അവരെ സന്തോഷിപ്പിച്ചു അവിടെ നിര്‍ത്തി . ഏതാണ്ട് നാല് മണി കഴിഞ്ഞാണ് ക്ഷീണിത നായി അദ്ദേഹം അവിടെ എത്തിയത് .. അവിടെ എത്തി ഏതാനും നിമിഷം കഴ്ഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ ക്ഷീണവും മാറി കഴിഞ്ഞു. അപ്പോള്‍ കുട്ടികളെ കൂട്ടി കൊണ്ടു വന്നയാള്‍ നെഹ്രുജി കുട്ടികളോട് എന്തെങ്കിലും സംസാരിക്കാന്‍ അപേക്ഷിച്ചു. നെഹ്‌റു ചോദിച്ചു : പ്രസംഗിക്കാനൊ , ഈ പിഞ്ച് കുഞ്ഞുങ്ങളോട്, അതിനുള്ള സന്ദര്‍ഭം അല്ല ഇതെന്ന് പറഞ്ഞു അദ്ദേഹം കുട്ടികളുടെ കൂടെ ഓടി നടന്നു കളിക്കാന്‍ തുടങ്ങി. കുട്ടികള്‍ വളരെ സന്തോഷത്തോടെ വ്വിളിച്ചു കൂവി : ഞങ്ങളുടെ ചാച്ചാ നെഹ്‌റു കി ജയ് കി ജയ് കി ജയ്.
4. ആട്ടൊഗ്രാഫ്
മറ്റൊരിക്കല്‍ ഒരു കൂട്ടം കുട്ടികള്‍ നെഹ്രുജിയെ കാണാന്‍ വന്നപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തിന്റെ ആട്ടോഗ്രാഫിനു ചെറിയ ഒരു പുസ്തകം നീട്ടി , ചാച്ചാ ഒരു ആട്ടൊഗ്രാഫ് . നെഹ്‌റു അത് വാങ്ങി തന്റെ ഒപ്പിട്ടു കൊടുത്തു. 
കുട്ടി അത് നോക്കി പറഞ്ഞു : ചാച്ചാ താങ്കള്‍ തീയതി എഴുതിയില്ല .അദ്ദേഹം ആട്ടൊഗ്രാഫ് തിരിച്ചു വാങ്ങി തീയതി ഇട്ടു കൊടുത്തു.
കുട്ടി വീണ്ടും പറഞ്ഞു : ചച്ചാജി താങ്കള്‍ എന്നിക്ക് സന്ദേശം ഒന്നും എഴുതിയില്ല.
നെഹ്രുജി വീണ്ടും പുസ്തകം വാങ്ങി ഒരു സന്ദേശം കൂടി എഴുതി കൊടുത്തു.
കുട്ടി പുസ്തകം വാങ്ങി നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു, അദ്ദേഹം ഒപ്പിട്ടത് ഇന്ഗ്ലീഷില്‍ തീയതി എഴുതിയത് ഉറുദുവില്‍, സന്ദേശം എഴുതിയത് ഹിന്ദിയില്‍ .
കുട്ടി ചോദിച്ചു : ഇതെന്താ നിങ്ങനെ ?
ചാച്ചാജി : നീ ആട്ടൊഗ്രാഫിന് ഇന്ഗ്ലീഷില്‍ ചോദിച്ചു , തീയതിക്ക് ഉറുദുവില്‍ , സന്ദേശത്തിന് ഹിന്ദിയിലും , അത് കൊണ്ടു ഉത്തരവും അതാതു ഭാഷയില്‍ ഞാന്‍ തന്നു എന്നെ ഉള്ളൂ.

5. നെഹ്രുവിന്റെ കുപ്പായത്തിലെ റോസ് പൂവിന്റെ കഥ
നെഹ്‌റു കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നത് പോലെ പൂക്കളെയും ഇഷ്ടപ്പെട്ടിരുന്നു . ഒരിക്കല്‍ ഒരു കുട്ടി അദ്ദേഹത്തെ കാണാന്‍ വന്നപ്പോള്‍ ഒരു നല്ല റോസാ പൂവ് കൊണ്ടു വന്നിരുന്നു. അത് അദ്ദേഹം കയ്യില്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ കുട്ടി അദ്ദേഹ ത്തോട് കുനിഞ്ഞു ഇരിക്കാന്‍ പറഞ്ഞു. കുട്ടി താന്‍ കൊണ്ടു വന്ന റോസാ പൂവ് അദ്ദേഹം ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റില്‍ ഭംഗിയായി കുത്തി കൊടുത്തു. നെഹ്രുജിക്ക് വളരെ സന്തോഷമായി, അദ്ദേഹം കുട്ടിയുടെ കവിളത്തു സ്നേഹപൂര്‍വ്വം തട്ടി . അന്ന് മുതലാണ്‌ അദ്ദേഹം എപ്പോഴും ഒരു റോസാപൂവ് തന്റെ കുപ്പായ ത്തില്‍ ധരിച്ചു തുടങ്ങിയത് .
6. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍
ഒരിക്കല്‍ ഒരാള്‍ നെഹ്രുവിനോടു ചോദിച്ചു താങ്കള്‍ ഏറ്റവും സുഖം അനുഭവിച്ചത് ആരുടെ കൈകളില്‍ കിടക്കുമ്പോഴായിരുന്നു ? 
അദ്ദേഹം പറഞ്ഞു : ഒരു സ്ത്രീയുടെ കൈകളില്‍, അതും മറ്റൊരാളുടെ ഭാര്യയുടെ !
ഇത് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു 
നെഹ്‌റു പറഞ്ഞു : തെറ്റിദ്ധരിക്കെണ്ട , എന്റെ അഛന്റെ ഭാര്യയുടെ കകൈകളില്‍ തന്നെ ആയിരുന്നു, എന്റെ അമ്മയുടെ ,.

7. ഭാരം കുറഞ്ഞ ദിവസവും കൂടിയ ദിവസവും
ഒരിക്കലൊരു കുസൃതിക്കുട്ടി ചാച്ചാജിയോടു ചോദിച്ചു : ചാച്ചാജി, അങ്ങയ്ക്ക് ഏറ്റവും കൂടുതലും കുറവും ഭാരം ഉണ്ടായിരുന്നതെ പ്പോഴായിരുന്നു .
നെഹ്രുജി ഒട്ടും ചിന്തിക്കാതെ തന്നെ പറഞ്ഞു : ഞാന്‍ അഹ്മദ് നഗര്‍ ജെയിലില്‍ ആയിരുന്നപോള്‍ എന്റെ ഭാരം 70 കിലോഗ്രാം ആയിരുന്നു അതായിരുന്നു എന്റെ ഏറ്റവും കൂടിയ ഭാരം , ഏറ്റവും കുറഞ്ഞ ഭാരം 3 കിലോഗ്രാമും , ഞാന്‍ പിറന്നു വീണപ്പോഴത്തെ ഭാരം !

8. രക്തം കുടിക്കുന്ന അച്ഛന്‍
ജവഹര്‍ ലാലിന്റെ അച്ഛന്‍ മോത്തിലാല്‍ പാശ്ചാത്യ വിദ്യാഭ്യാസം കിട്ടിയ ആളായിരുന്നു. തിരിച്ചു വന്നത്തിനു ശേഷം അദ്ദേഹം കുറേശെ രാത്രിയില്‍ ചുവന്ന വൈന്‍ കുടിക്കുമായിരുന്നു. ഒരിക്കല്‍ ജവഹര്‍ ഇത് കണ്ടു , അദ്ദേഹം അകത്തു പോയി അമ്മയെ വിളിച്ചു കൊണ്ടു വന്നു പറഞ്ഞു : അമ്മെ അച്ഛന്‍ ഇതാ രക്തം കുടിക്കുന്നു .

Comments

Popular posts from this blog

9 .ശ്രീ ബുദ്ധന്റെ കഥകള്‍

1. പക്ഷിയോട് അനുകമ്പ ഒരു ദിവസം സിദ്ധാര്‍ത്ഥ രാജകുമാരന്‍ കൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ കൂടി ഒരു നദീതീരത്തേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഒരു കൂട്ടം അരയന്നങ്ങള്‍ ആകാശത്തില്‍ കൂടി പറന്നു പോകുന്നുണ്ടായിരുന്നു. അവയുടെ പറക്കലിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് ഒരു പക്ഷി സിദ്ധാര്‍ത്ഥ രാജകുമാരന്റെ മുമ്പില്‍ വീണു. അതിന്റെ ഒരു ചിറകിന്നടിയില്‍ ഒരമ്പു തറചിരുന്നു. ഗൌതമന്‍ അത് മെല്ലെ മാറ്റി പക്ഷിയുടെ മുറിവ് കെട്ടി അതിനെ ശുശ്രൂഷിച്ചു. അപ്പോള്‍ ഗൌതമന്റെ മച്ചുനന്‍ ദേവദത്തന്‍ അവിടെ ഓടിയെത്തി . താന്‍ അമ്പെയ്തു വീഴ്ത്തിയ പക്ഷിയെ എടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത്. എന്നാല്‍ ഗൌതമന്‍ മുറിവ് പറ്റിയ ആ പക്ഷിയെ കൊടുക്കാന്‍ തയ്യാറായില്ല. ആ പാവം പക്ഷിയുടെ ജീവന്‍ രക്ഷിച്ച തനിക്കവകാശ പ്പെട്ടതാണ് ആ പക്ഷി എന്ന് പറഞ്ഞു . പക്ഷിക്ക് സുഖം പ്രാപിച്ചപ്പോള്‍ അതിനെ കൂട്ടത്തില്‍ ചേരാന്‍ സ്വതന്ത്രയാക്കി. 2. ശകാരം സ്വീകാര്യമല്ല . ഒരിക്കല്‍ ശ്രീ ബുധന്‍ ധ്യാനത്തിലായിരുന്ന പ്പോള്‍ ഒരു വ്യവസായി ബുദ്ധന്റെ അടുത്തു വന്നു അദ്ദേഹത്തെ ചീത്ത പറഞ്ഞു. തന്റെ മക്കളെ വഴിപിഴപ്പിച്ചു മടിയന്മാരാക്കുന്നു എന്നതായി...

17:സ്വാമി വിവേകാനന്ദന്‍

സ്വാമി  വിവേകാനന്ദന്‍  [ 1863 ജനുവരി 12നു കല്‍ക്കത്തയില്‍ വിശ്വനാഥ് ദത്തയുടെ മകനായി ജനിച്ച ജനിച്ച നരേന്ദ്ര ദത്ത് ആണ് പിന്നീട് സ്വാമി വിവേകാനന്ദന്‍ എന്നറിയ പ്പെട്ടത്. രാമകൃഷ്ണ പരമഹംസന്റെ വത്സല ശിഷ്യനായ ഇദ്ദേഹമാണ് പാശ്ചാത്യര്‍ക്ക് ഇന്ത്യന്‍ തത്വ ചിന്തയിലെ വേദാന്തവും യോഗയും ആദ്യമായി പരിചയപ്പെടുത്തിയത്. പഠിക്കുന്ന കാലത്ത് തന്നെ അതീവ ബുദ്ധിശാലിയും ആദ്ധ്യാത്മിക കാര്യങ്ങള്‍ പഠിച്ചു സ്വയം അവഗാഹവും ഉണ്ടാക്കിയ സ്വാമി ജി പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ ആണ് ഭാരതീയ തത്വ ചിന്ത എന്തെന്ന് അമേരിക്കയില്‍ ലോകമത സമ്മേ ളനത്തില്‍ പങ്കെടുത്ത 7000 ലധികം ആള്കാരോടു പറഞ്ഞത്. ഭാരതം ഒരൊറ്റ രാജ്യ മാണെന്നും ഇവിടെ ഒരാളെങ്കിലും ആവശ്യ ത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ ജീവിച്ചി രിക്കുന്നിടത്തോളം ഭാരതം സ്വതന്ത്രയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേദ പുരാണ തത്വ ചിന്തകള്‍ പഠിച്ചു മറ്റുള്ളവരെ പഠിപ്പിച്ചു. അദ്ദേ ഹം 1902 ജൂലൈ 4 നു പെട്ടെന്ന് മരണമടഞ്ഞു . അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവ ങ്ങള്‍ ശ്രദ്ധിക്കുക. ] 1. സത്യ സന്ധനായ വിദ്യാര്‍ഥി ചെറുപ്പത്തില്‍ തന്നെ തന്റെ വാഗ്ചാതുരി കൊണ്ടു കേള്‍വിക്കാരെ ഇരുത്തി ചിന്തിപ്പ...

10 അക്ബറും ബീര്‍ബലും

[അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ] 1. കഴുതയെ കുതിരയാക്കല്‍ ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു . 2. രേഖ ചെറിയതാക്കല്‍ ഒരിക്കല്‍ ത...