അമേരിക്കയുടെ രാഷ്ട്രപതി ആയിരുന്ന ഏബ്ര ഹാം ലിങ്കന്‍ പല കാര്യങ്ങളിലും അദ്വിതീ യനായിരുന്നു. അദ്ദേഹത്തിന്റെ അനുകമ്പയും നര്‍മ്മ ബോധവും കാണിക്കുന്ന ചില സംഭവങ്ങള്‍.
1. ഒരിക്കല്‍ ലിങ്കന്‍ തന്റെ ഷൂ പോളിഷ് ചെയ്യുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അവിടെ എത്തി. അദ്ദേഹം അത്ഭുതപ്പെട്ടു : എന്താ മി. ലിങ്കന്‍ ഇത്ര മഹാനായ നിങ്ങള്‍ നിങ്ങളുടെ ഷൂ സ്വയം പോളീഷ് ചെയ്യുന്നത് ? ഇത് ചെയ്യാന്‍ ഇവിടെ വേറെ ആരും മില്ലേ ?
ലിങ്കന്‍ : അതെന്താ ഞാന്‍ എന്റെ ഷൂ അല്ലാതെ മറ്റുള്ളവരുടെ ഷൂ ആണോ പോളീഷ് ചെയ്യേണ്ടത് ?
2. ഒരിക്കല്‍ അദ്ദേഹം ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ വൃത്തിയായി ഡ്രസ്സ് ചെയ്തു കാറില്‍ സമ്മേളന സ്ഥലത്തേക്ക് പോകുകയായിരുന്നു. വഴിയില്‍ വച്ച് ഒരു ചതുപ്പ് നിലത്തു വീണ ഒരു പന്നി മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്നത് കണ്ടു. അദ്ദേഹം അപ്പോള്‍ തന്നെ ഡ്രൈവറോടു വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ലിങ്കന്‍ സ്വയം ചതുപ്പില്‍ ഇറങ്ങി ആ പാവം ജന്തുവിനെ രക്ഷപ്പെടുത്തി. തന്റെ ഡ്രസ്സ് ചീത്തയാകുന്നതൊന്നും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല.
3. നയാഗരാ വെള്ളച്ചാട്ടം കണ്ടപ്പോള്‍ ആരോ അദ്ദേഹത്തോട് ചോദിച്ചു : ലിങ്കന്‍ ഈ ലോകാത്ഭുതത്തെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ് ?
ലിങ്കണ്‍: ഈ വെള്ളമൊക്കെ എവിടെ നിന്ന് വരുന്നു എന്നാണു എന്റെ അത്ഭുതം !
4. അമേരിക്കയിലെ ആഭ്യന്തര യുദ്ധത്തിനിടക്ക് കുറെയേറെ പട്ടാളക്കാര്‍ക്ക് മുറിവേറ്റു ആശുപത്രിയില്‍ ആയി. ലിങ്കന്‍ അവരെ എല്ലാം ആശ്വസിപ്പിക്കാന്‍ ആശുപത്രിയില്‍ എത്തി. കുറെ ഏറെ ആള്‍ക്കാരെ കണ്ടതിനു ശേഷം അദ്ദേഹം ആസന്ന മരണനായ ഒരു പട്ടാളക്കാരന്റെ അടുത്തെത്തി. സമാധാന വാക്കുകള്‍ പറഞ്ഞു. പട്ടാളക്കാരന്‍ അമേരിക്കയുടെ പ്രസിഡണ്ട് ആണ് എന്നറിയാതെ തന്റെ മാതാവിന് ഒരു കത്തെഴുതാമോ എന്ന് ചോദിച്ചു. ലിങ്കന്‍ മടികൂടാതെ അയാള്‍ പറഞ്ഞതെല്ലാം കത്തില്‍ എഴുതി. അവസാനം പട്ടാളക്കാരന് വേണ്ടി പ്രസിഡണ്ട് ലിങ്കന്‍ എഴുതിയതു എന്ന് എഴുതി ചേര്‍ത്തു. ഇത് കണ്ടു പട്ടാളക്കാരന്‍ അത്ഭുതപ്പെട്ടു. താങ്കള്‍ പ്രസിഡണ്ട് ലിങ്കന്‍ തന്നെയോ ? ലിങ്കന്‍ ചോദിച്ചു : താങ്കള്‍ക്കിനി എന്താണ് വേണ്ടത് ?
പട്ടാളക്കാരന്‍ പറഞ്ഞു : അങ്ങ് എന്റെ കയ്യ് താങ്കളുടെ കയ്യില്‍ ചേര്‍ത്ത് പിടിക്കുമോ ? എന്റെ അന്ത്യം അടുത്ത് എന്ന് തോന്നുന്നു.
അയാളുടെ കയ്യ് ലിങ്കന്‍ സ്നേഹപൂര്‍വ്വം കയ്യില്‍ എടുത്തു തലോടി, പട്ടാളക്കാരന്‍ അങ്ങനെ തന്നെ മരിക്കുകയും ചെയ്തു.
5. ഒരിക്കല്‍ പ്രസിഡണ്ട് ഒരു പള്ളി വിരിയെപ്പറ്റി പറഞ്ഞ കഥ: വികാരി തന്റെ ഞായറാഴ്ച പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു. ലോകത്തില്‍ ജീവിച്ചിരുന്നവരില്‍ ഏറ്റവും പരിപൂര്‍ണനായ ഒരു മനുഷ്യന്‍ കര്‍ത്താവ് മാത്രമായിരുന്നു. ഞാന്‍ ഇതുവരെ അതുപോലെ എല്ലാം തിങ്കഞ്ഞ ഒരു സ്ത്രീയെ കണ്ടിട്ടോ കേട്ടിട്ട് പോലുമോ ഇല്ല.
ഇത് കേട്ടിട്ട് പ്രസംഗം കഴിഞ്ഞപ്പോള്‍ ഏറ്റവും പുറകിലത്തെ ബെഞ്ചില്‍ ഇരുന്ന ഒരു സ്ത്രീ എഴുനേറ്റു പറഞ്ഞു : അച്ചോ , അത് ശരിയല്ല. എനിക്ക് അങ്ങനെയൊരു സ്ത്രീയെ അറിയാം
വികാരി : അതാരാ?
സ്ത്രീ: എന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ . ഞാന്‍ എന്നും അവരുടെ ഗുണ ഗണങ്ങളെപ്പറ്റി കേട്ട് കൊണ്ടു കഴിഞ്ഞ ആറു വര്‍ഷമായി ജീവിക്കുന്നു.
6. ലിങ്കന്‍ സ്വയം നിന്ദിക്കുന്ന രീതിയില്‍ സംസാരിക്കാന്‍ തീരെ മടിയുള്ള ആളായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.. എനിക്ക് രണ്ടു മുഖങ്ങള്‍ ഉണ്ടെന്നു പലരും പറയാറുണ്ട്. അതെന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞു “ ലിങ്കന്‍ എന്റെ കയ്യില്‍ ഒരാള്‍ ഒരു കത്തി തന്നിട്ടുണ്ട്. എനിക്ക് ആ കത്തി തന്നയാള്‍ പറഞ്ഞത് എന്നെക്കാളും വിരൂപനായ മറ്റൊരാളെ കാണുമ്പോള്‍ താന്‍ ഈ കത്തി അയാള്‍ക്ക് കൊടുക്കണം എന്നാണു. ആ കത്തിക്ക് നിങ്ങള്‍ സര്‍വഥാ യോഗ്യന്‍ ആണെന്ന് എനിക്ക് തോന്നുന്നു, ഇതാ ഇത് ഇന്ന് മുതല്‍ ന നിങ്ങളുടെ സ്വന്തം ആണ്.
7. മറ്റൊരിക്കല്‍ ലിങ്കന്‍ പറഞ്ഞ കഥ . ഒരു അദ്ധ്യാപകന്‍ വളരെ കര്‍ശനമായി മദ്യം കഴിക്കാത്തയാളായിരുന്നു. അതില്‍ അദ്ദേഹം അഭിമാനിയും ആയിരുന്നു. ഒരിക്കല്‍ ഉച്ച വെയിലത്ത് നീണ്ട ഒരു യാത്ര കഴിഞ്ഞു അദ്ദേഹം ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തി. സുഹൃത്ത് അയാള്‍ക്ക് ഒരു നാരങ്ങാ വെള്ളമുണ്ടാക്കി തുടങ്ങി. സുഹൃത്ത് ചോദിച്ചു , ഞാന്‍ അല്‍പ്പം മദ്യം ചേര്‍ക്കട്ടെ , നിങ്ങളുടെ ക്ഷീണം വേഗത്തില്‍ മാറിക്കൊള്ളും,
അദ്ധ്യാപകന്‍ : ഞാന്‍ അക്കാര്യത്തില്‍ തികച്ചും എത്രുപ്പ് ഉള്ളയാളാണ്.
എന്നിട്ട് അടുത്ത് വച്ചിരുന്ന കറുത്ത പാനീയത്തിന്റെ കുപ്പി ആഗ്രഹത്തോടെ നോക്കിയിട്ട് പറഞ്ഞു : നിങ്ങള്‍ ഞാനറിയാതെ എന്റെ ഗ്ലാസില്‍ ഒന്നോ രണ്ടോ തുള്ളി ഒഴിച്ചാല്‍ ഞാന്‍ എങ്ങനെ കണ്ടു പിടിക്കും ? അതുകൊണ്ടു എന്ക്കൊന്നും സംഭവിക്കുകയില്ലല്ലോ.
Comments
Post a Comment