[ചന്ദ്ര ശേഖരന്‍ വെങ്കട രാമന്‍ ( സി വി രാമന്‍ ) എന്ന പ്രസിദ്ധ ശാസ്ത്രജ്ഞന്‍ ഇന്ത്യയിലെയല്ല ഏഷ്യയിലെത്തന്നെ ആദ്യത്തെ നോബല്‍ സമ്മാനാര്‍ഹനായി രുന്നു. ഊര്‍ജ തന്ത്രത്തില്‍ രാമന്‍ എഫെകറ്റ് എന്നറിയപ്പെടുന്ന പ്രകാശരശ്മി സുതാര്യ മായ ഒരു മാദ്ധ്യമത്തില്‍ കൂടി കടന്നുപോ കുമ്പോള്‍ ഉണ്ടാകുന്ന അപഭ്രംശത്തെ കുറിച്ചുള്ള കണ്ടു പിടുത്തം ആണ് അദ്ദേഹ ത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹനാ ക്കിയത് . മിടുക്കനായ വിദ്യാര്‍ഥി , 11 ആം വയസ്സില്‍ മട്രിക്കുലേഷന്‍ പാസായി . സ്കൊളര്ഷിപ്പോടു കൂടി 13 ആം വയസ്സില്‍ എഫ് എ യും മദിരാശി യൂനീവെര്സിറ്റിയില് നിന്ന് ബി എ യും എം എ യും പാസ്സായി. കൊല്കത്തായില്‍ അക്കൌണ്ടന്റായി ജോലി നോക്കി , യുറോപ്പില്‍ ഒരു കൊണ്ഫെര ന്സില്‍ പങ്കെടുത്തു തിരിച്ചു വരുമ്പോള്‍ കപ്പലിലെ യാത്രയില്‍ ആണ് പ്രകാശ രശ്മിയുടെ പ്രത്യേകതകള്‍ പഠിച്ചുതുട ങ്ങിയത്. കടലിനു നീല നിറം എങ്ങനെ ഉണ്ടായി എന്നതായിരുന്നു ആദ്യത്തെ ചോദ്യം . പ്രകാശ രശ്മിയോടൊപ്പം ശബ്ദ തരംഗങ്ങളെപ്പറ്റിയും പഠിച്ചിരുന്നു. ഭാരതീയ സംഗീത ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദ വീചി കളെപ്പറ്റി പഠനം നടത്തിയിരുന്നു. സി വി രാമന്റെ ജന്മ ദിനം ദേശീയ ശാസ്ത്ര ദിന മായി കൊണ്ടാടുന്നു ഫെബ് 28 ആണിത് . ]
1. രാമന്റെ വീടായ പഞ്ചവടിയില്‍ കുറെ ജോലിക്കാരുണ്ടായിരുന്നു. ആഫീസിലും മറ്റുമായി. ഇവര്‍ക്കെല്ലാവര്‍ക്കും ഓരോ മാസവും ഒന്നാം തീയതി തന്നെ അദ്ദേഹം തന്നെ ബാങ്കില്‍ പോയി ഏറ്റവും പുതിയ നോട്ടുകള്‍ തന്നെ വാങ്ങി അന്ന് തന്നെ ആ നോട്ടുകള്‍ കൃത്യമായി ജോലിക്കാര്‍ക്ക് കൊടുത്തിരുന്നു. ഇതില്‍ അദ്ദേഹവും ജോലി ക്കാരും വളരെയധികം സന്തോഷി ച്ചിരുന്നു.
2. പ്രസിദ്ധ ശാസ്ത്രജ്ഞനായ ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍ ഏപ്രില്‍ 18 നു മരിച്ചു എന്നറി ഞ്ഞു സി വി രാമന്‍ ബാര്‍ബറെ വിളിച്ചു തന്റെ മുടി മുണ്ഡനം ചയ്തു. തന്റെ പിതാവ് മരിക്കുമ്പോള്‍ മൂത്ത മകന്‍ ചെയ്യുന്നത് പോലെ. അമേരിക്കയില്‍ പ്രിന്സ്ട്ട്ന്‍ യൂനീവെര്സിറ്റിയില് ജോലി ചെയ്തിരുന്ന ഐന്സ്ടേനെ ശാസ്ത്ര ത്തിന്റെ പേരില്‍ എങ്കിലും സ്വന്തം പിതാവി നെപ്പോലെ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
3. 1954 ആഗസ്റ്റ് 15 നു ഒരു ഇന്ത്യന്‍ പൌര നു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി യായ ഭാരത രത്നം കൊടുക്കുകയുണ്ടായി. പക്ഷെ അദ്ദേഹം അവാര്‍ഡു വാങ്ങാന്‍ ന്യു ഡല്‍ഹിയിലേക്കു പോയില്ല. അദ്ദേഹം രാഷ്ട്രപതിക്ക് എഴുതി. “ എന്റെ ഗവേഷണ വിദ്യാര്‍ത്ഥികളില്‍ ചിലരുടെ തീസിസ് സമര്‍പ്പിക്കുവാന്‍ കുറച്ചു നാള്‍ കൂടിയെ ഉള്ളൂ. അത് താമസിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല, അത് കൊണ്ടു എനിക്ക് നേരിട്ട് വന്നു അവാര്‍ഡു വാങ്ങാന്‍ കഴിയുകയില്ല, എന്റെ വ്യക്തിപരമായ അംഗീകാരത്തെ ക്കാള്‍ എന്നിലെ അദ്ധ്യാപകന്റെ ഉത്തര വാദിത്വം വഹിക്കാന്‍ ആണ് ഞാനിഷ്ട പ്പെടുന്നത്” എന്ന്.
4. അല്‍പ്പം മുങ്കോപിയായ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്രനയത്തില്‍ പ്രതിഷേധിച്ചു ഒരിക്കല്‍ ഭാരത രത്നം ആയിക്കിട്ടിയ പതക്കം ഒരു ചുറ്റിക കൊണ്ടി ടിച്ചു പരത്തി “പ്ലാറ്റിനം ആക്കി “ എന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റൊരി ക്കല്‍ തന്റെ സ്വീകരണ മുറിയില്‍ വച്ചിരുന്ന പണ്ഡിറ്റ് നെഹ്രുവിന്റെ ഫോട്ടോ താഴെയെ റിഞ്ഞുടക്കുകയും ചെയ്തു.
5. നോബല്‍ സമ്മാനത്തിനര്‍ഹനായതില്‍ അദ്ദേഹത്തിനു വളരെയധികം സന്തോഷം ഉണ്ടായിരുന്നു. അവിടെ വച്ച് അദ്ദേഹം പ്രകാശരശ്മി ചാരായത്തില്‍ കൂടി കടക്കു മ്പോള്‍ എന്നത് സംഭവിക്കുന്നു എന്ന് കാണിച്ചു കൊടുത്തു അതായത് രാമന്‍ ഇഫ്ഫെക്റ്റ് ആല്‍ക്കഹോളില്‍ എങ്ങനെ ആയിരിക്കുമെന്നു. സമ്മാന ദാനം കഴിഞ്ഞു വൈകുന്നെരത്തെ ഡിന്നറിനു സ്വഭാവിക മായി ആല്‍ക്കഹോള്‍ വിളമ്പിയപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞു : താങ്കള്‍ ആല്‍ ക്ക ഹോളില്‍ രാമന്‍ ഇഫെക്റ്റ് ഞങ്ങള്‍ക്ക് കാണിച്ചു തന്നു ഇപ്പോള്‍ നമുക്ക് ആള്‍ക്ക ഹോളിനു രാമനില്‍ എന്ത് എഫക്റ്റ് ഉണ്ടാകും എന്ന് കാണാമെന്നു “ പറഞ്ഞു അദ്ദേഹത്തിന് മദ്യം വിളമ്പി. ജീവിതത്തില്‍ ഒരിക്കലും മദ്യം തൊട്ടു നോക്കാത്ത രാമന്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു .
6. രാമന്‍ സ്ഥിരമായി ഒരു തലയില്‍ കെട്ട് ധരിച്ചിരുന്നു. ഒരിക്കല്‍ ആരോ ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ രാമന്‍ പറഞ്ഞു “ സുഹൃതെ ഞാന്‍ ഈ തലയില്‍ കെട്ട് ധരിച്ചില്ലെങ്കില്‍ എന്റെ തല പൊട്ടിത്തെ റിക്കുമായിരുന്നു , കാരണം നിങ്ങള്‍ എല്ലാവരും കൂടി എന്നെ പുകഴ്ത്തി എന്റെ തല വലുതാക്കി വലുതാക്കി എന്റെ തല പൊട്ടാതിരിക്കാന്‍.
7. ഒരിക്കല്‍ ആരോ സി വി രാമനോട് ചോദിച്ചു : താങ്കള്‍ ജനിച്ചപ്പോള്‍ വായില്‍ വെള്ളിക്കര ണ്ടിയുമായാണോ ?
രാമന്‍ പറഞ്ഞു : വെള്ളിക്കരണ്ടിയുമില്ല, സ്വര്‍ണ കരണ്ടിയുമില്ല, ഒരു കരണ്ടിയും ഇല്ലാതെയാണ് ഞാന്‍ ജനിച്ചത്. ഞാന്‍ പിറക്കുമ്പോള്‍ എന്റെ അഛന്റെ മാസ ശമ്പളം മൂന്നു രൂപ ആയിരുന്നു.
Comments
Post a Comment