[ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും വലിയ നാടക കൃത്തും കവിയും ആയിരുന്ന വില്ല്യം ഷെയി ക്സ്പിയര്‍ ആവണ്‍ നദീതീരത്തെ സ്ട്രാട്ഫോര്‍ ഡില്‍ 1564 ഏപ്രില്‍ 26 നു ജനിച്ചു . അച്ഛന്‍ ഒരു ചെറിയ വ്യാപാരിയായിരുന്നു . അമ്മ ഒരു കര്‍ഷക ന്റെ മകളും. ഇംഗ്ലീഷിലെ ഏറ്റവും മഹാനായ സാഹി ത്യകാരനായി കണക്കാക്കപ്പെടുന്ന അദ്ദേഹം 38 നാടകങ്ങള്‍, 154 ലഘുകാവ്യങ്ങള്‍ രണ്ടു നീണ്ട കവിതകള്‍ എന്നിവ എഴുതി ദേശീയ കവിയായി കരുതപ്പെടുന്ന അദ്ദേഹം സ്ട്രാട്ഫോര്ടിലെ മഹാ കവി (Bard of Stratford) എന്നാണറിയപ്പെട്ടതു. ലോകത്തിലെ 80 ലധികം ഭാഷകളില്‍ അദ്ദേഹ ത്തിന്റെ കൃതികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് . അദ്ദേഹത്തിന് 18 വയസ്സുണ്ടായിരുന്നപ്പോള്‍ 8 വയസ്സ് കൂടുതല്‍ പ്രായം ഉണ്ടായിരുന്ന ആന്‍ ഹാത്വേ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അവര്‍ക്ക് മൂന്നു കുട്ടികളും ഉണ്ടായി. അദ്ദേഹ ത്തിന്റെ പ്രധാന കൃതികള്‍ 1585 നും 1592 നും ഇടക്കായിരുന്നു എഴുതിയത് . സ്ട്രാട്ഫോര്‍ഡില്‍ നിന്ന് ലണ്ടനില്‍ വന്നായിരുന്നു അദ്ദേഹം നാടകം രചിച്ചു അവതരിപ്പിച്ചത്. അദ്ദേഹം തന്റെ നാടക ങ്ങളിലെ ഒരു പ്രധാന നടനും ആയിരുന്നു. ചെയി മ്ബര്‍ലെയിന്‍ പ്രഭുവിന്റെ കമ്പനി എന്ന പേരില്‍ തുടങ്ങിയ നാടക കമ്പനി പിന്നീട് രാജാവിന്റെ നാടകസംഘം എന്ന് അറിയപ്പെട്ടു, 1613 ല്‍ 49 വയസ്സായപ്പോള്‍ ലണ്ടനില്‍ നിന്നും സ്ട്ര്രട്ഫോ ര്‍ഡില്‍ തിരിച്ചെത്തി വിശ്രമജീവിതം നയിച്ച അദ്ദേ ഹം 1616 ഏപ്രില്‍ 23 നു മരണപ്പെട്ടു. മരിക്കുന്ന തിനു മുമ്പ് എഴുതി വെച്ച വില്‍പ്പത്രത്തില്‍ അദ്ദേഹത്തിന്റെ സ്വത്ത് മുഴുവന്‍ മൂത്ത മകള്‍ സൂസന്നക്കു എഴുതിവച്ചിരുന്നു. ഷെയിക്സ്പി യരിന്റെ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങള്‍ നോക്കാം ]
1.ഷെയിക്സ്പിയര്‍ സ്പെല്ലിങ്ങില്‍ പിന്നോക്ക മായിരുന്നു !
ഇംഗ്ലീഷിലെ ഏറ്റവും മഹാനായ കവിയും നാടക കൃത്തും ആയിരുന്ന അദ്ദേഹം ഇങ്ങ്ലീഷ് ഭാഷയു ടെ അക്ഷര ശുദ്ധിയില്‍ പിന്നോക്കം ആയിരുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ഷെയിക്സ്പിയരിന്റെ പേരിലെ അക്ഷരങ്ങള്‍ തന്നെ വേറൊരു രീതിയില്‍ വിന്യസിച്ചാല്‍ “ഞാന്‍ അക്ഷര ശുദ്ധിയില്ലാത്തവനാണ് “ എന്ന അര്‍ഥം വരുന്ന വാക്കുകളാണ് കിട്ടുക.( Shakespeare - I am a weakish speller’) . ഇതില്‍ അത്ര അസത്യം ഒന്നുമില്ല എന്ന് തന്നെ പറയാം , കാരണം ഇങ്ങ്ലീഷ് ഭാഷയിലെ അക്ഷരങ്ങളുടെ ശുദ്ധി അദ്ദേഹ ത്തിന്റെ കാലത്ത് സാമാന്യവല്‍ക്കരിക്കപ്പെട്ടി രുന്നിില്ല. സാമുവല്‍ ജോണ്സണ് എന്നയാലാണ്ഷ് ഇംഗ്ലീഷ് ഭാഷയില്‍ ആദ്യത്തെ നിഘണ്ടു ഉണ്ടാ ക്കിയത് , അതിനു ശേഷമാണ് ഭാഷയിലെ വാക്കു കള്‍ക്കു നിയതമായ അക്ഷരങ്ങള്‍ വിന്യസി ക്കണം എന്ന് തീരുമാനിക്കപ്പെട്ടത് . നാടകകൃത്തു തന്നെ തന്റെ പേര് പല രീതി യിലും പല അവസര ങ്ങളില്‍ എഴുതിയിരുന്നു വത്രേ. (Shaksper, Shakespe, Shakespere, and Shakspeare.) എന്നിങ്ങനെ
2. 1587 ല്‍ ഒരു വഴക്ക് ഉണ്ടായിരുന്നില്ലെങ്കില്‍ ഷെയിക്സ്പിയര്‍ തന്നെ ഉണ്ടാവുമായിരുന്നില്ല.!
ആവന്‍ നദീതീരത്തു ജനിച്ചു വളര്‍ന്ന ഒരു സാധാര ണ ബാലന്‍ അവിടെ നിന്ന് ലണ്ടനില്‍ എത്തി നാടക രചനയും അഭിനയവും ഒക്കെ ആയി എങ്ങനെ ബന്ധപ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ല. ലണ്ടനില്‍ ആദ്യമായി നാടക നടന്മാരെ സഹായിക്കുന്ന ഒരു ചെക്കനായി അദ്ദേ ഹം ജോലിയില്‍ പ്രവേശിച്ചു അതിനു ശേഷം പടിപ ടിയായി ഉയര്‍ന്നു നാടക അഭിനയവും രചനയും ഒക്കെ തുടങ്ങി എന്ന് പറയുന്നുണ്ട്. പക്ഷെ വിശ്വാ സ്യമായ ഒരു കഥ അന്ന് പല സ്ഥലങ്ങളില്‍ ഊരുചുറ്റി നാടകം അവതരിപ്പിച്ചി രുന്ന ഒരു സംഘം ഒരിക്കല്‍ 1587ല്‍ സ്ട്രാട്ഫോര്‍ ഡില്‍ എത്തി എന്നും അവിടെ വച്ച് രാജ്ഞിയുടെ നാടക സംഘം എന്നറിയപ്പെട്ട ആ നാടക സംഘത്തിലെ പ്രധാനപ്പെട്ട രണ്ടു നടന്മാര്‍ തമ്മില്‍ ഉണ്ടായ സംഘ ട്ടനത്തില്‍ പരസ്പരം വാള് കൊണ്ടു വെട്ടി അവര്‍ ക്ക് ജീവാപായം ഉണ്ടായി എന്നും ആ നാടക സംഘ ത്തില്‍ അങ്ങനെ പെട്ടെന്ന് ഒഴിവുകള്‍ ഉണ്ടായ പ്പോള്‍ ഷെയിക്സ്പിയര്‍ ആ സംഘത്തില്‍ ചേര്‍ന്നു എന്നും പറയപ്പെടുന്നു. അല്ലെങ്കില്‍ ഈ സംഘം സ്ട്രാട്ഫോര്‍ഡില്‍ നാടകം കളിച്ചത് കണ്ടപ്പോള്‍ നാടകത്തില്‍ ആകൃഷ്ടനായി അദ്ദേഹം അവരുടെ കൂടെ ലണ്ടനിലേക്ക് പുറപ്പെട്ടു എന്നതും വിശ്വാസ്യമാവുന്നു.
3. ഷെയിക്സ്പിയരിന്റെ അനശ്വര കഥാപാത്രമായ ഒഥല്ലോ ജീവിച്ചിരുന്ന ഒരാളായിരുന്നു
തലമുറകളായി പല എഴുത്തുകാരും ഷെക്സ്പി യര്‍ന്റെ പ്രേമജീവിതം വളരെ നിറം പിടിച്ചതാ യിരുന്നു എന്ന് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാമുകിമാരില്‍ ഹെന്രി രിയോതെസ്ലി, സതാംപ്ട നിലെ മൂന്നാമത്തെ പ്രഭ്വി, ല്യൂസി മോര്‍ഗന്‍ എന്നി വര്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. എമിലിയ എന്ന കഥാപാത്രം ഷെയിക്സ്പിയരിന്റെ ജീവിത ത്തി ലെ ഒരു ‘കറുത്ത സ്ത്രീ’ ആയി കണക്കാക്ക പ്പെടുന്നു. ഇവരെ കുറിച്ച് അദ്ദേഹം വളരെ വികാര വത്തായ ഒരു ലഘുകാവ്യം എഴുതിയിട്ടുമുണ്ട്. ലാനിയര്‍ എന്ന കവയിത്രി അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നു. ഒഥല്ലോവിലെ എമിലിയായെക്കുറിച്ച് എഴുതിയ പ്പോള്‍ ഇവരെ ആണോ ചിത്രീകരിച്ചത് എന്നും സംശയിക്കുന്നു. ഈ കവയിത്രിയുടെ അച്ഛന്‍ വെനീസില്‍ നിന്ന് വന്നയാളായിരുന്നു . ഒഥല്ലോ യും വെനീസില്‍ നിന്ന് വന്നതായാണല്ലോ ചിത്രീകരിച്ചിരിക്കുന്നത് .
4. ലണ്ടനില്‍ ഒരപരന്‍ ഷെയിക്സ്പിയരും ജീവിച്ചിരുന്നു .
വില്ല്യം ലണ്ടനില്‍ നാടകം രചിച്ചു അവതരിപ്പിച്ച അതെ കാലത്ത് അദ്ദേഹത്തിന്റെ അനുജനാ ണെന്ന് സംശയിക്കപ്പെടുന്ന മറ്റൊരു ഷെയിക്സ്പി യരും അവിടെ ഉണ്ടായിരുന്നു. എഡ്മണ്ട് എന്ന പേരില്‍ അറിയപ്പെട്ട ഇയാള്‍ അത്ര പ്രശസ്ത നൊന്നും ആയിരുന്നില്ല. ലണ്ടനിലെ പ്രാന്ത പ്രദേശത്ത് താമസിച്ചിരുന്ന ഒരു സാധാരണ നടന്‍ ആയിരുന്ന ഇയാളുമായി നമ്മുടെ നാടകകൃത്ത് ബന്ധപ്പെട്ടിരുന്നോ എന്നും വ്യക്തമല്ല. വളരെ കുറച്ചു കാലം മാത്രമേ ഈ പുതിയ കഥാപാത്രം ജീവിചിരുന്നു ള്ളൂ എന്നതും സത്യമാണ്. 1607 ഷെയിക്സ്പിയര്‍ കുടുംബത്തിനു മോശമായ കാലം ആയിരുന്നു വത്രേ. ഈ പുതിയ കഥാപാത്രം എഡിമന്റിനു ഒരു അവിഹിത ബന്ധത്തില്‍ ജനിച്ചു എങ്കിലും സ്നേഹ പൂര്‍വ്വം വളര്‍ത്തിയ ഒരു പുത്രന്‍ ഉണ്ടായിരു ന്നു എന്നും ഇയാള്‍ അകാല മൃത്യു പ്രാ പിച്ചു ഏതാനും മാസങ്ങള്‍ കഴിഞു അച്ഛനും കഷ്ടിച്ച് 27 വയസ്സില്‍ തന്നെ മരണപ്പെട്ടു എന്നും തോന്നുന്നു.
5. ന്യുയോര്കിലെ പരിസ്ഥിതി പ്രശ്നവും ഷെയിക്സ്പിയരും
ലോക പ്രശസ്തനായ ഷെയിക്ക് സ്പിയര്‍ ന്യു യോര്‍ക്കില്‍ ഒരു പാരിസ്ഥിതിക പ്രശ്നം തന്നെ ഉണ്ടാക്കിഎന്ന് പറയുന്നു. 1890 ല്‍ ഒരു ജര്‍മ്മനി യില്‍ നിന്നും വന്ന കുടിയേറ്റക്കാരന്‍ യുജിന്‍ ശേഫ്ലിന്‍ കുറെ ചെറിയ പക്ഷികളെ (starlings) ന്യുയോര്ര്‍കി ലേക്ക് കൊണ്ടു വന്നുവെന്നും പറയപ്പെടുന്നു ഈ പക്ഷി ഷെയിക്സ്പിയരിന്റെ ഒരു നാടകത്തില്‍ പ്രത്യേകം എടുത്തു പറയപ്പെട്ട തായിരുന്നു വത്രേ. ഈ പക്ഷികളെ അവിടെ വളര്ത്താന്‍ അനുവാദം കിട്ടാത്തതിനാല്‍ അവിട ത്തെ പാര്‍ക്കില്‍ അവയെ സ്വതന്ത്രരാ ക്കിയെന്നും അവ വളരെയധികം മുട്ടയിട്ട് പെരുകുകയുണ്ടായി എന്നും പറയുന്നു. ഈ പക്ഷികള്‍ ഇന്നും അമേരി ക്കയില്‍ ഔദ്യോഗിക സംരക്ഷണം കിട്ടാത്തവയാ ണത്രേ.
6. ഷെയിക്സ്പിയര്‍ കൃതികള്‍ 80 ലധികം ഭാഷകളില്‍
കഴിഞ്ഞ 400 വര്‍ഷങ്ങള്‍ക്കകം വില്ലം ഷെയി ക്സ്പി യരിന്റെ അനശ്വര കൃത്കള്‍ 80 ലധികം ഭാഷ കളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അനേകം ചലച്ചുത്രങ്ങള്‍ക്കും കാരണമായി. (നമ്മുടെ മലയാളത്തില്‍ കളിയാട്ടം പോലെയുള്ള സിനിമയും കിംഗ് ലിയര്‍ പോലെയുള്ള കഥകളി വരെ ) . ആദ്യ കാലത്ത് അദ്ദേഹത്തിന്റെ നാടകം കാണാന്‍ വന്നവരില്‍ രാജാക്കന്മാരും രാജ്ഞി മാരും ഒക്കെ ഉണ്ടായിരുന്നു. എലിസബെതിന്റെ സുവര്‍ണ കാല ഘട്ടത്തില്‍ ആയിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. നിലനില്‍ക്കുന്ന സ്വാഭാവിക ഭാഷകളില്‍ കൂടാതെ കൃത്രിമ ഭാഷയായ എസ്പിരാന്ടോ യില്‍ കൂടിയും അദ്ദേഹത്തിന്റെ കൃതികള്‍ പരിഭാഷപ്പെടുത്തി യിട്ടുന്ടു. രാഷ്ടങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതനായി ആ അനശ്വര കഥാകൃത്ത് ഇന്നും ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു.
7. ഇംഗ്ലീഷിലെ ഏറ്റവും നീണ്ട വാക്ക്
ഷെയിക്സ്പിയര്‍ ഉണ്ടാക്കിയതാണത്രേ.
ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും നീളം കൂടിയ വാക്ക് honorificabilitudinitatibus ഷെയിക്ക് സ്പിയര്‍ ഉണ്ടാക്കി യതാണ്. പല നാടകങ്ങളിലും അദ്ദേഹത്തിന്റെ മറ്റു ഭാഷകളില്‍ ഉള്ള അറിവ് അദ്ദേഹം പ്രദര്‍ശിപ്പിക്കു കയുണ്ടായി, ഉദാഹരണം ഹെന്രി അഞ്ചില്‍ഫ്രെഞ്ച് ഭാഷയില്‍ ഉള്ള പ്രാവീണ്യം . സുഹൃത്തായിരുന്ന ബെന്‍ ജോഹ്ന്സന്‍ ലാറ്റ്ന്‍ ഭാഷയില്‍ വിദഗ്ദ്ധനാ യിരുന്നു. ഇവര്‍ തമ്മില്‍ ഉള്ള സൌഹൃദത്തില്‍ നിന്ന് ഉണ്ടായ “കുറച്ചു ലാറ്റി നും . ചെറിയ ഗ്രീക്കും “ ഭാഷകള്‍ നാടകങ്ങളില്‍ കടന്നു കൂടി. ഈ നീണ്ട വാക്ക് ഒരു നാടകത്തിലെ വിദൂഷകന്‍ പറയുന്നതായാണ് ചിത്രീകരിചിരികുന്നത്, ഈ നാടകത്തില്‍ കുറെയേറെ നര്‍മ്മോക്തികളില്‍ ഉള്ള മറ്റു സംഭാഷണവും ഉണ്ടത്രേ.
ഇന്യും ഉണ്ട്, അത് താല്പര്യമുള്ളവര്‍ക്ക് വായിക്കാം
Comments
Post a Comment