[ഗ്രീക്ക് തത്വ ചിന്തകനായിരുന്ന സോക്രടീസ് 470 ബി സി യില്‍ ജനിച്ചു 399 ബി സി യില്‍ മരിച്ചു. പാശ്ചാത്യ തത്വ ചിന്തയുടെ പിതാവ് എന്നറിയ പ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി വളരെ കുറച്ചു മാത്രമേ അറിയൂ, കൂടുതലും കഥകള്‍ ആയി മാത്രം . അദ്ദേഹത്തെപ്പറ്റി ചില കഥകള്‍ കേള്‍ക്കാം]
1. ആവശ്യമില്ലാത്ത സാധനങ്ങള്‍ നോക്കി കടയില്‍
ഒരിക്കല്‍ അദ്ദേഹം ഒരു കടയില്‍ വച്ചിരിക്കുന്ന ചില ഫാന്‍സി സാധനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നോക്കുന്നത് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് കണ്ടു. അദ്ദേഹത്തിന്റെ സ്വഭാവം നല്ലത് പോലെ അറിയാവുന്ന സുഹൃത്ത് ചോദിച്ചു : ഹലോ നിങ്ങളോ , നിങ്ങള്‍ക്കിവിടെ എന്ത് കാര്യം , ഇതൊന്നും നിങ്ങള്‍ വാങ്ങാന്‍ പോകുന്നില്ലല്ലോ ?
സോക്രട്ടീസ് : കാര്യം ശരിയാണ് , ഞാന്‍ ഇതൊന്നും വാങ്ങാന്‍ വന്നതല്ല, പക്ഷെ ഞാന്‍ എനിക്ക് ആവശ്യമില്ലാത്ത എത്രയെത്ര സാധനങ്ങള്‍ ഉണ്ടെന്നറിയാന്‍ എപ്പോഴും താല്പര്യം ഉള്ള ആളാണ്.
2. സമചിത്തത
സോക്രട്ടീസ് മിക്കപ്പോഴും വൈകി വീട്ടില്‍ വരുന്നയാളായിരുന്നു. സുഹൃത്തുക്കളും ശിഷ്യ ന്മാരുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്തു സമയം വൈകുന്നത് പതിവായിരുന്നു. ഇക്കാ ര്യത്തിന് ഭാര്യ മിക്കവാറും അദ്ദേഹത്തെ ശകാരിക്കുകയും ചെയ്തു വന്നു. ഒരു ദിവസം അദ്ദേഹം വളരെ വൈകി വീട്ടില്‍ എത്തി. ഭാര്യ ദ്വേഷ്യപ്പെട്ടു ഒരു ബക്കറ്റ് വെള്ളം കൊണ്ട്വന്നു അദ്ദേഹത്തന്റെ തലയില്‍ ഒഴിച്ചു.
സോക്രട്ടീസ് ശാന്തമായി നിന്ന് കൊണ്ടു പറഞ്ഞു : ഇതെന്താ പെട്ടെന്ന് മേഘം പെയ്യുന്നോ?
3. ശിഷ്യന്മാരെ തിരഞ്ഞെടുക്കല്‍
സോക്രട്ടീസ് തനിക്കു ശിഷ്യപ്പെടാന്‍ വരുന്ന വര്‍ക്ക് ഒരു പ്രത്യേക പരീക്ഷ നടത്തുമായിരുന്നു. ഒരിക്കല്‍ ഒരു ശിഷ്യന്‍ ചോദിച്ചു : ഗുരോ താങ്കള്‍ എന്തുകൊണ്ടാണ് പുതിയതായി വരുന്നവരെ എല്ലാം കുളത്തിന്റെ കരയില്‍ പോയി നോക്കി വരാന്‍ പറയുന്നത് ?
സോക്രട്ടീസ് : അവര്‍ കുളത്തില്‍ പോയി നോക്കി വരുമ്പോള്‍ ഞാന്‍ ചോദിക്കും അവന്‍ എന്താണ് കണ്ടതെന്ന്. അവന്റെ പ്രതിബിംബം കണ്ടു എന്ന് പറഞ്ഞാല്‍ അവന്‍ സ്വന്തം കാര്യം മാത്രം നോക്കു ന്നവനാണ് , അവനെ ഞാന്‍ ഒഴിവാക്കും , അതെ സമയം കുളത്തില്‍ കിടക്കുന്ന മത്സ്യത്തെ കണ്ടു എന്ന് പറഞ്ഞാല്‍ അവനെ ശിഷ്യനായി കൂട്ടും .
4. മരണം വരെ പഠിക്കും
യുവ ജനങ്ങളെ വഴി പിഴപ്പിക്കുന്നു എന്ന കുറ്റത്തിന് സോക്രട്ടീസിനെ വധ ശിക്ഷയ്ക്ക് വിധിച്ചു ജെയി ലില്‍ കിടക്കുന്ന കാലം . വിധി നടപ്പാക്കുവാന്‍ തീരുമാനിച്ചതിന്റെ തലേ ദിവസം മറ്റൊരു ജെയില്പുള്ളി നല്ലൊരു പാട്ട് പാടി. സോക്രട്ടീസിന് ആ പാട്ട് ഇഷ്ടപ്പെട്ടു, അദ്ദേഹം അയാളുടെ അടുത്തു ചെന്ന് ആ പാട്ടിന്റെ വരികള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടു. അയാള്‍ ചോദിച്ചു .നിങ്ങള്‍ എന്നെ ആ പാട്ട് പഠിപ്പിച്ചു തരുമോ?
ജെയില്‍ പുള്ളി ചോദിച്ചു : നാളെ നിങ്ങള്‍ മരിക്കാന്‍ പോകുകയല്ലേ പിന്നെന്തിനാണീ പാട്ട് പഠിക്കുന്നത്?
സോക്രട്ടീസ് പറഞ്ഞു : അത് ശരി , മരിക്കുന്നതിനു മുമ്പ് എനിക്ക് ഒരു കാര്യം കൂടി പഠിക്കാന്‍ അവസ രം കിട്ടുന്നതല്ലേ , എനിക്ക് ഈ പാട്ടു കൂടി പഠിച്ചാല്‍ വളരെ സന്തോഷമാകും .
5. സത്യ സന്ധത
സോക്രട്ടീസ് മരണം വരെ സത്യ സന്ധനും വിശ്വസ്തനുമായിരുന്നു. മരിക്കുന്നതിനു തലേ ദിവസം അദ്ദേഹം തന്റെ ഒരു സുഹൃത്തില്‍ നിന്നും കുറച്ചു പണം വാങ്ങിയ വിവരം ഓര്‍മ്മിച്ചു. തന്നെ കാണാന്‍ വന്ന മറ്റൊരു സുഹൃത്തിന്റെ കയ്യില്‍ ആ പണം കൊടുക്കണം എന്ന് പറഞ്ഞു ഏല്പ്പിച്ചു.
6. സോക്രട്ടീസിന്റെ മൂന്നു ടെസ്റ്റുകള്‍
ഒരിക്കല്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെപ്പറ്റി എന്തോ വാര്‍ത്ത പറയാന്‍ സോക്രട്ടീസിന്റെ അടുത്തെത്തി . കാര്യം പറയാന്‍ തുടങ്ങുന്നതിനു മുമ്പ്
സോക്രട്ടീസ് പറഞ്ഞു : താങ്കള്‍ കാര്യം പറയുന്നതിന് മുമ്പ് ആദ്യം പറയൂ, താങ്കള്‍ പറയാന്‍ പോകുന്ന കാര്യം സത്യമാണോ ?
സുഹൃത്ത് : എനിക്കുറപ്പില്ല.
സോക്രട്ടീസ് : ശരി കാര്യം . സത്യം ആണെന്ന് ഉറപ്പില്ല ,എന്നാല്‍ അടുത്ത ടെസ്റ്റു. നിങ്ങള്‍ പറയാന്‍ പോകുന്ന കാര്യം നല്ല കാര്യം ആണോ ?
സുഹൃത്ത് : അല്ല , നല്ല കാര്യം അല്ല.
സോക്രട്ടീസ് : അപ്പോള്‍ നിങ്ങള്‍ എന്നോടു പറയാന്‍ പോകുന്ന കാര്യം സത്യമാണോ എന്നറിയില്ല, അത് ചീത്ത കാര്യവുമാണ് . ശരി , ഇനി മൂന്നാമത്തെ ടെസ്റ്റു. ഈ കാര്യം കേട്ടത് കൊണ്ടു എനിക്കൊ നിങ്ങള്‍ക്കോ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ ?
സുഹൃത്ത്: ഇല്ലല്ലോ.
സോക്രടീസ് : നിങ്ങള്‍ പറയാന്‍ പോകുന്നത് സത്യമല്ല, ചീത്തക്കാര്യം ആണ് , ഇതിനെല്ലാമുപരി നിങ്ങള്‍ക്കോ എനിക്കോ അത് കേട്ടത് കൊണ്ടു യാതൊരു ഗുണവും ഇല്ലാത്തതും ആണ് . എന്തിനാ സുഹൃത്തേ ഈ വൃഥാ വ്യായാമം , നിങ്ങള്‍ പറയുന്നത് എനിക്ക് കേള്‍ക്കാന്‍ താല്പര്യം ഇല്ല.
സോക്രട്ടീസിന്റെ വചനങ്ങള്‍
1. ഞാനാകുന്നു ലോകത്തിലെ ഏറ്റവും ബുദ്ധി മാനായ മനുഷ്യന്‍ , കാരണം എനിക്കൊന്നും അറിയാന്‍ വയ്യ എന്ന് എനിക്കറിയാം
2. നിങ്ങള്‍ തീര്‍ച്ചയായും വിവാഹിതനാവുക തന്നെ വേണം . നിങ്ങള്ക്ക് നല്ലൊരു ഭാര്യയെ കിട്ടിയാല്‍ നിങ്ങളുടെ ജീവിതം സുഖമാകും , ഭാര്യ നന്നല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായു നല്ലൊരു തത്വ ചിന്തകനാകും , പോരെ ?
3. ജയിക്കുന്നവര്‍ ഒരിക്കലും പൂര്‍ത്തിയാക്കാതെ നിര്ത്തുകയില്ല , പൂര്‍ത്തിയാക്കാത്തവര്‍ ഒരിക്കലും ജയിക്കുകയുമില്ല.
4. ഒരു മനുഷ്യനെ വിലയിരുത്തുന്നത് അയാള്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്നാണ് , അയാള്‍ പറയുന്ന ഉത്തരങ്ങളില്‍ നിന്നല്ല.
5.ചിലപ്പോള്‍ നിങ്ങള്‍ മതിലുകള്‍ ഉണ്ടാക്കുന്നത് മറ്റുള്ളവരെ അകത്തു കയറ്റാതിരിക്കാനല്ല, എന്നാല്‍ ആര് ആ മതില്‍ പൊളിക്കും എന്നറിയാ നായിരിക്കും .
6. നിങ്ങള്ക്ക് നിങ്ങളെ സ്വയം മനസ്സിലാക്കണ മെന്നു ഉണ്ടെങ്കില്‍ നിങ്ങള്‍ സ്വയം ചിന്തിക്കുക.
7. ചിന്തിക്കുന്നതില്‍ നിന്നും അറിയുന്നതില്‍ നിന്നും നമുക്ക് കിട്ടുന്ന സന്തോഷം കൂടുതല്‍ ചിന്തിക്കാനും അറിയാനും നമ്മെ പ്രേരിപ്പിക്കുന്നു.
8. എനിക്ക് ആരെയും പഠിപ്പിക്കാന്‍ കഴിയില്ല, മറ്റുള്ളവരെ ചിന്തിപ്പിക്കാന്‍ കഴിയും , അതാണ് വേണ്ടതു .
(ഇന്റര്‍നെറ്റില്‍ നിന്നും മറ്റു വിവിധ ഉറവിടങ്ങളില്‍ നിന്ന് ശേഖരിച്ചത് )
Comments
Post a Comment